For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിത്താശയക്കല്ലിന് പരിഹാരം ഇനി ഭക്ഷണത്തില്‍

|

കരളിന് അടുത്തുള്ള ഒരു അവയവമാണ് പിത്താശയം. കരള്‍ പുറപ്പെടുവിക്കുന്ന പിത്തരസമാണ് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നത്. എന്നാല്‍ ഇതെല്ലാം താളം തെറ്റുമ്പോഴാണ് പലപ്പോഴും പിത്താശയക്കല്ലിന് ആരംഭം കുറിക്കുന്നത്. പിത്താശയത്തില്‍ ഉണ്ടാവുന്ന ചെറിയ കല്ലുകളാണ് പിത്താശയക്കല്ല്. ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമ്പോഴാണ് ഇത്തപരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഭക്ഷണം കഴിക്കുമ്പോള്‍ വയറു വേദനയും നെഞ്ചെരിച്ചിലും നടുവേദനയും എല്ലാം ഉണ്ടാവുന്നു. ഇതെല്ലാം പിത്താശയക്കല്ലിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്. സാധാരണ രോഗാവസ്ഥയല്ലെങ്കിലും ഇന്നത്തെ കാലത്ത് ഭക്ഷണ രീതികള്‍ മാറുന്നതിലൂടെ ഇത്തരം അവസ്ഥകള്‍ക്ക് ആക്കം കൂട്ടുന്നു.

ശരീരത്തില്‍ പല കാരണങ്ങള്‍ കൊണ്ട് പിത്തം കല്ലായി രൂപപ്പെടുന്നു. ഇതാണ് പിത്താശയക്കല്ലായി മാറുന്നത്. ആയുര്‍വ്വേദ മരുന്നുകള്‍ തന്നെയാണ് പലപ്പോഴും ഇതിന് പരിഹാരം കാണുന്നതിനായി ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാം. പിത്താശയത്തില്‍ കല്ല് വരാതിരിക്കാന്‍ നമുക്ക് ചില ഭക്ഷണങ്ങള്‍ ശ്രദ്ധിക്കാം. എരിവ്, പുളി, മസാലകള്‍ എന്നിവയെല്ലാം ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അമിത കൊഴുപ്പുള്ള ഭക്ഷണം, തെറ്റായ ഭക്ഷണക്രമം എന്നിവയെല്ലാം ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് ആക്കം കൂട്ടുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. എന്തൊക്കെ ഭക്ഷണങ്ങള്‍ ആണ് എന്ന് നോക്കാം.

 മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ പിത്താശയക്കല്ലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. പിത്താശയക്കല്ലിനെ ഇല്ലാതാക്കാന്‍ മഞ്ഞള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു സ്പൂണ്‍ മഞ്ഞള്‍ വെള്ളത്തിലോ തേനിലോ ചേര്‍ത്ത് ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇടക്ക് മഞ്ഞള്‍ പാലില്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്. ഏത് വിധത്തിലും പിത്താശയക്കല്ലിന് പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു. മഞ്ഞള്‍ ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പച്ചക്കറികള്‍ കഴിക്കാം

പച്ചക്കറികള്‍ കഴിക്കാം

ധാരാളം പച്ചക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. തക്കാളി, നാരങ്ങ, സെലറി മുതലായവ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാന്‍ സഹായിക്കുന്നു. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് പിത്താശയക്കല്ലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ആരോഗ്യമുള്ള കൊഴുപ്പ്

ആരോഗ്യമുള്ള കൊഴുപ്പ്

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ആരോഗ്യമുള്ള കൊഴുപ്പ്. ഇത് വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത് പിത്താശയക്കല്ല് ഉണ്ടാവുന്നതിനുള്ള സാധ്യത കുറക്കുന്നു. ഒലീവ് ഓയില്‍, മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് പിത്താശയക്കല്ല് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കാപ്പി

കാപ്പി

കാപ്പി കുടിക്കുന്നത് പിത്താശയക്കല്ലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഒരിക്കലും കാപ്പി കൂടുതല്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും അനാരോഗ്യം ഉണ്ടാക്കുന്നു. ദിവസവും ഒന്നോ രണ്ടോ കപ്പ് കാപ്പി നല്ലതാണ്. ഇത് പിത്താശയക്കല്ല് ഉണ്ടാവുന്നതിനെ തടയുന്നു.

ഫൈബര്‍ കൂടുതലുള്ള ഭക്ഷണം

ഫൈബര്‍ കൂടുതലുള്ള ഭക്ഷണം

ഫൈബര്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൊളസ്‌ട്രോള്‍ കുറക്കുകയും പിത്താശയക്കല്ല് ഇല്ലാതാക്കുകയും ചെയ്യുന്നു. മധുരക്കിഴങ്ങ്, ഓട്‌സ്, ആപ്രിക്കോട്ട് എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ സഹായിക്കുന്നു. ഇവയിലേതെങ്കിലും ഭക്ഷണത്തില്‍ സ്ഥിരമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് പിത്താശയക്കല്ലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഇരുമ്പ് അടങ്ങിയ ഭക്ഷണം

ഇരുമ്പ് അടങ്ങിയ ഭക്ഷണം

ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഇത് പിത്താശയക്കല്ലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇരുമ്പ് ശരീരത്തില്‍ ഇല്ലാത്തത് പലപ്പോഴും പിത്താശയക്കല്ലിന് വഴിവെക്കുന്നു. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക എന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം ഇതിലൂടെ പരിഹാരം കാണാം.

 വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ദിവസവും ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ആറ് മുതല്‍ എട്ട് ഗ്ലാസ്സ് വരെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് പിത്താശയക്കല്ലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. നെല്ലിക്ക, നാരങ്ങ, ഓറഞ്ച് തുടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമാക്കുക. ഇത് എല്ലാ വിധത്തിലും ഇത്തരം അവസ്ഥക്ക് പരിഹാരം കാണാന്‍ മികച്ചതാണ്.

കുരുമുളക്

കുരുമുളക്

കുരുമുളക്, കായം തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. കാരണം ഇതെല്ലാം ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. കുരുമുളക് പിത്താശയക്കല്ലിനെ ഇല്ലാതാക്കാന്‍ മികച്ചതാണ്. അതുകൊണ്ട് തന്നെ പല ആരോഗ്യ പ്രശ്‌നങ്ങളേയും നമുക്ക് ഇതിലൂടെ പരിഹരിക്കാവുന്നതാണ്.

 നാരങ്ങ നീരും ഒലീവ് ഓയിലും

നാരങ്ങ നീരും ഒലീവ് ഓയിലും

നാരങ്ങ നീരും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് കഴിക്കുന്നത് ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് പിത്താശയക്കല്ലിനെ ഇല്ലാതാക്കുന്നതിന് നല്ലതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നില്ല.

English summary

Foods preventing gall bladder stone

here are some foods to prevent galbladder stone easily, take a look
Story first published: Saturday, August 11, 2018, 13:32 [IST]
X
Desktop Bottom Promotion