For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി സ്‌റ്റോണെങ്കില്‍ നത്തോലി വേണ്ട, കാരണം....

By Anjaly Ts
|

നമ്മുടെ ശരീരത്തെ ഇങ്ങനെ ശുദ്ധിയാക്കി നിര്‍ത്തുന്നതില്‍ ആര്‍ക്കാണ് ക്രഡിറ്റ്? വൃക്കയെ കുറിച്ച് ക്ലാസ് മുറികളില്‍ നിന്നും ലഭിച്ച അറിവില്‍ നിന്നും തന്നെ എന്താണിവ നമ്മുടെ ശരീരത്തില്‍ ചെയ്യുന്നതെന്നതിനെ കുറിച്ച് ഏറെ പേര്‍ക്കും സൂചനയുണ്ടാകും. എന്നാല്‍ ഒരു സാധാരണക്കാരന്, അല്ലെങ്കില്‍ വൃക്കകളിന്മേല്‍ പ്രത്യേക പഠനം നടത്തിയിട്ടില്ലാത്ത വ്യക്തിക്ക് വൃക്കകളെ അടുത്തറിയണം എങ്കില്‍ വൃക്കരോഗങ്ങളില്‍ ഏതെങ്കിലും പിടിപെടണം എന്ന അവസ്ഥയാണ്. തമാശയല്ല, നമ്മുടെ അജ്ഞതയും, മനോഭാവവും തന്നെയാണ് പ്രധാന കാരണം.

വില്ലനായെത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ ഒന്നാമത് തന്നെയുണ്ട് വൃക്കരോഗങ്ങളും. ലോകത്താകമാനം നടന്നു വരുന്ന പഠനങ്ങളില്‍ വൃക്കരോഗങ്ങളാല്‍ വലയുന്നവരുടെ എണ്ണം അപകരടകമാം വിധം ഉയരുന്നതായാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ വൃക്കരോഗങ്ങളില്‍ നമ്മെ കുഴയ്ക്കുന്ന ഒന്നാണ് വൃക്കകളിലെ കല്ലുകള്‍, അതായത് പൊതുവെ നമ്മള്‍ പറയുന്ന മൂത്രാശയത്തിലെ കല്ല്.

വൃക്കകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ മൂത്ര ദ്വാരത്തില്‍ എങ്ങിനെയാണ് ഈ കല്ലുകള്‍ രൂപപ്പെടുന്നത് എന്നോര്‍ക്ക് ആശ്ചര്യപ്പെട്ടിട്ടുണ്ടോ? കാര്യം സിമ്പിളാണ്. അളവില്‍ കൂടുതലായെത്തുന്ന ഖരമാലിന്യങ്ങള്‍ പരലുകളായി(ക്രിസ്റ്റല്‍) അടഞ്ഞു കൂടിയാണ് ഈ കല്ലുകള്‍ നമ്മെ കുഴയ്ക്കാനായി രൂപപ്പെടുന്നത്. ഈ പരലുകള്‍ ഒന്നൊന്നായി ഒട്ടിച്ചേര്‍ന്നുണ്ടാകുന്ന കല്ലുകള്‍ ആവശ്യമായ വെള്ളം വൃക്കകള്‍ക്ക് ലഭിക്കാതെ വരുമ്പോഴാണ് രൂപപ്പെടുന്നതെന്നാണ് പറയാറ്. എന്നാല്‍ ഈ മൂത്രാശയ കല്ലുകള്‍ വരുന്നതിന് മറ്റ് കാരണങ്ങളും ഉണ്ട്.

കാല്‍സ്യം ഫോസ്‌ഫേറ്റ്, സിസ്റ്റൈന്‍, കാല്‍സ്യം ഓക്‌സലേറ്റ്, യൂറിക് ആസിഡ് എന്നിങ്ങനെ മൂത്രാശയ കല്ലുകളെ തിരിക്കാം. അമിനോ ആസിഡിന്റെ ഒഴുക്കിനെ തടഞ്ഞ് ധാതുക്കള്‍ കുമിഞ്ഞു കൂടുന്നതാണ് സിസ്‌റ്റൈന്‍ കിഡ്‌നി സ്‌റ്റോണിന് കാരണമാകുന്നത്. അങ്ങിനെ കാരണങ്ങളും ശാസ്ത്രീയ വിശദീകരണങ്ങളും നിരവധി നമുക്ക് മുന്നിലുണ്ട്. അതെല്ലാം കേള്‍ക്കുന്നതിലും പലര്‍ക്കും താത്പര്യം എങ്ങിനെ മൂത്രാശയ കല്ലുകള്‍ രൂപപ്പെടുന്നതില്‍ നിന്നും രക്ഷപ്പെടാം എന്നറിയാനാവും. അവ എന്തൊക്കെ എന്ന് നോക്കാം;

സോഡയോടും കാപ്പിയോടും, ചായയോടുമെല്ലാം തല തിരിക്കാം

സോഡയോടും കാപ്പിയോടും, ചായയോടുമെല്ലാം തല തിരിക്കാം

മൂത്രാശയക്കല്ല് നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ വെള്ളം കുടിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കരുത്. പക്ഷേ കാപ്പി കുടിക്കുന്നത് കുറയ്ക്കണം. കാപ്പി മാത്രമല്ല, ചായയും ശീതളപാനിയങ്ങളുമെല്ലാം നമുക്ക് എട്ടിന്റെ പണി തരാന്‍ ശക്തരാണെന്ന് മനസില്‍ വെച്ചു വേണം മൂത്രാശയ കല്ലിനെ പേടിക്കുന്നവര്‍ മുന്നോട്ടു പോകാന്‍.

രണ്ട് ഗ്ലാസില്‍ കൂടുതല്‍ മേല്‍പ്പറഞ്ഞ പാനിയങ്ങള്‍ ഒരു ദിവസം കുടിക്കരുത്. അതായത് നിങ്ങള്‍ കുടിക്കുന്നതിന്റെ അളവ് 250 മില്ലി ലിറ്ററിനും 500 മില്ലി ലിറ്ററിനും ഇടയില്‍ നില്‍ക്കണം. കൂടുതല്‍ കുടിച്ചാല്‍ പ്രശ്‌നമെന്താണെന്നാണോ? അത് നിങ്ങളുടെ ശരീരത്തില്‍ നിര്‍ജലീകരണത്തിലേക്ക് നയിക്കും. വൃക്കകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ജയം ഇല്ലാതെ വരുമ്പോഴാണല്ലോ മൂത്രത്തില്‍ കല്ല വരുന്നത്. അപ്പോള്‍ നിര്‍ജലീകരണം വന്നാല്‍ എങ്ങിനെ ശരിയാവും.

ഉപ്പ് കുറച്ചേ പറ്റൂ

ഉപ്പ് കുറച്ചേ പറ്റൂ

ഭക്ഷണത്തിന് നല്ല ഉപ്പു വേണമെന്ന് വാശി പിടിക്കുവര്‍ മാറി ചിന്തിക്കാതെ തരമില്ല. വായുകടക്കാതെ പൊതുഞ്ഞു വെച്ച് സൂക്ഷിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. കാരണം വലിയ തോതില്‍ ഉപ്പായിരിക്കും ഇവ ചീത്താവാതെ ഇരിക്കുന്നതിനായി ഉപയോഗിക്കുക.

പ്രോട്ടീന്‍ അധികമായാലും പ്രശ്‌നമാണ്

പ്രോട്ടീന്‍ അധികമായാലും പ്രശ്‌നമാണ്

മാംസം, മീന്‍ എന്നീ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കാം. പക്ഷേ കുറഞ്ഞ അളവില്‍ മാത്രമേ പാടുള്ളു. അതും വളരെ കുറച്ച് എണ്ണയില്‍ ഉണ്ടാക്കുന്നവ. അല്ലെങ്കില്‍ പുഴുങ്ങി എടുത്തവ. ഒപ്പും മുളകുമെല്ലാം നന്നായിട്ട് സ്‌പൈസി ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട.

കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കണം

കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കണം

നെയ്യ്, ചീസ് ഉള്‍പ്പെടെയുള്ള കൊഴുപ്പ് കൂടിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കാതെ വഴിയില്ല. എന്നാല്‍ കൊഴുപ്പ് കുറഞ്ഞ പാല്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. പ്രഭാത ഭക്ഷണത്തിനൊപ്പം നേര്യതാക്കിയ പാലും കുടിക്കാം.

കാല്‍സ്യം നമുക്ക് അത്ര വേണ്ട

കാല്‍സ്യം നമുക്ക് അത്ര വേണ്ട

മൂത്രാശയ കല്ലിനെ തുടര്‍ന്ന് ബുദ്ധിമുട്ടുകയാണ് നിങ്ങളെങ്കില്‍ കാല്‍ഷ്യം കൂട്ടാന്‍ നില്‍ക്കരുത്. കാല്‍ഷ്യവും, വിറ്റാമിന്‍ ഡിയും അടങ്ങുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കണം. എന്നാല്‍ കാല്‍ഷ്യം നിറഞ്ഞ ഭക്ഷമം ചെറിയ അളവില്‍ കഴിക്കുകയും വേണം.

