For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കും ഇഞ്ചിക്കിഴി

കിഡ്‌നി സ്‌റ്റോണിന് പ്രകൃതിദത്തമായ ചികിത്സാവഴികള്‍ ലഭ്യമാണ്. ഇതിലൊന്നാണ് ഇഞ്ചി.

|

കിഡ്‌നി സ്‌റ്റോണ്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കാല്‍സ്യം ഖരരൂപത്തിലായി മാറി രോഗാവസ്ഥ സൃഷ്ടിയ്ക്കുന്ന ഒന്നാണിത്. മൂത്രത്തിന്റെ അളവു കുറയുമ്പോള്‍, അതായത് വെള്ളം കുടി കുറയുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണിത്. ചിലതരം മരുന്നുകളും ഇതിന് കാരണമാകാറുണ്.

ഉപ്പും ധാതുക്കളും കട്ടിപിടിച്ച് ചെറിയ കല്ലുകളുടെ രൂപത്തിലാകുന്നു. ഇത് അധികമായാല്‍ കഠിനവേദനയും മൂത്രത്തിലൂടെ രക്തവും വരുന്ന അവസ്ഥയുണ്ടാകാറുണ്ട്.

കിഡ്‌നി സ്റ്റോണിന്റെ പ്രധാന ലക്ഷണം വയറുവേദന തന്നെയാണ്. മൂത്രസഞ്ചിയില്‍ നിന്നും കല്ല് കിഡ്‌നിയിലേക്കു നീങ്ങുമ്പോഴാണ് ഈ വേദനയുണ്ടാകുന്നത്. വയറിന്റെ ഒരു വശത്താണ് സാധാരണ വേദനയനുഭവപ്പെടുകയും ചെയ്യുക.

കിഡ്‌നി സ്‌റ്റോണിന് പ്രകൃതിദത്തമായ ചികിത്സാവഴികള്‍ ലഭ്യമാണ്. ഇതിലൊന്നാണ് ഇഞ്ചി. നാടന്‍ ഇഞ്ചിയാണ് ഇതിനേറെ ഗുണകരം. ഇഞ്ചിയുപയോഗിച്ച് എപ്രകാരം മൂത്രത്തില്‍കല്ലിന് പരിഹാരം കാണാമെന്നു നോക്കൂ,

ഇഞ്ചിക്കിഴി

ഇഞ്ചിക്കിഴി

കിഡ്‌നി സ്‌റ്റോണിന് ഇഞ്ചിക്കിഴി എന്നൊരു വിദ്യയുണ്ട്. ഒറ്റമൂലിയെന്നോ നാട്ടുവൈദ്യമെന്നോ പറയാവുന്ന ഇത് പലര്‍ക്കും ഈ രോഗത്തില്‍ നിന്നും മുക്തി നല്‍കിയിട്ടുമുണ്ട്.

നാടന്‍ ഇഞ്ചി

നാടന്‍ ഇഞ്ചി

ഇഞ്ചിയും എള്ളെണ്ണയുമാണ് ഇതിന് വേണ്ടത്. നാടന്‍ ഇഞ്ചിയാണ് ഈ പ്രത്യേക പ്രയോഗത്തിന് വേണ്ടത്. 125 ഗ്രാം ഇഞ്ചി നല്ലപോലെ കഴുകിയ ശേഷം മിക്‌സിയില്‍ അരയ്ക്കുക. ഇത് പിന്നീട് നല്ല വൃ്ത്തിയുള്ള വെള്ളത്തുണിയില്‍ കിഴി കെട്ടുക.

 വെള്ളമെടുത്തു തിളപ്പിയ്ക്കുക

വെള്ളമെടുത്തു തിളപ്പിയ്ക്കുക

1 ലിറ്റര്‍ വെള്ളമെടുത്തു തിളപ്പിയ്ക്കുക. വെള്ളം തിളച്ചു വരുമ്പോള്‍ ഈ കിഴി ഇതിലേയ്ക്കിട്ട് തീ കുറച്ച് അര മണിക്കൂര്‍ തിളപ്പിയ്ക്കുക. പിന്നീട് വാങ്ങി വയ്ക്കാം.

