Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
ചെവിക്കായം ഇനി ഒരു പ്രശ്‌നമല്ല
ചെവിക്കായം അഥവാ ഇയര്‍വാക്സ്, ഇതൊരു രോഗമല്ലെങ്കിലും ചിലപ്പോഴൊക്കെ നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്. അസഹ്യമായ വേദന, കേള്‍വിക്കുറവ് എന്നിവയ്ക്ക് കാരണമാക്കാറുണ്ട്.

അതു കൊണ്ടു തന്നെ ഇടയ്ക്കിടക്ക് ചെവിക്കായം എടുത്ത് കളയേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വെളിച്ചെണ്ണ
വെളിച്ചെണ്ണയില്‍ മീഡിയം ഫാറ്റി ആയിഡ് അടങ്ങിയിട്ടുണ്ട്. ഇത് സെബം ആയി പ്രവര്‍ത്തിക്കുന്നു. ഇത് ചെവിയില്‍ കട്ടിയായി നില്‍ക്കുന്ന വാക്സിനെ നീക്കും ചെയ്യുന്നു. കൂടാതെ ഇതില്‍ ആന്റി മൈക്രോബീല്‍ പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുള്ളതിനാല്‍ ചെവിയില്‍ ഇന്‍ഫക്ഷന്‍ ഉണ്ടാവാതെ സംരക്ഷിക്കുകയും , ഇയര്‍ വാക്സ് ഉണ്ടാക്കുന്ന സൂഷ്മ ജീവികളെ കൊല്ലുകയും ചെയ്യുന്നു.
അസ്വസ്ഥതയുള്ള ചെവിയില്‍ കുറച്ച് തുള്ളി വെളിച്ചെണ്ണ ഒഴിക്കുക. 10-15 മിനിറ്റ് ഇത് വെക്കുക. ശേഷം തല എതിര്‍ ദിശയിലേക്ക് ചെരിച്ച് വാക്സ് ഒലിച്ച് പോവാനുള്ള പാകത്തില്‍ വെക്കുക. അവസാനം ഒരു കോട്ടനോ ഇയര്‍ബഡ്സോ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാവുന്നതാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ അല്ലാതെ തന്നെ ചെവിക്കായം എടുത്ത് കളയാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

എള്ളെണ്ണ
ഇയര്‍ വാക്സ് കളയാനും തടയാനുമുള്ള മറ്റൊരു മാര്‍ഗമാണ് എള്ളെണ്ണ. എള്ളെണ്ണ ഉപയോഗിച്ച് ഇയര്‍ വാക്സ് തടയുന്നതെങ്ങനെയെന്നു നോക്കാം. ഉറങ്ങുന്നതിന് മുന്‍പ് 3-4 തുള്ളി ഇളം ചൂടുള്ള എള്ളെണ്ണ ചെവിയില്‍ ഒഴിക്കുക. ചെറിയ കഷ്ണം കോട്ടന്‍ എടുത്ത് ചെവി രാത്രി മഴുവനോ അല്ലങ്കില്‍ 10 മിനിട്ട് നേരത്തേക്കോ അടച്ച് വെക്കാവുന്നതാണ്. ഇയര്‍ വാക്സ് ഓലിച്ചിറങ്ങുന്നതാണ്. രാവിലെ കോട്ടന്‍ ഉപയോഗിച്ച് തുടച്ചുകളയുക.

