For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലബന്ധത്തിന് പരിഹാരം കാണും ഭക്ഷണ ഒറ്റമൂലി

|

ഭക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് കാലാകാലങ്ങളോളം നമ്മളെ വലക്കുന്നു. കാരണം ഭക്ഷണത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടായാല്‍ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. ഇത് മൂലം വയറിനാണ് കൂടുതല്‍ പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. മലബന്ധമാണ് ഇതില്‍ ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന ഒന്ന്. മലബന്ധത്തിന് പരിഹാരം കാണാന്‍ ചികിത്സ തേടുമ്പോള്‍ അതിന്റെ മുന്നില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും വെളിവാകുന്നു.

ശ്വാസകോശാര്‍ബുദം തുടക്കത്തില്‍ കണ്ടു പിടിക്കാംശ്വാസകോശാര്‍ബുദം തുടക്കത്തില്‍ കണ്ടു പിടിക്കാം

പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഭക്ഷണം തന്നെയാണ് നമുക്ക് ആശ്രയിക്കാവുന്ന ഒന്ന്. ഭക്ഷണത്തിലൂടെ തന്നെ മലബന്ധമെന്ന പ്രശ്‌നത്തെ പരിഹരിക്കാം. എന്നാല്‍ ഏത് ഭക്ഷണമാണ് കഴിക്കേണ്ടത് ഏത് ഭക്ഷണമാണ് കഴിക്കാന്‍ പാടില്ലാത്തത് എന്ന കാര്യത്തില്‍ പലപ്പോഴും സംശയം ഉണ്ടാവുന്നതിനുള്ള സാധ്യത പലര്‍ക്കും ഉണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചില ഭക്ഷണങ്ങള്‍ താഴെക്കൊടുക്കുന്നു. ഏതൊക്കെ വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്ന കോണ്‍സ്റ്റിപ്പേഷന്‍ അഥമാ മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

ഫൈബര്‍ അടങ്ങിയ ഭക്ഷണം

ഫൈബര്‍ അടങ്ങിയ ഭക്ഷണം

ഫൈബര്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ഇത് മലബന്ധത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ വളരെയധികം സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ പലപ്പോഴും സഹായിക്കുന്ന ഒന്നാണ് ഫൈബര്‍ അടങ്ങിയ ഭക്ഷണം. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് മലബന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പലപ്പോഴും വയറു വേദന അല്ലെങ്കില്‍ വയറു സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.

 ബെറികള്‍

ബെറികള്‍

സ്‌ട്രോബെറി, മള്‍ബറി, ബ്ലൂബെറി തുടങ്ങി വിവിധ തരത്തിലുള്ള ബെറികള്‍ കഴിക്കുന്നതും പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ദഹന പ്രശ്‌നങ്ങള്‍ക്കും മലബന്ധത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് കലോറി കുറവുള്ളതും അമിതവണ്ണമെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതും ആയിരിക്കും. ഇത്തരം അവസ്ഥകള്‍ ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നു ബെറികള്‍.

 പോപ്‌കോണ്‍

പോപ്‌കോണ്‍

പോപ്‌കോണ്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. പോപ്‌കോണ്‍ കഴിക്കുന്നത് മലബന്ധത്തിന് പരിഹാരം നല്‍കി ദഹനം കൃത്യമാക്കുന്നു. മാത്രമല്ല വയറിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പോപ്‌കോണ്‍. എന്നാല്‍ അധികം കഴിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം അല്ലെങ്കില്‍ അതിന്റെ പ്രശ്‌നങ്ങള്‍ ചില്ലറയല്ല എന്നതാണ് സത്യം.

