Just In
- 46 min ago പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- 1 hr ago 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- 2 hrs ago നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- 3 hrs ago 30 വര്‍ഷത്തിന് ശേഷം ശനിയുടെ നക്ഷത്രമാറ്റം: ഇനിയൊരു തിരിഞ്ഞ് നോട്ടം വേണ്ട ഈ രാശിക്കാര്‍ക്ക്
Don't Miss
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Movies GOAT-ന് വാങ്ങുന്നത് 250 കോടി? രണ്ട് വര്‍ഷം കൊണ്ട് വിജയ്യുടെ ആസ്തി 600 കോടി !
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വയര്‍ ചാടുന്നുവെങ്കില്‍ ഈ ഇഞ്ചിപ്പാനീയം 1 മാസം
വയര്‍ ചാടുന്നുവെങ്കില്‍ ഈ ഇഞ്ചിപ്പാനീയം 1 മാസം
ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷ ഭേദമന്യേ പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് വയര്‍ ചാടുന്നത്. ആണുങ്ങള്‍ക്കിത് കുടവയര്‍ എന്നു പറയാം. ഭക്ഷണ ശീലത്തെയോ ജീവിത രീതികളേയോ എന്തിനെ കുറ്റപ്പെടുത്തിയാലും ഇത് ആരോഗ്യത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണ്. കാരണം വയറ്റിലെ കൊഴുപ്പ് ശരീരത്തിന്റെ മറ്റേതു ഭാഗത്തെ കൊഴുപ്പിനേക്കാളും ദോഷകരമാണ്. പെട്ടെന്ന് അടിഞ്ഞു കൂടും. എന്നാല്‍ ഈ കൊഴുപ്പു പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്.
വയര്‍ കളയാന്‍ ലിപോസക്ഷന് പോലുള്ള വഴികള്‍ ഉണ്ടെങ്കിലും ഇതൊന്നും ആരോഗ്യത്തിന് അത്ര കണ്ട് നല്ലതല്ല. പൊതുവേ പല ദോഷങ്ങളും ഉണ്ടാക്കുകയും ചെയ്യും. ഇതിനുള്ള നല്ലൊരു പ്രതിവധിയാണ് വീട്ടു വൈദ്യങ്ങള്‍.
അടുക്കളയിലെ തന്നെ പല കൂട്ടുകളും ഇക്കാര്യത്തില്‍ സഹായകമാണ്. ഇതില്‍ ഒന്നാണ് ഇഞ്ചി. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ചു കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്. ഇഞ്ചിയിലെ ജിഞ്ചറോളുകളാണ് ഇൗ ഗുണം നല്‍കുന്നത്. ജിഞ്ചറിലെ ജിഞ്ചറോളുകള്‍ കൊഴുപ്പു നീക്കിക്കളയുന്ന ഒന്നാണ്.
ഇഞ്ചിയ്ക്കൊപ്പം മഞ്ഞള്‍ കൂടി ചേര്‍ത്താണ് ഈ പ്രത്യേക പാനീയമുണ്ടാക്കുന്നത്. മഞ്ഞളു ശരീരത്തിലെ ടോക്സിനുകള്‍ നീക്കി വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ലിവര്‍ ശുദ്ധീകരിയ്ക്കുന്നതിലൂടെ കൊഴുപ്പു നീക്കാനുള്ള ലിവര്‍ പ്രവര്‍ത്തനത്തെ ഇതു സഹായിക്കുന്നു. ലിവറിന്റെ പ്രവര്‍ത്തനം വയറ്റിലെ കൊഴുപ്പു നീക്കാന്‍ ഏറെ അത്യാവശ്യമാണ്. ലിവര്‍ തകരാറുള്ളവരില്‍ വയര്‍ ചാടുന്നതും സാധാരണയാണ്.
തേനും ഈ പാനീയത്തില്‍ ഒരു ചേരുവയാണ്. തേനും ആരോഗ്യപരമായ പല ഗുണങ്ങളും നല്കുന്ന ഒന്നാണ്. വയര്‍ കുറയ്ക്കാന്‍ ഏറെ ഗുണകരം.
2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 കപ്പു വെള്ളം
2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 കപ്പു വെള്ളം എന്നിവയാണ് ഈ പ്രത്യേക മിശ്രിതമുണ്ടാക്കാന്‍ വേണ്ടത്.
