For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഴക്കൂമ്പിന്റെ ആരോഗ്യഗുണങ്ങൾ

|

കൊളംബിയയിലെ ആൻഡീസ്‌ മലകളിലാണ് വാഴപ്പൂവിന്റെ സ്വദേശം എന്ന് പറയാം.ഇത് വലിപ്പമുള്ളതും പർപ്പിൾ കലർന്ന ചുവന്ന നിറത്തിൽ വിടർന്നിരിക്കുന്നതുമാണ്.ഇതിനുള്ളിലെ ചെറിയ പൂക്കൾ ആണ് വാഴപ്പഴമായി മാറുന്നത്.ഇത് കയ്‌പ്പുള്ളതും സ്റ്റാർച് അടങ്ങിയതുമാണ്. വിറ്റാമിൻ എ,വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായ ഈ പൂവ് വേദനകൾ അകറ്റാൻ മികച്ചതാണ്.ഇത് പച്ചക്കറിയായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

r

മെച്വർ പൂക്കളുടെ പുറത്തുള്ള കട്ടിയുള്ള ഭാഗം നൂഡിൽസിലും സൂപ്പിലും ചേരുവയായി ഉപയോഗിക്കുന്നു.ചില രാജ്യങ്ങളിൽ ഇത് സലാഡിൽ ഉപയോഗിക്കുന്നു.ഫ്രഷ് ആയ വാഴപ്പൂവ് പച്ചയോടെ കഴിക്കാവുന്നതാണ്.ചിലർ പാകം ചെയ്തും ഇത് ഉപയോഗിക്കുന്നു. കിഴക്ക് പടിഞ്ഞാറ് ഏഷ്യയിലാണ് വാഴ ആദ്യമായി കൃഷി ചെയ്യുന്നത്.വിളയാത്ത പച്ച കായ പാകം ചെയ്തു കറിയായി ഉപയോഗിക്കുന്നു.ഇന്തോനേഷ്യയിൽ ഈ പഴത്തെ തേങ്ങാപ്പാലിൽ വേകിച്ചു പച്ചക്കറിയായി ഉപയോഗിക്കുന്നു.ഇന്ന് പല ഏഷ്യൻ കൾച്ചറിലും വാഴപ്പൂവ് കഴിക്കാറുണ്ട്.ഏഷ്യയിലെ പല കടകളിലും വാഴപ്പൂവ് ലഭ്യമാണ്.

മുലപ്പാൽ വർദ്ധിപ്പിക്കുന്നു

മുലപ്പാൽ വർദ്ധിപ്പിക്കുന്നു

വാഴപ്പൂവ് മുലപ്പാൽ വർധിക്കാൻ സഹായിക്കുന്നു.ഇത് രക്തസ്രാവം കുറയ്ക്കുകയും ആരോഗ്യമുള്ള ഗർഭപാത്രം നൽകുകയും ചെയ്യും.മലബന്ധം കുറയ്ക്കുകയും മുലപ്പാൽ കൂട്ടുകയും ചെയ്യും.ഇതിൽ നമ്മുടെ സ്പൈസസുകൾ കൂടി ചേർത്താൽ വളരെ രുചികരമാകും.ഫ്രഷ് ആയ പൂവ് ഉപയോഗിക്കുക.

പാൻ കേക്ക് ,അട ,ദോശ എന്നിവയിൽ ചേർത്തും ഉപയോഗിക്കാവുന്നതാണ്.1 കപ്പ് അരി കുതിർക്കുക.അതിലേക്ക് 1 സ്പൂൺ ചെറു പയർ,2 സ്പൂൺ ഉഴുന്ന് പരിപ്പ്,1 സ്പൂൺ കടലപ്പരിപ്പ്,1 / 4 കപ്പ് സാംബാർ പരിപ്പ് എന്നിവ ഇട്ട് രാത്രി മുഴുവൻ കുതിരാൻ വയ്ക്കുക.അടുത്ത ദിവസം 2 ചുവന്ന മുളക്,തേങ്ങാ,ഒരു ചെറിയ കഷ്ണം കായം ,ഒരു സ്പൂൺ ജീരകം എന്നിവ അരയ്ക്കുക.രാത്രീയിൽ കുതിർത്തു വച്ച അറിയും പരിപ്പുകളും ഉപ്പ് ചേർത്ത് അരയ്ക്കുക.വാഴപ്പൂവ് അരിഞ്ഞത് കുറച്ചു എണ്ണയിൽ വറുത്ത ശേഷം മാവിൽ കലക്കി ദോശ ചുടുക.ധാരാളം നാരുകൾ അടങ്ങിയ ഇത് ഗർഭകാലത്തുള്ള മലബന്ധം അകറ്റാനും സഹായിക്കും.

