For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചനെല്ലിക്ക ചതച്ചിട്ട വെള്ളം വയര്‍ ഒതുക്കും

പച്ചനെല്ലിക്ക ചതച്ചിട്ട വെള്ളം രാവിലെ കുടിയ്ക്കൂ

|

ആരോഗ്യം വീട്ടില്‍ നിന്നും, സൂക്ഷ്മമായി പറഞ്ഞാല്‍ അടുക്കളയില്‍ നിന്നും വേണം, തുടങ്ങാന്‍. ആരോഗ്യപരമായ ശീലങ്ങള്‍ അതിരാവിലെ തുടങ്ങുകയും വേണം. വില കൂടിയ മരുന്നുകള്‍ക്കും വൈറ്റമിനുകള്‍ക്കും പകരം ഇവ യാതൊരു ദോഷങ്ങളുമില്ലാതെ പ്രയോജനം നല്‍കും.

അതിരാവിലെയുള്ള ആരോഗ്യ ശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെറുവയറ്റില്‍ കുടിയ്ക്കുന്ന പാനീയങ്ങള്‍. സാധാരണ വെള്ളം, ചൂടുവെള്ളം, നാരങ്ങാവെള്ളം, കറ്റാര്‍ വാഴ, നെല്ലിക്ക ജ്യൂസ് എന്നിങ്ങനെ പല തരത്തിലുള്ള പാനീയങ്ങള്‍ ഇതില്‍ പെടും.

നെല്ലിക്കയുടെ നീരും ഇത്തരം ശീലങ്ങളില്‍ പെടുത്താവുന്ന ഒന്നാണ്. തലേന്നു രാത്രി പച്ചനെല്ലിക്ക നല്ലപോലെ ചതച്ചു വെള്ളത്തിലിടുക. ഈ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതല്ലെങ്കില്‍ പച്ചനെല്ലിക്ക അരച്ച് ഈ ജ്യൂസ് എടുത്ത് ഇത് വെള്ളത്തില്‍ കലര്‍ത്തിയോ അല്ലാതെയോ കുടിയ്ക്കാം.

നെല്ലിക്ക ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമായ ഒന്നാണ്. വൈറ്റമിന്‍ സി ഉള്‍പ്പെടെയുള്ള പല വൈറ്റമിനുകളുടേയും നല്ലൊരു ഉറവിടമാണിത്. ആരോഗ്യത്തിനും ചില രോഗങ്ങള്‍ക്കും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം എല്ലാ വിധത്തിലും പരിഹാരമാകാവുന്ന ഒന്ന്. 100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രകൃത്യാ വിറ്റാമിന്‍ സി ലഭിക്കുന്ന ഒരു ഫലമാണിത്.

പച്ചനെല്ലിക്ക ചതച്ചിട്ട വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന് മികച്ചൊരു വഴിയാണിത്. ഇതിലെ വൈറ്റമിന്‍ സി ആണ് ഇൗ ഗുണങ്ങള്‍ നല്‍കുന്നത് തിമിരം പോലുള്ള അവസ്ഥകള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്. കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറ്റവും ഉത്തമമായ ഭക്ഷണമാണ് നെല്ലിക്ക. ചെങ്കണ്ണ്, നൈറ്റ് ബ്ലൈന്‍ഡ്‌നെസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്.

വായിലെ അള്‍സര്‍

വായിലെ അള്‍സര്‍

വായിലെ അള്‍സര്‍ അഥവാ വായ്പ്പുണ്ണ്‌

പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള സ്വാഭാവിക വഴിയാണ് നെല്ലിക്ക ചതച്ചിട്ട വെള്ളം കുടിയ്ക്കുന്നത്. നെല്ലിക്ക ജ്യൂസ് ആക്കിയത് അരക്കപ്പ് വെള്ളത്തില്‍ കഴിയ്ക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തേയും ഇല്ലാതാക്കുന്നു.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാനുള്ള ഒരു വഴിയാണ് നെല്ലിക്കാ ജ്യൂസ് ഈ വിധത്തില്‍ കുടിയ്ക്കുന്നത്. ഇതില്‍ മഞ്ഞള്‍പ്പൊടി ലേശം ചേര്‍ത്താന്‍ ഗുണം ഇരട്ടിയ്ക്കും. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു. നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് ഈ പ്രയോജനം നല്‍കുന്നത്. ദിവസവും ഇതു ചെയ്യുന്നത് ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളെ ചെറുക്കാന്‍ നല്ലതാണ്.നെല്ലിക്കാനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസേന കഴിക്കുന്നത് ക്യാന്‍സറിനെ തടയും.നെല്ലിക്കയിലെ വൈറ്റമിന്‍ സി, മഞ്ഞളിലെ കുര്‍കുമുന്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇവ രണ്ടും ശരീരത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്യും.

