For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കപ്പ തിളപ്പിച്ച വെള്ളം ഊറ്റിക്കളയണം, അല്ലെങ്കില്‍

|

കപ്പ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുതന്നെയാണ് നമ്മുടെ മുതുമുത്തച്ചന്‍മാര്‍ക്കും മുത്തച്ചന്‍മാര്‍ക്കും ഉള്ള ശക്തിയും ഊക്കും എല്ലാം. എന്നാല്‍ കപ്പ കഴിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നു. കാരണം സയനൈഡ് പോല മാരകമായ വിഷം പലപ്പോഴും കപ്പയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പച്ചക്കപ്പ കഴിക്കുമ്പോള്‍ പലര്‍ക്കും വയറു വേദനിക്കുന്നതും മറ്റും. കപ്പ തയ്യാറാക്കുമ്പോള്‍ അത് തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നതിന്റെ പിന്നിലെ രഹസ്യവും ഇത് തന്നെയാണ്. കാരണം കപ്പ കഴുകിയ വെള്ളം പല വിധത്തിലുള്ള അനാരോഗ്യത്തിനും കാരണമാകുന്നു. കപ്പയിലയും ഇത്തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെയാണ് കപ്പയില തിന്നാല്‍ പശുവും ആടും ചാവുന്നതും തളര്‍ന്ന് വീഴുന്നതും.

പച്ച വെളുത്തുള്ളി സ്ഥിരമായി കഴിച്ചാല്‍പച്ച വെളുത്തുള്ളി സ്ഥിരമായി കഴിച്ചാല്‍

പാകം ചെയ്താല്‍ കപ്പയിലെ വിഷം പൂര്‍ണമായും മാറും എന്ന് വിചാരിക്കരുത്. കാരണം പാചകം ചെയ്താലും കപ്പയിലെ വിഷം പൂര്‍ണമായി മാറുന്നില്ല. അതുകൊണ്ട് തന്നെയാണ് കപ്പ കഴിച്ചാല്‍ പലരിലും വയറു വീര്‍ത്ത പോലെ തോന്നുന്നത്. ഇത് വയറു നിറഞ്ഞത് കൊണ്ടല്ല കപ്പയിലെ വിഷം പൂര്‍ണമായും വിട്ടു മാറാത്തതു കൊണ്ടാണ്. എന്തൊക്കെ അനാരോഗ്യമാണ് കപ്പ കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം. കപ്പ കഴിക്കുന്നതിലൂടെ അനാരോഗ്യം മാത്രമല്ല ആരോഗ്യവും ഉണ്ടാവുന്നുണ്ട്. രണ്ടും എന്തൊക്കെയെന്ന് നോക്കാം.

 തൈറോയ്ഡ് വര്‍ദ്ധിക്കുന്നു

തൈറോയ്ഡ് വര്‍ദ്ധിക്കുന്നു

തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത് പലപ്പോഴും കപ്പയുടെ ഉപയോഗം കൂടുന്നവരിലാണ്. ഇത്തരം അവസ്ഥകള്‍ക്ക് പലപ്പോഴും കാരണമാകുന്നത് കപ്പയുടെ ഉപയോഗം വര്‍ദ്ധിക്കുന്നതു കൊണ്ടും കൂടിയാണ്. അതുകൊണ്ട് കപ്പ കഴിക്കുമ്പോള്‍ അല്‍പം നിയന്ത്രണം വരുത്തേണ്ടത് അത്യാവശ്യമാണ്.

 പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു

പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു

പ്രമേഹത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിച്ച് ഉപയോഗിക്കേണ്ട ഒന്നാണ് കപ്പ. കാരണം കപ്പ കഴിക്കുന്നത് പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു. ഇത് ആരോഗ്യത്തിന് വില്ലനായി മാറുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ നെട്ടോട്ടമോടുമ്പോള്‍ കപ്പയുടെ ഉപയോഗം അവിടെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

 പക്ഷാഘാതം

പക്ഷാഘാതം

പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും കപ്പയുടെ ഉപയോഗം കാരണമാകുന്നു. എന്നാല്‍ കപ്പ കഴിക്കുന്നവരിലെല്ലാം ഈ അവസ്ഥ ഉണ്ടാവണം എന്നില്ല. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് ഉപയോഗിക്കാവുന്ന ഒന്നാണ് കപ്പ. കപ്പ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.

കപ്പയോടൊപ്പം നോണ്‍വെജ്

കപ്പയോടൊപ്പം നോണ്‍വെജ്

കപ്പയോടൊപ്പം മീനോ ഇറച്ചിയോ കഴിക്കണ എന്ന് പറയുന്നതിന്റെ കാരണവും രസകരമാണ്. കാരണം ഇതില്‍ അടങ്ങിയിട്ടുള്ള നൈട്രേറ്റുകള്‍ കപ്പയിലെ വിഷത്തിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് തന്നെയാണ് കപ്പയോടൊപ്പം നോണ്‍വെജ് കഴിക്കണം എന്ന് പറയുന്നതിന് കാരണം.

