For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിലെ കാൻസർ :അറിയേണ്ടതെല്ലാം

By Seethu
|

നിങ്ങളുടെ കണ്ണുകളിലെ ആരോഗ്യമുള്ള സെല്ലുകളിൽ മാറ്റം സംഭവിക്കുകയോ അല്ലെങ്കിൽ അതിന്റെ വ്യവസ്ഥയിൽ വ്യതിയാനം വരുകയോ , സെല്ലുകൾ പെട്ടന്ന് വളരാൻ തുടങ്ങുകളോ ചെയ്താൽ ഒരു ടിഷ്യു കണ്ണിൽ രൂപപ്പെടുന്നു . ഇതിനെ ആണ് കാൻസർ എന്നു വിളിക്കാറുള്ളത് .

,

സെല്ലുകളുടെ ഈ സ്വാഭാവികമല്ലാത്ത വളർച്ച കണ്ണുകൾക്കുള്ളിൽ തന്നെ ആണെങ്കിൽ അതിനെ ഇൻട്രാക്യുലാർ ക്യാൻസർ അല്ലെങ്കിൽ പ്രൈമറി കാൻസർ എന്ന് വിളിക്കാം.എന്നാൽ കണ്ണിൽ നിന്നും ഈ വളർച്ച കണ്ണിനു ചുറ്റുമുള്ള ഭാഗങ്ങളിലേക്ക് ബാധിച്ചാൽ അതിനെ സെക്കന്ററി ഐ കാൻസർ എന്നാണ് വിളിക്കുക .

രോഗത്തിന്റെ ലക്ഷണങ്ങൾ

രോഗത്തിന്റെ ലക്ഷണങ്ങൾ

കണ്ണിലെ ക്യാന്സറിന്റെ പ്രധാന ലക്ഷണം നിങ്ങളുടെ കാഴ്ച മങ്ങുന്നതാണ്.കണ്ണിൽ മങ്ങൽ വരുകയും വെളിച്ചത്തിന്റെ ഒന്ന് രണ്ടു കുത്തുകൾ മാത്രം കണ്ണിന്റെ മുന്നിൽ തെളിയാൻ തുടങ്ങുകയും ചെയ്യുന്നു.

കണ്ണുകൾകുള്ളി കറുത്ത പാടുകളോ,കണ്ണ് ചെറുതാവുകയോ ചെയ്യുന്നതായി കാണാം.എന്നാൽ ഈ ലക്ഷണങ്ങൾ എല്ലാം കണ്ണിലെ കാന്സറിന്റെ ആണെന്ന് പറയാൻ സാധിക്കില്ല.മറ്റു പല കാരണങ്ങൾ കൊണ്ടും ഈ ലക്ഷണങ്ങൾ കണ്ടേക്കാം .

 മെലനോമ എന്ന അർബുദം

മെലനോമ എന്ന അർബുദം

മെലനോമ എന്നത് കണ്ണിൽ ഉണ്ടാകാറുള്ള പ്രാഥമിക കാൻസറാണ്. ഈ രോഗം വരുന്നത് കണ്ണിലെ യുവിയാ എന്ന അവയവത്തിനു മേലെ സെല്ലുകൾ ആസ്വാഭിവകമായി വളർന്നു അത് ട്യൂമറായി മാറുമ്പോഴാണ് .

യുവിയാ എന്ന അവയവത്തിനു മൂന്ന് ഭാഗങ്ങളുണ്ട്: ഐറിസ്, സെലിറി ബോഡി (കണ്ണുകളിൽ ഫ്ലൂയിഡ് ഉദ്പാദിപ്പിച്ചു നിങ്ങളുടെ കണ്ണുകളെ ഒരു വസ്തുവിലേക്കു തന്നെ ശ്രദ്ധകേന്ദ്രീകരിക്കാൻ സഹായിക്കുന്നു ), കോറോയിഡ് പാളി (കണ്ണിലേക്കു ഉള്ള രക്തം വിതരണം ചെയ്യുന്ന പാളി ) ഈ പാളിയിലെ സെല്ലുകളാണ് അസ്വാഭിവികമായി വളരുകയും പിന്നീട് അർബുദത്തിന് കാരണമാവുകയും ചെയ്യുന്നത്‌.