തടിയും വയറും

തടിയും വയറും

തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പച്ചനെല്ലിക്ക ചതച്ചിട്ട വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്. നെല്ലിക്കയിലെ ഹൈ പ്രോട്ടീന്‍ തോത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പു കുറയ്ക്കും.ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ ഇത് സഹായിക്കും. ദഹന പ്രക്രിയ ശക്തിപ്പെടുത്തും. ഇതുവഴിയും തടി കുറയും. ടോക്‌സിനുകള്‍ നീക്കുന്നതാണ് ഇതു തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴി. ഈ വെള്ളത്തില്‍ അല്‍പം നാരങ്ങാനീരും തേനും ചേര്‍ക്കുന്നത് ഏറെ ഗുണം നല്‍കും.

ദഹന പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണ്

ദഹന പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണ്

ദഹന പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണ് നെല്ലിക്ക ചതച്ചിട്ട വെള്ളം കുടിയ്ക്കുന്നത്. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കു പരിഹാരം നല്‍കും. നെല്ലിക്കയിലെ ഫൈബര്‍ മലബന്ധം നീക്കുന്നതിനു സഹായിക്കും.

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് നെല്ലിക്ക ചതച്ചിട്ട വെള്ളം കുടിയ്ക്കുന്നത്. പ്രമേഹത്തിന് ഏറെ ഗുണകരമാണ് ഇത്. ടൈപ്പ് 2 പ്രമേഹം പോലുള്ളവയേയും തടയാന്‍ ഇത് സഹായിക്കും. കൊളസ്‌ട്രോള്‍ നീക്കുന്നതു വഴി ഹൃദയാരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും നെല്ലിക്ക ചതച്ചിട്ട വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ മസിലുകള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്നതിനും ഇത് സഹായിക്കും.

കാല്‍സ്യം

കാല്‍സ്യം

ശരീരത്തിന് വേഗത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് നെല്ലിക്ക സഹായിക്കും. ഇതുകൊണ്ടുതന്നെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇത് മികച്ചതാണ്.സ്ത്രീകളിലെ ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

കരളിന്

കരളിന്

ഇത് കരളിന് ഏറെ നല്ലതാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നതു തടയുകയും ചെയ്യും. ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം നീക്കുകയും ചെയ്യുന്നതാണ് കാരണം.

ചര്‍മത്തിന്

ചര്‍മത്തിന്

ചര്‍മത്തിന് ഏറെ ഗുണകരമാണ് നെല്ലിക്ക ചതച്ചിട്ട വെള്ളം കുടിയ്ക്കുന്നത്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ ഫ്രീ റാഡിക്കലുകള്‍ നീക്കി ചര്‍മത്തിന് ഇറുക്കവും ചെറുപ്പവും നല്‍കുന്നു. ചര്‍മത്തിലെ ചുളിവുകള്‍ നീക്കുന്നു. ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ചുളിവുകള്‍, കുത്തുകള്‍ എന്നിവയ്ക്കും ഇതു നല്ലൊരു പരിഹാരമാണ്. കിടക്കാന്‍ നേരം മുഖത്ത് അല്‍പം നെല്ലിക്കാജ്യൂസ് വെള്ളത്തില്‍ കലക്കി സ്േ്രപ ചെയ്യുന്നത് ഏറെ നല്ലതാണ്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് നല്ലതാണ്.

മുടി

മുടി

മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒരു ഘടകം കൂടിയാണ് നെല്ലിക്ക ചതച്ചിട്ട വെള്ളം. ഇതിലെ വൈറ്റമിന്‍ സിയും മറ്റു പോഷകങ്ങളുമാണ് ഈ ഗുണം നല്‍കുന്നത്. അകാല നരയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ വെള്ളം കുടിയ്ക്കുന്നത്.

English summary

Health Benefits Of Drinking Crushed Amla Water In An Empty Stomach

Health Benefits Of Drinking Crushed Amla Water In An Empty Stomach, Read more to know about,
Story first published: Thursday, July 12, 2018, 11:06 [IST]
X
Desktop Bottom Promotion