For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ഗ്ലാസ്സ് നെല്ലിക്ക ജ്യൂസ് ആണിനെ ആണാക്കും

ഭക്ഷണത്തിലൂടെ നമുക്ക് വന്ധ്യതയെന്ന പ്രശ്‌നത്തേയും ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും

|

ദാമ്പത്യ ജീവിതത്തില്‍ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഒരു കുഞ്ഞുണ്ടാവുക എന്നത്. പലപ്പോഴും ഈ സ്വപ്‌നം പല ദമ്പതികള്‍ക്കും പൂവണിയുന്നില്ല. പുരുഷനായാലും സ്ത്രീ ആയാലും ഇന്നത്തെ കാലത്ത് വന്ധ്യത എന്ന പ്രശ്‌നത്തെ വിളിച്ച് വരുത്തുന്ന ജീവിതശൈലിയാണ് ഉള്ളത്. ജന്മനാ ഉള്ള ശാരീരിക പ്രശ്‌നങ്ങളും മറ്റ് അവസ്ഥകളും മാനസിക സംഘര്‍ഷങ്ങളും എല്ലാം പുരുഷന്റെ പ്രത്യുത്പാദന ശേഷി കുറക്കുന്നു. ശരിയായ കാരണം ശരിയായ സമയത്ത് കണ്ടെത്തിയാല്‍ ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. അതിന് പല വഴികളും ഉണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം.

ഇതല്ലാതെയും പല കാരണങ്ങള്‍ കൊണ്ടും വന്ധ്യതയെ നമുക്ക് പ്രശ്‌നത്തിലാക്കാം. പലപ്പോഴും ജീവിതത്തിലെ പ്രതിസന്ധികള്‍ മാനസിക സംഘര്‍ഷം എന്നിവയെല്ലാം പലപ്പോഴും പല വിധത്തില്‍ വന്ധ്യതയെന്ന പ്രശ്‌നത്തെ പലരുടേയും ജീവിതത്തില്‍ എത്തിക്കുന്നു. ബീജത്തിന്റെ ആരോഗ്യത്തിനും വന്ധ്യതയെന്ന് പ്രതിസന്ധിയെ മറികടക്കുന്നതിനും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ നമുക്ക് പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. ഭക്ഷണത്തിലൂടെ നമുക്ക് വന്ധ്യതയെന്ന പ്രശ്‌നത്തേയും ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കും. എങ്ങനെയെന്ന് നോക്കാം.

പഴം

പഴം

ഭക്ഷണത്തില്‍ ആദ്യം തന്നെ പഴം ധാരാളം കഴിക്കുക. പുരുഷ ലൈംഗിക ശേഷിക്കും മറ്റും പഴം നല്‍കുന്ന പങ്ക് ചില്ലറയല്ല. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല വന്ധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരം നല്‍കി ഗര്‍ഭിണിയാവാന്‍ സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു പഴം. പഴം,ചെറുനാരങ്ങ എന്നിവ കൂടുതലായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

 പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങളും നിങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്തും. പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല കിടക്കയില്‍ കഴിവ് തെളിയിക്കുന്നതോടൊപ്പം തന്നെ കുഞ്ഞെന്ന സ്വപ്‌നത്തിനും ഇത് സഹായകമാവുന്നു. പുരുഷന്റെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും പയര്‍ വര്‍ഗ്ഗങ്ങള്‍ മികച്ചതാണ്.

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ് കഴിക്കുന്നതും നല്ലതാണ്. ദിവസവും കിടക്കാന്‍ പോവുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് നെല്ലിക്ക ജ്യൂസ് കഴിക്കുക. ഇത് ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. മാത്രമല്ല പല വിധത്തില്‍ പുരുഷനില്‍ അറിയാതെയുണ്ടാവുന്ന ലൈംഗിക രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്.

പാലും മുട്ടയും

പാലും മുട്ടയും

പാല്‍ ഉല്‍പ്പന്നങ്ങളും മുട്ടയും പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. മാത്രമല്ല പുരുഷന്റെ കരുത്തിനും വന്ധ്യതയെന്ന പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് പാലും മുട്ടയും സ്ഥിരമായി കഴിക്കുന്നത് ശീലമാക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ്.

