For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍,വയര്‍ കളയും മാജിക് പാനീയം

കൊളസ്‌ട്രോള്‍,വയര്‍ കളയും മാജിക് പാനീയം

|

ആരോഗ്യത്തിന് ചെയ്യാവൂന്ന പല കാര്യങ്ങളുമുണ്ട്. നമുക്ക് തനിയെ ചെയ്യാവുന്ന ചിലത്. ആരോഗ്യ സംരക്ഷണത്തിന് ഉത്തമമായ ചിലത്. നമ്മുടെ പറമ്പില്‍ നിന്നും അടുക്കളയില്‍ നിന്നുമെല്ലാം നേടിയെടുക്കാവുന്ന ചിലത്.

ഇത്തരം വീട്ടുവൈദ്യങ്ങള്‍ക്ക് യാതൊരു പാര്‍ശ്വഫലങ്ങളുമുണ്ടാകില്ലെന്നതാണ് മറ്റൊരു സത്യം. ഗുണങ്ങളല്ലാതെ യാതൊരു ദോഷവുമുണ്ടാക്കുന്നവയല്ല, ഇത്. നാം പാചകത്തിനും മറ്റുമായി ഉപയോഗിയ്ക്കുന്നവയാണ് മിക്കവാറും വസ്തുക്കളും. അടുക്കളക്കൂട്ടുകള്‍ എന്ന ഗണത്തില്‍ പെടുത്താം.

ആരോഗ്യപരമായ ഗുണങ്ങളുള്ള പലതും മറ്റു കൂട്ടുകള്‍ക്കൊപ്പം ചേര്‍ത്തു കഴിയുമ്പോള്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഇരട്ടിയ്ക്കും. കാരണം ഇത് ഇരട്ടി ഗുണമാണ് അപ്പോള്‍ നല്‍കുക.

പണ്ടത്തെ കാലത്ത് അധികം ആരും ഉപയോഗിയ്ക്കാതിരുന്ന, എന്നാല്‍ ഇപ്പോള്‍ പൊതുവേ പ്രചാരത്തിലുള്ള ഒന്നാണ് കറ്റാര്‍ വാഴ. പച്ച നിറത്തില്‍ മാംസളമായ അകംഭാഗത്തോടു കൂടിയ ഇത് പ്രത്യേക സംരക്ഷണമൊന്നും തന്നെയില്ലാതെ നമ്മുടെ വീടുകളില്‍ വളരുന്ന ഒന്നാണ്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം മികച്ച ഒന്നു കൂടിയാണിത്.

കറ്റാര്‍ വാഴയെ പോലെ ആരോഗ്യത്തിനു പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ് ഇഞ്ചി. ജിഞ്ചറോള്‍ എന്ന ഘടകമാണ് ഇതിന്റെ പ്രധാന ഗുണമായി പറയാവുന്നത്. അസുഖങ്ങള്‍ വരാതെ തടയുന്നതിനും അസുഖങ്ങള്‍ മാറുന്നതിനുമെല്ലാം ഒരുപോലെ സഹായകമായ ഇത് നല്ലൊരു മരുന്നിന്റെ ഗുണം ചെയ്യുന്ന ഒന്നാണ്.

അല്‍പനാള്‍ അടുപ്പിച്ച് കറ്റാര്‍ വാഴയും ഇഞ്ചിനീരും ചേര്‍ത്തു കഴിയ്ക്കുന്നത് പല തലത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇതെക്കുറിച്ചറിയൂ,

