ഉദ്ധാരണക്കുറവിന് പ്രത്യേക ഇഞ്ചി ടോണിക്‌

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക ഇഞ്ചി മരുന്ന്

പുരുഷന്മാരെ അലട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട സെക്‌സ് പ്രശ്‌നം എന്താണെന്നു ചോദിച്ചാല്‍ അത് ഉദ്ധാരണക്കുറവാണെന്നു പറയാം. ഏതു പ്രായത്തില്‍ പെട്ട പുരുഷന്മാര്‍ക്കും ഉണ്ടാകാവുന്ന ഒന്നാണിത്. പ്രായമേറുമ്പോള്‍ പുരുഷന്മാര്‍ക്ക് സാധാരണയായി ഈ പ്രശ്‌നമുണ്ടാകുമെങ്കിലും ചെറുപ്പം ചിലരിലും ഇതു സാധാരണയാണ്.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ തന്നെ പല തരത്തിലും പ്രത്യക്ഷപ്പെടാം. ഉദ്ധാരണമേ ലഭിയ്ക്കാത്ത ചില കൂട്ടരുണ്ടാകും. കാര്യമായ ചികിത്സ വേണ്ടി വരുന്നവര്‍. സെക്‌സിനിടയില്‍ ഉദ്ധാരണം നഷ്ടപ്പെടുന്നവരുണ്ട്. വേണ്ടത്ര ഉദ്ധാരണം ലഭിയ്ക്കാത്തതോ നീണ്ടു നില്‍ക്കാത്തതോ ആയവരുമുണ്ട്. ചിലപ്പോള്‍ മാത്രം വേണ്ട രീതിയില്‍, ചിലപ്പോള്‍ ഇല്ല എന്ന പ്രശ്‌നങ്ങള്‍ ഉള്ളവരും ചുരുക്കമല്ല.

സെക്‌സ് ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാക്കാന്‍ ഇടയുള്ള ഈ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതു തന്നെയാണ്. ഇതിനു കാരണങ്ങള്‍ പലതുണ്ടാകാം. ശാരീരികവും മാനസികവുമായ ഒരു പിടി കാരണങ്ങള്‍.

പുകവലി, അമിത മദ്യപാന ശീലങ്ങള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കുമുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കുന്നതു പോലെ ലിംഗ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹത്തെയും ബാധിയ്ക്കുന്നു. രക്തപ്രവഹം കുറയുന്നത് ഉദ്ധാരണത്തിന് തടസമാകുന്നു.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് വയാഗ്ര പോലുള്ള മരുന്നുകളെ ആശ്രയിക്കുന്നവരുണ്ട്. എന്നാല്‍ ഇത് പല ദോഷങ്ങളും വരുത്തി വയ്ക്കും. ഇത്തരം കൃത്രിമ മരുന്നുകള്‍ ഹൃദയാരോഗ്യത്തിന് വരെ ദോഷകരമായി മാറുന്നുവെന്നും പറയപ്പെടുന്നു.

യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലാത്ത സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നത് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിലൊന്നാണ് ഇഞ്ചി. ഇഞ്ചി സെക്‌സ് ഗുണങ്ങള്‍ പലതും നല്‍കുന്ന നല്ലൊരു മരുന്നാണെന്ന കാര്യം പണ്ടു മുതല്‍ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഇതിലെ ജിഞ്ചറോള്‍ എന്ന ഘടകമാണ് ഗുണം നല്‍കുന്നത്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, സെക്‌സ് മൂഡ് നല്‍കാനും സഹായിക്കുന്നു. ചൈനീസുകാര്‍ ജിഞ്ചര്‍ മോക്‌സ എന്നൊരു പ്രത്യേക ചികിത്സാരീതി ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കായി ഉപയോഗിയ്ക്കാറുണ്ട്.

ഇഞ്ചി ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് പല സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കും ബീജക്കുറവിനും ബീജങ്ങളുടെ ചലനശേഷിയ്ക്കും പുരുഷ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുമെല്ലാമുള്ള നല്ലൊരു മരുന്നാണ് ഇഞ്ചി.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി അഫ്രോഡിസിയാക് ഭക്ഷണം എന്നാണ് പൊതുവേ വിശേഷിയ്ക്കപ്പെടുന്നത്. അതായത് സെക്‌സ് താല്‍പര്യങ്ങള്‍ ഉണര്‍ത്താനുള്ള ഒന്നാണിത്. ഇതിനെക്കുറിച്ച് കാമസൂത്രയില്‍ പോലും പരാമര്‍ശമുണ്ട്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു വഴി പല സെക്‌സ് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണിത്. ഇതിന്റെ പ്രത്യേക സ്വാദും ഗന്ധവുമെല്ലാം സെക്‌സ് താല്‍പര്യത്തിനും ഗുണകരമാണ്. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് ഇഞ്ചി. ഇതും സെക്‌സ് ജീവിതത്തിന് ഗുണകരമാകുന്നു.

