Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മലബന്ധത്തിന് പരിഹാരം ഒരുഗ്ലാസ്സ് ചൂടുനാരങ്ങവെള്ളം
മലബന്ധം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. അത്രക്ക് പ്രശ്നങ്ങളാണ് ഇത് മൂലം പലരിലും ഉണ്ടാവുന്നത്. പലപ്പോഴും മലബന്ധം മൂലം ബുദ്ധിമുട്ടുന്നവര്‍ അതിനെ പരിഹരിക്കുന്നതിന് പല മാര്‍ഗ്ഗങ്ങളും തേടാറുണ്ട്. എന്നാല്‍ ഇത് പിന്നീട് വയറിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് പലരേയും എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
മലബന്ധം മാറുന്നതിനായി പലരും സ്വയം ചികിത്സ നടത്തുന്നു. വയറിളക്കുന്നതിനുള്ള മരുന്നും മറ്റും കഴിക്കുന്നു. എന്നാല്‍ അത് പലപ്പോഴും അനാരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എപ്പോഴും ഉപയോഗിക്കേണ്ടത്.
പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാവാം. അനാരോഗ്യകരമായ ഭക്ഷണ ശീലത്തിലൂടെ പലപ്പോഴും നമുക്ക് മലബന്ധമുണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ചൂടുനാരങ്ങ വെള്ളം
നാരങ്ങ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങളുള്ള ഒന്നാണ്. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഒരു ഗ്ലാസ്സ് ഇളം ചൂടുവെള്ളം എടുത്ത് അതില്‍ അല്പം നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. അര ടീസ്പൂണ്‍ ഉപ്പും ചേര്‍ക്കാവുന്നതാണ്. ഇത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിലുപരി ഇത് മലബന്ധം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

അത്തിപ്പഴം
നല്ലതു പോലെ ഉണങ്ങിയ അത്തിപ്പഴവും അല്പം ബദാമും എടുത്ത് അല്പസമയം വെള്ളത്തില്‍ കുതിര്‍ക്കുക. അതിനു ശേഷം ബദാമിന്റെ തോല് കളഞ്ഞ് ഇത് നല്ലതു പോലെ അത്തിപ്പഴവുമായി ചേര്‍ത്ത് അരച്ച് ദിവസവും അല്പം തേനും കൂടി മിക്സ് ചെയ്ത് കഴിക്കുക. ഇത് മലബന്ധം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന ദഹനസംബന്ധമായ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആവണക്കെണ്ണ
ആരോഗ്യസൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ആവണക്കെണ്ണ. ദിവസവും രണ്ട് സ്പൂണ്‍ ആവണക്കെണ്ണ വെറും വയറ്റില്‍ കഴിക്കുന്നത് ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മലബന്ധത്തെ പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് ആണവക്കെണ്ണ.
എന്നാല്‍ ഒരു കാരണവശാലും ഇതിന്റെ അളവ് വര്‍ദ്ധിക്കരുത്. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

തേന്‍
തേന്‍ കഴിക്കുന്നത് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് തേന്‍. തേന്‍ ദിവസവും രണ്ട് സ്പൂണ്‍ വീതം മൂന്ന് നേരം കഴിക്കുക. തേനിനോടൊപ്പം അല്പം നാരങ്ങ നീരും കൂടി ചേര്‍ക്കുന്നത് ഫലം ഇരട്ടിയാക്കും. ഇത് വെറും വയറ്റില്‍ കഴിക്കുന്നത് കൊണ്ട് മലബന്ധം എന്ന പ്രശ്നത്തെ പേടിക്കേണ്ട ആവശ്യമില്ല. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ചണവിത്ത്
ചണവിത്ത് കൊണ്ട് മലബന്ധം എന്ന പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അല്പം ചണവിത്ത് അരച്ച് അത് പൊടിയാക്കി അത് വെള്ളത്തില്‍ കുതിര്‍ത്ത് പതിനഞ്ച് മിനിട്ട് വെക്കുക. പതിനഞ്ച് മിനിട്ടിനു ശേഷം കഴിക്കാവുന്നതാണ്. ഇത് രാവിലെയുണ്ടാവുന്ന വയറിന്റെ അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുകയും മലബന്ധത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മൂന്ന് സ്പൂണ്‍ ചണവിത്ത് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് പല വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

പ്ലം പഴം
പ്ലം പഴം നമ്മുടെ നാട്ടില്‍ മാര്‍ക്കറ്റില്‍ എല്ലാം ലഭിക്കുന്ന ഒന്നാണ്. ദിവസവും മൂന്നോ നാലോ പ്ലം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിന് സംശയിക്കേണ്ട കാര്യമില്ല. ബദാം മില്‍ക്കില്‍ ഇത് മിക്സ് ചെയ്ത് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ഏത് വിധത്തിലും മലബന്ധം മറ്റ് ദഹന പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് സംശയമില്ലാതെ കഴിക്കാവുന്ന ഒന്നാണ് പ്ലം.

മഗ്നീഷ്യം അടങ്ങിയ ഭക്ഷണം
മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പച്ചക്കറികള്‍, ബ്രോക്കോളി, ഇലക്കറികള്‍, ആവക്കാഡോ എന്നിവയെല്ലാം സ്ഥിരമായി കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതെല്ലാം മലബന്ധം എന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ തന്നെ ഇത് ഇത്തരം പ്രസ്നങ്ങളെ ഇല്ലാതാക്കുന്നു.

ചീര
ചീര സാധാരണമായി നമുക്ക് കിട്ടുന്ന ഒന്നാണ്. ഇത് മലബന്ധം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഫൈബറിന്റെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല വിറ്റാമിന്‍ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ജ്യൂസ് അടിച്ച് കഴിക്കുന്നതും പാചകം ചെയ്യുന്നതും എല്ലാം മലബന്ധം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് മികച്ചതാണ്.

ശര്‍ക്കരപ്പാനി
ശര്‍ക്കരപ്പാനി കൊണ്ടും ഇത്തരം പ്രതിസന്ധിക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ശര്‍ക്കരപ്പാനി ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഒരു സ്പൂണ്‍ കഴിക്കണം. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്നിട്ടും പ്രശ്നം മാറുന്നില്ലെങ്കില്‍ ഒരു സ്പൂണ്‍ എന്നത് രണ്ട് സ്പൂണ്‍ ആക്കുക. ഇത് മലബന്ധത്തെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