 റെറ്റിനോബ്ലാസ്റ്റോമ

റെറ്റിനോബ്ലാസ്റ്റോമ

ഇത് കുട്ടികളിൽ ഏറ്റവും സാധാരണമായ കണ്ടു വരുന്ന കണ്ണ് കാൻസറാണ്. ഓരോ വർഷവും 200 മുതൽ 300 വരെ കുട്ടികളിൽ ഈ അർബുദം കണ്ടു വരുന്നു.

ഇത് സാധാരണയായി അഞ്ചു വയസ്സിനു മുൻപാണ് കണ്ടു വരുന്നത്. ഈ രോഗം ഗർഭപാത്രത്തിൽ നിന്ന് തന്നെ രൂപം കൊള്ളുന്നതാണ്.കണ്ണുകളുടെ റെറ്റിനയെ ആണ് ബാധിക്കുക.കുഞ്ഞു വളരുന്നതോടെ റെറ്റിനോബ്ലാസ്റ്റ് എന്നു വിളിക്കുന്ന സെല്ലുകൾ നിയന്ത്രണം വിട്ട് ട്യൂമർ ആകുന്നു .

 ഇൻട്രാക്യുലാർ ലിംഫോമ

ഇൻട്രാക്യുലാർ ലിംഫോമ

ശരീരത്തിലെ അണുക്കളെയും ആവശ്യമില്ലാതെ വസ്തുക്കളെയും തള്ളിക്കളയാൻ സഹായിക്കുന്ന ഗ്രന്ഥികളാണ് ലിംഫ് നോഡുകൾ. നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥയുടെ ഭാഗമാണ് അവ,നിങ്ങളുടെ കണ്ണുകൾ ഉൾപ്പെടെയുള്ള ശരീരത്തിലെ എല്ലാ അവയവങ്ങളിലെയും അനാവശ്യ വസ്തുക്കൾ തള്ളിക്കളയാൻ ആണ് ഈ ഗ്രന്ഥികൾ സഹായിക്കുന്നത് .

ഇൻട്രാക്യുലാർ ലിംഫോമ കാൻസർ ആ ലിംഫ് നോഡുകളെ ആണ് ബാധിക്കുന്നത്. രോഗം കണ്ടുപിടിക്കാൻ പ്രയാസമാണ്, കാരണം ശരീരം ലക്ഷണങ്ങൾ പ്രകടമാക്കുകയില്ല

കൺജംഗ്‌റ്റിവൽ മെലനോമ

കൺജംഗ്‌റ്റിവൽ മെലനോമ

നിങ്ങളുടെ കൺപോളയുടെ ചുറ്റുമുള്ളതും കൃഷ്ണമണിയുടെ ഉള്ളിലുള്ളതുമായ നേരിയ രേഖയെ ആണ് കൺജംഗ്‌റ്റിവൽ എന്നു വിളിക്കുന്നത്.ഈ രേഖയെ ആണ് കൺജംഗ്‌റ്റിവൽ മെലനോമ എന്ന കാൻസർ ബാധിക്കുക.

ഈ അപൂർവ തരം ക്യാൻസർ സംഭവിക്കുന്നത് കൺജംഗ്‌റ്റിവൽ എന്ന രേഖയിൽ ഒരു ട്യൂമർ വളരുമ്പോൾ ആണ്. ഇത് നിങ്ങളുടെ കണ്ണുകളിൽ കറുത്ത പാടുകൾ വരുത്തും.പതിയെ ഇത് കണ്ണിനു ചുറ്റുമുള്ള മറ്റു ഭാഗങ്ങളിലേക്ക് ബാധിച്ചു തുടങ്ങും

 ലാക്രിമ്മൽ ഗ്ലാൻഡ് കാൻസർ

ലാക്രിമ്മൽ ഗ്ലാൻഡ് കാൻസർ

കാൻസർ ഉണ്ടാക്കുന്ന ഗ്രന്ഥികളിലെ ട്യൂമർ മാറിക്കൊണ്ടിരിക്കുമ്പോൾ ഈ അപൂർവ തരം ക്യാൻസർ ആരംഭിക്കുന്നു.

