For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെല്ലിക്കാവെള്ളം 7 ദിവസം വെറുംവറ്റില്‍

ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ് നെല്ലിക്ക. വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടം.

|

ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ് നെല്ലിക്ക. വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടം. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഏറെ ഗുണകരമാണ.്

നെല്ലിക്ക പല രീതിയിലും കഴിയ്ക്കാം. നെല്ലിക്ക ജ്യൂസാക്കി കുടിയ്ക്കുന്നവരുണ്ട്. ഇതു വെറുതേയും ഉപ്പിലിട്ടും കഴിയ്ക്കുന്നവരുമുണ്ട്., ഇതുകൊണ്ട് അച്ചാറും ചമ്മന്തിയുമുണ്ടാക്കി കഴിയ്ക്കുന്നവരും കുറവല്ല.

100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രകൃത്യാ വിറ്റാമിന്‍ സി ലഭിക്കുന്ന ഒരു ഫലമാണിത്നെല്ലിക്കയുടെ നിരോക്‌സീകരണ ശക്തി രക്തത്തിലെ ഫ്രീ റാഡിക്കല്‍സിനെ നീക്കം ചെയ്യുന്നു. ത്വക്കിനേയും സംരക്ഷിക്കുന്നു.

നെല്ലിക്ക മറ്റൊരു രൂപത്തിലും കഴിയ്ക്കാം. നെല്ലിക്കയിട്ട വെള്ളം കുടിയ്ക്കാം. ഇതും ആരോഗ്യപരമായ പല ഗുണങ്ങളും ഉറപ്പു നല്‍കുന്ന ഒന്നാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും ശരീരത്തിനുമെല്ലാം ഇത് ഏറെ ആരോഗ്യകരവുമാണ്

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

നെല്ലിക്ക വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടമാണ്. ഇതുകൊണ്ടുതന്നെ എല്ലുകള്‍ക്കും പല്ലുകള്‍ക്കുമെല്ലാം ഈ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനും ഇത് ഏറെ നല്ലതാണ്.

തൊണ്ടവേദന

തൊണ്ടവേദന

തൊണ്ടവേദന തടയാനുള്ള നല്ലൊരു വഴിയാണ് നെല്ലിക്കയിട്ടു തിളപ്പിച്ച ഇളംചൂടുവെള്ളം കുടിയ്ക്കുന്നത്. ഇതില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതു കൂടുതല്‍ ഗുണം നല്‍കും. തേനിനും സ്വാഭാവിക രോഗപ്രതിരോധശേഷിയുണ്ട്. ഇത് തൊണ്ടവേദനയും കോള്‍ഡും മാറ്റുക മാത്രമല്ല, ഇതൊന്നും വരാതിരിയ്ക്കാനും ഏറെ നല്ലതാണ്.

കണ്ണിന്റെ കാഴ്ചയ്ക്ക്‌

കണ്ണിന്റെ കാഴ്ചയ്ക്ക്‌

കണ്ണിന്റെ കാഴ്ചയ്ക്ക്‌

ഇത് ഏറെ നല്ലതാണ്. നെല്ലിക്കാവെള്ളം അടുപ്പിച്ചു കുടിയ്ക്കുന്നത് ഈ ഗുണം നല്‍കും. ചെങ്കണ്ണിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

വെറുംവയറ്റില്‍ നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളം

വെറുംവയറ്റില്‍ നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളം

വെറുംവയറ്റില്‍ നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ദഹനത്തിനും വയററിലെ അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും ഏറെ ഉത്തമമാണ്. മലബന്ധമകറ്റാനുളള നല്ലൊരു വഴി കൂടിയാണിത്. നെല്ലിക്കയുടെ ഫൈബറസ് ഗുണമാണ് ഇതിനു സഹായിക്കുന്നത്.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇത് ചെറുചൂടോടെ തേനും നാരങ്ങാനീരും ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ ശീലമാക്കി നോക്കൂ, വയറും തടിയുമെല്ലാം കുറയും. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം മെച്ചപ്പെടുത്തിയും കൊഴുപ്പു കത്തിച്ചു കളഞ്ഞുമെല്ലാമാണ് ഈ പാനീയം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നത്.

