For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഞ്ചിയും മഞ്ഞളും:മലബന്ധം അകറ്റാം

ഇഞ്ചിയും മഞ്ഞളും:മലബന്ധം അകറ്റാം

|

മലബന്ധം പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഏതു പ്രായക്കാരെ വരെ വേണമെങ്കിലും അലട്ടാവുന്ന ഒന്നാണിത്. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ ഇതില്‍ പെടും.

മലബന്ധത്തിന് പല കാരണങ്ങളും പറയാം. വെള്ളം കുടിയുടെ പോരായ്മ, ഗ്യാസ്, ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ്, ചില തരം മരുന്നുകള്‍, സ്‌ട്രെസ് എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്. കുടലിന്റെ ആരോഗ്യം ശരിയല്ലെന്നാണ് മലബന്ധം കാണിയ്ക്കുന്നത് ഇത് വയറിന് അസ്വസ്ഥത മാത്രമല്ല, വയര്‍ ചാടാനും കാരണമാകും. മലബന്ധം സ്ഥിരമെങ്കില്‍ പല അസുഖങ്ങള്‍ വരാനും സാധ്യതയുമുണ്ട്.

മലബന്ധത്തിന് സ്വാഭാവിക പരിഹാരങ്ങള്‍ പലതുമുണ്ട്. നല്ലപോലെ വെള്ളം കുടിയ്ക്കുക മുതല്‍ വ്യായാമം മുതല്‍ ഇതിനുള്ള സ്വാഭാവിക വഴികളാണ്.

മലബന്ധത്തിനുളള സ്വഭാവിക വഴികളില്‍ ഒന്നാണ് ഇഞ്ചി. ഇഞ്ചി പല തരത്തിലും മലബന്ധത്തിനു നല്ലൊരു പരിഹാരമാണ്.ദഹനത്തെ ശക്തിപ്പെടുത്താനും വിശപ്പു കൂട്ടാനുമെല്ലാം ഇഞ്ചി ഏറെ ഉത്തമവുമാണ്. 100 ഗ്രാം ഇഞ്ചിയില്‍ 14.1 ഗ്രാം സോലുബിള്‍ ഡയറ്റെറി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് മലത്തെ അയച്ച് ശോധന മെച്ചപ്പെടുത്തും. ഇതിലെ കെമിക്കലുകള്‍ കുടലിന്റെ ചലനങ്ങളെ, അതായത് ചുരുങ്ങാനും വികസിയ്ക്കാനുമെല്ലാം വഴിയൊരുക്കുന്നു. ഇതും നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒരു ഘടകമാണ്.

ഇത് ശരീരത്തിന് ചൂടു നല്‍കിയാണ് ദഹനപ്രക്രിയ ശക്തിപ്പെടുത്തുന്നതും. ഗ്യാസ് കുറയ്ക്കാനും ഇത് ഏറെ ഉത്തമമാണ്. വയറിന്റെ ആവരണത്തെ സുഖപ്പെടുത്തുന്നതു വഴിയും ശോധന നന്നായി നടക്കാന്‍ ഇഞ്ചി സഹായിക്കും നല്ല ദഹനത്തിനു സഹായിക്കുന്ന വൈറ്റമിന്‍ ബിയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഇഞ്ചി ചില പ്രത്യേക വിധത്തില്‍ ഉപയോഗിയ്ക്കുന്നത് മലബന്ധം നീക്കാന്‍ ഏറെ നല്ലതാണ്. ഇതെക്കുറിച്ചറിയൂ,

ഇഞ്ചി, കുരുമുളക്, എലയ്ക്ക

ഇഞ്ചി, കുരുമുളക്, എലയ്ക്ക

ഇഞ്ചി, കുരുമുളക്, എലയ്ക്ക എന്നിവ ചേര്‍ത്തു കഴിച്ചാല്‍ മലബന്ധത്തിന് പരിഹാരം ലഭിയ്ക്കും. ഇഞ്ചി, എലയ്ക്ക, കുരുമുളക് എന്നിവ പൊടിയ്ക്കുക. ഉണക്കിയ ഇഞ്ചി അഥവാ ചുക്ക്‌ ഉപയോഗിയ്ക്കാം. ഈ പൊടി 1 ടേബിള്‍ സ്പൂണ്‍ വീതം വെള്ളത്തില്‍ കലക്കി കുടിയ്ക്കാം.

