For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ തടയാന്‍ ഫ്രീസറില്‍ വച്ച നാരങ്ങ വിദ്യ

|

നാരങ്ങ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ്. ചെറുതാണെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കാന്‍ കഴിവുള്ള ഒന്നാണിത്. വൈറ്റമിന്‍ സി അടക്കമുള്ള പല പോഷണങ്ങളുടേയും ഉറവിടം.

ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു ഉറവിടമായ ഇത് ശരീരത്തിലെ കൊഴുപ്പുകള്‍ പുറന്തള്ളുന്നതു വഴി ആരോഗ്യത്തിന് ഏറെ അപകടമായ അമിതവണ്ണവും കൊഴുപ്പുമെല്ലാം പുറന്തള്ളും. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാനും ഇത് ഏറെ നല്ലതാണ്. ഇതുവഴി ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും അകറ്റി നിര്‍ത്തുകയും ചെയ്യാം.

ചെറുനാരങ്ങ പല വിധത്തിലും ഉപയോഗിയ്ക്കാം. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. പൊതുവായി ഉപയോഗിയ്ക്കപ്പെടുന്നത് നാരങ്ങാവെള്ളമായി കുടിയ്ക്കുന്നതാണ്. അല്ലെങ്കില്‍ ഇത് അച്ചാറിന്റെ രൂപത്തിലും കഴിയ്ക്കാം.

എ്ന്നാല്‍ നാരങ്ങയുടെ ഗുണം കൂടുന്നത് എങ്ങനെയെന്നറിയാമോ, ഇത് ഫ്രീസറില്‍ വച്ച് ഉപയോഗിയ്ക്കുമ്പോള്‍. ഇങ്ങനെ ചെയ്യുമ്പോള്‍ ഇതിന്റെ തൊലിയടക്കമുള്ളവ ഗ്രേറ്റ് ചെയ്ത് ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. നാരങ്ങയേക്കാള്‍ പോഷണം നാരങ്ങാത്തൊലിയിലാണ് ഉള്ളത്.

ഫ്രോസണ്‍ ലെമണ്‍ തെറാപ്പി എന്ന ഒരു പ്രത്യേക പദം തന്നെയുണ്ട്. പ്രത്യേകിച്ചും ക്യാന്‍സര്‍ ചികിത്സയില്‍. ക്യാന്‍സര്‍ തടയാന്‍ മാത്രമല്ല, കീമോതെറാപ്പി ചെയ്യുന്നവര്‍ക്ക് ഏറെ ആശ്വാസകരമായ ഒന്നാണിത്. ഇവര്‍ക്ക് ഫ്രോസണ്‍ നാരങ്ങ, അതായത് ഫ്രീസറില്‍ വച്ച് ഐസ് പോലെയാക്കിയ നാരങ്ങ ശരീരത്തിന് സ്വാഭാവിക പ്രതിരോധ ശേഷി നല്‍കുകയാണ് ചെയ്യുന്നത്. രോഗം വീണ്ടും വരാതെ തടയാനും ഇത് സഹായിക്കും. 100 ശതമാനം ക്യാന്‍സറിനെതിരെ ഫലപ്രദമാകുമെന്നു പറയാനാകില്ലെങ്കിലും ഫ്രോസണ്‍ ലെമണ്‍ തെറാപ്പി ക്യാന്‍സറിനെ തടയാനുള്ള നല്ലൊരു വഴിയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഫ്രീസറില്‍ നാരങ്ങ വച്ച് ഉപയോഗിയ്ക്കാന്‍ ഏറെ എളുപ്പമാണ്. ഇത് കഴുകി വൃത്തിയാക്കിയ ശേഷം ഫ്രീസറില്‍ വയ്ക്കുക. ഇത് ഐസ് പോലെയായി കഴിഞ്ഞാല്‍ എടുത്ത് ഇതിന്റെ തൊലി ഗ്രേറ്റ് ചെയ്ത് ഉപയോഗിയ്ക്കാം. ഇത്തരം ഫ്രോസണ്‍ ലെമണ്‍ നല്‍കുന്ന ആരോഗ്യപരമായ ചില ഗുണങ്ങളക്കുറിച്ചറിയൂ,

