For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍ ഇവ

ബീജാരോഗ്യത്തിന് വളരെ മോശമായ രീതിയിലാണ് ഇത് ബാധിക്കുന്നത്. എങ്ങനെയെന്ന് നോക്കാം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്ത്രീ ആയാലും പുരുഷനായാലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളിലുള്ള അശ്രദ്ധ നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ധാരാളമാണ്. ഇത് പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ട അവസ്ഥയ്ക്ക കാരണമാകുന്നു. പുരുഷന്റെ പ്രത്യുത്പാദന ശേഷി വരെ കുറക്കുന്നതിന് പലപ്പോഴും ഭക്ഷണങ്ങള്‍ കാരണമാകുന്നു.

ജീരകം വറുത്ത് പൊടിച്ച് കഴിക്കാം, കരള്‍ പുത്തനാവുംജീരകം വറുത്ത് പൊടിച്ച് കഴിക്കാം, കരള്‍ പുത്തനാവും

പുരുഷ ബീജത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും നമ്മള്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ഏതൊക്കെ രീതിയിലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പുരുഷന്റെ ബീജത്തെ നശിപ്പിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ അത് വന്ധ്യത പോലുള്ള പ്രശ്‌നങ്ങളിലേക്ക് വഴിവെക്കുന്നു.

കരള്‍

കരള്‍

പല വിധത്തിലുള്ള മാംസങ്ങളില്‍ കരളുണ്ടാവുന്നു. എന്നാല്‍ കരള്‍ കഴിക്കുന്നത് ആരോഗ്യമെങ്കിലും ബീജോത്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കരള്‍ കഴിക്കുന്നത് കാരണമാകുന്നു.

ചിക്കന്‍ വറുത്ത് കഴിക്കുന്നത്

ചിക്കന്‍ വറുത്ത് കഴിക്കുന്നത്

ചിക്കന്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ചിക്കന്‍ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. കാരണം ചിക്കന്‍ വറുത്ത് കഴിക്കുന്നത് ആരോഗ്യത്തിനെ വളരെ ദോഷകരമാണ്. പുരുഷന്റെ ബീജോത്പാദനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു.

കഫീന്‍

കഫീന്‍

കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക. കാരണം കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു. ഉത്പാദന ക്ഷമത കുറക്കുകയും ചെയ്യുന്നു.

 മെര്‍ക്കുറി അടങ്ങിയ മത്സ്യം

മെര്‍ക്കുറി അടങ്ങിയ മത്സ്യം

മെര്‍ക്കുറി അടങ്ങിയ മത്സ്യം കഴിക്കുന്നത് ആണ് മറ്റൊന്ന്. ഇത് പുരുഷന്‍മാരില്‍ പ്രത്യുത്പാദന ശേഷി കുറക്കുകയും വന്ധ്യതക്ക് കാരണമാകുകയും ചെയ്യുന്നു.

സോയ

സോയ

സോയ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്‍മാരുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇത് ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും കുറവ് വരുത്തുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു.

എണ്ണയില്‍ പൊരിച്ചെടുത്തവ

എണ്ണയില്‍ പൊരിച്ചെടുത്തവ

എണ്ണയില്‍ പൊരിച്ചെടുത്ത ഫ്രൈഡ് ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിക്കുക. ഇത് പുരുഷ ഹോര്‍മോണായ ടെസ്റ്റിറോണിന്റെ അളവില്‍ കുറവ് വരുത്തുകയും ബീജോത്പാദനം കുറയ്ക്കുകയും ചെയ്യും.

കാപ്പി കുടിക്കുന്നത്

കാപ്പി കുടിക്കുന്നത്

കാപ്പി കുടിയ്ക്കാതെ ഒരു ദിവസം ആരംഭിയ്ക്കാന്‍ നമ്മളില്‍ പലര്‍ക്കും കഴിയില്ല. എന്നാല്‍ കാപ്പിയിലെ കഫീന്‍ ആരോഗ്യത്തിന് ഹാനീകരമാണ്. ഇത് ബീജോത്പാദനത്തെ മോശമായി ബാധിയ്ക്കുന്നു.

പ്രോസസ്ഡ് മീറ്റ്

പ്രോസസ്ഡ് മീറ്റ്

പ്രോസസ്ഡ് മീറ്റ് കഴിയ്ക്കുന്നതും വിപരീത ഫലമാണ് ഉണ്ടാക്കുക. ഹോട്ട് ഡോഗ് പോലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നം ഭാവിയെ ദോഷകരമായി തന്നെ ബാധിയ്ക്കും.

മദ്യപാനം

മദ്യപാനം

മദ്യപിക്കുന്നതും നെഗറ്റീവ് ഫലം ഉണ്ടാക്കുന്ന ഒന്നാണ്. ഇത് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും അത് ബാജോത്പാദനത്തെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് മുകളില്‍ പറഞ്ഞ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം.

English summary

Foods Responsible To Kill Your Sperm

Many foods are there which are responsible to reduce sperm count. Men should avoid some foods to reduce the fertility.
Story first published: Friday, March 9, 2018, 17:21 [IST]
X
Desktop Bottom Promotion