For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോളെല്ലാം ഇനി സ്വപ്‌നം മാത്രം

|

കൊളസ്‌ട്രോള്‍ ആരോഗ്യത്തിന് നല്‍കുന്ന അപകടം ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലാണ് നമ്മുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്നത്. പല വിധത്തില്‍ ഇത് ജീവിതത്തെ ബാധിക്കുന്നുണ്ട്. പലപ്പോഴും ആരോഗ്യത്തിന്റെ വില്ലനാണ് ചീത്ത കൊളസ്‌ട്രോള്‍ ഇതിനെ കുറക്കുന്നതിന് എപ്പോഴും നമ്മള്‍ ആലോചിക്കേണ്ടത് ഭക്ഷണത്തിന്റെ വഴികള്‍ തന്നെയാണ്. കാരണം ഭക്ഷണം നിയന്ത്രണത്തിലൂടെ മാത്രമേ നമുക്ക് കൊളസ്‌ട്രോള്‍ കുറക്കാന്‍ കഴിയുകയുള്ളൂ. മരുന്നുകള്‍ ഒന്നും ഉപയോഗിക്കാതെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള വഴികള്‍ ധാരാളമുണ്ട്.

ഹോര്‍മോണ്‍ ഉത്പാദനത്തിനും, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ആവശ്യമായ രക്തത്തിലെ കൊഴുപ്പാണ് കൊളസ്‌ട്രോള്‍. ആഹാരനിയന്ത്രണം വഴി നല്ല കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ നിലനിര്‍ത്താനാവും. നമ്മളില്‍ പലരും ആരോഗ്യകരമല്ലാത്ത ജീവിത ശൈലി നയിക്കുന്നുവരാണ്, ആവിശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കിന്നുവരും, യാതൊരുവധ വ്യായാമത്തില്‍ ഏര്‍പ്പെടാത്തവരുമാണ്. ഇത്തരം സാഹചര്യങ്ങള്‍ കൊളസ്‌ട്രോള്‍ കുടുന്നതിന് വഴിവെക്കുന്നു.
കൊളസ്‌ട്രോള്‍ രണ്ട് വിധത്തിലുണ്ട്. ചീത്തകൊളസ്‌ട്രോളും നല്ല കൊളസ്‌ട്രോളും. ഇതില്‍ ചീത്തകൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. പലപ്പോഴും മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഭക്ഷണത്തിലൂടെ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുകയും കുറയുകയും ചെയ്യും. ഏതൊക്കെയാണ് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതും കുറക്കുന്നതും എന്ന് നോക്കാം.

ഓട്‌സ് കഴിക്കുക

ഓട്‌സ് കഴിക്കുക

ഭക്ഷണക്രമത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നുത് കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള മറ്റൊരു മാര്‍ഗമാണ്. ദിവസവും രാവിലെ ഓട്‌സ് കഴിക്കുക. ഓട്‌സ് നാരടങ്ങിയ ഭക്ഷണമായതിനാല്‍ കൊളസ്‌ട്രോളിനെ വരിധിയിലാക്കാന്‍ സഹായിക്കും.

മുട്ട

മുട്ട

മുട്ട കൊഴുപ്പ് കൂട്ടുന്ന ഭക്ഷണമാണ് എന്നൊരു ഖ്യാതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനെ പിടിച്ചു കെട്ടാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണ്.

കൊഴുപ്പ് കുറഞ്ഞ മാംസം

കൊഴുപ്പ് കുറഞ്ഞ മാംസം

ഭക്ഷണക്രമത്തില്‍ കൊഴുപ്പ് കുറഞ്ഞ മാംസം ഉപയോഗിക്കുക. ദിവസവും കഴിക്കന്ന മാംസ്യത്തിന്റേയും റെഡ്് മീറ്റിന്‌റയും സ്ഥാനത്ത് കൊഴുപ്പ് കുറഞ്ഞ മാംസം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ബദാം

ബദാം

ബദാം കഴിയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ദിവസവും ബദാം കഴിയ്ക്കുന്നത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും നല്‍കുന്നു. കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനും ബദാം കഴിയ്ക്കുന്നത് നല്ലതാണ്.

ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോ ഈ കാലാവസ്ഥയില്‍ നാം ധാരാളം കഴിയ്‌ക്കേണ്ട പഴങ്ങളില്‍ ഒന്നാണ്. ആവക്കാഡോ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറച്ച് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് ഇഷ്ടമില്ലാ്ത്തവര്‍ ആരുമുണ്ടാവില്ല. ആരോഗ്യത്തിന് അത്രയേറെ നല്ലതാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നുണ്ട് എന്നതാണ് ചോക്ലേറ്റിനെ ഇത്രത്തോളം പ്രിയങ്കരമാക്കിയതും.

 വ്യായാമം

വ്യായാമം

വ്യായാമം ചെയ്യുന്നുത് കൊളസ്‌ട്രോള്‍ കുറയ്ക്കുവാനുളള പ്രധാന മര്‍ഗമാണ് ദിവസവും പതിനഞ്ച് മിനിട്ട് വ്യായാമം ചെയ്യുക. തുടക്കത്തില്‍ ലളിതമായ വ്യായാമ രീതികളെ ചെയ്യാന്‍ പാടിളളു ഉദാഹരണത്തിന കൈകാല്‍ ഉയര്‍ത്തൂക

ബ്ലൂ ബെറി

ബ്ലൂ ബെറി

ബ്ലൂ ബെറി മാത്രമല്ല ബെറികളില്‍ പെടുന്ന എല്ലാ പഴവര്‍ഗ്ഗങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. ഇത് ആര്‍ത്രൈറ്റിസ് സംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍

വീട്ടില്‍ നിന്നുതന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കുവാനുളള പ്രക്‌റതിദത്തമായ മറ്റൊരു രീതി ദിവസവും പ്രഭാതഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുക എന്നതാണ്. നാരടങ്ങിയതും അന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുളള പഴങ്ങള്‍ കഴിക്കുന്നത് അധിക കൊളസ്‌ട്രോളില്‍ നിന്നും മോചിപ്പിക്കന്‍ സഹായിക്കും

കറുകപ്പട്ട ചേര്‍ത്ത കാപ്പി

കറുകപ്പട്ട ചേര്‍ത്ത കാപ്പി

കാപ്പിയില്‍ കറുകപ്പട്ട ചേര്‍ത്ത് കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. പെട്ടെന്ന് തന്നെ ഇത് കൊളസ്‌ട്രോള്‍ കുറക്കുന്നു.

കൊളസ്‌ട്രോള്‍ കൂട്ടും ഭക്ഷണം

കൊളസ്‌ട്രോള്‍ കൂട്ടും ഭക്ഷണം

എന്നാല്‍ ഭക്ഷണത്തിലൂടെ കൊളസ്‌ട്രോള്‍ കുറക്കുക മാത്രമല്ല കൂട്ടുന്ന കാര്യത്തിലും ചില ഭക്ഷണങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ എന്ന് നോക്കാം. അതിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരു

മുട്ട ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ മുട്ടയുടെ മഞ്ഞക്കരു ഒരെണ്ണത്തില്‍ കൂടുതല്‍ കഴിക്കരുത്. മുട്ടയിലെ കൊളസ്‌ട്രോള്‍ മുഴുവന്‍ മഞ്ഞക്കരുവിലാണ് എന്ന് മനസിലാക്കാം. കൊളസ്‌ട്രോള്‍ നിയന്ത്രിക്കണമെങ്കില്‍ ആഹാരം നിയന്ത്രിക്കണം. ഉദാഹരണമായി രാവിലെ ഒരു മുട്ട കഴിക്കുന്നുവെങ്കില്‍ ഉച്ചക്ക് മുട്ട കഴിക്കാതിരിക്കുക.