 ചീര

ചീര

പോഷകസംപുഷ്ടമായ ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. പുരുഷനിലുണ്ടാവുന്ന ശാരീരിക തളര്‍ച്ച ഇല്ലാതാക്കി പുരുഷന് കരുത്തും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നു ചീര. ചീര ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുക. പല വിധത്തില്‍ സ്ഥിരമാക്കുക. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പല വിധത്തിലാണ് ആരോഗ്യത്തിന് ഗുണകരമാവുന്നത്.

ബദാം

ബദാം

ബദാം, അണ്ടിപ്പരിപ്പ്, കപ്പലണ്ടി തുടങ്ങിയ ഡ്രൈഫ്രൂട്‌സ് കൂടുതലായി കഴിക്കുന്നത് പ്രയോജനം ചെയ്യും. ഇത് വന്ധ്യതയെന്ന വില്ലനെ ഇല്ലാതാക്കി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് കരുത്ത് നല്‍കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മുന്നിലാണ് ബദാം. സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ. കിടക്കാന്‍ നേരം കഴിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

 ഗ്രീന്‍പീസ്

ഗ്രീന്‍പീസ്

ഗ്രീന്‍പീസ്, സോയ, കൂണ്‍ എന്നിവ കഴിക്കുക. ഒലീവെണ്ണയില്‍ പാകം ചെയ്യുന്നതാണ് നല്ലത്. ഇഥും പുരുഷന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ കഴിക്കാവുന്ന ഒന്നാണ് ഗ്രീന്‍ പീസ്. ഇത് വന്ധ്യതയെ ഇല്ലാതാക്കി ബീജങ്ങള്‍ക്ക് ആരോഗ്യവപം കരുത്തും നല്‍കുന്നു

മത്സ്യം

മത്സ്യം

പുരുഷന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ മത്സ്യം വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഇതില്‍ തന്നെ ചെമ്മീനും, മത്തിയും, കക്കയും കൂടുതലായി ഉള്‍പ്പെടുത്തുക. ഇത് വന്ധ്യതയെ ഇല്ലാതാക്കി കരുത്തും ആരോഗ്യവും പുരുഷന് നല്‍കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്.

മാതളനാരങ്ങ

മാതളനാരങ്ങ

പുരുഷന്റെ ലൈംഗിക ശേഷം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ രണ്ടാമതൊരു ചിന്തയില്ലാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് മാതള നാരങ്ങ. മാതള നാരങ്ങ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം. മാതളനാരങ്ങ ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല ലൈംഗികശേഷിയും പ്രത്യുത്പാദനശേഷിയും വര്‍ദ്ധിപ്പിക്കും.

ക്യാരറ്റ്, ബീറ്റ്‌റൂട്ട്

ക്യാരറ്റ്, ബീറ്റ്‌റൂട്ട്

ക്യാരറ്റും ബീറ്റ്‌റൂട്ടും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഇതും ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിച്ച് കരുത്തും നല്‍കുന്നു. ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ബീജത്തിന്റെ ആരോഗ്യത്തിനും നല്ലതാണ് ഇത്.

റാഗി

റാഗി

റാഗി, എള്ള്, മുരിങ്ങ എന്നിവയും ഗുണകരമാകും. മുരിങ്ങ കഴിക്കുന്നത് പുരുഷനില്‍ ലൈംഗികതാല്‍പ്പര്യം വര്‍ദ്ധിപ്പിക്കും. മാത്രമല്ല വന്ധ്യതയെന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യാവുന്നതാണ്. ആരോഗ്യവും മികച്ചതാക്കുന്നു.

വെണ്ടയ്ക്ക

വെണ്ടയ്ക്ക

ഉഴുന്നുപരിപ്പ്, വെണ്ടയ്ക്ക, അമുക്കുരം എന്നിവ ശുക്ലവര്‍ധകങ്ങളാണ്. ഇത് ബീജങ്ങളുടെ എണ്ണവും ചലനശേഷിയും വര്‍ദ്ധിപ്പിക്കും. മാത്രമല്ല നല്ല കുഞ്ഞുണ്ടാവാന്‍ സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന് ഉണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു വെണ്ടക്ക.

