For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവളിലെ പെണ്‍ഹോര്‍മോണ്‍ കുറയുമ്പോള്‍

|

നമ്മുടെ ശരീരത്തില്‍ ഹോര്‍മോണുകള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ശരീരത്തിലെ പല ധര്‍മങ്ങളും നിര്‍വഹിയ്ക്കുന്നത് ഹോര്‍മോണുകളാണ്. ഹോര്‍മോണുകളുടെ ഉല്‍പാദനം അധികമായാലും കുറവായാലും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകും.

സ്ത്രീ പുരുഷ ശരീരത്തില്‍ വ്യത്യസ്തമായ ഹോര്‍മോണുകളുണ്ട്. ചില ഹോര്‍മോണുകള്‍ക്കു പൊതുസ്വഭാവമുണ്ടെങ്കിലും. സ്ത്രീ ശരീരത്തില്‍ കണ്ടു വരുന്ന ഈസ്ട്രജന്‍ സ്ത്രീ ഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്. പുരുഷശരീരത്തില്‍ കണ്ടുവരുന്ന ഹോര്‍മോണ്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നതും.

ഈസ്ട്രജന്‍ ഹോര്‍മോണും ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണും പൊതുവേ സെക്‌സ് ഹോര്‍മോണുകള്‍ എന്നാണ് അറിയപ്പെടുന്നത്. സെക്‌സില്‍ ഇവയ്ക്കു പ്രധാനപ്പെട്ട റോളുണ്ടെന്നതാണ് കാരണം. സെക്‌സ് താല്‍പര്യത്തിനും സെക്‌സ് കഴിവുകള്‍ക്കുമെല്ലാം ഇത് പ്രധാനപ്പെട്ടവയാണ്.

സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ പ്രധാനപ്പെട്ട പല ധര്‍മങ്ങളും നടത്തുന്നുണ്ട്. ആര്‍ത്തവം മുതല്‍ പ്രസവം, ഗര്‍ഭധാരണം തുടങ്ങിയ പലതിനും ഈ ഹോര്‍മോണ്‍ അത്യാവശ്യമാണ്. ഇവയ്ക്കു പുറമേ ഒരുപിടി ആരോഗ്യഗുണങ്ങള്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ നല്‍കുന്നുണ്ട്.

ഈസ്ട്രജന്‍ ഹോര്‍മോണിന്റെ കുറവ് സ്ത്രീകളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ആര്‍ത്തവപ്രശ്‌നം മുതല്‍ മുടി കൊഴിയുക, ചര്‍മം അയഞ്ഞു തൂങ്ങുക തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകും. സെക്‌സ് താല്‍പര്യക്കുറവ്, വജൈനല്‍ ഡ്രൈനസ് തുടങ്ങിയവയ്ക്കും ഇതു കാരണമാണ്.

ഈസ്ട്രജന്‍ ഹോര്‍മോണ്‍ പ്രായാധിക്യം കാരണം കുറയുന്നത് സാധാരണയാണ്. മെനോപോസ് പോലുള്ള സ്‌റ്റേജിലെത്തുമ്പോള്‍ ഈസ്ട്രജന്‍ ഉല്‍പാദനം കുറയുന്നത് സാധാരണയാണ്ഇതല്ലാതെയും ചിലപ്പോള്‍ ഇതില്‍ കുറവു സംഭവിയ്ക്കാം.

ഈസ്ട്രജന്‍ നല്‍കുന്ന ഗുണങ്ങള്‍

ഈസ്ട്രജന്‍ നല്‍കുന്ന ഗുണങ്ങള്‍

ഈസ്ട്രജന്‍ നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. സ്ത്രീകളിലെ സെക്കന്ററി സെക്ഷ്വല്‍ സവിശേഷതകള്‍, അതയാത് മാറിട വളര്‍ച്ച, രഹസ്യഭാഗത്തെ രോമ വളര്‍ച്ച എന്നിവയ്ക്കുള്ള പ്രധാന കാരണം ഈസ്ട്രജന്‍ ഹോര്‍മോണ്‍ ആണ്.

ഈസ്ട്രജന്‍ നല്‍കുന്ന ഗുണങ്ങള്‍

ഈസ്ട്രജന്‍ നല്‍കുന്ന ഗുണങ്ങള്‍

ചര്‍മത്തിന്റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ പ്രധാനമാണ്. ചര്‍മം അയയാതിരിയ്ക്കാനും മുടി വളരാനുമെല്ലാം അത്യാവശ്യം.

മാറിടത്തിലും വയറ്റിലും അരക്കെട്ടിലുമെല്ലാം

മാറിടത്തിലും വയറ്റിലും അരക്കെട്ടിലുമെല്ലാം

മാറിടത്തിലും വയറ്റിലും അരക്കെട്ടിലുമെല്ലാം സ്ത്രീകള്‍ക്കു കൊഴുപ്പുണ്ടാകുന്നതിന്റെ ഒരു കാരണം ഈ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂടിയാമ്.

സെക്‌സ് താല്‍പര്യത്തിനും

സെക്‌സ് താല്‍പര്യത്തിനും

സ്ത്രീകളില്‍ സെക്‌സ് താല്‍പര്യത്തിനും സെക്‌സ് സമയത്ത് വജൈനയില്‍ ഈര്‍പ്പമുണ്ടാകാനും ഈസ്ത്രജന്‍ ഹോര്‍മോണ്‍ അത്യാവശ്യമാണെന്നു പറയാം.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് യൂട്രസ് വികാസത്തിനും പെല്‍വിക് ലിഗമെന്റുകളുടെ മാര്‍ദവത്തിനും ഈസ്ട്രജന്‍ ഹോര്‍മോണ്‍ അത്യാവശ്യമാണ്. ഇതുപോലെ സ്ത്രീ ശരീരത്തിലെ എല്ലുകളുടെ ബലത്തിനും ഇത് ഏറെ അത്യാവശ്യമായ ഒന്നാണ്.

സ്ത്രീകളിലെ പ്രത്യുല്‍പാദന വ്യവസ്ഥയെ നിയന്ത്രിയ്ക്കുന്നത്

സ്ത്രീകളിലെ പ്രത്യുല്‍പാദന വ്യവസ്ഥയെ നിയന്ത്രിയ്ക്കുന്നത്

സ്ത്രീകളിലെ പ്രത്യുല്‍പാദന വ്യവസ്ഥയെ നിയന്ത്രിയ്ക്കുന്നത് ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകള്‍ ചേര്‍ന്നാണ്. ആര്‍ത്തവം മുതല്‍ ഗര്‍ഭധാരണം, മുലയൂട്ടല്‍ തുടങ്ങിയ എല്ലാറ്റിനും ഇത് ഏറെ പ്രധാനമാണ്.

ഈസ്ട്രജന്‍ ഹോര്‍മോണ്‍

ഈസ്ട്രജന്‍ ഹോര്‍മോണ്‍

ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറവെങ്കില്‍ മാസമുറ പ്രശ്‌നങ്ങള്‍, ചര്‍മപ്രശ്‌നങ്ങള്‍, ലൈംഗിക താല്‍പര്യക്കുറവ്, വജൈനല്‍ ഡ്രൈനസ് തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകും.

സ്‌ത്രീ ഹോര്‍മോണ്‍

സ്‌ത്രീ ഹോര്‍മോണ്‍

സ്‌ത്രീ ഹോര്‍മോണ്‍ ഫീല്‍-ഗുഡ്‌ കെമിക്കല്‍ എന്നറിയപ്പെടുന്ന എന്‍ഡോര്‍ഫിന്‍സിന്റെ ഉത്‌പാദനം കൂട്ടും . മനുഷ്യര്‍ക്ക്‌ സന്തോഷത്തിന്റെ തോന്നല്‍ നല്‍കുന്നത്‌ എന്‍ഡോര്‍ഫിനുകളാണ്‌.

നാഡികളുടെ പ്രവര്‍ത്തനം

നാഡികളുടെ പ്രവര്‍ത്തനം

സ്‌ത്രീ ശരീരത്തില്‍ സെറോടോണിന്റെ അളവ്‌ കൂട്ടാന്‍ ഈസ്‌ട്രജന്‍ സഹായിക്കും. ഇവ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ തലച്ചോറില്‍ എളുപ്പമെത്തിച്ച്‌ നാഡികളുടെ പ്രവര്‍ത്തനം ഫലപ്രദമായി നടക്കാന്‍ സഹായിക്കും.

സ്‌ത്രീകളുടെ എല്ലിന്റെ ബലം

സ്‌ത്രീകളുടെ എല്ലിന്റെ ബലം

സ്‌ത്രീകളുടെ എല്ലിന്റെ ബലം സംരക്ഷിക്കുന്നതില്‍ ഈസ്‌ട്രജന്‌ പങ്കുണ്ട്‌. കാത്സ്യത്തിന്റെ അളവ്‌ ശരീരത്തില്‍ നിന്നു കുറഞ്ഞു പോകുന്നത്‌ ഇത്‌ തടയുകയും അസ്ഥിക്ഷതത്തില്‍ നിന്നും സംരക്ഷിക്കുകയു ചെയ്യും. .

ഹൃദയത്തില്‍

ഹൃദയത്തില്‍

കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുന്നത്‌ തടഞ്ഞ്‌ ഹൃദയത്തിലേക്കുള്ള രക്ത ധമനികളെ ഈസ്‌ട്രജന്‍ സംരക്ഷിക്കും. കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കാനും ഇത്‌ സഹായിക്കും. കൂടാതെ ഹൃദയത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതും കുറയ്‌ക്കും. സ്‌ത്രീകള്‍ക്ക്‌ ഹൃദയസ്‌തംഭനം ഉണ്ടാകുന്നത്‌ കുറയാന്‍ കാരണം ഈസ്‌ട്രജനാണ്‌.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

ഈസ്‌ട്രജന്‍ ഉള്ളതിനാല്‍ സ്‌ത്രീകള്‍ക്ക്‌ മാനസിക സമ്മര്‍ദ്ദകളെ ഫലപ്രദമായി തരണം ചെയ്യാന്‍ കഴിയും . ഈസ്‌ട്രജന്‍ കുറവുള്ള പുരുഷന്‍മാരെ അപേക്ഷിച്ച്‌ സ്‌ത്രീകള്‍ക്ക്‌ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യങ്ങള്‍ വളരെ വേഗം കൈകാര്യം ചെയ്യാന്‍ കഴിയും.

 തൂക്കം

തൂക്കം

ശരീരത്തിന് നിശ്ചിത തൂക്കം വേണം. വല്ലാതെ തൂക്കം കുറയുന്നത് സ്ത്രീകളില്‍ ഈസ്ട്രജന്‍ കുറവുണ്ടാകാന്‍ കാരണമാകും. ഇത് പലപ്പോഴും മാസമുറ വരെ നില്‍ക്കാന്‍ കാരണമാകാറുണ്ട്.

അമിതമായ വ്യായാമവും

അമിതമായ വ്യായാമവും

അമിതമായ വ്യായാമവും പല സ്ത്രീകളിലും ഇത്തരം അവസ്ഥയ്ക്കു കാരണമാകാറുണ്ട്. ഇത് ഈസ്ട്രജന്റെ രക്തത്തിലുള്ള സര്‍കുലേഷന്‍ കുറയ്ക്കും.

ഈസ്ട്രജന്‍ ഹോര്‍മോണ്‍

ഈസ്ട്രജന്‍ ഹോര്‍മോണ്‍

സ്ത്രീകളിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം സ്വാഭാവികമായി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. ഫൈറ്റോ ഈസ്ട്രജനുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് ഒരു പ്രധാന വഴി. സോയ പോലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള സ്വാഭാവിക വഴിയാണ്. സോയ മില്‍ക് കുടിയ്ക്കുന്നതും സോയാബീന്‍സ് കഴിയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്.

പഞ്ചസാര

പഞ്ചസാര

പഞ്ചസാരയും ഇതുപോലുള്ള കൃത്രിമ മധുരങ്ങളും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. ഇവ നിയന്ത്രിയ്ക്കുക. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ സഹായിക്കും.

ഫഌക്‌സ് സീഡുകള്‍

ഫഌക്‌സ് സീഡുകള്‍

ഫഌക്‌സ് സീഡുകള്‍ ഈസ്ട്രജന്‍ തോതു വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകളാണ് ഇതിനു സഹായിക്കുന്നത്. ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ഏറെ സഹായകമാണ്.

ബ്രൊക്കോളി, കോളിഫഌര്‍, ക്യാബേജ്

ബ്രൊക്കോളി, കോളിഫഌര്‍, ക്യാബേജ്

ബ്രൊക്കോളി, കോളിഫഌര്‍, ക്യാബേജ് പോലുള്ള ഭക്ഷണവസ്തുക്കള്‍ പൊതുവേ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് നല്ലതാണ്.

 കാപ്പി

കാപ്പി

ദിവസവും 200 മില്ലീഗ്രാം എങ്കിലും കാപ്പി അഥവാ കഫീന്‍ ശരീരത്തിലെത്തുന്നത് ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ ഉല്‍പാദനത്തിന് സഹായിക്കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. ഓര്‍ഗാനിക് കാപ്പി ഉപയോഗിയ്ക്കുക. ഇതുപോലെ ഗ്രീന്‍ ടീ, കട്ടന്‍ ചായ എന്നിവ നല്ലതാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് പോലുള്ള കാര്യങ്ങളും പുകവലിയുമെല്ലാം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളാണ്. ഇതുപോലെ ആരോഗ്യകരമായ ജീവിതചര്യകള്‍ പാലിയ്ക്കുക. നല്ല ഉറക്കവും ചിട്ടയായ വ്യായാമവുമെല്ലാം ശീലമാക്കുക.

English summary

Estrogen Hormone Deficiency And Remedies In Women

Estrogen Hormone Deficiency And Remedies In Women, Read more to know about,
Story first published: Wednesday, May 2, 2018, 15:02 [IST]
X
Desktop Bottom Promotion