ഗ്യാസ്‌ട്രൈറ്റിസ്‌

ഗ്യാസ്‌ട്രൈറ്റിസ്‌

ഗ്യാസ്‌ട്രൈറ്റിസ്‌ അകറ്റാനുള്ള നല്ലൊരു മിശ്രിതമാണ് കറ്റാര്‍ വാഴ, ഇഞ്ചിനീരു മിശ്രിതം. നമ്മുടെ വയറില്‍ മ്യൂകസ് ലൈനിംഗ് എന്നൊരു പാളിയുണ്ട്. ഭക്ഷണം ദഹിപ്പിയ്ക്കാനായി ദഹന രസങ്ങള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുമ്പോള്‍ വയറിനെ ദഹന രസങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്നത് മ്യൂകസ് പാളിയാണ്. ഈ മ്യൂകസ് പാളിയ്ക്കു പല തരത്തിലും പ്രശ്‌നങ്ങളുണ്ടാകാം. അണുബാധകളാണ് ഇതിനുള്ള പ്രധാനപ്പെട്ട ഒരു കാരണം. പ്രത്യേകിച്ചും ബാക്ടീരിയല്‍ അണുബാധകള്‍. ഇതില്‍ നിന്നും സംരക്ഷണം നല്‍കാനുള്ള നല്ലൊരു വിദ്യയാണ് കറ്റാര്‍ വാഴയും ഇഞ്ചിനീരും. ഇഞ്ചി ദോഷകരമായ ബ്ാക്ടീരിയകളെ നശിപ്പിയ്ക്കുന്നു. കറ്റാര്‍ വാഴ വയറിലെ മ്യൂകസ് പാളിയ്ക്കു സംരക്ഷണം നല്‍കുന്നു. അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും ഇതു സഹായിക്കും.

ശരീരത്തിലുണ്ടാകുന്ന വേദന

ശരീരത്തിലുണ്ടാകുന്ന വേദന

ശരീരത്തിലുണ്ടാകുന്ന വേദന, പ്രത്യേകിച്ചും വയറു വേദന, മനം പിരട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കറ്റാര്‍ വാഴയും ഇഞ്ചിനീരും കലര്‍ന്ന മിശ്രിതം. നല്ലൊരു പെയിന്‍ കില്ലര്‍ ഗുണം നല്‍കുന്ന ഒന്ന്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ ഇന്നത്തെക്കാലത്ത് പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. പ്രത്യേകിച്ചും ഇന്നത്തെ ജീവിത സാഹചര്യങ്ങളിലും ഭക്ഷണശീലങ്ങളിലും. കറ്റാര്‍ വാഴ, ഇഞ്ചി നീരു മിശ്രിതം ശരീരത്തിലെ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ ഏറെ സഹായകമാണ്. എല്‍ഡിഎല്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയക്കാന്‍ ഏറെ സഹായകമാണിത്. ഇതുകൊണ്ടുതന്നെ ഈ മിശ്രിതം ഹൃദയത്തെ സംരരക്ഷിയ്ക്കുന്നു. കറ്റാര്‍ വാഴയിലെ ജെര്‍മേനിയം എന്ന ഘടകവും ഹൃദയത്തിന് നല്ലതാണ്. ഇത് വെളുത്തുളളിയിലും കണ്ടുവരുന്ന ഒന്നാണ്.

തടി കുറയ്ക്കാനും

തടി കുറയ്ക്കാനും

നല്ലൊരു ക്ലെന്‍സറായ ഇത് തടി കുറയ്ക്കാനും ഏറെ നല്ലതാണ്. ഇഞ്ചി ടോക്‌സിനുകള്‍ അകറ്റാന്‍ നല്ലതാണ്. കറ്റാര്‍ വാഴയിലെ അലോയിന്‍ എന്ന ഘടകവും ടോക്‌സിനുകള്‍ അകറ്റാന്‍ ഏറെ ഉപകാരപ്രദമായ ഒന്നാണ്. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന മിശ്രിതമാണ്. ഇതു വഴി തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കും. വയറ്റില്‍ അടിഞ്ഞു കൂടുന്ന ഇളകാത്ത കൊഴുപ്പും ഇളക്കാന്‍ ഈ മിശ്രിതത്തിനു കഴിയും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്നതു കൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ലിവര്‍ ആരോഗ്യത്തിനുമെല്ലാം മികച്ച ഒരു മിശ്രിതമാണ് കറ്റാര്‍ വാഴ, ഇഞ്ചിനീരു മിശ്രിതം. ടോക്‌സിനുകളാണ് ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഹാനികരമായ ഒരു ഘടകം. പല അസുഖങ്ങള്‍ക്കും വഴിയൊരുക്കുന്ന ഒന്ന്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്, അതായത് ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും ഇത് ഏറെ നല്ലതാണ്. ഇഞ്ചി ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. വയറിലുണ്ടാകുന്ന അസിഡിറ്റി, നെഞ്ചെരിച്ചില്‍ പ്രശ്‌നങ്ങള്‍ക്ക് കറ്റാര്‍ വാഴയും നല്ലതാണ്.