ഉപ്പുവെള്ളം
ഉപ്പുവെള്ളം ഉപയോഗിച്ച് വളരെ ലളിതമായി ഇയര്‍ വാക്സ് കളയാവുന്നതാണ്. ഉപ്പുവെള്ളം കട്ടിയായ ഇയര്‍വാക്സ് മൃദുവാക്കുന്നതിയുടെ ഇത് പെട്ടെന്ന് കളയാവുന്നതാണ്.
അര കപ്പ് ഇളം ചൂടുവെള്ളത്തില്‍ 1 ടേബിള്‍ സ്പൂണ്‍ ഗുണമേന്‍മയുള്ള ഉപ്പ് യോജിപ്പിക്കുക. നന്നായ് അലിയിപ്പിച്ച ശേഷം ഒരു കോട്ടന്‍ എടുത്ത് ഉപ്പ് ലായിനിയിന്‍ കുതിര്‍ത്ത്, തല ചെരിച്ച് വെച്ച് ശേഷം അസ്വസ്ഥതയുള്ള ചെവിയിലേക്ക് 2-4 തുള്ളി ഒഴിക്കുക.45 മിനിറ്റ് തല ഇങ്ങനെ ചെരിച്ച് തന്നെ വെയ്ക്കുക. ശേഷം തല എതിര്‍ ദിശയിലേക്ക് ചെരിച്ച് ഉപ്പുവെള്ളം ഒഴുകി പോവാനുള്ള പാകത്തില്‍ വെക്കുക. അവസാനം കോട്ടനോ ബഡ്സോ ഉപയോഗിച്ച് ചെവിയുടെ അകവും പുറവും വൃത്തിയാക്കുക.

വെളുത്തുള്ളി
വെളുത്തുള്ളിയില്‍ അലിസിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചെവിയില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവുന്നത് തടയുകയും , ആന്റി മൈക്രോബീല്‍ ഗുണം ആന്റിന്‍ബയോട്ടിക്കുമായും പ്രവര്‍ത്തിക്കുന്നു.
2 സ്പൂണ്‍ വെളിച്ചെണ്ണയിലോ കടുകെണ്ണയിലോ 12 വെളുത്തുള്ളി ചതച്ച ചേര്‍ക്കുക. ഇത് ചെറു തീയില്‍ 23 മിനിറ്റ് ചൂടാക്കുക. തണുത്ത ശേഷം വെളുത്തുള്ളി മാറ്റി ഈ ഓയില്‍ കുറച്ച് തുള്ളികള്‍ തല ചെരിച്ച് വെച്ച് ശേഷം അസ്വസ്ഥതയുള്ള ചെവിയിലേക്ക ഒഴിക്കുക. വാക്സ് മൃദുവാകാന്‍ 5-10 മിനിറ്റ് വെക്കുക .

കടുക് എണ്ണ
കടുകെണ്ണ ചെറുതായി ചൂടാക്കിയ ശേഷം . 3-4 തുള്ളി അസ്വസ്ഥതയുള്ള ചെവിയിലേക്ക ഒഴിക്കുക. 5-10 മിനിറ്റ് വെക്കുക. ഇങ്ങനെ ചെയ്യുന്നത് ഇയര്‍ വാക്സ് മൃദുവാകാന്‍ സഹായിക്കും. ശേഷം എണ്ണ പുറത്തേക്ക് വരാന്‍ തല ചരിച്ച് വയ്ക്കുക. കോട്ടന്‍ അല്ലങ്കില്‍ ബട്സ് ഉപയോഗിച്ച് ഓയിലും വാക്സും തുടച്ചെടുക്കാവുന്നതാണ്.

ബേബി ഓയില്‍
3-5 തുള്ളി ഗുണമേന്‍മയുള്ള ബേബി ഓയില്‍ അസ്വസ്ഥതയുള്ള ചെവിയിലേക്ക് ഒഴിക്കുക. ചെറിയ കഷ്ണം കോട്ടന്‍ എടുത്ത് ചെവിയുടെ കവാടത്തില്‍ വയ്ക്കുക. ഓയില്‍ പുറത്തേക്ക് ഒലിച്ചുവരാതിരിക്കാനാണിത്. 10-15 മിനിറ്റ് കഴിഞ്ഞ് കോട്ടന്‍ മാറ്റി ശേഷിക്കുന്ന ഓയില്‍ പുറത്തേക്ക് വരാനായി തല ചരിച്ച് വയ്ക്കുക. ശേഷം കോട്ടന്‍ അല്ലങ്കില്‍ ബട്സ് ഉപയോഗിച്ച് ഓയിലും വാക്സും തുടച്ചെടുക്കാവുന്നതാണ്.