ഇഞ്ചി
തൊലി നീക്കിയ ഇഞ്ചി വെള്ളത്തിലിട്ടു 10 മിനിറ്റു നേരം കുറഞ്ഞ ചൂടിലുള്ള വെള്ളത്തിട്ടു തിളപ്പിയ്ക്കുക. ഇത് പിന്നീട് ഊറ്റിയെടുക്കുക.
മഞ്ഞള്‍പ്പൊടി
ഈ പാനീയത്തിലേയ്ക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കണം. ചെറുചൂടാകുമ്പോള്‍ തേന്‍ ചേര്‍ക്കുക. ചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തരുത്. വേണമെങ്കില്‍ രുചിയ്ക്കായി ലേശം നാരങ്ങാനീരും ചേര്‍ക്കാം. നാരങ്ങാനീര് ഗുണം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.
ഇത് ദിവസവും
ഇത് ദിവസവും രാവിലെ വെറുംവയറ്റില്‍ 1 ഗ്ലാസ് കുടിയ്ക്കുക. ദിവസം മുഴുവന്‍ പല തവണയായി ഇതു കുടിയ്ക്കുകയും ചെയ്യാം. ഇത് തടി കുറയ്ക്കാനും വിശപ്പു കുറയ്ക്കാനും ഊര്‍ജം നല്‍കാനുമെല്ലാം സഹായിക്കും. അടുപ്പിച്ച് അല്പനാള് ചെയ്താല്‍ തടിയും വയറുമെല്ലാം കുറയും.
ഈ ഇഞ്ചി മഞ്ഞള്‍ തേന്‍ പാനീയം
ഈ ഇഞ്ചി മഞ്ഞള്‍ തേന്‍ പാനീയം കുടിയ്ക്കുമ്പോള്‍ ഇഞ്ചി അചചയ പ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നു.
മഞ്ഞളിലെ കുര്കുമിന് കൊഴുപ്പു കോശങ്ങള്‍ വിഘടിച്ച് വര്‍ദ്ധിയ്ക്കുന്നതു തടയുന്നു. ഇതുവഴി പുതിയ കൊഴുപ്പു കോശങ്ങളുടെ വര്‍ദ്ധനവ് തടയുന്നു. പ്രത്യേകിച്ചും വയറിനു ചുറ്റും പെട്ടെന്നു കൊഴുപ്പു കോശങ്ങള്‍ ഇരട്ടിയാകാന്‍ സാധ്യതയുള്ളപ്പോള്‍ മഞ്ഞള്‍ ഇവയെ തടഞ്ഞു നിര്‍ത്താന്‍ ഏറെ സഹായകമാണ്.
കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മഞ്ഞളിലെ കുര്കുമിന് സഹായകമാണ്. പ്രത്യേകിച്ചും ട്രൈഗ്ലിസറൈഡുകളുടെ രൂപീകരണം തടയാന്‍ ഇതു സഹായിക്കും. ഇത് വയര്‍ ചാടുന്നത് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ്. കൊളസ്ട്രോള്‍ തടിയും വയറും ചാടുന്നതിനുളള ഒരു പ്രധാനപ്പെട്ട കാരണം തന്നെയാണ്. മഞ്ഞള്‍ ഇതു നിയന്ത്രിയ്ക്കുന്നു. ഇഞ്ചിയും കൊളസ്ട്രോള്‍ പരിഹാരമായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. ഇത് ധമനികളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് നീക്കുന്നു.
ശരീരത്തിലെ ഇന്‍സുലിന്‍
ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിപ്രവര്‍ത്തനം തടയുന്ന ഒന്നാണ് മഞ്ഞള്‍. ഇതുവഴി പ്രമേഹം തടയും. രക്തത്തില്‍ ഗ്ലൂക്കോസ് തോത് വര്‍ദ്ധിയ്ക്കുന്നത് വയര്‍ ചാടാന്‍ ഇടയാക്കുന്ന ഒന്നാണ്. ഇതുവഴിയും ഈ ഇഞ്ചി മഞ്ഞള്‍ തേന്‍ പാനീയം
വയര്‍ ചാടുന്നതു തടയുന്നു. ഇഞ്ചിയും ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കുന്ന ഒന്നാണ്.
