For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണ്‍ശേഷിയ്ക്ക് വെളുത്തുള്ളിയും ചൂടുവെള്ളവും

ദിവസവും ഒരല്ലി വെളുത്തുള്ളിയും ഒരു ഗ്ലാസ് വെള്ളവും കുടിയ്ക്കണമെന്നു പറയുന്നത് എന്തു കൊണ്ടാണെന്നറിയൂ,

|

ആണ്‍ശേഷിയ്ക്ക ഒരാഴ്ച വെളുത്തുള്ളി ഇങ്ങനെ, ആരോഗ്യം, ശരീരം, കൊളസ്‌ട്രോള്‍, വെറുവയറ്റില്‍ വെളുത്തുള്ളിയും ചൂടുവെള്ളവും, ഹൃദയം

ആരോഗ്യപരമായ ശീലങ്ങള്‍ എപ്പോഴും വീട്ടില്‍ നിന്നും തന്നെ തുടങ്ങുന്നതാണ് ഏറെ നല്ലത്. ആരോഗ്യത്തിനായി അങ്ങാടിയില്‍ പണം ചിലവാക്കി അലയേണ്ടെന്നര്‍ത്ഥം.

ആരോഗ്യത്തിന് അടിസ്ഥാനപരമായ പല കാര്യങ്ങളുമുണ്ട്. ഇതു ചെയ്യുന്നത് മുക്കാല്‍ ഭാഗം ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കുമെന്നു വേണം, പറയാന്‍.

ആരോഗ്യകരമായ ജീവിതശൈലിയ്ക്കായി നാം വീട്ടില്‍ തന്നെ ചെയ്യേണ്ടുന്ന ചില കാര്യങ്ങളുണ്ട്. അതിരാവിലെ ഉണരുന്നതു മുതല്‍ നേരത്തെ കിടക്കുന്നതു വരെ നീളുന്ന ചില ശീലങ്ങള്‍.

വെറുംവയറ്റില്‍ ചെയ്യേണ്ട ചില ശീലങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത്, മിക്കവാറും എല്ലാവരും ചെയ്യുന്ന ഒന്നാകും, വെറുംവയറ്റില്‍ ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത്. എന്നാല്‍ വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി പച്ചയ്‌ക്കോ ചുട്ടോ ചവച്ചരച്ചു കഴിച്ചാലോ, ഒപ്പം ഒരു ഗ്ലാസ് ചെറുചൂടുവെള്ളവും. ആരോഗ്യഗുണങ്ങള്‍ പലതാണ്.

വെളുത്തുള്ളി ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. കോള്‍ഡ് പോലുള്ള പല അസുഖങ്ങളേയും പടിക്കപ്പുറത്തു നിര്‍ത്തുന്ന ഒന്നാണിത്.

വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകമാണ് ഈ ഗുണങ്ങള്‍ക്കുള്ള പ്രധാന കാരണം. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ വെളുത്തുള്ളിയ്ക്കു ക്യാന്‍സറടക്കമുള്ള പല രോഗങ്ങളേയും അകറ്റി നിര്‍ത്താനുള്ള കഴിവുമുണ്ട്. ദിവസവും ഇതുകൊണ്ടുതന്നെ വെളുത്തുള്ളി കഴിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും.

വെളുത്തുള്ളി നമുക്കു പല രൂപത്തിലും കഴിയ്ക്കാം. പ്രധാനമായും ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്ന രീതിയാണ് പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്ന്. ഇതു ചുട്ടു കഴിയ്ക്കാം. വെളുത്തുള്ളി തേനിലിട്ടു കഴിയ്ക്കുന്ന രീതിയും പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്.

garlic

രാവിലെ വെറുംവയററില്‍ ഒരല്ലി വെളുത്തുള്ളി, ഇത് പച്ചയ്‌ക്കോ ചുട്ടിട്ടോ ആകാം. എന്നാല്‍ പച്ചയ്ക്കു കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ നല്‍കുകയെന്നു തെളിഞ്ഞിട്ടുണ്ട്. ഈ വെളുത്തുള്ള ചവച്ചരച്ചു കഴിയ്ക്കുക, ഒപ്പം ഒരു ഗ്ലാസ് ഇളംചൂടുവെള്ളവും കുടിയ്ക്കുക. ഈ ഒരു വഴി രാവിലെ വെറും വയറ്റില്‍ ഒരാഴ്ചയെങ്കിലും ചെയ്താല്‍ ശരീരത്തിന് വളരേയേറെ ഗുണങ്ങളുണ്ടാകും. ഇതു ദിവസവും ചെയ്യുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ദിവസവും ഒരല്ലി വെളുത്തുള്ളിയും ഒരു ഗ്ലാസ് വെള്ളവും കുടിയ്ക്കണമെന്നു പറയുന്നത് എന്തു കൊണ്ടാണെന്നറിയൂ,

