Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
പേന്‍ ശല്യം തടയാം
പേന്‍ ശല്യം എല്ലാവരെയും അസ്വസ്തപ്പെടുത്തുന്ന ഒന്നാണ്. ശരീരത്തിലെ വൃത്തിക്കുറവും മറ്റുള്ളവരില്‍ നിന്ന് പടരുന്നതുമാണ് പേന്‍ ശല്യം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം.
സൗന്ദര്യസംരക്ഷണത്തിനും കേശസംരക്ഷണത്തിനും പേനിനെ വേരോടെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നമുക്ക് പേനിനെ ഇല്ലാതാക്കി മുടിവളര്‍ച്ച ത്വരിത ഗതിയിലാക്കാം.


വെളുത്തുള്ളി
വെളുത്തുള്ളി ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ്. എട്ടോ പത്തോ വെളുത്തുള്ളി എടുത്ത് പേസ്റ്റ് രൂപത്തിലാക്കി രണ്ടോ മൂന്നോ സ്പൂണ്‍ നാരങ്ങ നീര് മിക്സ് ചെയ്യുക.
ഇത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച്പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. ഇതിന്റെ ഒറ്റപ്രാവശ്യത്തെ ഉപയോഗം കൊണ്ട് തന്നെ പേനിനെയെല്ലാം വേരോടെ ഇല്ലാതാക്കാവുന്നതാണ്.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ കൊണ്ട് ഇത്തരത്തില്‍ പേനിനെ പൂര്‍ണമായും ഇല്ലാതാക്കാം. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്പം ഒലീവ് ഓയില്‍ എടുത്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. രാവിലെ എഴുന്നേറ്റ് ഉടന്‍ കുളിക്കണം. ശേഷം ഒരു ചീപ്പ് കൊണ്ട് തല ചീകി പേനിനെ മുഴുവന്‍ എടുക്കാവുന്നതാണ്. ഇത് എല്ലാ പേനിനേയും ഇല്ലാതാക്കുന്നതിനായി സഹായിക്കുന്നു.

ഉപ്പ്
ഉപ്പ് കൊണ്ട്പേനിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു ഭാഗം ഉപ്പും ഒരു ഭാഗം വിനാഗിരിയും എടുത്ത് അത് കൊണ്ട് മുടിയില്‍ മസ്സാജ് ചെയ്യുക. ഇത് അരമണിക്കൂറിനു ശേഷം തല കഴുകാവുന്നതാണ്. ഈ മിശ്രിതം പേനിനെ മുഴുവന്‍ ഇല്ലാതാക്കുന്നു.

പെട്രോളിയം ജെല്ലി
പെട്രോളിയം ജെല്ലി കൊണ്ട് സൗന്ദര്യസംരക്ഷണത്തിന് വളരെ വലിയ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്പം പെട്രോളിയം ജെല്ലി തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. മുടി മുഴുവന്‍ ഒരു ടവ്വല്‍ കൊണ്ട് മൂടി അടുത്ത ദിവസം രാവിലെ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും പേനിനെ ഇല്ലാതാക്കാനും സഹായിക്കുന്നു.

വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ട് പേനിനെ ഇല്ലാതാക്കാം. എന്നാല്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല.. അല്പം വെളിച്ചെണ്ണയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. എട്ട് മണിക്കൂറിനു ശേഷം ഇത് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയണം. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് തവണ ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ തന്നെ പേന്‍ മുഴുവനായും പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

എള്ളെണ്ണ
പാചകത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും മികച്ച ഒന്നാണ് എള്ളെണ്ണ. എള്ളെണ്ണ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് തേച്ച് പിടിപ്പിച്ച് ഉണങ്ങാന്‍ അനുവദിക്കുക. ശേഷം രാത്രി മുഴുവന്‍ ഒരു കവര്‍ കൊണ്ട് മൂടി വെക്കുക. അടുത്ത ദിവസം രാവിലെ കഴുകാവുന്നതാണ്. ഇത് പേനിനെ മുഴുവന്‍ ഇല്ലാതാക്കുന്നു.