പുരുഷ ഹോര്‍മോണ്‍

പുരുഷ ഹോര്‍മോണ്‍

പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ തോത് സെക്‌സിന് ഏറെ ആവശ്യമാണ്. ഇതിനുള്ള ഒന്നാണ് ഇഞ്ചി. ഇഞ്ചി പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതു വഴിയും സെക്‌സിന് സഹായിക്കുന്നുണ്ട്. പുരുഷ ഹോര്‍്‌മോണ്‍ മസിലുകള്‍ക്കും അത്യാവശ്യമാണ്.

ഇഞ്ചിയും മുട്ടയും തേനും

ഇഞ്ചിയും മുട്ടയും തേനും

ഇഞ്ചിയും മുട്ടയും തേനും കലര്‍ന്ന ഒരു മരുന്നാണ് ഒന്ന്. ഇഞ്ചിയെപ്പോലെ തേനും സെക്‌സ് മൂഡിനും സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ്. അഫ്രോഡിയാസിക് എന്നു പറയാം. മുട്ടയിലെ സിങ്കും പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇവ മൂന്നും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.ഒന്നുരണ്ടു ടേബിള്‍ സ്പൂണ്‍ ഇഞ്ചിനീരില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും രാത്രി കുടിയിക്കുക. ശേഷം പകുതി പുഴുങ്ങിയ ഒരു മുട്ടയും കഴിയ്ക്കുക. ഇത് 30-45 ദിവസങ്ങള്‍ വരെ അടുപ്പിച്ചു ചെയ്യണം. ഇത് ശീഘ്രസ്ഖലനം, ലൈംഗികബലഹീനത, ബീജപ്രശ്‌നങ്ങള്‍ എന്നിവയ്ക്കു നല്ലതാണ്.

ഇഞ്ചി, തേന്‍, പാല്‍

ഇഞ്ചി, തേന്‍, പാല്‍

ഇഞ്ചി, തേന്‍, പാല്‍ എന്നിവ കലര്‍ത്തിയ പ്രത്യേക മിശ്രിതവും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. പാല്‍ എനര്‍ജി നല്‍കുന്ന ഒന്നാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചിനീര് എന്നിവ ചെറുചൂടുള്ള പാലില്‍ കലക്കി കിടക്കും മുന്‍പു കുടിയ്ക്കണം. ഇത് ആറേഴ് ആഴ്ചകള്‍ അടുപ്പിച്ചു ചെയ്യുക. നല്ല ഉദ്ധാരണത്തിനും ശീഘ്രസ്ഖലനത്തിനും ഇതു നല്ലതാണ്.

ഇഞ്ചിനീര്, തേന്‍

ഇഞ്ചിനീര്, തേന്‍

ഇഞ്ചിനീര്, തേന്‍ എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത് ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ലൈംഗികതാല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഗുണകരം. ലൈംഗികപ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, ദഹനത്തിനും നല്ലൊരു മരുന്നാണ് ഇഞ്ചി-തേന്‍. പ്രതിരോധശേഷിയും വര്‍ദ്ധിപ്പിയ്ക്കും.

തണ്ണിമത്തനും ഇഞ്ചിയും

തണ്ണിമത്തനും ഇഞ്ചിയും

തണ്ണിമത്തനും ഇഞ്ചിയും കലര്‍ന്ന മിശ്രിതവും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. തണ്ണിമത്തനിലെ സിട്രുലിന്‍ എന്ന ഘടകമാണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. നാച്വറല്‍ വയാഗ്ര എന്നറിയപ്പെടുന്ന ഒന്നാണ് തണ്ണിമത്തന്‍. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. തണ്ണിമത്തന്‍ ജ്യൂസില്‍ ഇഞ്ചിനീരു കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്.

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. 1 ടീസ്പൂണ്‍ ഇഞ്ചി അരിഞ്ഞോ ചതച്ചോ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. അല്ലെങ്കില്‍ തിളപ്പിച്ച വെള്ളത്തില്‍ ഇഞ്ചിയിട്ടു വച്ച് രാത്രി മുഴുവന്‍ വച്ച ശേഷം രാവിലെ കുടിയ്ക്കാം. അല്‍പം തേനും ചേര്‍ക്കാം. ഇതും നല്ല ഉദ്ധാരണവും മറ്റു സെക്‌സ് ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ദിവസവും രണ്ടു മൂന്നു ഗ്ലാസ് ജിഞ്ചര്‍ ടീ കുടിയ്ക്കുന്നതും ഇഞ്ചി ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം ഏറെ ഗുണകരമാണ്.

ഇഞ്ചിയ്‌ക്കൊപ്പം വെളുത്തുള്ളിയും

ഇഞ്ചിയ്‌ക്കൊപ്പം വെളുത്തുള്ളിയും

ഇഞ്ചി പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇഞ്ചി പാലിലിട്ടു തിളപ്പിച്ച് രാത്രി കിടക്കാന്‍ നേരം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇഞ്ചിയ്‌ക്കൊപ്പം വെളുത്തുള്ളിയും ചേരുന്നത് സെക്‌സ് ഗുണങ്ങള്‍ ഇരട്ടിപ്പിയ്ക്കും. വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകവും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായകമാണ്. പാലില്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്തു തിളപ്പിയ്ക്കുന്നതും ഏറെ നല്ലതാണ്.

X
Desktop Bottom Promotion