ഇഞ്ചിക്കഷ്ണങ്ങള്‍

ഇഞ്ചിക്കഷ്ണങ്ങള്‍

2 കപ്പു വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ 1 കപ്പ് തൊലി കളഞ്ഞ് നുറുക്കിയ ഇഞ്ചിക്കഷ്ണങ്ങള്‍ ഇടുക. ഇതു കുറഞ്ഞ ചൂടില്‍ അല്‍പനേരം തിളപ്പിയ്ക്കുക. വാങ്ങി വച്ച് കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ഊറ്റിയെടുക്കുക. മറ്റൊരു പാനില്‍ ഒരു കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും കലര്‍ത്തി ചൂടാക്കി സിറപ്പാക്കുക. ഒരു ഗ്ലാസില്‍ അര കപ്പ് ഇഞ്ചി വെള്ളം, 3ല്‍ 1 കപ്പു സിറപ്പ്, അര കപ്പ് ക്ലബ് സോഡ എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് കാല്‍ നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കണം. ഇത് നല്ലപോലെ ഇളക്കി കുടിയ്ക്കാം.ഗുണം ലഭിയ്ക്കും.

തേനും ചെറുനാരങ്ങാനീരും

തേനും ചെറുനാരങ്ങാനീരും

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളവും നല്ലതാണ്. ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത് വെറുംവയറ്റില്‍ കുടിയ്ക്കുന്നതും മലബന്ധം അകറ്റാന്‍ ഏറെ നല്ലതാണ്.

ഇഞ്ചിയും മഞ്ഞളും

ഇഞ്ചിയും മഞ്ഞളും

ഏതെങ്കിലും പച്ചക്കറിയുടേയോ പഴത്തിന്റേയോ ജ്യൂസെടുക്കുക. ക്യാരറ്റ്, ആപ്പിള്‍ തുടങ്ങി എന്തുമാകാം. ഇതില്‍ ഇഞ്ചിയും മഞ്ഞളും ചേര്‍ത്തടിച്ചു ദിവസവും കുടിയ്ക്കാം. ഇതും മലബന്ധം മാറ്റും.

ഇഞ്ചിയും മഞ്ഞളും

ഇഞ്ചിയും മഞ്ഞളും

മഞ്ഞള്‍, ഇഞ്ചി മിശ്രിതമാണ് മറ്റൊന്ന്. 3 സെന്റീമീറ്റര്‍ നീളമുള്ള ഇഞ്ചിയും മഞ്ഞളും തൊലി കളഞ്ഞ് ചെറുതായി അരിയുക. ഇത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തിളപ്പിയ്ക്കുക. കുറഞ്ഞ ചൂടില്‍ 15 മിനിറ്റോളം തിളപ്പിയ്ക്കാം. വാങ്ങി വച്ച ശേഷം ഇതില്‍ തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കാം. അല്ലെങ്കില്‍ ദിവസവും രാവിലെ വെറുംവയറ്റില്‍ ശീലമാക്കാം.

കറുവാപ്പട്ട, തൈര്, ഇഞ്ചി

കറുവാപ്പട്ട, തൈര്, ഇഞ്ചി

കറുവാപ്പട്ട, തൈര്, ഇഞ്ചി മിശ്രിതമാണ് മലബന്ധമകറ്റാന്‍ സഹായിക്കുന്ന ഒന്ന്. അര ടീസ്പൂണ്‍ കറുവാപ്പട്ട പൊടിയും 1 ടീസ്പൂണ്‍ അരിഞ്ഞ ഇഞ്ചിയും ഇതില്‍ ചേര്‍ത്തിളക്കുക. ഇത് ദിവസവും കഴിയ്ക്കാം. മലബന്ധം നീക്കാന്‍ ഇത് നല്ലതാണ്.

English summary

Ginger Remedy To Reduce Constipation

Ginger Remedy To Reduce Constipation, Read more to know about,
Story first published: Sunday, July 15, 2018, 20:47 [IST]
X
Desktop Bottom Promotion