For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടക മാസത്തില്‍ മുരിങ്ങയില അരുത്

കര്‍ക്കിടക മാസത്തില്‍ മുരിങ്ങയില അരുത്

|

നമുക്ക് പ്രകൃതി തന്നെ തരുന്ന ആരോഗ്യപരമായ പല ഭക്ഷണങ്ങളും നല്‍കുന്നുണ്ട്. പ്രകൃതിയിലേയ്ക്കിറങ്ങിയാല്‍ തന്നെ ആരോഗ്യം ലഭിയ്ക്കുമെന്നു പറയാം.

നമ്മുടെ പാടത്തും പറമ്പിലുമുള്ള പല ഭക്ഷണ വസ്തുക്കളും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയാണ്. പ്രത്യേകിച്ചും ഇലക്കറികള്‍. ചീര, മുരിങ്ങയില എന്നിവയാണ് പൊതുവേ ഉപയോഗിയ്ക്കുന്നവ. ഇതല്ലാതെയും താള്‍, തഴുതാമ തുടങ്ങിയ പല ഇലകളും ഏറെ ആരോഗ്യം നല്‍കുന്നവയാണ്.

കര്‍ക്കിടക മാസത്തെ ആരോഗ്യ ചികിത്സകളില്‍ പ്രധാനപ്പെട്ട സ്ഥാനമുള്ളവയാണ് ഇലക്കറികള്‍. കര്‍ക്കിടകത്തില്‍ പത്തിലക്കറി കഴിയ്ക്കണം എന്നൊരു ചിട്ട തന്നെയുണ്ട്. ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത് എന്നാണ് വിശ്വാസം.

ഇലക്കറികളില്‍ പൊതുവേ ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ മുരിങ്ങയില. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണം നല്‍കുന്ന ഒരു ഇലയാണിത്. ധാരാളം പോഷകങ്ങള്‍ ഒത്തിണങ്ങിയ ഒന്നുംകാല്‍സ്യവും ധാതുക്കളും ധാരാളം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ എല്ലിന്റെ ആരോഗ്യത്തിനും മുരിങ്ങയില നല്ലതാണ്ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങ. വിറ്റാമിന്‍ സിയും ബീറ്റആ, കരോട്ടിന്‍ തുടങ്ങിയവും മുരിങ്ങയില്‍ ധാരാളമാണ്. അതുകൊണ്ടു തന്നെ അകാലനരയേയും പ്രായാധിക്യം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളേയും മുരിങ്ങ ഇല്ലാതാക്കുന്നു.

എന്നാല്‍ കര്‍ക്കിടകത്തില്‍ ഇലക്കറികള്‍ ഗുണം നല്‍കുമെങ്കിലും മുരിങ്ങയില കര്‍ക്കിടകത്തില്‍ നിഷിദ്ധമാണ് എന്നു പൊതുവേ പറയും. കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിയ്ക്കരുതെന്ന് പഴമക്കാര്‍ മുതല്‍ കൈ മാറി വരുന്ന ആരോഗ്യ നിര്‍ദേശമാണ്. ഇതിനു പുറകില്‍ പ്രത്യേക കാരണവുമുണ്ട്.

വിഷം വലിച്ചെടുക്കാന്‍

വിഷം വലിച്ചെടുക്കാന്‍

മുരിങ്ങ വിഷം വലിച്ചെടുക്കാന്‍ കഴിയുന്ന ഒന്നാണ്. വലിച്ചെടുക്കുന്ന വിഷം തടിയില്‍ സൂക്ഷിച്ചു വയ്ക്കും. ഇതുകൊണ്ട് പണ്ടു കാലത്ത് മുരിങ്ങ കിണറ്റിന്‍ കരയിലാണ് നട്ടിരുന്നത്. കിണറ്റിലെയും പരിസരത്തെയും വിഷാശം ഇതു വലിച്ചെടുക്കുമെന്നതിനാലാണ് ഇത്. തടിയിലൂടെ തന്നെ വിഷാംശം കളയുകയും ചെയ്യുന്നു.

വിഷാംശം

വിഷാംശം

എന്നാല്‍ മഴക്കാലത്ത് തടിയിലേയ്ക്ക് ജലം കൂടുതല്‍ കയറുന്നതു കൊണ്ട് വിഷാംശം തടിയിലൂടെ പുറന്തള്ളാന്‍ മുരിങ്ങയ്ക്കു സാധിയ്ക്കാതെ വരുന്നു. അപ്പോള്‍ അത് വിഷാംശം ഇലയിലൂടെ പുറന്തള്ളുന്നു. ഇതു കാരണം ഇലയില്‍ ചെറിയ തോതില്‍ വിഷാംശം നില നില്‍ക്കാന്‍ സാധ്യത ഏറെയാണ്. മാത്രമല്ല, ഇലയ്ക്കു ചെറിയ തോതില്‍ കയ്പുമുണ്ടാകും. ഇതു കൊണ്ടാണ് മഴ കനക്കുന്ന കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിയ്ക്കരുതെന്നു പറയുന്നത്.

