For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിന് ശക്തിനല്കും ഭക്ഷണങ്ങള്‍

By Belbin Baby
|

ചെറിയ കുട്ടികള്‍ പോലും കണ്ണടകള്‍ വച്ച് നടക്കുന്നത് ഇന്ന് നമ്മുടെ നാട്ടിലെ പതിവ് കാഴ്ചകളില്‍ ഒന്നാണ്. നമ്മുടെ ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും വന്ന മാറ്റങ്ങള്‍ തന്നെയാണ് ഈ അവസ്ഥയ്ക്ക്

r6y

പ്രധാന കാരണം. കണ്ണിന്റെ ആരോഗ്യത്തിന് ഭക്ഷണത്തിന് വളരെയയധികം പ്രാധാന്യമുണ്ട് ഭക്ഷണരീതി മെച്ചപ്പെടുത്തുന്നതിലൂടെ കണ്ണിന്റെ ആരോഗ്യം നമ്മള്‍ക്ക് സംരക്ഷിക്കാന്‍ സഹായിക്കും

കണ്ണിന് വേണ്ട വിറ്റമാമിനുകള്‍ ;ലൂട്ടെയ്ന്‍

കണ്ണിന് വേണ്ട വിറ്റമാമിനുകള്‍ ;ലൂട്ടെയ്ന്‍

ലൂട്ടെയ്ന്‍ അടങ്ങിയ ഭക്ഷണം കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കും. ചീര, കാബേജ്, ബ്രൊക്കോളി, മുളപ്പിച്ചവ എന്നിവയിലൊക്കെ ഇതടങ്ങിയിട്ടുണ്ട്. ലൂട്ടെയ്നില്‍ അടങ്ങിയിരിക്കുന്ന സീസത്തിന്‍ സംയുക്തം കണ്ണിന്റെ കാഴ്ചശക്തി കൂട്ടാന്‍ സഹായിക്കുന്നു.

ആന്റിയോക്സിഡന്റ്സ്

ആന്റിയോക്സിഡന്റ്സ്

ആന്റിയോക്സിഡന്റ്സ് അടങ്ങിയ പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുക. ഇത് കാഴ്ചശക്തി കുറഞ്ഞു പോകാതെ സംരക്ഷിക്കും.

ഒമേഗ-3

ഒമേഗ-3

ഫാറ്റി ആസിഡ് കണ്ണിന് ആവശ്യമായ മറ്റൊന്നാണ് ഒമേഗ-3 ഫാറ്റി ആസിഡ്. ഇത് മത്സ്യത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ കണ്ണിന്റെ ഡയറ്റില്‍ ഇതും ഉള്‍പ്പെടുത്തുക. ഓയില്‍ അടങ്ങിയ മത്സ്യങ്ങള്‍ തിരഞ്ഞെടുത്ത് കഴിക്കുക.

സെലനിയം

സെലനിയം

സെലനിയം അടങ്ങിയ ഭക്ഷണം കഴിക്കണം. കണ്ണിന്റെ ആരോഗ്യത്തിന് സഹായകമാകും. ചെമ്മീന്‍, ചൂര മീന്‍, മത്തി, കരള്‍, മുട്ട, ബീഫ്, ചിക്കന്‍, ബ്രസീല്‍ നട്സ്, ഓട്സ്, ബ്രൗണ്‍ അരി, വെളുത്തുള്ളി, ഗോതമ്പ്, മുന്തിരി, കൂണ്‍, ധാന്യങ്ങള്‍, ബ്രൊക്കോളി തുടങ്ങിയവയിലൊക്കെ സെലനിയം അടങ്ങിയിട്ടുണ്ട്.

ടോറീന്‍

ടോറീന്‍

ടോറീന്‍ എന്ന അമിനോ ആസിഡ് കണ്ണിന്റെ പ്രവര്‍ത്തനത്തെ മികച്ചതാക്കുന്നു. ഇത് പ്രകൃതിദത്തമായ ഭക്ഷ്യവസ്തുക്കളിലും, കടല്‍ മത്സ്യങ്ങളിലും അടങ്ങിയിട്ടുണ്ട്.

യുഫ്രോസിയ

യുഫ്രോസിയ

കണ്ണിനുണ്ടാകുന്ന ആയാസം മാറ്റാന്‍ പ്രകൃതി ദത്തമായ ഔഷധം ആവശ്യമാണ്. കണ്ണിനുണ്ടാകുന്ന തളര്‍ച്ച, വേദന, കാഴ്ച മങ്ങല്‍, തലവേദന, രണ്ടായി കാണുന്നത് എന്നീ പ്രശ്നങ്ങളൊക്കെ മാറ്റാം.