 പത്തിരട്ടി പോഷകങ്ങള്‍

പത്തിരട്ടി പോഷകങ്ങള്‍

ഇത് സാധാരണ രീതിയില്‍ ഉപയോഗിയ്ക്കുന്ന ചെറുനാരങ്ങയേക്കാള്‍ പത്തിരട്ടി പോഷകങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇതില്‍ സാധാരണ നാരങ്ങയേക്കാള്‍ വൈറ്റമിനുകളും മറ്റുമുണ്ട്. കാരണം നാരങ്ങയേക്കാള്‍ നാരങ്ങാത്തൊലിയിലാണ് പോഷകങ്ങള്‍ അടങ്ങിയിരിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ ഇത് ഏറെ ആരോഗ്യകരവുമാണ്. ഈ രീതിയില്‍ ഉപയോഗിയ്ക്കുമ്പോള്‍ നാരങ്ങാത്തൊലി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. ഇതില്‍ വൈറ്റമിന്‍ സി, പെക്ടിന്‍, ടാന്‍ഗ്രെയ്ന്‍ പോലുള്ള ഫ്‌ളവനോയ്ഡുകള്‍ എന്നിവയുണ്ട്.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

ശരീരത്തിന്റെ രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ പറ്റിയ ഒന്നാണ് ഫ്രോസണ്‍ ലെമണ്‍ തെറാപ്പി. ഇത് കോള്‍ഡ്, ഫ്‌ളൂ, അണുബാധകള്‍ തുടങ്ങിയ പല രോഗങ്ങളും അകറ്റി നിര്‍ത്താന്‍ ഏറെ സഹായകമാണ്. നാരങ്ങ വേവിയ്ക്കുകയോ പാചകം ചെയ്യുകയോ ചെയ്താല്‍ ഇതിന്റെ 40 ശതമാനം ഗുണങ്ങളും നഷ്ടപ്പെടുമെന്നാണ് പറയുക. ഇതുപോലെ തൊലി കളഞ്ഞാലും. എന്നാല്‍ ഈ രണ്ടു പ്രശ്‌നങ്ങളും നാരങ്ങ ഫ്രോസണ്‍ ചെയ്ത് ഉപയോഗിയ്ക്കുന്നതിലൂടെ ഒഴിവാക്കാം.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഫ്രോസണ്‍ ലെമണ്‍. ഇത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പു പുറന്തള്ളും. കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകുന്ന കൊളസ്‌ട്രോള്‍ തടയും. ദഹനം മെച്ചപ്പെടുത്തും. ദിവസവം 75 ഗ്രാം ഫ്രോസണ്‍ ലെമണ്‍ പരീക്ഷിയ്ക്കുന്നത് തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുമെന്നു വേണം, പറയാന്‍.

 ക്യാന്‍സര്‍

ക്യാന്‍സര്‍

അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ക്യാന്‍സര്‍ ചികിത്സാരീതിയാണിത്. ഇത് കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയും. ഇതിലെ ആന്റിബയോട്ടിക്, ആന്റി വൈറല്‍ ഗുണങ്ങളും ഇതിനു സഹായിക്കുന്നുണ്ട്. ബ്രെസ്റ്റ് ക്യാന്‍സര്‍, കോളന്‍ ക്യാന്‍സര്‍, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ലിവര്‍ ക്യാന്‍സര്‍, ന്യൂറോബ്ലാസ്‌റ്റോമ, ലുക്കീമിയ തുടങ്ങിയവയെല്ലാം തടയാന്‍ ഇത് ഏറെ പ്രയോജനപ്രദമാണ്. ഇതിലെ ലിമോ ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ട്യൂമറുകള്‍ തടയാന്‍ ശേഷിയുള്ളവയാണ്. ഫ്രോസണ്‍ നാരങ്ങയില്‍ ക്യാന്‍സര്‍ തടയാന്‍ സാധിയ്ക്കുന്ന 22 ഘടകങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്.