ഗാര്‍ലിക് ചിക്കന്‍

ഗാര്‍ലിക് ചിക്കന്‍

ഗാര്‍ലിക് ചിക്കന്‍ ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വിഭവമാണ്. വെളുത്തുള്ളിയിലെ സെലീനിയം ബീജങ്ങളുടെ ചലനത്തിന് സഹായിക്കുന്നു. വെളുത്തുള്ളി ചേര്‍ത്ത ചിക്കന്‍ ഇതിു സഹായിക്കും.

കല്ലുമ്മേക്കായ്

കല്ലുമ്മേക്കായ്

കക്കയിറച്ചി പൊരിച്ചതാണ് കല്ലുമ്മേക്കായ് എന്നറിയപ്പെടുന്ന ഒരു വിഭവം. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സിങ്ക് അപര്യാപ്തത കുറയ്ക്കാന്‍ സഹായിക്കും. എണ്ണയില്‍ വറുക്കുന്നതിന് പകരം ഗ്രില്‍ ചെയ്‌തോ ബേക്ക് ചെയ്‌തോ കഴിയക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമമെന്നു മാത്രം.

 റെയ്ത്ത

റെയ്ത്ത

പുരുഷവന്ധ്യത തടയുന്നതില്‍ വൈറ്റമിന്‍ ബി 12ന് പ്രത്യേക സ്ഥാനമുണ്ട്. ഇതിന് ചേരുന്ന വിഭവമാണ് തൈരും സവാളയുമെല്ലാം ചേര്‍ത്ത റെയ്ത്ത.

ബെറി ഫ്രൂട് സാലഡ്

ബെറി ഫ്രൂട് സാലഡ്

വൈറ്റമിന്‍ സി ബീജങ്ങള്‍ക്ക് ചലനശേഷി നല്‍കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നു. ഫ്രൂട്ട് സാലഡില്‍ ബെറികള്‍ ചേര്‍ത്തു നോക്കൂ. ബ്ലൂബെറി, ബ്ലാക് ബെറി, റാസ്‌ബെറി, ക്രാന്‍ബെറി എന്നിവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാം. സ്ഥിരമായുള്ള ഡയറ്റില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും സ്‌പേമിന്റെ കോശങ്ങളിലുണ്ടാവുന്ന നാശത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് ഫലോപ്പിയന്‍ ട്യൂബിലൂടെയുള്ള ബീജത്തിന്റെ യാത്രക്ക് ഗുണം നല്‍കുകയും ചെയ്യുന്നു.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ധാരാളം കഴിക്കാം. ഇതില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ അലസതയേയും മന്ദതയേയും ഇല്ലാതാക്കുന്നു. പ്രത്യുത്പാദന ശേഷി പുരുഷന്‍മാരില്‍ വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഇത്.

മത്തന്‍ കുരു

മത്തന്‍ കുരു

മത്തന്‍ കുരുവാണ് മറ്റൊന്ന്. ഇതില്‍ ലോഡ് കണക്കിനാണ് സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് സ്‌പേം ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ടെസ്റ്റോസ്റ്റിറോണ്‍ അളവും വര്‍ദ്ധിക്കുന്നു.

ഇറച്ചി

ഇറച്ചി

ഇറച്ചിയാണ് മറ്റൊന്ന്. ടര്‍ക്കി കോഴിയുടേയും റെഡ് മീറ്റും പുരുഷന്‍മാര്‍ കഴിക്കണം. ഇതിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. റെഡ് മീറ്റില്‍ ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ആഴ്ചയില്‍ ഒരു തവണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

 ബ്രോക്കോളി

ബ്രോക്കോളി

ബ്രോക്കോളി സ്ഥിരമായി ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല പുരുഷന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ഇത് സ്ത്രീകള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്

English summary

Foods that increase sperm volume and sexual health

Foods that increase sperm volume and sexual health read on to know more about it.
Story first published: Saturday, April 14, 2018, 14:57 [IST]
X
Desktop Bottom Promotion