 കരള്‍

കരള്‍

കരള്‍ ഉപയോഗിച്ചുള്ള വിഭവങ്ങളില്‍ കൊളസ്‌ട്രോള്‍ ഏറെ അടങ്ങിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് 300 മില്ലിഗ്രാമില്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ ഗുണകരമല്ല. അതുകൊണ്ട് തന്നെ കൊളസ്‌ട്രോളിന്റെ അളവ് പരമാവധി കുറക്കാന്‍ ശ്രമിക്കുക. മാത്രമല്ല പല വിധത്തില്‍ ഇത് ആരോഗ്യത്തിന് വില്ലാനായി മാറുന്നത് ശ്രദ്ധിക്കുക.

വെണ്ണ

വെണ്ണ

വെണ്ണയും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. വെണ്ണ കഴിക്കുമ്പോള്‍ അത് അല്‍പംശ്രദ്ധിക്കുക. കാരണം കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ വെണ്ണ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം.

ചെമ്മീന്‍

ചെമ്മീന്‍

100 ഗ്രാം ചെമ്മീനില്‍ 195 മില്ലിഗ്രാം കൊളസ്‌ട്രോളുണ്ട് (ദിവസേന വേണ്ടതിന്റെ 65 ശതമാനം). വലിയ ചെമ്മീനീല്‍ ഇത് 11 മില്ലിഗ്രാം ആയിരിക്കും(ദിവസം വേണ്ടതിന്റെ 4 ശതമാനം). ഒരു ഔണ്‍സ് ചെമ്മീനില്‍ 55 മില്ലിഗ്രാം കൊള്‌സ്‌ട്രോളുണ്ട്.

 കോഴിയിറച്ചി

കോഴിയിറച്ചി

കൊഴുപ്പ് കുറഞ്ഞ ഇറച്ചിയായാണ് കോഴിയെ പരിഗണിക്കുന്നതെങ്കിലും പാചകം ചെയ്യുന്ന രീതി ഇക്കാര്യത്തില്‍ പ്രധാനപ്പെട്ടതാണ്. തൊലിയോട് കൂടിയ കോഴിയുടെ കാലില്‍ ഒരു ബര്‍ഗറിലും, ഐസ്‌ക്രീമിലും ഉള്ളതിനേക്കാള്‍ കൂടുതലാണ് കൊളസ്‌ട്രോള്‍. കോഴിയുടെ തൊലി ഉയര്‍ന്ന തോതില്‍ കൊഴുപ്പടങ്ങിയതാണ്.

 ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡുകള്‍ കഴിക്കുന്നതും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കഴിക്കുന്നത് ഫാസ്റ്റ് ഫുഡാണ്. അതുകൊണ്ട് തന്നെ രോഗങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്ന് കിടക്കുകയാണ്. ഫാസ്റ്റ്ഫുഡ് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 പ്രോസസ്ഡ് മീറ്റ്

പ്രോസസ്ഡ് മീറ്റ്

പ്രോസസ്ഡ് മീറ്റില്‍ കൊഴുപ്പ് വളരെകൂടുതലാണ്. മാത്രമല്ല ഇത് സംസ്‌കരിക്കുന്ന സമയത്ത് കൊഴുപ്പ് അനാവശ്യമായി ചേര്‍ക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

പാല്‍

പാല്‍

പാല്‍ ആരോഗ്യത്തിന് നല്ലതാണെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളറിയാതെ തന്നെ ഉണ്ടാക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യത്തിന് വില്ലനാവുന്ന കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പാല്‍ മുന്നിലാണ്. അല്‍പം കൂടുതല്‍ പാല്‍ കുടിച്ചാല്‍ അത് കൊളസ്‌ട്രോളിനെ ക്ഷണിച്ച് വരുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

food for lower cholesterol

Some foods for reducing cholesterol, some are increasing cholesterol, read on
Story first published: Saturday, May 5, 2018, 16:23 [IST]
X
Desktop Bottom Promotion