തോര്‍ത്തുമുണ്ട്

തോര്‍ത്തുമുണ്ട്

അഞ്ചു മിനിറ്റു കഴിയുമ്പോള്‍ ഈ വെള്ളത്തില്‍ ടവല്‍ മുക്കിപ്പിഴിഞ്ഞ്, അല്ലെങ്കില്‍ തോര്‍ത്തുമുണ്ട് മുക്കിപ്പിഴിഞ്ഞെടുക്കുക. രോഗിയെ കമഴ്ത്തിക്കിടത്ത് നടുവിന്റെ താഴത്തെ ഭാഗത്തായി ഈ തോര്‍ത്തു വിരിച്ചിടുക. തുണിയുടെ ചൂടു പോകുമ്പോള്‍ വെള്ളത്തില്‍ വീണ്ടും മുക്കിപ്പിഴിഞ്ഞിടുക. സഹിയ്ക്കാവുന്ന ചൂടോടെ വേണം, ഇതു ചെയ്യാന്‍. ഇത് അര മണിക്കൂറെങ്കിലും ഇട്ടു വയ്ക്കണം.

എള്ളെണ്ണ

എള്ളെണ്ണ

പിന്നീട് എള്ളെണ്ണ കൊണ്ട് നടുവും താഴ്ഭാഗവും പതുക്കെ മസാജ് ചെയ്യുക.

ഇഞ്ചിയും മഞ്ഞളും

ഇഞ്ചിയും മഞ്ഞളും

ഇഞ്ചിയും മഞ്ഞളും ചേര്‍ന്ന മറ്റൊരു വിദ്യയും കിഡ്‌നി സ്റ്റോണിനുള്ള നല്ലൊരു പരിഹാരമാണ്. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ഘടകം കിഡ്‌നി സ്‌റ്റോണിനുള്ള നല്ലൊരു പരിഹാരമാണ്. നല്ല മൂത്രവിസര്‍ജനത്തിനും ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഇഞ്ചി ഗുണകരമാണ്.

മഞ്ഞളും

മഞ്ഞളും

ഇതുപോലെ മഞ്ഞളും ശരീരത്തിലെ വിഷാംശം നീക്കാന്‍ ഏറെ ഗുണകരമാണ്. ഇതിലെ കുര്‍കുമിനാണ് ഈ ഗുണം നല്‍കുന്നത്. ഇത് കിഡ്‌നിയിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതിനും കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയുന്നതിനും ഏറെ നല്ലതാണ്.

ഇഞ്ചി, മഞ്ഞള്‍പ്പൊടി

ഇഞ്ചി, മഞ്ഞള്‍പ്പൊടി

1 കഷ്ണം ഇഞ്ചി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ലിറ്റര്‍ വെള്ളം, 1 ടേബിള്‍സ്പൂണ്‍ ഓര്‍ഗാനിക് തേന്‍ എന്നിവയാണ് ഇതിനു വേണ്ടത്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ചതച്ചതും മഞ്ഞള്‍പ്പൊടിയുമിട്ടു വെള്ളം തിളപ്പിയ്ക്കുക. നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ വാങ്ങിവച്ച് 10-15 മിനിറ്റു കഴിയുമ്പോള്‍ ഊറ്റിയെടുക്കണം. ഇത് പിന്നീട് ഇളംചൂടാകുമ്പോള്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് അടുപ്പിച്ച് അല്‍പദിവസം കുടിയ്ക്കാം.

ഈ പരിഹാരം

ഈ പരിഹാരം

ഈ പരിഹാരം ചെറിയ കിഡ്‌നി സ്റ്റോണുകള്‍ക്കാണ് ഫലപ്രദമാവുക. കിഡ്‌നി സ്റ്റോണ്‍ കൂടുതലായ അവസ്ഥയില്‍ ഇതു ഗുണം ചെയ്‌തെന്നു വരില്ല.

ലിവര്‍

ലിവര്‍

ഇതുപോലെ ലിവര്‍ പ്രശ്‌നങ്ങളുള്ളവരും ഗ്യാസ്‌ട്രൈറ്റിസ്, ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം, അള്‍സര്‍ എന്നിവയുള്ളവര്‍ക്കും ഇതത്ര നല്ലതല്ല. ഇത്തരക്കാര്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ഇതുപയോഗിയ്ക്കുക.

English summary

Ginger Remedies For Kidney Stones

Ginger Remedies For Kidney Stones, read more to know about,
Story first published: Monday, March 5, 2018, 13:06 [IST]
X
Desktop Bottom Promotion