കരളിനെ ശുദ്ധീകരിയ്ക്കുന്ന ഒന്നാണ്
കരളിനെ ശുദ്ധീകരിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. ഇതുവഴി ബൈല്‍ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ബൈല്‍ അഥവാ പിത്തരസം കൊഴുപ്പു പുറന്തള്ളാന്‍ കരളിനെ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. ഇതുവഴി വയര്‍ ചാടുന്നതു തടയുന്നു.
ധാരാളം പോളിഫിനോളുകള്‍
ധാരാളം പോളിഫിനോളുകള്‍ അടങ്ങിയ ഒന്നാണ് മഞ്ഞള്‍. പോളിഫിനോകളുകള്‍ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുവഴി വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന ദോഷകരമായ കൊഴുപ്പും പുറന്തള്ളപ്പെടുന്നു.
മഞ്ഞളിന്
മഞ്ഞളിന് ആന്റിഇന്‍ഫ്ളമേറ്ററി ഗുണമുണ്ട്. ഇതുകൊണ്ടുതന്നെ വയര്‍ വന്നു വീര്‍ക്കുന്നതു തടയാന്‍ സാധിയ്ക്കും. വയര്‍ വന്നു വീര്‍ക്കുന്നതും വയര്‍ ചാടുന്നതിന് ഇടയാക്കുന്ന ഒന്നാണ്.
ഇഞ്ചി
ഇഞ്ചി സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് വിശപ്പു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒരു ന്യൂറേട്രാന്സ്മിറ്ററാണ്. ഇതുവഴി അമിതമായ ഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുന്നു.
ഇഞ്ചിയില്‍
ഇഞ്ചിയില്‍ ജിഞ്ചറോള്‍, ഷോഗോള്‍ എന്നിങ്ങനെ രണ്ടു പ്രധാന ഘടകങ്ങളുണ്ട്. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. ഇതു വഴി വയറ്റിലേയും ശരീരത്തിലേയും കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.
ശരീരത്തില്‍
ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇതുവഴി ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതു വഴിയും ഇത് വയര്‍ കുറയ്്ക്കാന്‍ സഹായിക്കുന്നു.
നല്ലൊരു ആന്റിഓക്സിഡന്റാണ് ഇഞ്ചി. ഇതു വഴി ഇത് ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുവഴി വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
ലിവര്‍
ലിവര്‍ പ്രവര്‍ത്തനം ശരിയായി നടക്കുന്നില്ലെങ്കില്‍ വയര്‍ വന്നു വീര്‍ക്കുന്നതും വയര്‍ ചാടുന്നതുമെല്ലാം സാധാരണയാണ്. ഇഞ്ചി, മഞ്ഞള്‍ മിശ്രിതം ലിവര്‍ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കരളിലെ കോശങ്ങളെ ആരോഗ്യകരമാക്കി നില നിര്‍ത്തുന്ന ഒന്നാണിത്. ലിവറിലെ ടോക്സിനുകള്‍ പുറന്തള്ളാനും ഇത് ഏറെ നല്ലതാണ്
കോള്‍ഡ്, ഫ്ളൂ
കോള്‍ഡ്, ഫ്ളൂ എന്നിവയകറ്റാനുള്ള സ്വാഭാവിക പ്രതിരോധ മിശ്രിതമാണിത്. ഈ പ്രത്യേകഈ ഇഞ്ചി മഞ്ഞള്‍ തേന്‍
പാനീയത്തില്‍ വൈറ്റമിന്‍ സി, നിയാസിന്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചുമയും കഫക്കെട്ടുമെല്ലാം മാറ്റുകയും ചെയ്യുന്നു. അലര്‍ജി പ്രശ്നങ്ങള്‍ക്കും ഇതു ഗുണം ചെയ്യും.
ഗോള്‍ സ്റ്റോണ്‍
ഗോള്‍ സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ മാറ്റാനുള്ള നല്ലൊരു മിശ്രിതമാണ് പലരേയും അലട്ടുന്ന ഒന്നാണ്. ഇതു തടയാനുള്ള സ്വാഭാവിക വഴിയാണ് ഈ ഇഞ്ചി മഞ്ഞള്‍ തേന്‍ പാനീയം
ഈ മിശ്രിതം കഴിച്ചാല്‍ ഗോള്‍ സ്റ്റോണ്‍ പ്രശ്നങ്ങള്‍ ഉള്ളവരുടേത് കുറയും, വരാതെയുമിരിയ്ക്കും.