ലാക്രിമ്മൽ ഗ്രന്ഥികളെയാണ് ഈ അർബുദം ബാധിക്കുന്നത്.മുപ്പതു വയസ്സിലും അതിന്റെ മുകളിലുള്ള ആളുകളിലും ആണ് ഈ അസുഖം സാധാരണയായി കണ്ടു വരുന്നത്.

 സെക്കന്ററി കാൻസർ

സെക്കന്ററി കാൻസർ

മിക്കപ്പോഴും, കാൻസർ കണ്ണിൽ നിന്നും തുടങ്ങണമെന്നില്ല. നിങ്ങളുടെ ശരീരത്തിലെ മറ്റെവിടെയെങ്കിലും തുടങ്ങി അത് കണ്ണിനെ ബാധിച്ചാൽ മതിയാകും .

പുരുഷന്മാരിൽ ശ്വാസകോശ കാന്സറായി തുടങ്ങി കണ്ണിനെ ബാധിക്കാം.സ്ത്രീകളിൽ സ്ഥാനാർഭാടമായി അത്മി കണ്ണിലേക്ക് പടരാം.ഇതിനെ സെക്കന്ററി കാൻസർ എന്നു വിളിക്കുന്നു. ചർമ്മം,വൃക്ക,തുടങ്ങിയ ശരീരഭാഗത്തെ കാൻസർ കണ്ണിലേക്കു ബാധിക്കാം

 രോഗനിർണ്ണയം

രോഗനിർണ്ണയം

ഡോക്ടർ നിങ്ങളുടെ ലക്ഷണങ്ങളെക്കുറിച്ച് ചോദിക്കുകയും നിങ്ങളുടെ കാഴ്ചയും നിങ്ങളുടെ കണ്ണുകൾ ചലിക്കുന്ന രീതിയും പരിശോധിക്കുകയും ചെയ്യും.പ്രകാശം കടത്തി വിട്ടും ലെൻസ് ഉപയോഗിച്ചും നിങ്ങളുടെ കണ്ണിലെ ട്യൂമറിന്റെ ലക്ഷണങ്ങൾ നോക്കുന്നതാണ്.

നിങ്ങളുടെ കണ്ണിൽ സെല്ലുകളുടെ അസ്വാഭാവികമായ വളർച്ച കണ്ടിട്ടുണ്ടെങ്കിലും,അൾട്രാസൗണ്ട് അല്ലെങ്കിൽ എംആർഐ പോലുള്ള സൂക്ഷ്മപരിശോധന സ്കാനുകൾ നിങ്ങളെ വിധേയനാക്കും.

 ചികിത്സ: സർജറി

ചികിത്സ: സർജറി

ട്യൂമർ ചെറുതും അതിവേഗം വളരുന്നതും അല്ലെങ്കിൽ നിങ്ങൾ ഇതിനെ ഭയപ്പെടേണ്ടതില്ല. രോഗത്തിന്റെ ഗൗരവം ഡോക്ടർ നിങ്ങളെ അറിയിക്കും.അതിനനുസരിച്ചാണ് ചികിത്സ.ട്യൂമറിന്റെ വലിപ്പവും,അത് എത്രത്തോളം പടർന്നു എന്നും അടിസ്ഥാനമാക്കിയാണ് സർജറി തീരുമാനിക്കുക.

മറ്റു ചികിത്സകൾ

റേഡിയേഷൻ ചികിത്സ

ലേസർ തെറാപ്പി

English summary

Guide to Eye Cancers

Read on how cancer effect our eyes, here are instructions about symptoms and treatment
Story first published: Tuesday, September 11, 2018, 19:26 [IST]
X
Desktop Bottom Promotion