 സ്വതന്ത്ര റാഡിക്കലുകളുടെ പ്രവർത്തനം കുറയ്ക്കുന്നു

സ്വതന്ത്ര റാഡിക്കലുകളുടെ പ്രവർത്തനം കുറയ്ക്കുന്നു

സ്വതന്ത്ര റാഡിക്കലുകളെ പല പ്രശനങ്ങളും ഉണ്ടാക്കുന്നു.വാഴപ്പൂവിലെ ആന്റി ഓക്സിഡന്റ് സ്വഭാവം ഈ പ്രശനങ്ങൾ അകറ്റുന്നു.ക്യാൻസറും ,പ്രായമാകലും കുറയ്ക്കാൻ ഇത് സഹായിക്കുന്നു.ആന്റി ഓക്സിഡന്റ് ഗുണം പൂർണ്ണമായും ഉപയോഗിക്കാൻ വാഴപ്പൂവ് സഹായിക്കും.

 ആർത്തവ പ്രശനങ്ങൾ, ഭാരം കുറയ്ക്കാൻ എന്നിവയ്ക്ക് ഉത്തമം

ആർത്തവ പ്രശനങ്ങൾ, ഭാരം കുറയ്ക്കാൻ എന്നിവയ്ക്ക് ഉത്തമം

അമിത രക്തസ്രാവം കുറയ്ക്കാൻ സഹായിക്കുന്ന പ്രോസ്ട്രോനിന്റെ അളവ് ഇത് കൂട്ടുന്നു.1 / 4 കപ്പ് വാഴപ്പൂവ് കുറച്ചു വെള്ളത്തിൽ ഉപ്പിട്ട് പാകം ചെയ്യുക.പാകം ചെയ്ത ശേഷം ഇതിലേക്ക് 1 / 4 കപ്പ് തേങ്ങാ,2 ഗ്രാം മുളക്,അര സ്പൂൺ ജീരകം ചേർത്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക.ഈ തേങ്ങാ മിശ്രിതത്തിൽ കട്ടിയുള്ള തൈര് ചേർത്ത് പാകം ചെയ്ത വാഴപ്പൂവിൽ ഉപ്പുമായി ഇടുക.

അമിത രക്തസ്രാവം കുറയ്ക്കാൻ ഇത് ചോറിനൊപ്പം കഴിക്കാവുന്നതാണ്.നാരുകളും പോഷകങ്ങളും അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.ഇത് വയറിനെ സ്മൂത്ത് ആക്കുന്നു.ഭാരം കുറയ്ക്കാൻ ഇത് സലാഡിലും സൂപ്പിലും ചേർത്ത് കഴിക്കാവുന്നതാണ്.

 6 വിറ്റാമിനും മൈനറാളും കൊണ്ട് സമ്പുഷ്ട്ടം

6 വിറ്റാമിനും മൈനറാളും കൊണ്ട് സമ്പുഷ്ട്ടം

വാഴപ്പൂവിൽ വിറ്റ്റാമിൻ എ ,സി,ഇ,നാരുകൾ,പൊട്ടാസ്യം,പോഷകങ്ങൾ എന്നിവാ അടങ്ങിയിരിക്കുന്നു

മൂഡ് ഉണർത്തുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു

മൂഡ് ഉണർത്തുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു

വാഴപ്പൂവിലെ പൊട്ടാസ്യം മൂഡ് ഉണർത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും

പ്രായമാകൽ തടയുന്നു

ഇതിലെ ഫ്രീ റാഡിക്കലുകൾ കോശങ്ങളെ ആരോഗ്യപ്പെടുത്തുകയും ക്യാൻസറും,പ്രായമാകലും തടയുന്നു