ഹൈഡ്രജന്‍ പെറോകസൈഡ്.
ഹൈഡ്രജന്‍ പെറോകസൈഡ് നുരഞ്ഞു പൊങ്ങുന്ന ഒന്നാണ്. അതിനാല്‍ തന്നെ ഇത് ഉപയോഗിച്ച് വാക്സ് എളുപ്പത്തില്‍ നീക്കാവുന്നതാണ്. ഉപയോഗിക്കേണ്ട വിധം 3-4 തുള്ളി ഹൈഡ്രജന്‍ പെറോകസയിഡ് 2-3 തുള്ളി വെള്ളവുമായി യോജിപ്പിക്കുക. തല ചരിച്ച് വച്ച് അസ്വസ്ഥതയുള്ള ചെവിയിലേക്ക കുറച്ച് തുള്ളി മിശ്രിതം ഒഴിക്കുക. 4-5 മിനിറ്റ് കഴിഞ്ഞ് എതിര്‍ ദിശയിലേക്ക് തല ചരിച്ച് മിശ്രിതം ഒഴുക്കികളയുക.

ആല്‍മണ്ട് ഓയില്‍
ആല്‍മണ്ട് ഓയില്‍ കൊണ്ട് ഇയര്‍വാക്സ് എടുത്ത് കളയാം. ഒരു ഇയര്‍ഡ്രോപ്പര്‍ എടുത്ത് അതുകൊണ്ട് അല്‍പം ആല്‍മണ്ട് ഓയില്‍ ചെവിയില്‍ ഒഴിക്കാം. 10-15 മിനിട്ടിനു ശേഷം ഇത് ചെവിയില്‍ നിന്നും പുറത്തേക്ക് ഒഴുകി വരുന്നു. ഇത് കൈ കൊണ്ട് തന്നെ എടുത്ത് കളയാവുന്നതാണ്.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ കൊണ്ട് ഏറ്റവും ഫലപ്രദമായ രീതിയില്‍ തന്നെ നമുക്ക് ഇയര്‍വാക്സ് എടുത്ത് കളയാവുന്നതാണ്. അല്‍പം ബേക്കിംഗ് സോഡ വെള്ളത്തില്‍ ചാലിച്ച് അത് കൊണ്ട് അല്‍പം ചെവിയില്‍ ഒഴിക്കുക. ഇത് ഇയര്‍വാക്സ് പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഗ്ലിസറിന്‍
.ഗ്ലിസറിന്‍ കൊണ്ട് ഇയര്‍വാക്സിനെ പൂര്‍ണമായും ഇല്ലാതാക്കാം. മൂന്നോ നാലോ തുള്ളി ഇയര്‍വാക്സ് ചെവിയില്‍ ഒഴിച്ച് അല്‍പം പഞ്ഞി എടുത്ത് അത് നിങ്ങളുടെ ചെവിയുടെ തുറന്ന ഭാഗത്ത് വെക്കാം. അല്‍പസമയത്തിനു ശേഷം പഞ്ഞി ചെവിയില്‍ നിന്ന് മാറ്റുക. അതില്‍ ഇയര്‍വാക്സ് ഉണ്ടാവും എന്നതാണ് സത്യം.

ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് ഇത്തരത്തില്‍ ഇയര്‍വാക്സ് പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡിന്റെ കുറവ് കൊണ്ട് ചിലരില്‍ അമിതമായി വാക്സ് ഉണ്ടാവുന്നു. അതുകൊണ്ട് ഡോക്ടറെ കണ്ട് കൃത്യമായ അളവില്‍ ഗുളിക കഴിക്കാവുന്നതാണ്.

വിനാഗിരി
വിനാഗിരി കൊണ്ടും നമുക്ക് ഇയര്‍വാക്സ് ഇല്ലാതാക്കാം. റബ്ബിങ് ആല്‍ക്കഹോളും വിനാഗിരിയും തുല്യ അളവില്‍ മിക്സ് ചെയ്ത് രണ്ടോ മൂന്നോ തുള്ളി എടുത്ത് ചെവിയില്‍ ഒഴിക്കാം. ഇത് ഇയര്‍വാക്സ് പുറത്തേക്ക് വരാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications











