For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിസ്സാര ലക്ഷണങ്ങള്‍, പക്ഷേ പിന്നില്‍ ക്യാന്‍സര്‍

നേരത്തെ ചികിത്സിച്ചാല്‍ പൂര്‍ണമായും മാറ്റാവുന്ന ഒന്നാണ് ക്യാന്‍സര്‍

|

ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. വൈദ്യശാസ്ത്രം എത്രയൊക്കെ മുന്‍പോട്ട് പോയെന്ന് പറഞ്ഞാലും പലപ്പോഴും ക്യാന്‍സര്‍ എന്ന പ്രശ്‌നത്തെ ഭയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. അത്രയേറെ അപകടകാരിയാണ് ക്യാന്‍സര്‍. സ്തനാര്‍ബുദം, മൗത്ത് ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടലിലെ അര്‍ബുദം, രക്താര്‍ബുദം തുടങ്ങി വിവിധ തരത്തിലുള്ള ക്യാന്‍സര്‍ നമ്മുടെ ഭയത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ശരീരത്തെ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ക്യാന്‍സര്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തതും കൃത്യമായ ചികിത്സ ചെയ്യാത്തതുമാണ് പലപ്പോഴും മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.

ആര്‍ക്കും ഏത് സമയത്തും വരാവുന്ന ഒന്നാണ്. ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ പോലും ക്യാന്‍സര്‍ പിടി മുറുക്കാവുന്നതേ ഉള്ളൂ. ക്യാന്‍സര്‍ തിരിച്ചറിയാനുള്ള ബുദ്ധിമുട്ടാണ് പ്രധാന പ്രശ്‌നം. ഇതാണ് പലരേയും മരണത്തിലേക്ക് നയിക്കുന്നത്. രോഗത്തിന്റെ ആരംഭത്തില്‍ തന്നെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ് ക്യാന്‍സര്‍. എന്നാല്‍ പലരും തിരിച്ചറിയുന്നത് ക്യാന്‍സര്‍ പല ഘട്ടങ്ങള്‍ പിന്നിട്ടതിനു ശേഷമാണ്. ശരീരത്തിന്റെ പല ഭാഗത്തും കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണ് ക്യാന്‍സര്‍. ക്യാന്‍സര്‍ കോശങ്ങളിലേക്ക് രക്തക്കുഴലുകള്‍ അധികമായി എത്തപ്പെടുന്നു. ഇത് രക്തയോട്ടം ഇത്തരം കോശങ്ങളിലേക്ക് എളുപ്പമാക്കുന്നതിനും അതിലൂടെ ഈ കോശങ്ങള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനും കാരണമാകുന്നു.

ഭയപ്പെടുത്തുന്നത് ഈ ക്യാന്‍സറുകള്‍ഭയപ്പെടുത്തുന്നത് ഈ ക്യാന്‍സറുകള്‍

രോഗലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നതിനു മുന്‍പ് തന്നെ ഒരു കൃത്യമായ പരിശോധന നടത്തിയാല്‍ നമുക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നു. ഇതിലൂടെ തന്നെ നമുക്ക് ആദ്യഘട്ടത്തില്‍ തന്നെ ക്യാന്‍സറിനെ കൃത്യമായി ചികിത്സിക്കുന്നതിനും സാധിക്കുന്നു. പലപ്പോഴും ആരംഭഘട്ടത്തില്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ശരീരം തുടര്‍ച്ചയായി കാണിക്കുന്ന ഇത്തരം ലക്ഷണങ്ങളെ ഒന്ന് നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് രോഗനിര്‍ണയം നേരത്തേ നടത്താന്‍ സാധിക്കും. എന്തൊക്കെ ലക്ഷണങ്ങളാണ് ശരീരം കാണിക്കുന്നത് എന്ന് നോക്കാം.

ശരീരഭാരം കുറയുന്നത്

ശരീരഭാരം കുറയുന്നത്

ആരോഗ്യത്തോടെ ഇരുന്ന ഒരു വ്യക്തിയുടെ ശരീര ഭാരം പെട്ടെന്ന് കുറയുന്നതായി അനുഭവപ്പെടുന്നുണ്ടോ? ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം എന്നിവയുള്ളവരിലാണ് ഇത്തരമൊരു ലക്ഷണം കാണപ്പെടുന്നത്. എത്ര ഭക്ഷണം കഴിച്ചാലും ശരീരഭാരം വളരെയധികം കുറഞ്ഞ് വരുന്നു. ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്. ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ആവശ്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

 പനിയും അണുബാധയും

പനിയും അണുബാധയും

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നു എന്നതാണ് ഇതിലൂടെ കാണിക്കുന്നത്. പനി ഒരിക്കലും രോഗമല്ല രോഗലക്ഷണമാണ്. ഇടക്കിടക്ക് ഇത്തരത്തിലുള്ള പനിയും അണുബാധയും കാണപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ രോഗം മൂര്‍ച്ഛിച്ചതിനു ശേഷം മാത്രമേ കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ.

 അമിത ക്ഷീണം

അമിത ക്ഷീണം

എത്രയൊക്കെ വിശ്രമിച്ചാലും ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥ നിങ്ങളിലുണ്ടെങ്കില്‍ അതൊന്ന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ എല്ലാ ക്ഷീണവും ക്യാന്‍സര്‍ ലക്ഷണമായിരിക്കില്ല. പക്ഷേ ക്ഷീണ അമിതമായി നിങ്ങളെ വലക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ വളരുന്നു എന്ന് കാണിക്കാന്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങളാണ് ഈ ക്ഷീണം.

 ശ്വാസതടസ്സം

ശ്വാസതടസ്സം

ശ്വാസ തടസ്സം നിസ്സാരമായി കാണേണ്ട ഒരു വസ്തുതയല്ല. ആസ്ത്മയും അലര്‍ജിയും കാരണം പലരിലും ശ്വാസം മുട്ടല്‍ ഉണ്ടാവാം. എന്നാല്‍ അതല്ലാതെ ഇടക്കിടക്ക് ശ്വാസം മുട്ടലും നെഞ്ചു വേദനയും ഉണ്ടെങ്കില്‍ അത് ഒന്ന് ശ്രദ്ധിക്കാം. കാരണം ശ്വാസകോശാര്‍ബുദത്തിന്റെ തുടക്കലക്ഷണങ്ങളില്‍ ഒന്നാണ് അതികഠിനമായ നെഞ്ച് വേദനയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും.

ശക്തിയായ ചുമ

ശക്തിയായ ചുമ

നിങ്ങള്‍ പുകവലിക്കുന്നയാളാണോ എന്നാല്‍ ഇടക്കിടെയുണ്ടാവുന്ന ശക്തിയായ ചുമ ചിരിച്ച് തള്ളാന്‍ വരട്ടെ. ശബ്ദത്തിലുള്ള വ്യത്യാസവും നെഞ്ച് വേദനയും എല്ലാം ശ്വാസകോശത്തിലോ അന്നനാളത്തിലോ ഉള്ള ക്യാന്‍സറിനെയാണ് സൂചിപ്പിക്കുന്നത്. വിട്ടുമാറാത്ത ചുമയുണ്ടെങ്കില്‍ ഒന്ന് ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്.

വയറു വീര്‍ക്കുന്നത്

വയറു വീര്‍ക്കുന്നത്

വയറു വീര്‍ക്കുന്നത് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടാണ്. സ്ത്രീകളില്‍ ഈ ലക്ഷണങ്ങള്‍ കാണുകയും അടിവയറ്റില്‍ ശക്തമായ വേദന അനുഭവപ്പെടുകയും ചെയ്യുകയാണെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും പല വിധത്തിലാണ് ക്യാന്‍സര്‍ ആയി രൂപാന്തരം പ്രാപിക്കുക. വയറു വീര്‍ത്തതു പോലുള്ള തോന്നല്‍ നിങ്ങളില്‍ മുഴുവന്‍ സമയം ഉണ്ടെങ്കിലും ശ്രദ്ധിക്കണം.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

ദഹനം കൃത്യമായി നടക്കാത്തതിന്റെ ഫലമായാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. എന്നാല്‍ അന്നനാളത്തിലുണ്ടാവുന്ന അര്‍ബുദത്തിന്റെ ലക്ഷണമാണ് നെഞ്ചെരിച്ചില്‍ എന്ന കാര്യത്തില്‍ ഒന്ന് സംശയിക്കുന്നത് നല്ലതാണ്. എന്നാല്‍ എല്ലാ നെഞ്ചെരിച്ചിലും ഒരിക്കലും ക്യാന്‍സര്‍ ലക്ഷണങ്ങളല്ല. എങ്കിലും നെഞ്ചെരിച്ചിലും പലപ്പോഴും ക്യാന്‍സര്‍ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 മലബന്ധം

മലബന്ധം

മലബന്ധം സാധാരണ ദഹന പ്രശ്‌നങ്ങള്‍ കൊണ്ടോ ഭക്ഷണത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ കൊണ്ടോ സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ ശരീരം തുടര്‍ച്ചയായി ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്. കാരണം കുടലിലെ അര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മലബന്ധം.