വിറ്റാമിന്‍ ഡി ഉള്‍പ്പെട്ട ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഡോക്ടറുടെ അഭിപ്രായവും തേടേണ്ടതുണ്ട്. കാരണം മൂത്രാശയ കല്ലുണ്ടെങ്കില്‍ വിറ്റാമിന്‍ ഡി തരുന്ന പണി ചെറുതായിരിക്കില്ല.

ചോക്കോലേറ്റ്, ചീര,സ്‌ട്രോബറീസ്...വേണ്ടേ വേണ്ട

ചോക്കോലേറ്റ്, ചീര,സ്‌ട്രോബറീസ്...വേണ്ടേ വേണ്ട

കാല്‍ഷ്യം ഓക്‌സലേറ്റ് വിഭാഗത്തിലെ മൂത്രാശയ കല്ലാണ് നിങ്ങളെ അലട്ടുന്നതെങ്കില്‍ ചീര, ഉരുളക്കിഴങ്ങ, ചായ, കാപ്പി, ചോക്കലേറ്റ്‌സ്, നട്ട്‌സ്, തക്കാളി സൂപ്പ്, സാലഡ്, സ്‌ട്രോബറീ, ടൊഫു ഉള്‍പ്പെടെയുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കണം.

യൂറിക് ആസിഡ് മൂത്രാശയ കല്ലുകളാണ് പ്രശ്‌നമെങ്കില്‍ താഴെ പറയുന്ന പദാര്‍ഥങ്ങള്‍ ഒഴിവാക്കണം;

മദ്യം

മദ്യം

മൂത്രാശയ കല്ലുകള്‍ രൂപപ്പെടുന്നതില്‍ മദ്യത്തിന് വലിയ പങ്കില്ല. എന്നാല്‍ വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത മദ്യം സൃഷ്ടിക്കും. മദ്യത്തില്‍ ശരീരത്തിലെത്തിക്കുന്ന പ്യുറൈന്‍ ഘടകം യൂറിക് ആസിഡ് മൂത്രാശയ കല്ലുകള്‍ക്ക് കാരണമാകുന്നു. വൃക്കകളുടെ തകരാറിനും മദ്യത്തിന്റെ ഉപയോഗം കാരണമാകും.

കൊഴുവ മത്സ്യം വേണ്ടെന്ന് വയ്ക്കണം

കൊഴുവ മത്സ്യം വേണ്ടെന്ന് വയ്ക്കണം

കൊഴുപ്പ് അധികം അടങ്ങിയ കൊഴുവ മത്സ്യം ഭക്ഷണക്രമത്തില്‍ നിന്നും ഒഴിവാക്കണം. കഴിക്കാന്‍ രുചിയാണെങ്കിലും അത് മൂത്രാശയ കല്ലിന്റെ രൂപത്തില്‍ നമുക്ക് തലവേദന തീര്‍ക്കും.

ശതാവരിച്ചെടി

ശതാവരിച്ചെടി

മൂത്രവിസര്‍ജ്ജനം ത്വരിപ്പിക്കുന്ന ഔഷധമായാണ് കണക്കാക്കുന്നതെങ്കിലും മൂത്രാശയ കല്ലില്‍ ബുദ്ധിമുട്ടുന്നവര്‍ അതിന്റെ ഉപയോഗം നിയന്ത്രിക്കണം.

പൊരിച്ചതും വേണ്ട, ഈസ്റ്റ് ഇട്ടതും വേണ്ട

പൊരിച്ചതും വേണ്ട, ഈസ്റ്റ് ഇട്ടതും വേണ്ട

പ്യുറൈന്‍ ഘടകം അധികമായി അടങ്ങുന്നതിനാല്‍ പൊരിച്ചതും, പാതി വെന്തതുമായതും, ഈസ്റ്റ് അടങ്ങിയതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കണം.

ഇവ കൂടാതെ കോളഫ്‌ലവര്‍, കരള്‍, കിഡ്‌നി എന്നിങ്ങനെയുള്ള മാംസവും, മഷ്‌റൂം, ഒലീവ് ഓയില്‍, മത്തി, അച്ചിങ്ങ എന്നിവയോടും പറയണം ഗുഡ്‌ബൈ

Read more about: kidney stone
English summary

Foods To Avoid For Kidney Stones

Foods To Avoid For Kidney Stones, read more to know about,
X