For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്യത്തിനൊപ്പം ചിക്കന്‍ കഴിയ്ക്കരുത്‌

By Samuel P Mohan
|

ഓരോ ആള്‍ക്കാര്‍ക്കും മദ്യം കഴിച്ചു കഴിഞ്ഞാല്‍ മോശമായ രീതിയില്‍ ഹാങ്ങ്ഓവര്‍ ഉണ്ടാകാറുണ്ട്. മദ്യപിക്കുന്നത് എത്ര പരിമിതപ്പെടുത്താന്‍ ശ്രമിച്ചാലും പലപ്പോഴും അത് സംഭവിക്കാറില്ല.

ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം ആളുകള്‍ക്കും മദ്യപിച്ചു കഴിഞ്ഞാല്‍ 76% പേര്‍ക്കും ഹാങ്ങ്ഓവര്‍ സംഭവിക്കാറുണ്ട്. ഹാങ്ങ്ഓവറിന്റെ ലക്ഷണങ്ങള്‍ എന്നു പറഞ്ഞാല്‍ നിര്‍ജ്ജലീകരണം, പേശി വേദന, തലവേദന, ക്ഷീണം, ഛര്‍ദ്ദി, ഹൃദ്രോഗം, ഓക്കാനം എന്നിവയാണ്.

നിങ്ങള്‍ക്ക് ഒരു ഭീകരമായ ഹാങ്ങ്ഓവര്‍ ഉണ്ടാകുമ്പോള്‍, ശരീരം നിങ്ങളെ നിര്‍ജ്ജീവമാക്കാന്‍ ശ്രമിക്കുന്നു. ഒപ്പം ദിവസം മുഴുവല്‍ ക്ഷീണവും ഉറക്കവും അനുഭവപ്പെടുന്നു. ഭക്ഷണങ്ങള്‍ കഴിക്കാന്‍ പോലും നിങ്ങള്‍ക്കു തോന്നാറില്ല, കാരണം വയറു വേദന അനുഭവപ്പെടുകയും തുടര്‍ന്ന് ക്ഷീണിതനാവുകയും ചെയ്യുന്നു.

ഇന്നത്തെ ഞങ്ങളുടെ ഈ ലേഖനത്തില്‍ ഹാങ്ങ്ഓവര്‍ വഷളാക്കുന്ന ഭക്ഷണപാനീയങ്ങള്‍ ഇവിടെ പറയാം. അതായത് നിങ്ങള്‍ ഹാങ്ങ്ഓവറായിരിക്കുമ്പോള്‍ ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങള്‍.

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

കലോറിയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കാരണം ഈ ഭക്ഷണം നിങ്ങളെ കൂടുതല്‍ ക്ഷീണിതനാക്കുന്നു. കൂടാതെ ഈ ഭക്ഷണങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു, തുടര്‍ന്ന് വയറ് അശ്വസ്ഥമാക്കുകയും ചെയ്യും.

കോഫി

കോഫി

നിങ്ങള്‍ വിചാരിക്കും ഹാങ്ങ്ഓവര്‍ മാറ്റാന്‍ കോഫി വളരെ നല്ലതാണെന്ന്, എന്നാല്‍ ഇത് തെറ്റാണ്. ഒന്നിലധികം കോഫി കുടിക്കുന്നത് നിങ്ങളുടെ ഹാങ്ങ്ഓവര്‍ വഷളാക്കാന്‍ ഇടയാക്കും. കഫീന്‍ നിങ്ങളുടെ ശരീരത്തിലെ ഊര്‍ജ്ജം നഷ്ടപ്പെടാന്‍ ഇടയാക്കുന്നു.

ബര്‍ഗര്‍

ബര്‍ഗര്‍

സ്വാദിഷ്ടമായ ബര്‍ഗര്‍ കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുളളത്. രാവിലെ ഒരു ഇറച്ചി ബര്‍ഗര്‍ കഴിക്കുന്നത് നല്ലതല്ല. കാരണം ബര്‍ഗറുകള്‍ കലോറിയും കൊഴിപ്പുകളും നിറഞ്ഞതാണ്. ഇത് വയറു വേദനയും ഗ്യാസിന്റെ പ്രശ്‌നവും ഉണ്ടാക്കുന്നു.

