For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുമ്പൻ പുളിയുടെ ​ഗുണങ്ങൾ

|

ഇരുമ്പൻ പുളിയെന്നും ബിലിമ്പിയെന്നും ഇലുമ്പൻ പുളിയെന്നും നമ്മൾ വിളിക്കുന്ന ഈ ഇത്തിരി കുഞ്ഞന്റെ ​ഗുണങ്ങൾ നമുക്കൊന്ന് നോക്കാം . കാഴ്ച്ചയിൽ കുഞ്ഞനെങ്കിലും പറ‍ഞ്ഞറിയിക്കാനാവാത്ത ​ഗുണങ്ങളാണ് ഇരുമ്പൻ പുളിയിലുള്ളത് . കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ലഭ്യമായതും എന്നാൽ അധികം ആരും ഉപയോ​ഗിക്കാതെ പാഴായി പോകുന്നതുമാണ് ഇവ .

സമൃദ്ധമായി വളരുന്ന മരത്തിൽ നല്ല രീതിയിൽ തന്നെ കായ്കൾ ഉണ്ടാകാറുണ്ട് . അമിതമായ പുളിയായതിനാൽ ഒട്ടുമിക്ക ആൾക്കാരും ഇരുമ്പൻ പുളിയുടെ ഉപയോ​ഗം ഒന്നിലധികം തവണ കൂട്ടാറില്ല . ഉണ്ടാകുന്നവയിൽ അധികവും പാഴായി പോകുകയാണ് പതിവ് . കേവലം അച്ചാറോ മറ്റോ ആയി മാത്രമേ ഇത് പലരും ഉപയോ​ഗിക്കാറുള്ളൂ . ഇതോടു കൂടി ഇതിന്റെ ഉപയോ​ഗം നിർത്താറാണ് പതിവ് . എന്നാൽ പുളി മാത്രമല്ല അനേകം ​ഗുണങ്ങളടങ്ങിയ ഈ കുഞ്ഞൻ ഇരുമ്പൻ പുളിയെ പാഴാക്കി കളയരുത് . ബിലിംബിം എന്ന പോർചു​ഗീസ് നാമത്തിൽ നി്ന്നാണ് ഇലുമ്പൻ പുളിയെന്ന പേര് വന്നത് .

 ഇലുമ്പൻ പുളിയും പ്രമേഹവും

ഇലുമ്പൻ പുളിയും പ്രമേഹവും

കാഴ്ച്ചയിൽ തന്നെ ആരെയും മോഹിപ്പിക്കുന്ന രൂപ ഭം​ഗിയുള്ള ഇലുമ്പൻ പുളി അകത്താക്കിയാലും നേട്ടങ്ങളേറെയാണ് . നമ്മുടെ തൊടികളിൽ സമൃദ്ധമായി വളരുന്ന ഇവ കീട നാശിനികളേറ്റ് വിഷമയവുമല്ല എന്നത് പ്രത്യേക നേട്ടമാണ് . പ്രത്യേകിച്ച് സംരക്ഷണം ഒരുക്കാതെ തന്നെ ഇവ നന്നായി കായ്ക്കുന്നു .

അച്ചാറിട്ട് മാത്രം ശീലിച്ചവർക്ക് ഇലുമ്പൻ പുളി നിങ്ങളുടെ മുന്നിലേക്ക് നീട്ടുന്നത് ​ഗുണങ്ങളുടെ ഒരു ലിസ്റ്റാണ് . പ്രമേഹം കൊണ്ട് കഷ്ട്ടപ്പെടുന്നവർക്കും ഏറെ ഫലപ്രദമാണ് ഇവ . പല മരുന്നുകളും മാറി മാറി പരീക്ഷിച്ചവർക്ക് ഇനി മുതൽ ഇലുമ്പൻ പുളി പരീക്ഷിച്ച് നോക്കാവുന്നതാണ് . ജ്യൂസായും വെള്ളത്തിൽ തിളപ്പിച്ച് കുറുക്കി ആ വെള്ളവും ഇത്തരത്തിൽ കഴിക്കുന്നത് പ്രമേഹ രോ​ഗികള്ക്ക് അസുഖം ഭേദമാക്കുന്നു . പ്രമേഹത്തെ അകറ്റാനുള്ള കഴിവ് ഇലുമ്പൻ പുളിക്കുണ്ട്. അങ്ങനെ നോക്കിയാൽ കാഴ്ച്ചയിൽ ചെറിയതെങ്കിലും ഇലുമ്പൻ പുളി സമ്മാനിക്കു്നന ​ഗുണങ്ങൾ ഏറെയാണ് , എന്നാൽ പലരും ഇത് തിരിച്ചറിയാതെ വെറുതെ പാഴാക്കി കളയുകയാണ് ചെയ്യുന്നത് .

 ഇലുമ്പൻ പുളിയും അമിത വണ്ണവും

ഇലുമ്പൻ പുളിയും അമിത വണ്ണവും

പുളിയിൽ മുൻപനാണെങ്കിലും ഇലുമ്പൻ പുളിക്ക് മലയാളികൾ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല . നന്നായി പരിപാലിച്ചാൽ മികച്ച വിള നൽകുന്നതും ഒട്ടറെ ​ഗുണങ്ങളുള്ളതുമാണ് ഇലുമ്പൻ പുളി . ഇന്നുള്ള പലരും വിപണിയില‍്‍ കാണുന്ന മരുന്നുകൾ അതും പാർശ്വഫലങ്ങളുള്ളത് പോലും വൻ വില കൊടുത്ത് നിത്യേന ഉപയോ​ഗിക്കുന്നു .

എന്നാൽ ഇത്തരത്തിൽ കാശും , പണവും നഷ്ട്ടപ്പെടുത്തി ആരോ​ഗ്യത്തിന് ഹാനികരമായവ വാങ്ങി കൂട്ടേണ്ടതില്ല . പകരം ചുറ്റുമൊന്ന് ശ്രദ്ധിച്ചാൽ തൊടിയിലുള്ളവ കൊണ്ട് ആരോ​ഗ്യം നശിപ്പിക്കാതെ നമുക്ക് മുന്നോട്ട് പോകാൻ കഴിയും . അറിവില്ലായ്മ കൊണ്ടോ , സമയ കുറവ് കൊണ്ടോ ഇവ ഒക്കെ ഉപയോ​ഗിക്കാതിരിക്കുന്നവർ പലരും കാശ് കൊടുത്ത് രോ​ഗങ്ങളെ വിലക്ക് വാങ്ങുകയാണ് ചെയ്യുന്നത് എന്ന സത്യം മറന്ന് പോകുന്നു . വിപണിയിലെ പരസ്യങ്ങളിൽ മയങ്ങി ആകർഷകമായ പാക്കര്റുകളിൽ വരുന്നവ മാത്രമേ ഉപയോ​ഗിക്കൂ എന്ന സ്വഭാവം മാറ്റി വച്ച് പ്രകൃതിയിലുള്ളവ തന്ന െഉപയോ​ഗിക്കുന്നത് ശീലമാക്കിയാൽ ഒട്ടേറെ ​ഗുണങ്ങളുണ്ട് .

നമ്മലിൽ പലരും ഇന്ന് തിരക്ക് കൊണ്ടോ നല്ല സ്വാദിന് വേണ്ടിയോ ഫാസ്റ്റ് ഫുഡ് ശീലമാക്കിയവരാണ് , അതൊക്കെ തന്നെയാണ് കൊളസ്ട്രോൾ പോലുള്ളവ അപകടകരമാം രീതിയിൽ നമുക്ക് പിടി പെടുന്നതും . ഇതിലടങ്ങിയിരിക്കുന്ന ആന്റി ഹൈപ്പർ ലിപ്പിഡമിക് അമിത വണ്ണത്തിൽ നിന്നും ശരീരത്തെ രക്ഷിക്കുന്നു .

