For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏലയ്ക്കയിട്ട ഒരു ഗ്ലാസ് വെള്ളം ദിവസവും

ഏലയ്ക്കയിട്ട ഒരു ഗ്ലാസ് വെള്ളം ദിവസവും

|

സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ് ഏലയ്ക്ക. പല തരം ഭക്ഷണങ്ങളില്‍ ഉപയോഗിച്ചു വരുന്ന ഇത് ആരോഗ്യ കാര്യങ്ങളിലും ഏറെ നല്ലതാണ്.ആയുര്‍വേദ പ്രകാരം ശരീരത്തിലെ വാത, കഫ, പിത്ത ദോഷങ്ങള്‍ കുറയ്ക്കാന്‍ ഏലയ്ക്ക് നല്ലതാണെന്നു പറയും.

ഏലയ്ക്ക പല രീതിയിലും ഉപയോഗിയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ത്ത് ഉപയോഗിയ്ക്കാം. ചായയില്‍ ചേര്‍ത്ത് ഉപയോഗിയ്ക്കാം. ഏലയ്ക്കാചായ ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. സ്വാദിലും മുന്‍പന്തിയില്‍ തന്നെയാണ് ഏലയ്ക്ക.

ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളവും നല്ലതു തന്നെയാണ്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും.

പ്രതിരോധശേഷി

പ്രതിരോധശേഷി

വെറ്റമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. വെറ്റമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഇത് ദിവസവും കുടിയ്ക്കുന്നത് കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കും.

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇത് ഹൈ ബിപിയും കൊളസ്‌ട്രോളുമെല്ലം നല്ലപോലെ കുറയ്ക്കും. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. പള്‍സ് റേറ്റ് കൃത്യമാക്കാനും ഇത് സഹായിക്കും.

നല്ല സെക്‌സ് ജീവിതത്തിന്

നല്ല സെക്‌സ് ജീവിതത്തിന്

ഏലയ്ക്കാ വെള്ളം നല്ല സെക്‌സ് ജീവിതത്തിന് സഹായിക്കുന്ന ഒന്നാണ്. എലയ്ക്കയിലെ സിനിയോള്‍ എ്ന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. തേനിലും ലൈംഗികശേഷിയ്ക്കു സഹായിക്കുന്ന ഘടകങ്ങളുണ്ട്.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് ഏലയ്ക്കാവെള്ളം. ഏലയ്ക്കയിലെ മാംഗനീസാണ് ഈ ഗുണം നല്‍കുന്നത്. പ്രമേഹമുള്ളവര്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.ഇതു രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.

ചര്‍മാരോഗ്യത്തിന്

ചര്‍മാരോഗ്യത്തിന്

ചര്‍മാരോഗ്യത്തിന് ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ചര്‍മത്തിലെ ചുളിവകറ്റാനും പ്രായക്കുറവു തോന്നാനുമെല്ലാം ഏറെ നല്ലതാണ്. ഇതുപോലെയാണ് ഏലയ്ക്കയും. ഇതിലെ വൈറ്റമിന്‍ സി ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നു. ഫൈറ്റോന്യൂട്രിയന്റുകള്‍ ചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ചുളിവുകളും പാടുകളുമെല്ലാം അകറ്റാനും സഹായിക്കും.

ആസ്തമ

ആസ്തമ

ആസ്തമ, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം. ഇത് ശ്വസനവ്യവസ്ഥയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അലര്‍ജി, ആസ്തമ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് സ്ഥിരമായി കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.ആസ്തമ, ബ്രോങ്കൈറ്റിസ്, മറ്റ് നിരവധി ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ പച്ച ഏലയ്ക്ക വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഇതു സഹായിക്കുന്നു.

