For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊണ്ടയിലെ ക്യാന്‍സര്‍,തുടക്കലക്ഷണങ്ങള്‍

|

ക്യാന്‍സര്‍ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒരു രോഗമാണ്. പലപ്പോഴും നിശബ്ദമായി കടന്നു വരുന്ന ഒരു രോഗമാണിത്. ഇതാണ് അപകടസാധ്യത കൂട്ടുന്നതും.

ക്യാന്‍സര്‍ ശരീരത്തിലെ ഏതു ഭാഗത്തു വേണമെങ്കിലും വരാം. ക്യാന്‍സറിന്റെ പല ലക്ഷണങ്ങളും മറ്റു പല രോഗലക്ഷണങ്ങളുമായി സാമ്യമുള്ളതുകൊണ്ടാണ് ഇത് കൂടുതല്‍ ഗുരുതരമാകുന്നത്. കാരണം ഇവ വെറും നിസാരമാക്കി നാം എടുക്കും. ഇതുകൊണ്ടുതന്നെ തുടക്കത്തില്‍ ചികിത്സിച്ചാല്‍ മാറാവുന്ന രോഗം കൂടുതല്‍ ഗുരുതരമാകുകയും ചെയ്യുന്നു. മരണത്തിലേയ്ക്കു വരെ നയിക്കുന്നു.

ശരീരത്തെ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൊണ്ടയെ ബാധിയ്ക്കുന്ന ക്യാന്‍സര്‍. ഇതിനു പലപ്പോഴും തൊണ്ടവേദന, കോള്‍ഡ് പോലുള്ള നിസാരലക്ഷണങ്ങളുള്ളതാണ് അപകടസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നത്.

തൊണ്ടയിലെ ക്യാന്‍സറിന്റെ ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ, പെട്ടെന്നു തന്നെ രോഗം കണ്ടെത്തി പരിഹാരം കാണാന്‍ സഹായിക്കുന്ന ചിലത്.

കോള്‍ഡും തൊണ്ടയിലെ അണുബാധയും

കോള്‍ഡും തൊണ്ടയിലെ അണുബാധയും

കോള്‍ഡും തൊണ്ടയിലെ അണുബാധയും ചിലപ്പോള്‍ ശബ്ദം മാറാന്‍ ഇട വരുത്തിയേക്കും. എന്നാല്‍ ഇവയൊന്നുമില്ലാതെ ശബ്ദം മാറുന്നത് തൊണ്ടയെ ബാധിയ്ക്കുന്ന ക്യാന്‍സറിന്റെ മ്‌റ്റൊരു ലക്ഷണമാകാം.

തൊണ്ടയിലുണ്ടാകുന്ന മുഴകളും വീര്‍പ്പുമെല്ലാം

തൊണ്ടയിലുണ്ടാകുന്ന മുഴകളും വീര്‍പ്പുമെല്ലാം

തൊണ്ടയിലുണ്ടാകുന്ന മുഴകളും വീര്‍പ്പുമെല്ലാം പല കാരണങ്ങളാലുണ്ടാകും. ഇതിനുളള ഒരു കാരണം തൊണ്ടയിലെ ക്യാന്‍സറുമാകാം. കഴുത്തിനു ചുറ്റുമുള്ള ലിംഫാറ്റിക് ഗ്ലാന്റുകളിലേയ്ക്ക് ക്യാന്‍സര്‍ വ്യാപിയ്ക്കുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത്.

വായ്‌നാറ്റകാരണം

വായ്‌നാറ്റകാരണം

വായ്‌നാറ്റത്തിന് കാരണങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് തൊണ്ടയിലെ ക്യാന്‍സറും. ഇതിനും കാരണങ്ങള്‍ പലതുണ്ടെങ്കിലും ഒരു പ്രധാന കാരണം ഇതാണ്.