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ്

ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് ഹാങ്ങ്ഓവര്‍ മാറ്റും എന്നു വിശ്വസിക്കുന്നത് ശരിയാണോ? എന്നാല്‍ അത് തെറ്റാണ്. ഓറഞ്ചില്‍ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വയറിനെ വലിയ രീതിയില്‍ അസ്വസ്ഥമാക്കും, കൂടാതെ ദാഹം അനുഭവപ്പെടുകയും ചെയ്യും. നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ വെളളം കുടിക്കുക.

മത്സ്യമാംസങ്ങള്‍ ഒഴിവാക്കുക

മത്സ്യമാംസങ്ങള്‍ ഒഴിവാക്കുക

മാംസ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് വളരെ നല്ലത്. ഇല്ലെങ്കില്‍ തലവേദന ഉണ്ടാകാം. നിങ്ങള്‍ ഹാങ്ങ്ഓവറിലായിരിക്കുമ്പോള്‍ മത്സ്യമാംസങ്ങള്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും.

മധുര പാനീയങ്ങള്‍

മധുര പാനീയങ്ങള്‍

മധുര പാനീയങ്ങള്‍ നിങ്ങളെ സഹായിക്കുമെന്ന് തോന്നുന്നുണ്ടോ? ഒരിക്കലും ഇല്ല. ഇതില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ ഹാങ്ങ്ഓവറിനെ കൂടുതല്‍ വഷളാക്കും, കൂടാതെ വയറിലെ പ്രശ്‌നങ്ങളും വര്‍ദ്ധിപ്പിക്കും.

അച്ചാറുകള്‍

അച്ചാറുകള്‍

പിക്കിള്‍ ഏറ്റവും മോശപ്പെട്ട ഭക്ഷണമാണ്, അതായത് അച്ചാറില്‍ അസിഡിറ്റിയും അതു പോലെ എണ്ണയുടെ അളവും വളരെ കൂടുതലാണ്. ഇത് വയറില ഗ്യാസിന്റെ പ്രശ്‌നം കൂട്ടുകയും കൂടാതെ വയറു വേദനയും സൃഷ്ടിക്കുന്നു. എന്നാല്‍ കുക്കുമ്പര്‍ പിക്കിള്‍ വയറ്റിനു തണുപ്പ് നല്‍കുന്നു.

സോയ പ്രോട്ടീന്‍ ഷേക്കുകള്‍

സോയ പ്രോട്ടീന്‍ ഷേക്കുകള്‍

സാധാരണ രീതിയില്‍ സോയ പ്രോട്ടീന്‍ ഷേക്കുകള്‍ കഴിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ നിങ്ങള്‍ ഹാങ്ങ്ഓവര്‍ ആയിരിക്കുന്ന സമയത്ത് ഇത് ഒഴിവാക്കുന്നതാണ് നല്ലത്. അതായത് സോയയില്‍ ധാരാളം പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുണ്ട്. ഇത് നിങ്ങളെ കൂടുതല്‍ വഷളാക്കുന്നു.

സ്‌പോര്‍ട്ട് പാനീയങ്ങള്‍

സ്‌പോര്‍ട്ട് പാനീയങ്ങള്‍

സ്‌പോര്‍ട്ട് പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ ഹാങ്ങ്ഓവറിനെ കൂടുതല്‍ വഷളാക്കുന്നു. സ്‌പോര്‍ട്ട് പാനീയങ്ങില്‍ ഉയര്‍ന്ന അളവില്‍ ഫ്രക്ടോസ് കോണ്‍ സിറപ്പ്, കൃത്രിമ സുഗന്ധങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഫ്രൈഡ് സ്‌നാക്‌സ്

ഫ്രൈഡ് സ്‌നാക്‌സ്

ഫ്രൈഡ് സ്‌നാക്‌സില്‍ പോഷകാഹാരം കുറവാണ്. ഇതും നിങ്ങളുടെ ഹാങ്ങ്ഓവര്‍ കൂടുതല്‍ വഷളാക്കുന്നു. കാന്‍ഡി ബാറുകള്‍, പേസ്ട്രികള്‍, കുക്കികള്‍ എന്നിവയില്‍ ധാരാളം കലോറികളും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.

Read more about: health alcohol food
English summary

Foods And Drinks That Could Worsen A Hangover

Foods And Drinks That Could Worsen A Hangover, read more to know about
Story first published: Thursday, March 1, 2018, 10:39 [IST]
X
Desktop Bottom Promotion