ദഹനത്തിനും

ദഹനത്തിനും

ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും നല്ലതായതു കൊണ്ടുതന്നെ മലബന്ധം അകറ്റാനും ഇതു നല്ലതാണ്. ഇഞ്ചിയും കറ്റാര്‍ വാഴയും ധാരാളം നാരുകള്‍ അടങ്ങിയ ഒന്നാണ്. ഇതാണ് നല്ല ശോധന നല്‍കുന്ന ഒരു ഘടകം.

വാതവും സന്ധിവേദനയും

വാതവും സന്ധിവേദനയും

വാതവും സന്ധിവേദനയും മസില്‍ വേദനകളുമെല്ലാം പരിഹരിയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക പാനീയമാണിത്. ഇതിലെ പല വൈററമിനുകളും ചേര്‍ന്ന് എല്ലിനും പല്ലിനുമെല്ലാം ഉറപ്പും ശക്തിയും നല്‍കും.

സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക് ഈ പാനീയം ഏറെ സഹായകമാണ്. മെനോപോസ് സമയത്തെ ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇതുപോലെ ആര്‍ത്തവ സമയത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാനും ഈ മിശ്രിതം സഹായകമാണ്.

വെരിക്കോസ് വെയിന്‍

വെരിക്കോസ് വെയിന്‍

വെരിക്കോസ് വെയിന്‍, തലവേദന പ്രശ്‌നങ്ങള്‍ക്കുള്ള സ്വാഭാവിക മരുന്നു കൂടിയാണ് ഈ മിശ്രിതം. നല്ലൊരു അനാള്‍ജിക് ഗുണം നല്‍കുന്ന പാനീയമെന്നു വേണം, പറയാന്‍. പല വേദനകള്‍ക്കും ഒരുപോലെ പരിഹാരമായ വേദന സംഹാരി. യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാക്കാത്ത ഒന്നും.

ഈ പ്രത്യേക പാനീയം

ഈ പ്രത്യേക പാനീയം

ഈ പ്രത്യേക പാനീയം എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, അര ടീസ്പൂണ്‍ അരിഞ്ഞ ഇഞ്ചി, 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 കപ്പു വെള്ളം, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഈ പ്രത്യേക പാനീയം തയ്യാറാക്കാന്‍ വേണ്ടത്.

ഇഞ്ചിയും കറ്റാര്‍ വാഴ ഫ്രഷ് കഷ്ണങ്ങളും

ഇഞ്ചിയും കറ്റാര്‍ വാഴ ഫ്രഷ് കഷ്ണങ്ങളും

വെള്ളം തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ഇഞ്ചിയും കറ്റാര്‍ വാഴ ഫ്രഷ് കഷ്ണങ്ങളും ഇടുക. ഇത് 15 മിനിറ്റു തിളപ്പിയ്ക്കുക. പിന്നീട് തീ കെടുത്തി 10 മിനിറ്റ് വയ്ക്കുക. പിന്നീട് ഊറ്റിയെടുത്ത് ഇളംചൂടാകുമ്പോള്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം. വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. ഇത് അടുപ്പിച്ച് ചെയ്യുന്നത് ഏറെ ഗുണങ്ങള്‍ നല്‍കും.

കറ്റാര്‍ വാഴയും

കറ്റാര്‍ വാഴയും

ഇഞ്ചി ദിവസവും 3 ഗ്രാമില്‍ കൂടുതല്‍ കഴിയ്ക്കരുത്. ഇതുപോലെ കറ്റാര്‍ വാഴയും അമിതമായ അളവില്‍ വേണ്ട. കിഡ്‌നി പ്രശ്‌നങ്ങള്‍, ക്രോണ്‍സ് ഡിസീസ്, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയെങ്കില്‍ ഡോക്ടറുടെ അഭിപ്രായ പ്രകാരം മാത്രം ഇഞ്ചി ഉപയോഗിയ്ക്കുക. ഫ്രഷ് കറ്റാര്‍ വാഴ ലഭ്യമല്ലെങ്കില്‍ കറ്റാര്‍ വാഴ ജ്യൂസ് ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം വാങ്ങി ചൂടാറുമ്പോള്‍ കലര്‍ത്തി കുടിയ്ക്കാം.

English summary

Health Benefits Of Aloe Vera And Ginger Mixture

Health Benefits Of Aloe Vera And Ginger Mixture, Read more to know about,
Story first published: Wednesday, June 20, 2018, 13:07 [IST]
X
Desktop Bottom Promotion