For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അല്‍പം ദശമൂലാരിഷ്ടം ആയുസിന്റെ ഔഷധം

ദശമൂലാരിഷ്ടം ദിവസവും സേവിച്ചാല്‍

|

ആയുര്‍വേദം പൊതുവേ ലോകമെമ്പാടും അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ശാസ്ത്ര വിഭാഗമാണ്. കേരളത്തിന്റെ പ്രത്യേക ചികിത്സാ രീതിയായ ഇത് പാര്‍ശ്വ ഫലങ്ങളില്ല എന്ന കാരണം കൊണ്ടു തന്നെയാണ് ഏറെ അംഗീകാരം നേടിയിട്ടുള്ളതും. ഒട്ടു മിക്ക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ചര്‍മ, മുടി പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതില്‍ പരിഹാരവുമുണ്ട്. പഥ്യം അഥവാ കൃത്യമായ ചിട്ട അനുസരിച്ചു ചെയ്താല്‍ അല്‍പം കഴിഞ്ഞാലും ഗുണം നല്‍കുന്ന ഒന്നാണിത്.

രുചിയുള്ള പലഹാരത്തിന് മുത്തശ്ശി പറഞ്ഞതാ.....രുചിയുള്ള പലഹാരത്തിന് മുത്തശ്ശി പറഞ്ഞതാ.....

ദശമൂലാരിഷ്ടം പൊതുവേ ആയുര്‍വേദത്തിലെ അരിഷ്ട പ്രയോഗമാണ്. പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ പത്തോളം പ്രകൃതി ദത്ത ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ആയുര്‍വേദ മരുന്നാണിത്. പൊതുവേ പ്രത്യേക നിര്‍ദേശങ്ങളൊന്നും കൂടാതെ തന്നെ പലരും വാങ്ങി കുടിയ്ക്കുന്ന ഔഷധമാണ് ഇത്. ദശമൂലം പൊടിയായും അരിഷ്ട രൂപത്തിലുമെല്ലാം ലഭിയ്ക്കും. ദശമൂലം പ്രത്യേക രീതിയില്‍ തയ്യാറാക്കുന്നതാണ് പൊതുവേ പ്രചാരത്തില്‍ ഇരിയ്ക്കുന്ന ദശമൂലാരിഷ്ടം. അല്‍പം മെനക്കെട്ടാല്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ ഇത്.

വയര്‍ കളയും പ്രത്യേക നെല്ലിക്കാ പാനീയംവയര്‍ കളയും പ്രത്യേക നെല്ലിക്കാ പാനീയം

പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന ഔഷധ ചേരുവകള്‍ ചേര്‍ന്നതു കൊണ്ടു തന്നെ ഇത് നല്ലൊരു ആന്റിഓക്‌സിഡന്റും വേദന സംഹാരിയും ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതുമെല്ലാമാണ്. ആയുര്‍വേദ പ്രകാരം ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങളാണ് പല അസുഖങ്ങള്‍ക്കും കാരണമാകുന്നത്. ഇത്തരം ദോഷങ്ങള്‍ നീക്കാന്‍ അത്യുത്തമമാണ് ദശമൂലാരിഷ്ടത്തിലെ ദശമൂലം എന്ന കൂട്ട്.

ദശമൂലം ദിവസവും കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്. ഇതെക്കുറിച്ചറിയൂ,

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ദശമൂലം. ഇത് അരിഷ്ടമായി കുടിയ്ക്കുന്നതും ഗുണം നല്‍കുന്നതു തന്നെയാണ്. ലംഗ്‌സ് ആരോഗ്യത്തിന് അത്യുത്തമം. വരണ്ട ചുമ, കഫക്കെട്ട്, മൂക്കടപ്പ് എന്നിവയെല്ലാം പരിഹരിയ്ക്കാന്‍ ഇത് ദിവസവു കുടിയ്ക്കുന്നത് അത്യുത്തമമാണ്. അലര്‍ജി, ആസ്തമ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണിത്. വില്ലന്‍ ചുമ പോലുളളവയ്ക്കും നല്ലൊരു പരിഹാരമാണിത്.

പനി

പനി

പനി ശമിപ്പിയ്ക്കാനും ദശമൂലം ഏറെ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. എത്ര കഠിനായ പനിയും കുറയ്ക്കാന്‍ ഇതിനു കഴിവുണ്ട്. ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്ന മരുന്നുകള്‍ തന്നെയാണ് ഈ പ്രയോജനം നല്‍കുന്നത്. ഏറ്റക്കുറച്ചിലുള്ള പനിയ്ക്കും ചേര്‍ന്നൊരു മരുന്നു തന്നെയാണ് ഇത്.

മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി

മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി

മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ദശമൂലം. 16 മുതല്‍ 60 വയസു വരെയുള്ളവര്‍ക്ക് മൈഗ്രന്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇതു സഹായകമാകുമന്നു വേണം, പറയാന്‍. മൈഗ്രൈനുമായി ബന്ധപ്പെട്ട ഛര്‍ദി, മനം പിരട്ടല്‍, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമമായ ഒരു മരുന്നാണ്

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമമായ ഒരു മരുന്നാണ്

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമമായ ഒരു മരുന്നാണ് ദശമൂലാരിഷ്ടം. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ ഗുണം നല്‍കുന്ന ഒന്നു തന്നെയാണ്. ഭക്ഷണ ശേഷം ഇതു കുടിയ്ക്കുന്നതു ഭക്ഷണം പെട്ടെന്നു ദഹിയ്ക്കുവാനും സഹായിക്കുന്ന ഒന്നാണ്. ദഹന പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന വയര്‍ വന്നു വീര്‍ക്കല്‍, വയറുവേദന, മനംപിരട്ടല്‍, ഏമ്പക്കം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ദശമൂലാരിഷ്ടം കൊണ്ടു പരിഹാരം തേടാം. ദഹന പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന് വയറിളക്കം, ഛര്‍ദി എന്നിവയ്‌ക്കെല്ലാം ഇതു ന്‌ല്ലൊരു മരുന്നു തന്നെയാണ്.