 അനീമിയ

അനീമിയ

ഏലയ്ക്കയില്‍ ധാരാളം കോപ്പര്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അയേണ്‍ കുറവുള്ളവര്‍, അതായത് അനീമിയ ഉള്ളവര്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.നല്ലൊരു ടോണിക് ഗുണം നല്‍കുന്ന ഒന്നാണിത്

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

നാരുകള്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകഘടകങ്ങള്‍എന്നിവയും ഏലക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൈ ബിപിയും കൊളസ്‌ട്രോളുമെല്ലം നല്ലപോലെ കുറയ്ക്കും. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. പള്‍സ് റേറ്റ് കൃത്യമാക്കാനും ഇത് സഹായിക്കും.

ദഹനം

ദഹനം

ദഹനപ്രശ്‌നങ്ങള്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് ഏലയ്ക്ക. ദഹനം മെച്ചപ്പെടുത്തുന്നതു കൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങളും തടയും. ഗ്യാസ് പ്രശ്‌നങ്ങള്‍ തടയാനും നെഞ്ചെരിച്ചില്‍ തടയാനുമെല്ലാം ഏറെ ഗുണകരമാണിത്. ഇതുകൊണ്ടുതന്നെ നല്ല ശോധനയ്ക്കും ഗുണകരമാണ്. അസിഡിറ്റി സംബന്ധമായ പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ ഏലയ്ക്ക നല്ലതാണ്. വയറ്റിലെ ഗ്യാസ്ട്രിക് ജ്യൂസുകളുടെ ബാലന്‍സ് നിയന്ത്രിച്ചാണ് ഏലയ്ക്ക അസിഡിറ്റി നിയന്ത്രിക്കുന്നത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ആന്റിഓക്ഡിന്റ് ഗുണങ്ങള്‍ ഏറെയുണ്ട്. ഇതുകൊണ്ടുതന്നെ ഇവ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഗുണകരമാണ്. ഇവ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും, ഇവ വരുന്നതും തടയും.

വായുടെ ആരോഗ്യത്തിന്

വായുടെ ആരോഗ്യത്തിന്

വായുടെ ആരോഗ്യത്തിന് ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. വായിലെ ദോഷകരമായ ബാക്ടീരിയകളെ തടയുന്ന ഇത് വായ്‌നാറ്റമകറ്റാനും പല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും. മോണരോഗങ്ങള്‍തതയാനും ഇത് ഏറെ നല്ലതാണ്.

തൊണ്ടയിലെ അണുബാധ, ചുമ

തൊണ്ടയിലെ അണുബാധ, ചുമ

ചുമ, ആസ്തമ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്. പേശീസങ്കോചം കുറച്ചാണ് ഏലയ്ക്ക ഇത്തരം രോഗങ്ങള്‍ നിയന്ത്രിക്കുന്നത്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ചതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.

കടുത്ത ചൂടില്‍ നിന്നും സംരക്ഷണം നല്‍കാന്‍

കടുത്ത ചൂടില്‍ നിന്നും സംരക്ഷണം നല്‍കാന്‍

കടുത്ത ചൂടില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഏലയ്ക്കക്കു കഴിയും. വെയിലത്തു പോകുമ്പോള്‍ ഏലയ്ക്ക വായിലിട്ടു ചവച്ചാല്‍ സൂര്യാഘാതം ഏല്‍ക്കില്ല. തലവേദനയ്ക്കുള്ള ഒരു മരുന്നു കൂടിയാണിത്. ഏലയ്ക്ക ഇട്ടു തിളപ്പിച്ച ചായ കുടിച്ചാല്‍ തലവേദന മാറും. അമിതമായി കാപ്പി കുടിയ്ക്കുന്നവര്‍ക്ക് ശരീരത്തിലെ കഫീന്റെ അളവ് കുറയ്ക്കാന്‍ ഏലയ്ക്ക ഉപയോഗിക്കാം. കഫീന്‍ ശരീരത്തില്‍ നിന്നും പുറന്തള്ളുകയാണ് ഏലയ്ക്ക ചെയ്യുന്നത്.

English summary

Health Benefits Of Drinking Cardamom Boiled Water

Health Benefits Of Drinking Cardamom Boiled Water, Read more to know about,
Story first published: Friday, July 20, 2018, 22:58 [IST]
X
Desktop Bottom Promotion