For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെമ്മീന്‍ കറിയ്ക്കു ബെസ്റ്റ് കുടുംപുളി തന്നെ,കാരണം

ചെമ്മീന്‍ കറിയ്ക്കു ബെസ്റ്റ് കുടുംപുളി തന്നെ,കാരണം

|

കുടംപുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറി, പാട്ടിന്റെ വരിയാണെങ്കില്‍ വായില്‍ വെള്ളമൂറാന്‍ മറ്റെന്തു വേണം, ആവി പറക്കുന്ന ചോറും, കുടംപുളിയിട്ട ചെമ്മീന്‍ കറിയും.

കുടംപുളി സ്വാദില്‍ മാത്രമല്ല, ഗുണത്തിലും ഒന്നാമതാണെന്നു വേണം, പറയാന്‍. ഗുണങ്ങളെ മുന്‍നിര്‍ത്തി കൂടിയാണ് കുടംപുളി ഭക്ഷണത്തില്‍ ചേര്‍ക്കുന്നത്.

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന നല്ലൊരു മരുന്നാണ് കുടംപുളി. തടി കുറയ്ക്കാനുള്ള ഇത്തരം സപ്ലിമെന്റുകളില്‍ കുടംപുളിയില്‍ കണ്ടുവരുന്ന ഹൈഡ്രോക്‌സിസിട്രിക് ആസിഡ് 20-50 ശതമാനം വരെ സാധാരണ തോതില്‍ അടങ്ങിയിരിയ്ക്കുന്നു. 50-60 ശതമാനം വരെയുള്ളവയാണ് കൂടുതല്‍ ഗുണം നല്‍കുക. ഇതിനു പുറമേ ആളുകളെ അലട്ടുന്ന പ്രമേഹം, കൊളസ്‌ട്രോള്‍ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കുടംപുളി.

കുടംപുളി ഭക്ഷണത്തില്‍ ശീലമാക്കുന്നതു കൊണ്ടുള്ള ചില പ്രത്യേക ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ,

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു വഴിയാണ് കുടംപുളി. ഇതിന്റെ തൊലിയില്‍ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല തരത്തിലും തടിയും വയറും കുറയ്ക്കാന്‍ സഹായകമാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിലൂടെയും ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ചുമാണ് ഇത് ഈ ഗുണം നല്‍കുന്നത്. രക്തത്തിലെ കൊഴുപ്പിനെ സ്വാധീനിച്ച് പുതിയ ഫാറ്റി ആസിഡുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇതാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നഘടകം.കുടംപുളി തലച്ചോറിലെ സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. ഇത് വിശപ്പു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് അമിതഭക്ഷണം ഒഴിവാക്കുകയും ഇതുവഴി തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കുടംപുളി. വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് കുടുംപുളി. നല്ല ദഹനത്തിന് അത്യുത്തമമാണിത്. ഗ്യാസ്, അസിഡിറ്റി പോലുള്ള അവസ്ഥകള്‍ക്കും ഏറെ ഗുണകരമാണ് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരം കൂടിയാണിത്. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരം കൂടിയാണിത്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇതു വഴി ഹൃദയ ധമനികളിലെ ബ്ലോക്ക് ഒഴിവാക്കാന്‍ സഹായിക്കുന്നു. ഹൃദയാഘാതം, സ്‌ട്രോക്ക് എന്നീ പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരം കൂടിയാണിത്.

ഗ്യാസ്ട്രിക് അള്‍സറിനുളള നല്ലൊരു പരിഹാരം

ഗ്യാസ്ട്രിക് അള്‍സറിനുളള നല്ലൊരു പരിഹാരം

ഗ്യാസ്ട്രിക് അള്‍സറിനുളള നല്ലൊരു പരിഹാരം കൂടിയാണ് കുടംപുളി. ഇത് വയറ്റിലെ ആസിഡ് ഉല്‍പാദനം കുറച്ച് വയററിലെ ലൈനിംഗിനെ ഈ ആസിഡ് ബാധിയ്ക്കുന്നത് ഒഴിവാക്കുന്നു. ഇതു മൂലമുണ്ടാകുന്ന വയറു വേദന പോലുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു. നെഞ്ചെരിച്ചിരിനും ആസിഡ് റിഫ്‌ളക്‌സിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

ഹെമറോയ്ഡ്

ഹെമറോയ്ഡ്

ഹെമറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണ് ഇത്. ഇത് ശോധന വളരെ വേദനയുള്ളതാക്കുന്നു. ആ ഭാഗത്തെ കുടലിന്റെ അറ്റം വീര്‍ത്തു വരുന്നതാണ് ഇതിനു കാരണമാകുന്നത്. ഇത്തരം വീര്‍പ്പു കുറയാന്‍ സഹായിക്കുന്ന ഒന്നാണ് കുടംപുളി.

 ക്ഷമത

ക്ഷമത

ശരീരത്തിന്റെ ആകെയുള്ള ക്ഷമത വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുടംപുളി. ഇത് ശരീരത്തിന് ഊര്‍ജം നല്‍കുന്നു. കൊഴുപ്പു കോശങ്ങള്‍ തടയുന്നതും തടി കുറയ്ക്കുന്നതുമെല്ലാം ശരീരത്തിന് ഊര്‍ജം നല്‍കുന്ന ഒന്നാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ലിവര്‍, ക്യാന്‍സര്‍ രോഗങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് കുടംപുളി. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുന്നു. ഇതിന്റെ ആന്റിഓക്‌സിഡന്റുകളാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ടോക്‌സിനുകളാണ് ശരീരത്തില്‍ പലപ്പോഴും പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നത്.

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്ക് ആശ്രയിക്കാവുന്ന ഒരു മരുന്നാണിത്. ശരീരത്തിലെ ഇന്‍സുലിന്‍ നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കുടംപുളി. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാനും നല്ലതാണ്. ഇന്‍സുലിന്‍ സെന്‍സിറ്റീവിറ്റി കുറയ്ക്കുകയും ചെയ്യുന്നു. ഇതുകൊണ്ടുതന്നെ പ്രമേഹത്തിനുള്ള ഉത്തമ ഔഷധമെന്നു പറയണം.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഹോര്‍മോണ്‍ പ്രക്രിയയെ സ്വാധീനിയ്ക്കുന്നതു കൊണ്ടുതന്നെ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ളള നല്ലൊരു പരിഹാരമാണ് കുടംപുളി. ഇത് നല്ല മൂഡു നല്‍കുന്ന സെറോട്ടനിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പാദനത്തെ സഹായിക്കുന്നു. ഇതു വഴി ഡിപ്രഷന്‍ പോലുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്.

വാതസംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

വാതസംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

വാതസംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കുടംപുളി. ഇത് വേദനയും വാതം മൂലമുള്ള അസ്വസ്ഥതയുമെല്ലാം ഒഴിവാക്കാന്‍ ഏറെ സഹായിക്കും.

English summary

Health Benefits Of Adding garcinia cambogia in Your Food

Health Benefits Of Adding garcinia cambogia in Your Food, Read more to know about,
Story first published: Thursday, August 16, 2018, 14:34 [IST]
X
Desktop Bottom Promotion