ഭക്ഷണവും വെള്ളവും

ഭക്ഷണവും വെള്ളവും

തൊണ്ടയില്‍ വരുന്ന ട്യൂമര്‍ കാരണം ഭക്ഷണവും വെള്ളവും ഇറക്കാന്‍ പ്രയാസം നേരിടും. ട്യൂമര്‍ ഭക്ഷണത്തിന്റെ സുഗമമായ നീക്കത്തെ തടയുന്നതാണ് ഇതിന് കാരണം.

നിരന്തരം വരുന്ന ചുമ

നിരന്തരം വരുന്ന ചുമ

എപ്പോഴുമുള്ള ചുമ തൊണ്ടയിലെ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. എപ്പോഴും പുക വലിയ്ക്കുന്നവര്‍ ചുമയ്ക്കും. ഇതിന് സമാനമായ ചുമയായിരിക്കും തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിയ്ക്കുമ്പോഴും ഉണ്ടാവുക. മറ്റു രോഗങ്ങളില്ലാതെ നിരന്തരം വരുന്ന ചുമ ക്യാന്‍സര്‍ ലക്ഷണമാണോയെന്നും സംശയിക്കണം.

തൊണ്ടയിലെ സുഖപ്പെടാത്ത മുറിവ്

തൊണ്ടയിലെ സുഖപ്പെടാത്ത മുറിവ്

ഭാരം കുറയുക, തൊണ്ടയിലെ സുഖപ്പെടാത്ത മുറിവ് എന്നിവ സുഖപ്പെടാതിരിയ്ക്കുക എന്നിവയും തൊണ്ടയിലെ ക്യാന്‍സര്‍ ലക്ഷണങ്ങളാണ്.

ശ്വസിക്കുമ്പോള്‍

ശ്വസിക്കുമ്പോള്‍

ശ്വസിക്കുമ്പോള്‍ വ്യത്യസ്തമായ ശബ്ദങ്ങളുണ്ടാകുന്നതും തൊണ്ടയിലെ ക്യാന്‍സറിന്റെ ഒരു ലക്ഷണം തന്നെയാകാം.ശ്വാസമെടുക്കാനും ബുദ്ധിമുട്ടുണ്ടാകാം.

അസ്വസ്ഥത

അസ്വസ്ഥത

തൊണ്ടയില്‍ എപ്പോഴും പറഞ്ഞറിയിക്കാന്‍ വയ്യാത്ത അസ്വസ്ഥതയുണ്ടാകുന്നത് തൊണ്ടയിലെ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. തൊണ്ടയില്‍ എപ്പോഴും ഒരുതരം കരുകരുപ്പനുഭവപ്പെടും. എന്നാല്‍ ഇതിനു പിന്നില്‍ വ്യക്തമായ ഒരു കാരണവും രോഗിയ്ക്ക് കണ്ടെത്താന്‍ കഴിയുകയുമില്ല.

ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസം

ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസം

ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസം തൊണ്ടയിലെ ക്യാന്‍സറിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. ഇതിനും കാരണങ്ങള്‍ പലതുണ്ടെങ്കിലും തൊണ്ടയിലെ ക്യാന്‍സറും പ്രധാനപ്പെട്ട ഒന്നാണ്.

 തൊണ്ടയിലെ ഇന്‍ഫെക്ഷന്‍,

തൊണ്ടയിലെ ഇന്‍ഫെക്ഷന്‍,

സുഖപ്പെടാത്ത തൊണ്ടയിലെ ഇന്‍ഫെക്ഷന്‍, ഇത് ഇടയ്ക്കിടെ വരിക, തൊണ്ടവേദന നിരന്തരമായി ഉണ്ടാകുക എന്നിവയും ഈ ക്യാന്‍സറിന്റെ ലക്ഷണളായി എടുക്കാം.

Read more about: cancer health
English summary

Early Symptoms Of Throat Cancer

Early Symptoms Of Throat Cancer, read more to know about,
X
Desktop Bottom Promotion