For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി വെളുത്തുള്ളി ചതച്ചിട്ട വെള്ളം വെറുംവയറ്റില്

രാത്രി വെളുത്തുള്ളി ചതച്ചിട്ട വെള്ളം വെറുംവയറ്റില്

|

അടുക്കളയിലെ പല ചെറിയ ചേരുവകളും നാം പലപ്പോഴും സ്വാദും മണവും വര്‍ദ്ധിപ്പിയ്ക്കാനാണ് ഉപയോഗിയ്ക്കുന്നതെങ്കിലും ഇവ നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. നാം പോലുമറിയാതെ പല രീതിയിലും നമ്മുടെ ശരീരത്തെ ആരോഗ്യകരമാക്കുകയും അസുഖങ്ങളില്‍ നിന്നും സംരക്ഷിയ്ക്കുകയുമാണ് ഇവ ചെയ്യുന്നത്.

അടുക്കളയില്‍ തയ്യാറാക്കുന്ന ഭക്ഷണ വസ്തുക്കളില്‍ മിക്കവാറും പേര്‍ ചേര്‍ക്കുന്ന ഒന്നാണ് വെളുത്തുള്ളി. സ്വാദിനും മണത്തിനും മാത്രമല്ല, ദഹന സംബന്ധമായ പ്രശ്‌നങ്ങല്‍ ഒഴിവാക്കാന്‍ കൂടിയാണ് പലരും ഇതു ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്നതും കഴിയ്ക്കുന്നതും. ഇതല്ലാതെയും ഒരു പിടി ഗുണങ്ങള്‍ ഇതിനുണ്ട്.

ബാക്ടീരിയ,വൈറസ്, ഫംഗസ് പ്രതിരോധത്തിന് കാരണമായ അലിസിന്‍ ആണ് വെളുത്തുള്ളിയിലെ പ്രധാന ഘടകം. വെളുത്തുള്ളി അരിയുകയോ നുറുക്കുകയോ ചെയ്ത ശേഷം കുറച്ചുനേരം വെറുതെ വെച്ചാല്‍ മാത്രമേ അലിസിന്‍ കൂടുതലായി ഉണ്ടാകൂ. സെലിനിയവും വെളുത്തുള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അലിസിനെ കൂടാതെ അജോയീന്‍, അലീന്‍ തുടങ്ങിയവയും ഇതില്‍ അടങ്ങിയിട്ടുണ്ട്‌

വെളുത്തുള്ളി ചുട്ടും തേനിലിട്ടുമെല്ലാം കഴിയ്ക്കാം. വെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിയ്ക്കാം. എന്നാല്‍ തലേന്നു രാത്രി രണ്ട് അല്ലി വെളുത്തുള്ളി ചതച്ച് വെള്ളത്തിലിട്ടു വച്ച് രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്ന വഴി പലര്‍ക്കും പരിചയമുണ്ടാകില്ല. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണിത്.

വെളുത്തുള്ളി ഇട്ടു വച്ച ഈ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് അറിയൂ.

മുരിങ്ങാക്കുരു ഉണക്കിപ്പൊടിച്ചു പാലില്‍ കഴിച്ചാല്‍മുരിങ്ങാക്കുരു ഉണക്കിപ്പൊടിച്ചു പാലില്‍ കഴിച്ചാല്‍

തടി കുറയ്ക്കാന്‍ സഹായമായ ഒന്നാണ് വെളുത്തുള്ളി. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതു വഴി കൊഴുപ്പു കുറയ്ക്കും. രാവിലെ വെറുംവയററില്‍ ഇതു കുടിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള നല്ല ഒരു വഴിയാണ്. വെറുംവയറ്റില്‍ ഇതു കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ നീക്കാനുള്ള നല്ലൊരു വഴിയാണിത്. വെളുത്തുള്ളി ശരീരത്തിലെ കൊളസ്‌ട്രോള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കുള്ളവര്‍ക്ക് ഇത് വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

വെളുത്തുള്ളി ഇങ്ങനെ ശരീരത്തിലെത്തുമ്പോള്‍ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെത്തുന്നു. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ സഹായകമാണ്. തേനിലും ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.ഇതില്‍ വൈറ്റമിന്‍ എ, ബി1, ബി2, സി തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും ഇതിലുണ്ട്.

ആന്റിബയോട്ടിക്കാണ്

ആന്റിബയോട്ടിക്കാണ്

നല്ലൊരു പ്രകൃതിദത്ത ആന്റിബയോട്ടിക്കാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച വെള്ളം. ശരീരത്തിന്റെ സ്വഭാവിക പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലത്. വെളുത്തുള്ളിയില്‍ അലിസിന്‍ എന്ന പേരിലാണ് ആന്റിഓക്‌സിഡന്റ് അടങ്ങിയിരിയ്ക്കുന്നത്. തേനിലും വെളുത്തുള്ളിയിലും അടങ്ങിയിരിയ്ക്കുന്ന ഈ ആന്റിഓക്‌സിഡന്റുകള്‍ പല രൂപത്തിലും രോഗപ്രതിരോധകമായി പ്രവര്‍ത്തിയ്ക്കുന്നു.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