ബീന്‍സ്

ബീന്‍സ്

ബീന്‍സ് കഴിക്കുന്നതും മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ആരോഗ്യ ഗുണങ്ങള്‍ ധാരാളം ബീന്‍സില്‍ ഉണ്ട്. ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന വഴികള്‍ പലപ്പോഴും ബീന്‍സിലുണ്ട്. കിഡ്‌നി ബീന്‍സ് കൊണ്ട് പല വിധത്തില്‍ വയറിനുണ്ടാകുന്ന അസുഖങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 അത്തിപ്പഴം

അത്തിപ്പഴം

അത്തിപ്പഴം കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധിയെ പരിഹരിക്കാവുന്നതാണ്. അത്തിപ്പഴം മാത്രമല്ല ഉണക്കമുന്തിരി, ഈന്തപ്പഴം കൊണ്ട് ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ഏത് വിധത്തിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. മലബന്ധം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ മുകളില്‍ പറഞ്ഞവ കഴിക്കാവുന്നതാണ്.

ധാന്യങ്ങള്‍ നിറഞ്ഞ ബ്രെഡ്

ധാന്യങ്ങള്‍ നിറഞ്ഞ ബ്രെഡ്

ബ്രഡ് ഭക്ഷണത്തിന്റെ ഭാഗമാക്കുക. അതില്‍ തന്നെ ധാന്യങ്ങള്‍ നിറഞ്ഞ ബ്രെഡ് ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യത്തിന് രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ഗോതമ്പ് ബ്രെഡ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം നല്ലതാണ്. ദഹനസംബന്ധമായുണ്ടാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. അതിലുപരി മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

സെറീല്‍സ്

സെറീല്‍സ്

ധാരാളം സെറീല്‍സ് ഭക്ഷണത്തിന്റെ ഭാഗമാക്കുക. എന്നാല്‍ മാത്രമേ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റം സംഭവിക്കുകയുള്ളൂ. കാരണം സെറീല്‍സ് കഴിക്കുന്നത് ആരോഗ്യത്തിനും വളരെയധികം മികച്ചതാണ്. ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കി മലബന്ധമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.

 ബ്രോക്കൊളി

ബ്രോക്കൊളി

ബ്രോക്കോളി ആള് വിദേശിയാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ബ്രോക്കോളിയും ഒട്ടും പുറകിലല്ല. കാരണം ആരോഗ്യത്തിന് ബ്രോക്കോളി നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇതിലുള്ള കുറഞ്ഞ കലോറി ആരോഗ്യ പ്രതിസന്ധികളെയെല്ലാം പൂര്‍ണമായും ഇല്ലാതാക്കുന്നു. എന്നാല്‍ കഴിക്കുമ്പോള്‍ അധികമായി വേവിച്ച് കഴിക്കരുത്. കാരണം ഇത് പലവിധത്തില്‍ അതിന്റെ ഗുണങ്ങളെല്ലാം ചോര്‍ന്ന് പോവുന്നതിനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും മലബന്ധത്തെ ഇല്ലാതാക്കുന്നതിനും ബ്രോക്കോളി അത്യാവശ്യമാണ്.

 ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ കൊണ്ടും നമുക്ക് ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണാവുന്നതാണ്. ആപ്പിള്‍ ആരോഗ്യത്തിന് ഗുണങ്ങള്‍ ധാരാളമാണ്. എന്നാല്‍ മലബന്ധമെന്ന വില്ലനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. ആപ്പിളിലൂടെ നമുക്ക് മലബന്ധത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

നട്‌സ്

നട്‌സ്

നട്‌സ് കൊണ്ട് നമുക്ക് മലബന്ധത്തെ ഇല്ലാതാക്കാവുന്നതാണ്. നട്‌സ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതിലുള്ള ഫൈബറിന്റെ അളവാണ് മലബന്ധം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നത്. പലപ്പോഴും വാള്‍നട്, ആല്‍മണ്ട്, കശുവണ്ടിപ്പരിപ്പ് എന്നിവയെല്ലാം ഇത്തരത്തില്‍ മലബന്ധത്തെ ഇല്ലാതാക്കി ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

English summary

Foods to Help Relieve Constipation

We have listed some foods to help relieve constipation, take a look.
Story first published: Thursday, August 2, 2018, 15:42 [IST]
X
Desktop Bottom Promotion