യുഫ്രോസിയ എന്ന ഒരു തരം ഔഷധം കണ്ണിനുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം തരും. വൈറ്റമിന്‍ ബി-2 വൈറ്റമിന്‍ ബി-2 ആണ് കണ്ണിന് നല്‍കേണ്ട മറ്റൊരു പോഷകം. ഇത് കണ്ണിന് ബാധിക്കുന്ന തിമിരത്തെ പ്രതിരോധിക്കും. കൂണ്‍, ബദാം, ധാന്യങ്ങള്‍, അരി, പാല്‍, തൈര്, ചീര എന്നിവയിലൊക്കെ ഇത് അടങ്ങിയിട്ടുണ്ട്.

 കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍

കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍

1.കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പച്ചക്കറിയാണ് കാരറ്റ്. ഇതില്‍ അടങ്ങിയിട്ടുള്ള കരോട്ടിന്‍ വിറ്റാമിന്‍ എ ധാരാളം ഉള്ളതാണ്.ഇത് കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമാണ്.

2.ഇലക്കറികളില്‍ പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചീര.ഇത് കാഴ്ച സംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാകുന്നു.

3.ബദാം,വാള്‌നട് തുടങ്ങി എല്ലാ നട്‌സിലും വിറ്റാമിന്‍ ഇയും സിങ്കും അടങ്ങിയിട്ടുണ്ട്.ഇത് കാഴ്ചയെ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ആരോഗ്യവും നല്‍കുന്നു.

4.അവോക്കാഡോ കാഴ്ചശക്തി വര്‍ധിപ്പിക്കുന്ന മറ്റൊരു പഴമാണ്.ഇത് നിശാന്ധതയെ തടയാനും ഏറെ ഗുണപ്രദം.

5.മല്‍സ്യം കഴിക്കുന്നതും കാഴ്ച വര്‍ധിപ്പിക്കും.ട്യൂണ,സാല്‍മണ്‍ തുടങ്ങിയവയില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും വര്‍ധിപ്പിക്കുന്നു.

6.വയസാവുന്നതിനാല്‍ കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങളെ മുട്ട കഴിക്കുന്നതിലൂടെ പ്രതിരോധിക്കാനാവും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഫലപ്രദമാണ് മുട്ട.

7.വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റാണ് കണ്ണിന്റെ ലെന്‍സിനെ സംരക്ഷിക്കുന്നത്.ഇത് കാഴ്ചശക്തിയും വര്‍ദ്ധിപ്പിക്കുന്നു.

യംബെറി

യംബെറി

ഒലിഗോമെറിക് പ്രോന്തോസിനിഡിന്‍സ് ധാരാളം അടങ്ങിയ യംബെറി എന്ന പഴം കണ്ണിന് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റ്സ് എല്ലാം പ്രശ്നങ്ങളെയും നീക്കം ചെയ്യും. തിമിരം പിടിപ്പെടാതെ സംരക്ഷിക്കുകയും ചെയ്യും.

ബില്‍ബെറി കൂടിയതോതില്‍ ആന്റിയോക്സിഡന്റ്സ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. കണ്ണിന്റെ വര്‍ദ്ധിപ്പിക്കണം. ബില്‍ബെറി പോലുള്ള പഴവര്‍ഗങ്ങള്‍ നല്ലതാണ്. ഇത് കണ്ണിന്റെ ലെന്‍സിനെ സംരക്ഷിക്കുന്നു.

കണ്ണുകള്‍ക്കുള്ള വ്യായാമം

കണ്ണുകള്‍ക്കുള്ള വ്യായാമം

കാഴ്ചശക്തിവര്‍ദ്ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും നേത്രവ്യായാമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇവ കണ്ണിലെ പേശികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പികുയും കണ്ണിന്റെ ചുരുങ്ങാനും വികസിക്കാനും ഉള്ള കഴിവ് പരിപോഷിപ്പിക്കുകയും ചെയ്യുന്നൂ. ശാന്തമായ വായുപ്രവാഹമുള്ള സ്ഥലത്തിരുന്നാണ് ഈ വ്യായാമങ്ങള്‍ ചെയ്യേണ്ടത്. നിലത്തോ, കസേരയിലോ ഇരുന്ന് ഇത് പരിശീലിക്കാം. തല ചലിപ്പിക്കാതെ കൃഷ്ണമണി മാത്രമാണ് ചലിപ്പിക്കേണ്ടത്. ഈ വ്യായാമത്തിലൂടെ ആറു തരത്തിലുള്ള വിവിധ ചലനങ്ങളാണ് കണ്ണിന് നല്‍കുന്നത്. പുരികങ്ങളുടെ ഇടയിലും മൂക്കിന്റെ അഗ്രഭാഗത്തും ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള ഭൂമധ്യ ദൃഷ്ടി, നാസികാ ദൃഷ്ടി എന്നിവയും പരിശീലിപ്പിക്കാറുണ്ട്. ഈ ചെറു വ്യായാമങ്ങള്‍ക്കിടയില്‍ രണ്ടു കൈകളും ഉരസി ചൂടാക്കി കൈകള്‍ കപ്പിന്റെ രൂപത്തിലാക്കി കണ്ണിന്റെ മുകളില്‍ വയ്ക്കുന്ന പാമിങ്ങ് എന്ന രീതികളും പരിശീലിക്കണം.

