For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടുത്ത ഗ്യാസിനും കായം കൊണ്ടു ശമനം

കടുത്ത ഗ്യാസിനും കായം കൊണ്ടു ശമനം

|

ഗ്യാസ്, അഡിഡിറ്റി തുടങ്ങിയവ പലരേലും അലട്ടുന്ന പ്രശ്‌നങ്ങളാണ്. ഗ്യാസ് പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ ചുരുക്കം എന്നു തന്നെ പറയേണ്ടി വരും. മുലപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞുങ്ങളടക്കം പ്രായമായവര്‍ക്കു വരെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണിത്.

ഗ്യാസിന് പല കാരണങ്ങളുമുണ്ട്. ഭക്ഷണമാണ് ഇക്കാര്യത്തില്‍ പ്രധാന വില്ലന്‍. ഗ്യാസ് ഉണ്ടാക്കുന്ന ചില ഭക്ഷണ വസ്തുക്കളുണ്ട്. ഇവ ആരോഗ്യപരമായി മുന്‍പന്തിയിലാണെങ്കില്‍ പോലും പലപ്പോഴും ഗ്യാസുണ്ടാകാന്‍ കാരണമാകാറുണ്ട്. ഇതിനു പുറമെ ഭക്ഷണം കൃത്യസമയത്തു കഴിയ്ക്കാത്തത്, വറുത്തതും സോഡ കലര്‍ന്നതുമായ ഭക്ഷണവും പാനീയങ്ങളും, വ്യായാമക്കുറവ്, ചില മരുന്നുകള്‍ തുടങ്ങിയ പല കാരണങ്ങളും ഇതിനു പുറകിലുണ്ട്.

ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് സ്ഥിരമായി ഗുളിക കഴിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇത് അത്ര നല്ല പ്രവണതയല്ല. ഒരു പരിധി കഴിഞ്ഞാല്‍ ഇവയില്ലാതെ പറ്റില്ലെന്ന അവസ്ഥയാകും. ഇവയിലെ കൃത്രിമ ചേരുകള്‍ വരുത്തുന്ന ദോഷങ്ങള്‍ മറ്റുള്ളവയും.

ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും നല്ല പരിഹാരം തികച്ചും സ്വാഭാവിക വൈദ്യങ്ങള്‍, വീട്ടു വൈദ്യങ്ങള്‍ ഉപയോഗിയ്ക്കുകയെന്നതാണ്. ഇവ യാതൊരു ദോഷവും വരുത്തില്ലെന്നു മാത്രമല്ല, ആരോഗ്യപരമായ മറ്റു ഗുണങ്ങള്‍ നല്‍കുകയും ചെയ്യും.

ഗ്യാസ് പ്രശ്‌നങ്ങള്‍ക്കു നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന ചില പ്രതിവിധികളെക്കുറിച്ചറിയൂ,

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ഗ്യാസ് പ്രശ്‌നങ്ങള്‍ക്കു പറ്റിയ നല്ലൊരു പ്രതിവിധിയാണ്. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ക്കുന്നതു മാത്രമല്ല, ഒരോ നേരം ഭക്ഷണം കഴിച്ചു കഴിഞ്ഞും ചെറിയൊരു കഷ്ണം ഇഞ്ചി കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇഞ്ചി നീരില്‍ ലേശം പഞ്ചസാര കലര്‍ത്തി കഴിയ്ക്കുന്നത് ഗ്യാസില്‍ നിന്നും മോചനം നല്‍കും, ഇതു മൂലം വയര്‍ വന്നു വീര്‍ക്കുന്നതു തടയും. ജിഞ്ചര്‍ ടീ ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളവും കുടിയ്ക്കാം.