തൊണ്ടവേദന

തൊണ്ടവേദന

തൊണ്ട വേദന പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവും. ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, തൊണ്ടയില്‍ തടഞ്ഞ് നില്‍ക്കുന്നത് പോലെ തോന്നുക എന്നിവയെല്ലാം സ്ഥിരമായി നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത് അന്നനാളത്തിലോ തൊണ്ടയിലോ ഉള്ള അര്‍ബുദം കൊണ്ടാവാം. ഭക്ഷണമിറക്കുമ്പോള്‍ നീറ്റലും മറ്റും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

മഞ്ഞപ്പിത്തവും ക്യാന്‍സറും

മഞ്ഞപ്പിത്തവും ക്യാന്‍സറും

മഞ്ഞപ്പിത്തത്തിന്റെ കാരണങ്ങള്‍ നിരവധിയാണ്. എന്നാല്‍ മഞ്ഞപ്പിത്തം ക്യാന്‍സര്‍ ആയി മാറുന്നതിനുള്ള സാധ്യതകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ മഞ്ഞപ്പിത്തം ശ്രദ്ധയില്‍ പെട്ടാല്‍ കൃത്യമായ ചികിത്സയിലൂടെ മാറ്റണം.

ശരീരത്തിലെ തടിപ്പുകള്‍

ശരീരത്തിലെ തടിപ്പുകള്‍

കഴുത്ത്, വയര്‍, സ്തനങ്ങള്‍ തുടങ്ങിയ ഭാഗങ്ങളില്‍ തടിപ്പോ മുഴയോ കണ്ടാല്‍ അത് നിസ്സ്രമാക്കരുത്. പ്രത്യേകിച്ച് മൂന്നോ നാലോ ആഴ്ചയില്‍ കൂടുതല്‍ നീണ്ട് നിന്നാല്‍ അത് ശ്രദ്ധിക്കണം. കക്ഷത്തിലെ മുഴകള്‍,സ്തനങ്ങളിലെ മാറ്റങ്ങള്‍, ദ്രവങ്ങള്‍ വരുന്നത് എന്നിവയെല്ലാം സ്തനാര്‍ബുദത്തിന്റെ ലക്ഷണമാവാം.

 കാക്കപ്പുള്ളികളിലെ മാറ്റങ്ങള്‍

കാക്കപ്പുള്ളികളിലെ മാറ്റങ്ങള്‍

കാക്കപ്പുള്ളികള്‍ ശരീരത്തില്‍ ധാരാളം ഉണ്ടാവും. എന്നാല്‍ ഇവയുടെ വലിപ്പത്തിനോ, ആകൃതിക്കോ നിറത്തിനോ മാറ്റം വരുകയോ ശരീരത്തില്‍ പുതിയ കാക്കപ്പുള്ളികള്‍ വരുകയോ ചെയ്താല്‍ അല്‍പം ശ്രദ്ധിക്കുക. ഇതും ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പെടുന്നതാണ്. ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.

നഖങ്ങളിലെ നിറവ്യത്യാസം

നഖങ്ങളിലെ നിറവ്യത്യാസം

ശരീരത്തില്‍ അര്‍ബുദത്തിന്റെ കോശങ്ങള്‍ വളരുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ നഖം ചില സൂചനകള്‍ നല്‍കുന്നതാണ്. നഖത്തിനടിയില്‍ നിറവ്യത്യാസമോ പുള്ളിക്കുത്തുകളോ കണ്ടാല്‍ ശ്രദ്ധിക്കണം. മാത്രമല്ല നഖങ്ങളില്‍ വിളര്‍ച്ചയും കറുത്ത വരകളും ഉണ്ടെങ്കിലും കരള്‍ അര്‍ബുദം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നതിന്റെ ലക്ഷണങ്ങളാണ്.

വേദനകള്‍

വേദനകള്‍

ശരീരത്തിന്റെ പല ഭാഗത്തും ദീര്‍ഘകാലങ്ങളായി നീണ്ട് നില്‍ക്കുന്ന വേദനകളും മാറാത്ത വ്രണങ്ങളും മറ്റും കാണപ്പെടുകയാണെങ്കില്‍ ഡോക്ടറെ കണ്ട് വിദഗ്ധ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ബോണ്‍ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഇത്തരം ലക്ഷണങ്ങള്‍.

മൂത്രത്തില്‍ രക്തം

മൂത്രത്തില്‍ രക്തം

മൂത്രത്തിലും കഫത്തിലും ചിലര്‍ക്ക് രക്തം കണ്ടെന്ന് വരാം. ഇതിനെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. കാരണം വൃക്കയുടേയോ ആമാശയത്തിന്റെയോ അര്‍ബുദം കൊണ്ടാവും ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളില്‍ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലും ശരീരം കാണിച്ച് തരുന്ന ലക്ഷണങ്ങളെ വെറുതേ തള്ളിക്കളയരുത്.

English summary

fifteen warning signs cancer is growing in your body

Here are some warning signs you cannot ignore. If you have one of the following symptoms you should go to consult a doctor.
Story first published: Friday, February 2, 2018, 11:09 [IST]
X
Desktop Bottom Promotion