For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

6-7 ദിവസം സ്വയംഭോഗം ആണിന് അപകടം

|

സ്വയംഭോഗം തനിയെ നേടുന്ന രതി സുഖമെന്നു വേണം, പറയാന്‍. സ്വയംഭോഗം ചെയ്യുന്ന സ്ത്രീയും പുരുഷനുമെല്ലാം സാധാരണയുമാണ്. സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് ഇതില്‍ പൊതുവേ മുന്‍പന്തിയില്‍ എന്നാണ് പൊതുവേയുള്ള വിശ്വാസം.

വെറും രതിസുഖം മാത്രമാണു പലരുടേയും ലക്ഷ്യമെങ്കിലും സ്വയംഭോഗം നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. എന്നാല്‍ നല്ല രീതിയില്‍ ചെയ്താലേ ഇതു ലഭ്യമാകൂ. അല്ലെങ്കില്‍ ദോഷമാണ് ഫലം.

ചില പുരുഷന്മാര്‍ അമിതമായി സ്വയംഭോഗം ചെയ്യുന്നതായി കണ്ടു വരുന്നു ഇതു കൊണ്ട് ഇവര്‍ക്ക് ആരോഗ്യപരമായി പല ദോഷങ്ങളും വന്നു ചേരാറുമുണ്ട്. അമിതമായ സ്വയം ഭോഗം പുരുഷന്മാരില്‍ വരുത്തുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

എനര്‍ജി

എനര്‍ജി

സ്വയംഭോഗം അമിതമാകുന്നത് എനര്‍ജി ചോര്‍ത്തിക്കളയുന്ന ഒന്നാണ്. മിതമായ രീതിയില്‍ ഊര്‍ജമെങ്കിലും അമിതമായാല്‍ ഇത് ക്ഷീണവും തളര്‍ച്ചയുമെല്ലാം ഉണ്ടാക്കുന്ന ഒന്നാണ്. അമിത സ്വയംഭോഗമുള്ളവര്‍ക്ക് ഇത് അനുഭവിച്ചറിയാവുന്ന ഒന്നാണ്. ശരീര ഭാഗത്തു വേദനയും സാധാരണയാണ്. കൂടുതല്‍ നേരം സ്വയംഭോഗത്തിലേര്‍പ്പെടുന്നത് വൃഷണങ്ങള്‍ക്കും ശരീരത്തിനും വേദന വരുത്തുന്നു.

അഡിക്ഷന്‍

അഡിക്ഷന്‍

ഇത്തരം അഡിക്ഷന്‍ വിവാഹിതരായ പുരുഷന്മാരില്‍ ദാമ്പത്യത്തിന്റെ താളം തെറ്റിയ്ക്കുവാന്‍ വരെ കാരണമാകാറുണ്ട്. സാധാരണ രീതിയിലെ സെക്‌സില്‍ നിന്നും അമിത സ്വയംഭോഗത്തിലൂെട വരുന്ന അഡിക്ഷന്‍ കാരണമാകുന്നു. സെക്‌സിലെ താല്‍പര്യം നഷ്ടപ്പെടുന്നു, പങ്കാളിയെ തൃപ്തിപ്പെടുത്താനാകില്ല, സാധാരണ സെക്‌സിലൂടെ സെക്‌സ് സുഖം ലഭിയ്ക്കുകുയുമില്ല. അമിത സ്വയംഭോഗം വരുത്തുന്ന പ്രശ്‌നങ്ങളാണ് ഇവയെല്ലാം.

 ലൈംഗിക പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന ഒന്നു കൂടിയാണ്

ലൈംഗിക പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന ഒന്നു കൂടിയാണ്

അമിത സ്വയംഭോഗം പുരുഷന്മാരില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന ഒന്നു കൂടിയാണ്. ഉദ്ധാരണക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. ശീഘ്രസ്ഖലനവും മറ്റൊന്നാണ്. ലിംഗത്തിലെ ഞരമ്പിന് അമിത സ്വയംഭോഗം നല്‍കുന്ന മര്‍ദം കാരണം ശീഘ്രസ്ഖലനം അനുഭവപ്പെടാം. പങ്കാളിയ്ക്കു മുന്നില്‍ വരുന്ന ആത്മവിശ്വാസക്കുറവാണ് മറ്റൊരു പ്രശ്‌നം.

നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍

നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍

അമിത സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടു വരുന്നുമുണ്ട്. പ്രത്യേകിച്ചും പ്രായമായ സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരില്‍. അമിതമായ സ്വയംഭോഗം തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിയ്ക്കുന്നുണ്ട്. ഇത് കൂടുതല്‍ സെക്‌സ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇടവരുത്തും. ഇത് ക്ഷീണം, കണ്ണുകള്‍ക്ക് പ്രശ്‌നം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

ഡിപ്രഷന്‍

ഡിപ്രഷന്‍

സ്വയംഭോഗം പലരിലും ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ചെയ്യുന്നത് ശരിയല്ലെന്ന കുറ്റബോധവും എന്നാല്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയാത്തതുമായിരിക്കും ഇതിന് കാരണം. ഡിപ്രഷനും സ്‌ട്രെസുമെല്ലാം അമിത സ്വയംഭോഗത്തിന്റെ മററു പ്രശ്‌നങ്ങള്‍ തന്നെയാണ്.

ശരീരത്തിനു പ്രായക്കൂടുതല്‍

ശരീരത്തിനു പ്രായക്കൂടുതല്‍

പുരുഷന്മാരില്‍ അമിത സ്വയംഭോഗം പെട്ടെന്നു ശരീരത്തിനു പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കാന്‍ കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. അതായത് ആഴ്ചയില്‍ 6-7 തവണ സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരില്‍ ഇത്തരം പ്രശ്‌നം കണ്ടു വരുന്നു. അമിത സ്വയംഭോഗം ടെസ്‌ററോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കുന്നതാണ് കാരണം.

ഓര്‍മ്മക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ക്കും

ഓര്‍മ്മക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ക്കും

ഓര്‍മ്മക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ക്കും അമിതമായ സ്വയംഭോഗം കാരണമാകുന്നുണ്ട്. അമിത സ്വയംഭോഗം തലച്ചോറിലെ ഡോപാമൈന്‍ ഹോര്‍മോണ്‍ ഉല്‍പാദനം അധികമാകാന്‍ കാരണമാകുന്നു. ഇത് തലച്ചോറിനെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്നു.

കഷണ്ടിയ്ക്കും

കഷണ്ടിയ്ക്കും

സ്വയംഭോഗം അമിതമാകുന്നത് പുരുഷന്മാരില്‍ കഷണ്ടിയ്ക്കും കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പുരുഷന്മാര്‍ക്കു മുടിയുണ്ടാകാന്‍ ടെസ്‌റ്റോസ്റ്റിറോണ്‍ അത്യാവശ്യമാണ്. അമിത സ്വയംഭോഗം പുരുഷ കഷണ്ടിയ്ക്കു കാരണമാകുന്നതിന്റെ കാരണം ഇതു കുറയുന്നതാണ്.

 അഡിക്ഷന്‍

അഡിക്ഷന്‍

ഇത് പലരിലും പലപ്പോഴും അഡിക്ഷന്‍ എന്ന രീതിയിലുമാകും. അമിതമായ സ്വയംഭോഗമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുക. വേണ്ടെന്നു കരുതിയാല്‍ പോലും നമ്മുടെ മനസും ശരീരവും നമുക്കു പിടി തരാതെ അതിലേയ്ക്കു യാന്ത്രികമായി വീണു പോകുന്ന അവസ്ഥ. ഇതു നല്‍കുന്ന സ്‌ട്രെസും ടെന്‍ഷനും കുറ്റബോധവുമെല്ലാം അമിത സ്വയംഭോഗം നല്‍കുന്ന മറ്റൊരു ദോഷഫലമാണ്.

English summary

Effects Of Over Masturbation In Men

Effects Of Over Masturbation In Men, Read more to know about,
Story first published: Tuesday, October 9, 2018, 12:08 [IST]
X