അമിത വണ്ണം കാരണം നാണക്കേട് തോന്നി പുറത്തിറങ്ങാൻ പോലുമാകാത്തവർ അനവധിയുണ്ട് അത്തരക്കാർക്കും ഇനി മുതൽ ഇലുമ്പൻ പുളി പരീക്ഷിച്ച് നോക്കാവുന്നതാണ് കൃത്യതയാർന്ന ഭക്ഷണ ക്രമീകരണവും , ഇലുമ്പൻ പുളിയുടെ ഉപയോ​ഗവും നിങ്ങളിലെ അമിത വണ്ണത്തെ തുരത്താൻ സഹായിക്കുന്നു . വെറുെത പാഴാക്കി കളയുന്ന ഇലുമ്പൻ പുളിയുടെ ​ഗുണങ്ങളെ തിരിച്ചറിഞ്ഞ് നേരാം വണ്ണം ഉപയോ​ഗിക്കുക എന്നത് പ്രധാനമാണ് .

 ആന്റി ബയോട്ടിക് ആയി ഉപയോ​ഗിക്കാം

ആന്റി ബയോട്ടിക് ആയി ഉപയോ​ഗിക്കാം

ഇലുമ്പൻ പുളിക്ക് ഇത്തരമൊരു ​ഗുണങ്ങൾ കൂടി ഉണ്ട് എന്നറിയുന്നവർവിരളമായിരിക്കും . എന്നാൽ സം​ഗതി സത്യമാണ് , പണ്ട് കാലങ്ങളിലുള്ളവർ ഇത്തര്തതിലൊരു സാധ്യതയെ നന്നായി അറിഞ്ഞിരുന്നവരായിരുന്നു . നീര് വലിയാനും , പ്രാണികൾ കടിച്ചുള്ള ചൊരറിച്ചിൽ മാറാനും , വേദന ഇല്ലാതാക്കാനും ഇലുമ്പൻ പുളിക്ക് കഴിവുണ്ട് . തളിരിലകളാണ് ഇതിനായി ഉപയോ​ഗിക്കുന്നത് ,

അച്ചാറിടാൻ മാത്രമല്ല ഇത്തരത്തിൽ മരുന്നായും ഇലകൾ വരെ ഉപയോ​ഗിക്കാവുന്ന മികച്ച ഒന്നായ ഇലുമ്പൻ പുളിയാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം വീടുകളിൽ വെറുതെ പാഴായി പോകുന്നത് .

അലർജിക്കുള്ള പ്രതിവിധി

അലർജിക്കുള്ള പ്രതിവിധി

പലരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അലർജി . ഇത് പലർക്കും പല തരത്തിൽ ഉണ്ടാകാം . ചിലർക്ക് ഭക്ഷണത്തോട് അലർജിയും എന്നാൽ മറ്റ് ചിലർക്ക് മരുന്നുകളോടും എന്ന് തുടങ്ങി അലർജി പല തരത്തിലുണ്ടാകാാറുണ്ട്. ഇത്തരക്കാർക്ക് യാതൊരു ഭയവുമില്ലാതെ ഉപയോ​ഗിക്കാൻ കഴിയുന്ന ഒന്നാണ് ഇലുമ്പൻ പുളി . ഇലുമ്പൻ പുളി വെള്ളം ചേർത്ത് ജ്യൂസാക്കി ഉപയോ​ഗിക്കാവുന്നതാണ് .

ഇത്തര്തതിൽ അലർജി മൂലം കഷ്ട്ടപ്പെടുന്നവർക്ക് ജ്യൂസ് പതിവായി കഴിക്കാവുന്നതാണ് . പല രോ​ഗങ്ങളുടെയും മൂല കാരണം നമ്മുടെ ആഹാര രീതികളും ജീവിത ശൈലികളും ആണെന്നിരിക്കേ ഇവ ക്രമീകരിക്കുകും അതോടെപ്പം ഇലുമ്പൻ പുളി പോലുള്ളവയുടെ ​ഗുണങ്ങളെ തിരിച്ചരിഞ്ഞ് ഉപയോ​ഗിക്കുകയുമാകാം . വിപണിയിലെ പരസ്യങ്ങളിൽ മയങ്ങാതെ കുറ‍‍ഞ്ഞ ചിലവിൽ വീട്ടിൽ നിന്ന് തന്നെ ഇവക്കുള്ള പ്രതിവിധി കണ്ടെത്താം .

English summary

Health benefits of bilimbi

Here are some of the benefits of Bilimbi, which we call in many regional names
Story first published: Thursday, August 16, 2018, 18:11 [IST]
X
Desktop Bottom Promotion