വാത സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്

വാത സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്

വാത സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ദശമൂലം. വാത രോഗം നല്‍കുന്ന സന്ധിവേദന പോലുളളവയില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്. വാതം സന്ധികളില്‍ വരുത്തുന്ന നീരും ഇതു കാരണമുളള അസ്വസ്ഥതകളും നീക്കാന്‍ സഹായിക്കുന്ന ഒരു മരുന്നു കൂടിയാണിത്. കാലില്‍ ഒഡിമ എന്ന അവസ്ഥ, അതായത് നീരു വന്നു വീര്‍ക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ സഹായിക്കുന്ന വഴി കൂടിയാണിത്.

മാസമുറ

മാസമുറ

സ്ത്രീകളിലെ മാസമുറ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ദശമൂലം എന്നു വേണം, പറയാന്‍. ഈ സമയത്ത് ഇതിന്റെ പൊടി കലക്കി കുടിയ്ക്കുന്നതോ ഇത് അരിഷ്ട രൂപത്തില്‍ കുടിയ്ക്കുന്നതോ ഏറെ ആശ്വാസം നല്‍കും. ഇത് ശരീരവേദനയില്‍ നിന്നും വയറു വേദനയില്‍ നിന്നുമെല്ലാം മോചനം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. പിഎംഎസ് അഥവാ പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോമിനുളള ഒരു പരിഹാരം കൂടിയാണിത്. ഉത്കണ്ഠ, ഡിപ്രഷന്‍ തുടങ്ങിയ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം ഈ സമയത്തുണ്ടാകുന്ന മൂഡുമാറ്റത്തിന് നല്ലൊരു മരുന്നാണ് പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന മരുന്നൂ കൂട്ട്. പത്തിനം മരുന്നുകള്‍ പല ആരോഗ്യ പ്രശ്‌നങ്ങളും പരിഹരിയ്ക്കുന്നവയാണ്.

മലബന്ധം

മലബന്ധം

ദശമൂലം പൊടി എള്ളെണ്ണയുമായി ചേര്‍ത്ത് നാച്വറല്‍ എനിമ അതായത് വയറിളക്കാനുള്ള മരുന്നായി ഉപയോഗിയ്ക്കാറുണ്ട്. മലബന്ധം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കാനും ഇതു സഹായിക്കും. പലരിലും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ മലബന്ധ കാരണമാകാറുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ദശമൂലം.

ശരീരത്തിന് ചെറുപ്പം

ശരീരത്തിന് ചെറുപ്പം

പ്രകൃതി ദത്ത ഔഷധ ഗുണങ്ങള്‍ അടങ്ങിയ ഒന്നായതു കൊണ്ടു തന്നെ ചര്‍മത്തിന്റെ ആരോഗ്യത്തിനും ശരീരത്തിന് ചെറുപ്പം നല്‍കാനുമെല്ലാം ഏറെ നല്ലതാണ് ദശമൂലം. ഇത് ചര്‍മ കോശങ്ങള്‍ക്കു പുതു ജീവന്‍ നല്‍കുന്നു. ചര്‍മത്തിന് ചെറുപ്പവും തുടിപ്പും നല്‍കുന്നു. ഇതിലെ മരുന്നുകള്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നു തന്നെയാണ്.

സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്

സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്

സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് എന്ന പ്രത്യേക അവസ്ഥയ്ക്കും നല്ലൊരു പരിഹാരമാണ് ദശമൂലവും ഇതിന്റെ അരിഷ്ടവും. പ്രായം കൂടുമ്പോഴും ഇരിപ്പും നടപ്പും കിടപ്പും ശരിയായ പൊസിഷനില്‍ അല്ലാത്തപ്പോഴും മുറിവുകള്‍ കാരണവും റ്യുമാറ്റോയിഡ് കാരണവുമെല്ലാം ഈ അവസ്ഥയുണ്ടാകും. ഇതിന്റെ ചികിത്സാ രീതിയില്‍ ഈ ഔഷധക്കൂട്ട് ഉപയോഗിച്ചു വേദനയുളളിടത്തു ചൂടേല്‍പ്പിയ്ക്കുകയാണ് ചെയ്യുക.

ദിവസവും

ദിവസവും

ദിവസവും ദശമൂലം അരിഷ്ട രൂപത്തില്‍ ഭക്ഷണശേഷം രാവിലെയും വൈകിട്ടും 20 മില്ലി വീതം കുടിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കും. ദശമൂലം പൊടിയും ആയുര്‍വേദ കടകളില്‍ ലഭ്യമാണ്. ഇതു പ്രത്യേക രീതിയില്‍ തയ്യാറാക്കിയാണ് ദശമൂലാരിഷ്ടം തയ്യാറാക്കുന്നത്. ഇതുപയോഗിച്ചാലും മേല്‍പ്പറഞ്ഞ പല ഗുണങ്ങളും ലഭിയ്ക്കുകയും ചെയ്യും.

English summary

Health Benefits Of Dashamoola As Per Ayurveda

Health Benefits Of Dashamoola As Per Ayurveda, Read more to know about,
X
Desktop Bottom Promotion