ആരോഗ്യകരമായ ഗർഭപാത്രം

വാഴപ്പൂവ് ഗർഭപാത്രത്തിലെ പ്രശനങ്ങൾ അകറ്റുന്നു.ആരോഗ്യകരമായ ഗർഭപാത്രത്തിന് വാഴപ്പൂവിൽ മഞ്ഞൾപ്പൊടിയും ,കുരുമുളകും ജീരകവും ചേർത്ത് ഉപയോഗിക്കാവുന്നതാണ്.വാഴപ്പൂവ് മഞ്ഞൾപ്പൊടിയും ജീരകവും കുരുമുളകും ചേർത്ത് തിളപ്പിക്കുക.ഉപ്പും കൂടി ചേർത്ത് ഉപയോഗിക്കുന്നത് ഗർഭാശയ രോഗങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും

ഗ്യാസ്‌ട്രോ ഇന്റസ്റ്റെയിനൽ/ദഹന വ്യവസ്ഥയുടെ ആരോഗ്യം

ഗ്യാസ്‌ട്രോ ഇന്റസ്റ്റെയിനൽ/ദഹന വ്യവസ്ഥയുടെ ആരോഗ്യം

വാഴപ്പൂവിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു.അലിഞ്ഞുപോകുന്ന ഈ നാരുകൾ ഭക്ഷണത്തെ എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു. ലയിക്കാത്ത നാരുകൾ ദഹിക്കാത്ത ഭക്ഷ്യ വസ്തുക്കളെ പുറംതള്ളാൻ സഹായിക്കുന്നു.രണ്ടും ദഹന വ്യവസ്ഥയുടെ ആരോഗ്യത്തെയും ഭക്ഷണം ആഗീരണം ചെയ്യാനും സഹായിക്കുന്നു

ക്യാൻസർ ,ഹൃദ്രോഗം എന്നിവയ്ക്ക് മികച്ചതാണ്

വാഴപ്പൂവിൽ ധാരാളം ടാനിൻ,ആസിഡ്,ഫ്ളാവാനോയിഡ് ,മറ്റു ആന്റി ഓക്‌സിഡന്റുകൾ എന്നിവ ക്യാൻസർ,ഹൃദ്രോഗം എന്നിവ അകറ്റാൻ സഹായിക്കുന്നു.

നാഡീ രോഗങ്ങൾ അകറ്റുന്നു

ഇതിലെ ഫ്രീ റാഡിക്കലുകൾ അൽഷിമേഴ്‍സ് ,പാർക്കിൻസൺ തുടങ്ങിയവ വാഴപ്പൂവ് പതിവായി കഴിയുമ്പോൾ കുറയും

 പ്രമേഹവും വിളർച്ചയും തടയുന്നു

പ്രമേഹവും വിളർച്ചയും തടയുന്നു

പ്രമേഹ രോഗികൾ വാഴപ്പൂവ് തിളപ്പിച്ചോ അല്ലാതെയോ ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു.ഇതിലെ നാരുകളും ഇരുമ്പും ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് കൂടാൻ സഹായിക്കുന്നു.

ഒരു പാൻ അടുപ്പിൽ ചൂടാക്കി അതിൽ കടുക് ഇട്ട് പൊട്ടിക്കുക.ഇതിലേക്ക് അര സ്പൂൺ ഉഴുന്നും കടലപ്പരിപ്പും ഇട്ട് ബ്രൗൺ നിറം ആകുന്നത് വരെ ഇളക്കുക.1 / 8 കപ്പ് നുറുക്കിയ ചെറിയ ഉള്ളിയും കറിവേപ്പിലയും ഇതിലേക്ക് ചേർത്ത് കൊടുക്കുക.വാഴപ്പൂവ് അരിഞ്ഞതും ഇതിലേക്ക് ചേർക്കുക.അതിനു ശേഷം ഇതിലേക്ക് ഒരു സ്പൂൺ സാംബാർ പൊടി,1 / 4 സ്പൂൺ മഞ്ഞൾ പൊടിയും ഉപ്പും ചേർക്കുക.ഇതിലെ വെള്ളം എല്ലാം നീങ്ങും വരെ അടച്ചു വച്ച് വേകിക്കുക.ഇതിലേക്ക് കുറച്ചു ചിരകിയ തേങ്ങാ കൂടെ ഇട്ട് തീ അണയ്ക്കാവുന്നതാണ്.പ്രമേഹ രോഗികൾക്ക് ഇത് വളരെ ഉത്തമമാണ്.

English summary

health benefits of banana flower

You can read about the health benefits of banana flower
X
Desktop Bottom Promotion