എല്ലുകളുടെ ബലം

എല്ലുകളുടെ ബലം

ഈ വെള്ളം ഓസ്റ്റിയോക്ലാസ്റ്റ്‌സ് എന്നൊരു അവസ്ഥ കുറയ്ക്കാന്‍ നല്ലതാണ്. എല്ലുകളുടെ ബലം കുറയ്ക്കുന്ന അവസ്ഥയാണിത്. ഇതു കുറയ്ക്കാന്‍ നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണഅ.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

ഈ പാനീയം ഹൃദയത്തിന്റെ മസിലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുവഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. ഹൃദയത്തിന് കൂടുതല്‍ രക്തം പമ്പു ചെയ്യാനുള്ള നല്ലൊരു വഴി കൂടിയാണിത്.

പ്രമേഹം

പ്രമേഹം

നെല്ലിക്കയ്ക്ക് പ്രമേഹം കുറയ്ക്കാനുള്ള സ്വാഭാവിക കഴിവുണ്ട്. നെല്ലിക്കാവെള്ളവും ഈ കഴിവുള്ള ഒന്നാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. ഇതുവഴി പ്രമേഹത്തിനും പരിഹാരമാകുന്നു.ഈ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിയ്ക്കുന്നതു പ്രമേഹം മാറാന്‍ നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ നെല്ലിക്കാവെള്ളം കുടിയ്ക്കുന്നത്. ഇത് ചീത്ത കൊളസ്‌ട്രോളിനെ അകററി ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുന്നു. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത്.

ശരീരത്തെ തണുപ്പിയ്ക്കാനുള്ള കഴിവുണ്ട്

ശരീരത്തെ തണുപ്പിയ്ക്കാനുള്ള കഴിവുണ്ട്

ശരീരത്തെ തണുപ്പിയ്ക്കാനുള്ള കഴിവുണ്ട്, നെല്ലിക്കാവെള്ളത്തിന്. ഇത് ശരീരം ചൂടായാല്‍ ഉണ്ടാകാന്‍ ഇടയുള്ള രോഗങ്ങളെ തടഞ്ഞു നിര്‍ത്തുന്നു. വേനല്‍ക്കാലത്തു പ്രത്യേകിച്ചും ഇതു ഗുണം ചെയ്യും.

ഗുളികകളുടെ ഗുണം നല്‍കുന്നു എന്നതാണ്.

ഗുളികകളുടെ ഗുണം നല്‍കുന്നു എന്നതാണ്.

ഇതുകൊണ്ടുള്ള മറ്റൊരു പ്രയോജനം ഈ പാനീയം നല്ല അയേണ്‍ ഗുളികകളുടെ ഗുണം നല്‍കുന്നു എന്നതാണ്. ഇത് ശരീരത്തില്‍ കൂടുതല്‍ രക്തം ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കും.

ഗോള്‍ബ്ലാഡര്‍ സ്‌റ്റോണ്‍

ഗോള്‍ബ്ലാഡര്‍ സ്‌റ്റോണ്‍

ഗോള്‍ബ്ലാഡര്‍ സ്‌റ്റോണ്‍ വരാതിരിയ്ക്കാന്‍ നെല്ലിക്കാവെള്ളം ഏറെ നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ കൂടുമ്പോഴാണ് സാധാരണയുണ്ടാകുന്നത്. നെല്ലിക്കാവെള്ളം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇതുവഴി ഗോള്‍ബ്ലാഡര്‍ സ്‌റ്റോണ്‍ വരാതിരിയ്ക്കാനും സഹായിക്കുന്നു.

മുടിയുടെ വളര്‍ച്ചയ്ക്കും

മുടിയുടെ വളര്‍ച്ചയ്ക്കും

മുടിയുടെ വളര്‍ച്ചയ്ക്കും ഈ രീതിയില്‍ നെല്ലിക്കാവെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. മുടി കറുപ്പിക്കാനും അകാലനര ഒഴിവാക്കാനുമെല്ലാം ഇത് ഏറെ ഗുണകരമാണ്.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ചര്‍മത്തിന് തിളക്കം നല്‍കും, മൃദുത്വം നല്‍കും, ചുളിവുകള്‍ ഒഴിവാക്കും.

Read more about: health body
English summary

Health Benefits Of Drinking Amla Boiled Water In An Empty Stomach

Health Benefits Of Drinking Amla Boiled Water In An Empty Stomach,
X
Desktop Bottom Promotion