രക്തപ്രവാഹം

രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്. ഫോസണ്‍ ലെമണ്‍ ശരീരത്തിന്റെ അയേണ്‍ ആഗിരണം ചെയ്യാനുള്ള ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതുവഴി രക്തോല്‍പാദനം നടക്കുന്നു. ധമനികളിലൂടെയുള്ള രക്തപ്രവാഹം ശക്തിപ്പെടുത്താനും ഇത് ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഇതിലെ പോളിഫിനൈല്‍ ഫ്‌ളേവനോയ്‌ഡുകള്‍ കൊളസ്‌ട്രോള്‍ തോത്‌ കുറയ്‌ക്കാന്‍ ഏറെ സഹായകമാണ്‌. ഇതുവഴി ഹൃദയാരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്. ഹൃദയത്തില്‍ ബ്ലോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ബിപി

ബിപി

ഫ്രോസണ്‍ ചെറുനാരങ്ങ ബിപി കുറയ്‌ക്കാന്‍ ഏറെ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്‌. ചെറുനാരങ്ങാത്തൊലിയിലാണ്‌ ഈ ഗുണം കൂടുതല്‍. പൊട്ടാസ്യം ബിപി നിയന്ത്രിച്ചു നിര്‍ത്താനും ഇതുവഴി ബിപിയിലൂടെ ഹൃദയത്തിന് ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കും.

സ്‌ട്രെസ്‌, ഡിപ്രഷന്‍

സ്‌ട്രെസ്‌, ഡിപ്രഷന്‍

നല്ലൊരു ആന്റിഡ്രിപസന്റു കൂടിയാണിത്‌. നാഡീവ്യൂഹത്തെ സ്വാധീനിയ്‌ക്കുന്നതു വഴി സ്‌ട്രെസ്‌, ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും

ഈ രീതിയില്‍ ഉപയോഗിയ്‌ക്കുന്ന ഫ്രോസണ്‍ നാരങ്ങ ബാക്ടീരിയ, ഫംഗസ്‌ എന്നിവയ്‌ക്കെതിരെ ഏറെ ഫലപ്രദമാണ്‌. അതുകൊണ്ടുതന്നെ വിരശല്യത്തിനും ഏറെ നല്ലതാണ്‌. വയറിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ ഫ്രീസറില്‍ വയ്ക്കുന്നതിനു മുന്‍പ് ഉപ്പുവെള്ളത്തിലോ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ചോ കഴുകുക. പിന്നീട് ഇത് ഫ്രീസറില്‍ വയ്ക്കാം. ഇത് തണുത്തുറഞ്ഞു കഴിഞ്ഞാല്‍ പുറത്തെടുത്ത് ഉടന്‍ തന്നെ തൊലി ചീകിയെടുക്കാം. ഇത് ഭക്ഷണങ്ങളില്‍ ചേര്‍ത്തു കഴിയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ നാരങ്ങാത്തൊലിയുടെ കയ്പും അനുഭവപ്പെടില്ല. അല്ലെങ്കില്‍ നാരങ്ങാത്തൊണ്ട് ഇങ്ങനെ ചീകിയെടുത്ത് അല്‍പം വെള്ളത്തില്‍ കലര്‍ത്തി ഫ്രീസറില്‍ വച്ച് ഐസ് കട്ടയാക്കാം. ഇത് ജ്യൂസിലോ വെള്ളത്തിലോ എല്ലാം ചേര്‍ത്തു കുടിയ്ക്കാം. അല്ലെങ്കില്‍ നാരങ്ങാവെള്ളത്തില്‍ തന്നെ ഇതു കലര്‍ത്തി കുടിയ്ക്കാം.

English summary

Frozen Lemon Therapy For Cancer And Health Issues

Frozen Lemon Therapy For Cancer And Health Issues, read more to know about
Story first published: Thursday, May 17, 2018, 10:51 [IST]
X
Desktop Bottom Promotion