മയോണൈസ്
പേനിനെ ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മയോണൈസ്. മയോണൈസ് കൊണ്ട് തലയോട്ടി മുഴുവന്‍ തേച്ച് പിടിപ്പിക്കാം. എട്ട് മണിക്കറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും സൗന്ദര്യവും നല്കുന്നു. പേനിനെ വേരോടെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ പേനിനെ കളയുന്നതില്‍ മുന്നിലാണ്. ടീ ട്രീ ഓയിലില്‍ ഷാമ്പൂ മിക്സ് ചെയ്ത് തല കഴുകുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യുക...ഒരു തേങ്ങ ചിരവിയെടുത്ത് പിഴിഞ്ഞ് തേങ്ങാപ്പാലെടുക്കുക. അതിലേക്ക് നാലു സ്പൂണ്‍ കുരുമുളക് പൊടിച്ചത് ചേര്‍ത്ത് തലയില്‍ നന്നായി തേച്ച്പിടിപ്പിച്ച് ഒരു തോര്‍ത്തുകൊണ്ട് തലയില്‍ ചുറ്റിക്കെട്ടുക. 15 മിനിട്ട് കഴിഞ്ഞ് തോര്‍ത്ത് മാറ്റിയാല്‍ അതില്‍ പേന്‍ പറ്റിപ്പിടിച്ചത് കാണാം. ബാക്കിയുള്ള തേന്‍ ചീവിയെടുക്കുക. ഒരാഴ്ച്ച അടുപ്പിച്ച് ചെയ്യുക.
തുളസിയില ചതച്ച് നീരെടുത്ത് തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് ചീകി പേന്‍ കളയുക. ഒരാഴ്ച്ച ചെയ്യുക.

ബേബി ഓയില്‍
ബേബി ഓയിലാണ് മറ്റൊരു പരിഹാരം. അല്പം ബേബി ഓയില്‍, തുണി അലക്കുന്ന ഡിറ്റര്‍ജന്റ്, വെള്ളവിനാഗിരി എന്നിവ മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ നശിപ്പിക്കും. മാത്രമല്ല മുടിക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയില്ല.

എള്ളെണ്ണ
പേന്‍ പോവാന്‍ ഏറ്റവും ഫലപ്രദമായ മറ്റൊരു വഴിയാണ് എള്ളെണ്ണ. അല്പം വേപ്പെണ്ണയും അതേ അളവില്‍ എള്ളെണ്ണയും മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ തുരത്തും, മാത്രമല്ല താരന് പരിഹാരം നല്‍കുകയും ചെയ്യുന്നു.

വിനാഗിരി
വിനാഗിരിയാണ് പേന്‍ ശല്യം കുറക്കാന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗ്ഗം. വിനാഗിരി അല്പം വെള്ളത്തില്‍ ചാലിച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനേയും ഈരിനേയും എല്ലാം ഇല്ലാതാക്കുന്നു. മാത്രമല്ല വിനാഗിരി മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.

ഉള്ളി നീര്
ഉള്ളി നീര് കൊണ്ടും പേനിനെ ഇല്ലാതാക്കുന്നു. പേന്‍ ഇല്ലാതാക്കാന്‍ ഉള്ളി നീര് അടിച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
കരിംജീരകം ചതച്ച് ചെറുനാരങ്ങാനീരില് ചാലിച്ച് തലയില്‍ തേക്കുക. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില് അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിനു ശേഷം കുളിക്കുക.
ഉമ്മത്തിലയുടെ നീരില്‍ ഉമ്മത്തില തന്നെ അരച്ച് കല്ക്കം ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നത് പേനും താരനും ഇല്ലാതാക്കും.
ചെറുനാരങ്ങ മുറിച്ച് തലയില്‍തേച്ചാല്‍ താരന് കുറയും. ചെമ്പരത്തിയിലെ താളിയാക്കി തലയില്‍ പുരട്ടുന്നത് താരന് ഇല്ലാതാക്കും. തുളസി അരച്ച് മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്‍പ്പനേരത്തിനുശേഷം കഴുകിക്കളയുക, പേന്‍ ശല്യം കുറയും.



Click it and Unblock the Notifications