കപ്പയുടെ ആരോഗ്യ ഗുണങ്ങള്‍

കപ്പയുടെ ആരോഗ്യ ഗുണങ്ങള്‍

കപ്പക്ക് ദോഷങ്ങള്‍ മാത്രമല്ല ആരോഗ്യ ഗുണങ്ങളും വളരെ വലുതാണ്. അതുകൊണ്ട് തന്നെയാണ് കപ്പ കഴിക്കുന്നത് മോശമാണ് എന്ന് പറയുമ്പോഴും നല്ലതാണെന്ന് പലരും പറയുന്നതും. കാരണം അത്രക്ക് ആരോഗ്യ ഗുണങ്ങള്‍ കപ്പയിലുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.

 മസിലിന്റെ ആരോഗ്യം

മസിലിന്റെ ആരോഗ്യം

മസില്‍മാന്‍ ആവണമെന്ന് ആഗ്രഹമുണ്ടോ? എന്നാല്‍ കപ്പ ശീലമാക്കിക്കോളൂ. കാരണം കപ്പ നമ്മുടെ മസിലിന്റെ വളര്‍ച്ച ത്വരിത ഗതിയിലാക്കും. പണ്ടുള്ളവരുടെ ആരോഗ്യത്തിന്റെ രഹസ്യം ഇതു തന്നെയാണെന്നതാണ് സത്യം. പേശികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു കപ്പ.

എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കും

എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കും

കപ്പ കഴിച്ചാല്‍ എല്ലിന് ബലവും ആരോഗ്യവും വര്‍ദ്ധിക്കുന്നു. കപ്പയില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം നമ്മുടെ എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കും എന്നതാണ്. അതുപോലെ തന്നെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും കപ്പയ്ക്ക് കഴിയും. ഇതെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നു. എല്ല് തേയ്മാനം, മുട്ടു വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് കപ്പ.

 ഊര്‍ജ്ജസ്വലരാക്കും

ഊര്‍ജ്ജസ്വലരാക്കും

കപ്പ കഴിക്കുന്നത് നമ്മളെ എപ്പോഴും ഊര്‍ജ്ജസ്വലതയുള്ളവരാക്കി മാറ്റുന്നു. എനര്‍ജിയുടെ കലവറയാണ് കപ്പ എന്നുള്ളതാണ് സത്യം. ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ് നമ്മള്‍ കഴിച്ചില്ലെങ്കില്‍ ഇത്തിരി കപ്പ കഴിച്ചാല്‍ മതി എല്ലാ പ്രശ്നവും തീരും. ഇത് ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

 ശരീരഭാരം വര്‍ദ്ധിപ്പിക്കണോ?

ശരീരഭാരം വര്‍ദ്ധിപ്പിക്കണോ?

ശരീര ഭാരം കുറക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ ശരീര ഭാരം വര്‍ദ്ധിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കും. എന്നാല്‍ ഭാരം വര്‍ദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കപ്പ. ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് ശരീരഭാരം വര്‍ദ്ധിപ്പിക്കേണ്ടത്. അതുകൊണ്ടു തന്നെ മെലിഞ്ഞിരിക്കുന്നവര്‍ക്ക് തടിയ്ക്കാനും നല്ല ഒരു ഭക്ഷണമാണ് കപ്പ എന്നുള്ളതാണ്.

ദഹനത്തിന് സഹായിക്കും

ദഹനത്തിന് സഹായിക്കും

ദഹനമാണ് നമ്മുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങളുടേയും തുടക്കം. അതുകൊണ്ടു തന്നെ ദഹനം നന്നായാല്‍ തന്നെ പകുതി നന്നായി. അതുകൊണ്ട് ദഹനത്തിന് ഏറ്റവും സഹായിക്കുന്ന ഒരു ഭക്ഷണമാണ് കപ്പ എന്നുള്ളതാണ്. എന്നാല്‍ പച്ചക്കപ്പ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

 ജനിതക പ്രശ്നങ്ങളെ നേരിടുന്നു

ജനിതക പ്രശ്നങ്ങളെ നേരിടുന്നു

കപ്പ നമ്മുടെ പല ജനിതക തകരാറുകളേയും പരിഹരിക്കും. ഫോളിക് ആസിഡും വിറ്റാമിന്‍ ഡിയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പലപ്രശ്നങ്ങളേയും കപ്പ കഴിക്കുന്നതിലൂടെ പരിഹരിക്കാന്‍ കഴിയും. ഇതെല്ലാം അല്‍പം ശ്രദ്ധിച്ചാല്‍ കപ്പ തന്നെയാണ് ബെസ്റ്റ്ഫുഡ്.

ചവ്വരിയും കപ്പയില്‍ നിന്ന്

ചവ്വരിയും കപ്പയില്‍ നിന്ന്

കപ്പയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഭക്ഷ്യവസ്തുവാണ് ചവ്വരി എന്നുള്ളതാണ്. ഇതും നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് എന്നതാണ് സത്യം.

 രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കും

രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കും

രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ കപ്പ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് കപ്പ കഴിക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇരുമ്പിന്റെ കലവറ

ഇരുമ്പിന്റെ കലവറ

ഇരുമ്പിന്റെ കലവറയാണ് കപ്പ എന്നുള്ളതാണ് മറ്റൊരു കാര്യം. ഇരുമ്പ് സത്ത് ധാരാളം അടങ്ങിയിട്ടുണ്ട് കപ്പയില്‍. ഇതും രക്തം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

English summary

health benefits and side effects of tapioca

We have listed some health benefits and side effects of tapioca, read on.
Story first published: Thursday, July 19, 2018, 17:15 [IST]
X
Desktop Bottom Promotion