വെളുത്തുത്തി ചതച്ചിട്ട ഈ വെള്ളം ധമനികളില്‍ തടസമുണ്ടാക്കുന്ന ആര്‍ട്ടീരിയോക്ലീറോസിസ്, ഹൃദയാഘാതം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, കൊളസ്‌ട്രോള്‍, ബിപി തുടങ്ങിയ പലതരം പ്രശ്‌നങ്ങള്‍ക്കു നല്ലൊരു മരുന്നാണ്.ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമെന്നു പറയാവുന്ന നല്ലൊരു മരുന്ന്. പ്രധാനമായും ഹൃദയത്തിലേയ്ക്കുള്ള ബ്ലോക്കുകള്‍ തീര്‍ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇതു വഴി ഹൃദയാഘാത സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യാം.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് വെളുത്തുളളി ചതച്ചിട്ട വെളളം. രക്തം ശുദ്ധീകരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഈ മിശ്രിതം. ഇതുകൊണ്ടുതന്നെ ശരീരത്തിലെ കൊളസ്‌ട്രോള്‍ ഒഴിവാക്കാനും ഏറെ നല്ലത്.ബിപി കുറയ്ക്കാന്‍ ഏറ്റവും നല്ല ഒരു മിശ്രിതമാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് ആരോഗ്യകരമാണ്.

ശരീരത്തിലെ വേദനകള്‍

ശരീരത്തിലെ വേദനകള്‍

ശരീരത്തിലെ വേദനകള്‍ മാറ്റാനുളള നല്ലൊരു വഴിയാണ് വെളുത്തുള്ളി ചതച്ചിട്ട വെള്ളം. സന്ധിവേദനകളും മറ്റും ഒഴിവാക്കാനുള്ള നല്ലൊരു വഴി.വാതം, മസില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, വെള്ളം ശരീരത്തില്‍ കെട്ടിക്കിടന്നുള്ള പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഏറെ ഗുണകരമാണ്. ശരീരത്തില്‍ നീരും തടിപ്പുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്.

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനുള്ള നല്ലൊരു വഴിയാണ് വെളുത്തുള്ളി ചതച്ചിട്ട വെള്ളം. ഇതു വഴി ക്യാന്‍സര്‍ തടയാനും ചര്‍മത്തിന്റെ ആരോഗ്യത്തിനുമെല്ലാം സഹായിക്കുന്ന ഒന്നാണ്. ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്നത് ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് ഇതിനു സഹായിക്കുന്നത്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്, ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇതു വെറും വയറ്റില്‍ കുടിയ്ക്കുന്നത് ഇതിന് ഏറെ സഹായിക്കുന്നു.വയറ്റിലെ വിര ബാധ പോലെയുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണിത്. വയര്‍ വന്നു വീര്‍ക്കുന്നതിനും ഇതു നല്ലതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളുള്ളവര്‍ ഇതു സ്ഥിരം ശീലമാക്കുന്നത് ഏറെ നല്ലതാണ്. ഗ്യാസ് കാരണമുണ്ടാകുന്ന മലബന്ധത്തിന് പരിഹാരം കൂടിയാണിത്.

ശരീരത്തിലെ അണുബാധ

ശരീരത്തിലെ അണുബാധ

ശരീരത്തിലെ അണുബാധ തടയാന്‍ പറ്റിയ നല്ലൊരു വഴിയാണ് വെളുത്തുളളി ചതച്ചിട്ട വെള്ളം. ഇത് കോള്‍ഡ്, ഫ്‌ളൂ തുടങ്ങിയ പല രോഗങ്ങള്‍ക്കും പരിഹാരമാണ്. ബാക്ടീരിയല്‍, വൈറല്‍ ഇന്‍ഫെക്ഷനുകള്‍ക്കു നല്ലൊരു മരുന്നാണ് ഇത്. ദിവസവും ഇതു കുടിയ്ക്കുന്നത് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കും. പ്രത്യേകിച്ചും അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ക്ക്.

വെളുത്തുള്ളി

വെളുത്തുള്ളി

രണ്ട് അല്ലി വെളുത്തുള്ളി തൊലി കളഞ്ഞ് നുറുക്കുകയോ ചതയ്ക്കുകയോ ചെയ്യാം. ഇത് 10 മിനിറ്റ് നേരം ചതച്ചോ നുറുക്കിയോ വയ്ക്കണം. എന്നാലേ ഇതിലെ അലിസിന്‍ എന്ന ഘടകം പൂര്‍ണരൂപത്തില്‍ ലഭ്യമാകൂ. അലിസിനാണ് ഇതിനു പ്രധാനപ്പെട്ട ഗുണങ്ങള്‍ നല്‍കുന്നത്. ഇതിനു ശേഷം ഒന്നോ ഒന്നരയോ ഗ്ലാസ് വെള്ളത്തില്‍ ഇട്ട് അടച്ചു വയ്ക്കുക. തലേന്നു രാത്രി ഇട്ടു വച്ച് രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കാം. വെളുത്തുള്ളി കഴിയ്ക്കുകയും ചെയ്യാം.

English summary

Health Benefits Of Crushed Garlic Water In An Empty Stomach

Health Benefits Of Crushed Garlic Water In An Empty Stomach, Read more to know about,
Story first published: Friday, October 12, 2018, 12:27 [IST]
X
Desktop Bottom Promotion