പെരുഞ്ചീരകം

പെരുഞ്ചീരകം

പെരുഞ്ചീരകം ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു മരുന്നാണെന്നു പറയാം. ഇതും ചേര്‍ക്കാവുന്ന ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. ഭക്ഷണ ശേഷം ഇത് വായിലിട്ട് ചവയ്ക്കാം. ഹോട്ടലുകളില്‍ ഭക്ഷണ ശേഷം പെരുഞ്ചീരകം നല്‍കുന്നതിന്റെ ഒരു കാരണം ഇതു കൂടിയാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. പെരുഞ്ചീരക ചായയും ഗ്യാസിനുളള പ്രധാനപ്പെട്ടൊരു മരുന്നാണ്. വെള്ളം തിളയ്ക്കുമ്പോള്‍ അല്‍പം പെരുഞ്ചീരകം ചതച്ചിടുക. ഇത് 1-2 മിനിറ്റു തിളച്ചു കഴിയുമ്പോള്‍ ഇതിലേയ്ക്ക് തേയിലപ്പൊടിയുമിട്ടു തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ലേശം പാലും അല്‍പം ശര്‍ക്കരയും ചേര്‍ത്തു തിളപ്പിയ്ക്കുക. അല്‍പം കഴിയുമ്പോള്‍ വാങ്ങി ഊറ്റിയെടുത്തു കുടിയ്ക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ഭക്ഷണ വസ്തുക്കളില്‍ ഉപയോഗിയ്ക്കുന്ന ബേക്കിംഗ് സോഡ ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ഇത് വയറ്റിലെ ആസിഡിനെ ന്യൂട്രലാക്കാനും ഗ്യാസ് പുറന്തള്ളാനും സഹായിക്കുന്നു. വെള്ളവും ബേക്കിംഗ് സോഡയും തുല്യ അളവിലെടുത്തു മിക്‌സ് ചെയ്തു കുടിയ്ക്കാം. അല്ലെങ്കില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ 2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ കലര്‍ത്തുക. ഇത് ദിവസവും രണ്ടു മൂന്നു തവണയായി കുടിയ്ക്കാം. ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ടയും ഒരു പിടി പ്രശ്‌നങ്ങള്‍ക്കൊപ്പം ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി തന്നെയാണ്. ഒരു കപ്പു ചെറുചൂടുള്ള പാലില്‍ അല്‍പം കറുവാപ്പട്ട പൊടി ചേര്‍ത്തിളക്കുക. അല്‍പം പഞ്ചസാരയും അല്‍പം തേനും ഇതില്‍ കലര്‍ത്തി കുടിയ്ക്കാം. ഇതും ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. കറുവാപ്പട്ടയിട്ടു വെള്ളം തിളപ്പിച്ച് ഇതില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഏറെ ഗുണകരമാണ്.

ഏലയ്ക്ക

ഏലയ്ക്ക

ഏലയ്ക്കയും ഗ്യാസ് മാറാനുള്ള പ്രകൃതി ദത്ത ഉപായമാണ്. ഇതു ദഹനത്തിനും ഗ്യാസിനുമെല്ലാം ഏറെ ഗുണകരമാണ്. വെള്ളത്തില്‍ ഏലയ്ക്കയും കറുവാപ്പട്ടയും ഇഞ്ചിയുമിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഏലയ്ക്ക വെറുതെ തന്നെ വായിലിട്ടു ചവച്ചു തിന്നാം. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഇതെല്ലാം ഗ്യാസില്‍ നിന്നും മോചനം നല്‍കും.

കായം

കായം

കറികളില്‍ നാം ചേര്‍ക്കുന്ന കായം ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ഒരു ഗ്ലാസ് ചൂടുവെള്ളം എടുക്കുക. ഇതിലേയ്ക്ക് ഒരു നുള്ളു കായപ്പൊടി ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇതു ദിവസവും പല തവണ ചെയ്യുന്നതു ഗുണം നല്‍കും. കായപ്പൊടിയില്‍ വെള്ളം ചേര്‍ത്തു പേസ്റ്റ് രൂപത്തിലാക്കി വയറിനു മുകളില്‍ പുരട്ടാം. ഇതും ഗ്യാസില്‍ നിന്നും മോചനം നല്‍കുന്ന ഒന്നാണ്.

ഗ്രാമ്പൂ

ഗ്രാമ്പൂ

ഗ്രാമ്പൂ ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു പരിഹാരമാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ക്കാം. ഇത് വായിലിട്ടു പതുക്കെ ചവച്ച് ഈ നീരു കുടിയ്ക്കുന്നതും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ

പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ചെറുനാരങ്ങ. ഇതില്‍ സിട്രിക് ആസിഡുണ്ടെങ്കില്‍ വയറിനെ ആല്‍ക്കലൈനാക്കാന്‍ സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതു പിത്തരസം ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കുന്നതു കൊണ്ടു തന്നെ ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

കറിവേപ്പില മോരില്‍

കറിവേപ്പില മോരില്‍

കറിവേപ്പില ഗ്യാസ് ട്രബിളിനുള്ള നല്ലൊരു മരുന്നാണ്. ഇത് വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത് ഒരുവിധം പുളിയുള്ള മോരില്‍ കലക്കി കുടിയ്ക്കുക. ഇത് ഗ്യാസ് പ്രശ്‌നങ്ങള്‍ക്കു പരിഹാരം നല്‍കും.

ജാതിയ്ക്ക

ജാതിയ്ക്ക

ജാതിയ്ക്ക ചുട്ടരച്ച് ഇതില്‍ തേന്‍ ചാലിച്ചു കഴിയ്ക്കുന്നത് ഗ്യാസ് ട്രബിളിനുള്ള നല്ലൊരു പരിഹാരമാണ്.

English summary

Effective Home Remedies For Gas And Bloating

Effective Home Remedies For Gas And Bloating, Read more to know about,
Story first published: Monday, September 3, 2018, 12:10 [IST]
X
Desktop Bottom Promotion