ഇത് കണ്ണിന് ചുറ്റുമുള്ള മാംസപേശികള്‍ക്ക് ചൂടുപകരുകയും ആവശ്യമുള്ള വിശ്രമം നല്‍കുകയും ചെയ്യുന്നു. ചെറിയ പന്തുകള്‍ വിവിധതരത്തില്‍ തറയിലേക്കെറിഞ്ഞ് ഇവയുടെ ചലനം സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നതും കണ്ണിന് നല്‍കാവുന്ന നല്ലൊരു വ്യായാമമാണ്. ഇതുപോലെ വലതു കൈയ്യില്‍ നിന്ന് പന്ത് ഇടത്തോട്ടും ഇടത് കൈയ്യില്‍ നിന്ന് പന്ത് വലത്തോട്ടും എറിഞ്ഞ് ഇവയുടെ ചലനം നിരീക്ഷിക്കുന്നതും ഉത്തമവ്യായാമ മുറയാണ്. ഇതിന് പുറമെ അടുത്തുള്ള ഒരു വസ്തുവിലും അകലെയുള്ള മറ്റൊരു വസ്തുവിലും മാറി മാറി ദൃഷ്ടി പതിപ്പിക്കുന്നതും ലെന്‍സുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാണ്. യോഗാ ശാസ്ത്രത്തിലെ 'ത്രാടക' എന്ന ഷഡ്കര്‍മ്മയും ' കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു വ്യായാമമാണ്.

കണ്ണിനെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കണ്ണിനെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1) നിങ്ങളുടെ ശരീരഭാരം വര്‍ദ്ധികാതെ ശ്രദ്ധിക്കുക. അമിതവണ്ണം എപ്പോഴും പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഗ്ലൂക്കോമ എന്നീ അസുഖങ്ങളും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇവ നേത്രരോഗത്തിനും കാഴ്ചാ വൈകല്യത്തിനും ഉള്ള കാരണമായി വര്‍ത്തിക്കാം. അതിനാല്‍ നിത്യവും അരമണിക്കൂറെങ്കിലും വ്യായാമത്തിലേര്‍പ്പെടണം.

2) പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക, ഈ ദുശ്ശീലങ്ങള്‍ പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ചത്തകരാറുകളുടെ വേഗത വര്‍ദ്ധിപ്പിക്കാം.

3) കൂടുതല്‍ നേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുവെങ്കില്‍ ഇടയ്ക്കിടയ്ക്ക് കണ്ണുകളടച്ച് കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം.പച്ചവെള്ളത്തില്‍ മൂന്നോ, നാലോ തവണ കണ്ണുകഴുകുന്നത് കണ്ണുകള്‍ക്ക് ഉണ്ടാകുന്ന ക്ഷീണം കുറയ്ക്കുകയും കണ്മുകള്‍ വൃത്തിയാകുകയും ചെയ്യും. കണ്ണുകളുടെ സിദ്ധൗഷധമാണ് പച്ചവെള്ളം. നന്നായി വെള്ളം കുടിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്.

4) ജോലിയുമായി ബന്ധപ്പെട്ട് തീക്ഷ്ണമായ പ്രകാശത്തില്‍ ജോലി ചെയ്യേണ്ട അവസരത്തില്‍ അനുയോജ്യമായ ഗ്ലാസുകള്‍ ഉപയോഗിക്കുക.

5)നന്നായി ഉറങ്ങുക.6-8 മണിക്കൂര്‍ വരെ ഉറങ്ങുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

Read more about: health tips ആരോഗ്യം
English summary

foods-to-protect-and-maintain-your-eyesight-

Food is of great importance to the health of the eye, improving the diet and improving the eye
Story first published: Monday, June 18, 2018, 15:10 [IST]
X
Desktop Bottom Promotion