Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഈന്തപ്പഴവും പാലും പുരുഷന് കരുത്തേകുന്നു
പുരുഷന് ആരോഗ്യത്തിനും കരുത്തിനും ഇന്ന് വിപണിയില്‍ പല വിധത്തിലുള്ള മരുന്നുകളും മറ്റും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥ വളരെ പ്രശ്നമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നാടന്‍ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം. കാരണം ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ ഈന്തപ്പഴവും പാലും മികച്ച ഒന്നാണ്. ഇത് രണ്ടും കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതോടൊപ്പം പാലും മിക്സ് ചെയ്യുമ്പോള്‍ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ പിന്നെ ഒട്ടും സംശയിക്കേണ്ട ആവശ്യമില്ല. അത്രക്കധികം ആരോഗ്യ ഗുണങ്ങളാണ് ഇത് നല്‍കുന്നത്. ദിവസവും പാലും ഈന്തപ്പഴവും കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. പ്രത്യേകിച്ച് പുരുഷന്മാര് ഇത് ശീലമാക്കിയാല്‍ പിന്നെ ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ സംശയിക്കേണ്ട ആവശ്യമില്ല.

ദഹനത്തിന് വളരെ ഉത്തമം
ആരോഗ്യ പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍. എന്നാല്‍ ഇതിനെ ഫലപ്രദമായി ഇല്ലാതാക്കാന്‍ ഈന്തപ്പഴമിട്ട പാല് കഴിക്കുന്നതിലൂടെ സാധിക്കുന്നു. ഫൈബര്‍ കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. അതുകൊണ്ട് തന്നെ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ ഇതിന് കഴിയും.

അനീമിയക്ക് പരിഹാരം
അനീമിയക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് ഈന്തപ്പഴവും പാലും. ഇതിലുള്ള അയേണ്‍ കണ്ടന്റ് അനീമിയയെ തടയുന്നു. അതുകൊണ്ട് തന്നെ ഈന്തപ്പഴമിട്ട പാല് സ്ഥിരമാക്കാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പാലും ഈന്തപ്പഴവും സഹായിക്കുന്നു. ഇതിലുള്ള സെലനിയം കാന്‍സറിനെ വരെ ചെറുക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല പാലിലുള്ള കാല്‍സ്യം എല്ലുകളേയും പല്ലുകളേയും ബലപ്പെടുത്തും.

ഊര്‍ജ്ജം നല്കുന്നു
ഈന്തപ്പഴത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒന്നാണ് പ്രകൃതിദത്തമായ പഞ്ചസാര. മാത്രമല്ല ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയവയെല്ലാം എനര്‍ജി ബൂസ്റ്റ് ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പാലില്‍ ഈന്തപ്പഴം ഇടുമ്പോള്‍ ഒരിക്കലും പഞ്ചസാര ചേര്‍ക്കേണ്ട ആവശ്യമില്ല.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മുന്നിലാണ് ഈന്തപ്പഴം. ഇത് പക്ഷാഘാതത്തിനുള്ള സാധ്യത കുറക്കുന്നു. മാത്രമല്ല കൊളസ്ട്രോളിനെ കുറക്കാനും സഹായിക്കുന്നു

നാഡീവ്യവസ്ഥയെ സഹായിക്കുന്നു
നാഡീ വ്യവസ്ഥയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാനും ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴവും പാലും. ഇവ രണ്ടും മിക്സ് ചെയ്ത് കഴിക്കുമ്പോള്‍ ഇത് നാഡീ സംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

മലബന്ധം
മലബന്ധത്തെ പ്രതിരോധിക്കുന്നതിനും ഈന്തപ്പഴവും പാലും നല്ലതാണ്. കാരണം ഭക്ഷണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന് ഉത്തമ പരിഹാരമാണ് ഈന്തപ്പഴവും പാലും.

കൊഴുപ്പ് കുറക്കുന്നു
ശരീരത്തിലുണ്ടാവുന്ന കൊഴുപ്പിനെ ഉരുക്കിക്കളയാന്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് പരിഹാരമാണ് ഈന്തപ്പഴവും പാലും ചേര്‍ന്ന മിശ്രിതം. ഇത് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കും.

തടി കൂട്ടാന്‍
ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറ്റവും നല്ല പരിഹാരമാണ് ഈന്തപ്പഴം പാലില്‍ മിക്സ് ചെയ്ത് കഴിക്കുന്നത്. ഇത് അമിതവണ്ണമെന്ന പ്രശ്നം ഇല്ലാതാക്കി ആരോഗ്യകരമായ തടി നല്കുന്നു.

ബുദ്ധിക്ക് ഉണര്‍വ്വ് നല്കുന്നു
ബുദ്ധിക്ക് ഉണര്‍വ്വ് നല്‍കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴവും പാലും. ഈന്തപ്പഴവും പാലും എന്നും രാത്രി കിടക്കാന്‍ നേരത്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.



Click it and Unblock the Notifications