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച വഴിയാണ് രാവിലെ വെളുത്തുള്ളിയും ഒപ്പം ഒരു ഗ്ലാസ് ചൂടുവെള്ളവും. ഇത് ബിപി, ഹൈ കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താന്‍ ഏറെ നല്ലതാണ്. ഇതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കാന്‍ ഏറെ നല്ലതാണ്. ഹൃദയാഘാതമടക്കമുള്ള പല രോഗങ്ങളും അകറ്റാനും ഏറെ നല്ലൊരു വഴിയാണിത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

വെളുത്തുള്ളി ഈ രീതിയില്‍ കഴിയ്ക്കുന്നത് പലതരം ക്യാന്‍സറുകളും അകറ്റി നിര്‍ത്താനുള്ള വഴിയാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ അലിസിന്‍ എന്ന ഘടകം ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നതാണ് കാരണം. കുടല്‍ ക്യാന്‍സര്‍, വയറ്റിലെ ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ലംഗ്‌സ് ക്യാന്‍സര്‍ തുടങ്ങിയ പല ക്യാന്‍സറുകളും വരാതിരിയ്ക്കാനും വന്നവര്‍ക്ക് ഇതിനെ ചെറുക്കാനും സഹായിക്കുന്ന ഒരു വഴിയാണ് വെളുത്തുള്ളിയും ചൂടുവെള്ളവും വെറുംവയറ്റില്‍ ശീലമാക്കുന്നത്.

രക്തപ്രവാഹം

രക്തപ്രവാഹം

രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ ഒരു വെളുത്തുള്ളി അല്ലിയും ഒരു ഗ്ലാസ് ചൂടുവെള്ളവുമെന്നത്. ഇത് രക്തധമനികളിലെ തടസം നീക്കുന്നു. ഇതുവഴിയും ഹൃദയത്തെ സംരക്ഷിയ്ക്കും. ഹാര്‍ട്ടിലേയ്ക്കുള്ള രക്തപ്രവാഹം സുഗമമായി നടക്കുന്നത് ഹൃദയപ്രശ്‌നങ്ങളും ഹൃദയാഘാതവുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്. വെളുത്തുള്ളിയിലെ സള്‍ഫറാണ് ഇതിനു സഹായിക്കുന്നത്.

കോള്‍ഡ്, അലര്‍ജി

കോള്‍ഡ്, അലര്‍ജി

കോള്‍ഡ്, അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ക്കുള്ള നല്ലൊരു പരിഹാരവഴിയാണ് വെളുത്തുള്ളി ദിവസവും വെറുംവയറ്റില്‍ ശീലമാക്കുകയെന്നത്. ഇത് വൈറസുകളെ ചെറുത്തു നില്‍ക്കാന്‍ സഹായിക്കും. ഇതിന് ചൂടുവെള്ളത്തിനു പകരം തേന്‍ ചേര്‍ത്തു വെളുത്തുള്ളി കഴിച്ചാലും മതിയാകും. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. കോള്‍ഡിനു കാരണമാകുന്ന വൈറസുകളെ ചെറുക്കുകയും ചെയ്യുന്നു.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

വയറിന്റെ ആരോഗ്യത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണ് വെറുംവയറ്റില്‍ വെളുത്തുള്ളിയും ചൂടുവെള്ളവും ശീലമാക്കുന്നത്. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ക്ക് മലബന്ധമുണ്ടാകുന്നത് സ്വാഭാവികമാണ്. വെറുംവയറ്റില്‍ വെളുത്തുള്ളിയും ഒപ്പം ഒരു ഗ്ലാസ് ചൂടുവെള്ളവും മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളും ഇതുമൂലമുണ്ടാകുന്ന അസ്വസ്ഥതകളും ഒഴിവാക്കാന്‍ ഏറ്റവും പ്രധാനം.

തടി

തടി

തടി കുറയ്ക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് വെറുംവയറ്റില്‍ വെളുത്തുള്ളിയും ഒപ്പം ഒരു ഗ്ലാസ് ചൂടുവെള്ളവും. വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യും. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കും. വയര്‍ വന്നുവീര്‍ക്കുന്നതു തടയാനും ഇതു നല്ലൊരു വഴിയാണ്.

ലംഗ്‌സിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു വഴി

ലംഗ്‌സിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു വഴി

ലംഗ്‌സിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു വഴിയാണ് ദിവസവും വെറുംവയറ്റില്‍ ഇതു ശീലമാക്കുകയെന്നത്. ട്യൂബര്‍കുലോസില്‍, ആസ്തമ, ന്യൂമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരവഴിയാണ്.

ബിപി, ഹൈപ്പര്‍ ടെന്‍ഷന്‍

ബിപി, ഹൈപ്പര്‍ ടെന്‍ഷന്‍

ബിപി, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് വെറുംവയറ്റിലെ ഒരല്ലി വെളുത്തുള്ളി. ഇതിലെ അലിസിന്‍ രക്തസമ്മര്‍ദത്തിന് ഇടയാക്കുന്ന ആന്‍ജിയോസ്റ്റിന്‍ എന്ന പ്രോട്ടീനിനെ തടസപ്പെടുത്തും. ഇത് ബിപി കുറയ്ക്കും. ഇതു കൂടാതെ വെളുത്തുള്ളിയിലെ പോളിസള്‍ഫൈഡുകള്‍ ഹൈഡ്രജന്‍ സള്‍ഫൈഡുകളായി രൂപാന്തരപ്പെടും.ഇതും ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

പ്രമേഹം

പ്രമേഹം

ദിവസവും വെളുത്തുള്ളി കഴിയ്ക്കുന്നത് ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി പ്രമേഹം പോലുള്ള രോഗങ്ങളെ തടയാനും സാധിയ്ക്കും. ദിവസവും 10 ഗ്രാം പച്ചവെളുത്തുള്ളി നുറുക്കി കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ തടയാന്‍ ഏറെ നല്ലതാണ്. ഇതിനൊപ്പം ചൂടുവെള്ളവും കൂടിയാകുന്നത് ഗുണം വര്‍ദ്ധിപ്പിയ്ക്കും.

ലൈംഗികപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ്

ലൈംഗികപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ്

പുരുഷന്മാര്‍ക്കുണ്ടാകുന്ന പല ലൈംഗികപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ് വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളവും ഒപ്പം വെളുത്തുള്ളിയും. ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതിനു കാരണം വെളുത്തുള്ളി രക്തപ്രവാഹം ശക്തിപ്പെടുത്തുന്നു എന്നുള്ളതു തന്നെയാണ്. പുരുഷന്മാര്‍ക്ക് വെളുത്തുള്ളി ഇങ്ങനെയല്ലാതെ പാലിലിട്ടു തിളപ്പിച്ചോ തേനില്‍ നുറുക്കിയിട്ടോ കഴിയ്ക്കാം.

വെളുത്തുള്ളിയുടെ പൂര്‍ണപ്രയോജനം

വെളുത്തുള്ളിയുടെ പൂര്‍ണപ്രയോജനം

വെളുത്തുള്ളിയുടെ പൂര്‍ണപ്രയോജനം ലഭിയ്ക്കാന്‍ ഇത് നുറുക്കി 5-10 മിനിറ്റു വച്ച ശേഷം കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇതുവഴി ഇതിലെ അലിന്‍ അലിസിനായി മാറുന്നു. അലിസിനാണ് വെളുത്തുള്ളിയ്ക്ക് പ്രധാനപ്പെട്ട ഗുണങ്ങള്‍ നല്‍കുന്നത്. ഉപയോഗിയ്ക്കുന്നതിന് തൊട്ടുമുന്‍പായി തൊലി കളഞ്ഞ് നുറുക്കി അല്‍പനേരം വച്ച ശേഷം ഇത് ഉപയോഗിയ്ക്കാം. പാചകത്തിനാണെങ്കിലും ഇതേ രീതിയില്‍ ഉപയോഗിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. വെളുത്തുള്ളി സൂപ്പിനായാലുമതെ.

English summary

Health Benefits Of Chopped Garlic And Hot Water In An Empty Stomach

Health Benefits Of Chopped Garlic And Hot Water In An Empty Stomach, Read more to know about,
Story first published: Wednesday, April 18, 2018, 11:09 [IST]
X
Desktop Bottom Promotion