ആരോഗ്യപരമായ ഗുണങ്ങള്‍

ആരോഗ്യപരമായ ഗുണങ്ങള്‍

എന്നു കരുതി വര്‍ഷത്തില്‍ ബാക്കിയുള്ള എല്ലാ സമയത്തും കഴിയ്ക്കാവുന്ന പോഷക സമൃദ്ധമായ ഒന്നാണ്. പല അസുഖങ്ങള്‍ക്കും പൊതുവേ ഉപയോഗിയ്ക്കാവുന്ന ഒരു മരുന്നു കൂടിയാണ് മുരിങ്ങ. ചില പ്രത്യേക രീതികളില്‍ മുരിങ്ങയില ഉപയോഗിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കാനും അസുഖം മാറാനുമെല്ലാം ഏറെ നല്ലതാണ്.

ബിപി

ബിപി

ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മരുന്നാണ് മുരിങ്ങയില. മുരിങ്ങയില, വെളുത്തുളളി എന്നിവ കലര്‍ത്തി കഷായം വെച്ചു കുടിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ നല്ലതാണ്. ബിപി ഉള്ളവര്‍ 3-6 ഗ്രാം മുരിങ്ങയില ദിവസവും കഴിയ്ക്കുന്നതു ഗുണം നല്‍കുംഒരു പിടി മുരിങ്ങയില ചൂടുവെള്ളത്തിലിടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഈ വെള്ളം കുടിയ്ക്കാം. ഹൈ ബിപി നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക് ഏറെ നല്ലൊരു മരുന്നാണ് മുരിങ്ങയില. യൂട്രസില്‍ ഉണ്ടാകുന്ന നീരു വറ്റാന്‍ മുരിങ്ങയില നല്ലതാണ്. സ്ത്രീകള്‍ മുരിങ്ങയില ഉപ്പു ചേര്‍ത്തു വേവിച്ച് നെയ്യുമായി ചേര്‍ത്തു കഴിയ്ക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പാലില്‍ മുരിങ്ങാപ്പൂ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കും. മുരിങ്ങവേരിന്റെ തൊലി കൊണ്ടുണ്ടാക്കുന്ന കഷായം ഗര്‍ഭിണികള്‍ക്ക് ഏറെ നല്ലതുമാണ്.

വിളര്‍ച്ച

വിളര്‍ച്ച

വിളര്‍ച്ചയ്ക്കുളള നല്ലൊരു മരുന്നാണ് മുരിങ്ങയില. മുരിങ്ങയില വേവിച്ച് തേങ്ങ ചേര്‍ത്തു കഴിയ്ക്കുന്നത് രക്തമുണ്ടാകാന്‍ നല്ലതാണ്. അനീമിയയുള്ളവര്‍ക്ക് ഈ മാര്‍ഗം പരീക്ഷിയ്ക്കാവുന്നതേയുള്ളൂ.

കാഴ്ച ശക്തി

കാഴ്ച ശക്തി

കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിയ്ക്കുന്നതിനുള്ള നല്ലൊരു മരുന്നാണ് മുരിങ്ങയില. ഇതിലെ വൈറ്റമിന്‍ എ, സി എന്നിവ ഗുണം നല്‍കുന്നു. കണ്ണിനെ ബാധിയ്ക്കുന്ന ചില രോഗങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ് ഇത്. മുരിങ്ങയിലയുടെ നീരും തേനും കലര്‍ത്തി കണ്ണിലെഴുതുന്നത് കണ്ണിന്റെ ചുവപ്പിനുള്ള നല്ലൊരു പ്രതിവിധിയാണ്.

ശരീരത്തിലെ വ്രണങ്ങള്‍

ശരീരത്തിലെ വ്രണങ്ങള്‍

ശരീരത്തിലെ വ്രണങ്ങള്‍ ഉണങ്ങാന്‍ മുരിങ്ങയിലയും മഞ്ഞളും ചേര്‍ത്ത് അരച്ചിടുന്നത് ഏറെ നല്ലതാണ്. മുറിവുകള്‍ക്കുളള നല്ലൊരു മരുന്നു കൂടിയാണ് ഇത്.

പെയിന്‍ കില്ലര്‍

പെയിന്‍ കില്ലര്‍

നല്ലൊരു പെയിന്‍ കില്ലര്‍ കൂടിയാണ് മുരിങ്ങ. മുരിങ്ങയുടെ വേരെടുത്ത് ഇതിന്റെ തൊലി കൊണ്ടു കഷായം വച്ചു കുടിയ്ക്കുന്നത് ശരീര വേദന മാറാന്‍ ഏറെ നല്ലതാണ്. സന്ധികളിലെ വേദനയ്ക്ക് മരിങ്ങയില, ഉപ്പ് എന്നിവ ചേര്‍ത്തരച്ച് ഇടുന്നതും ഏറെ നല്ലതാണ്. മുരിങ്ങയിലയുടെ നീര്, ഇഞ്ചിനീര് എന്നിവ ചേര്‍ത്ത് ചെറുതായി ചൂടാക്കി ഈ നീരു ചെവിയില്‍ ഒഴിയ്ക്കുന്നത് ചെവി വേദനയ്ക്കു നല്ലതാണ്.

പ്രമേഹരോഗികള്‍

പ്രമേഹരോഗികള്‍

പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണിത്. പ്രമേഹരോഗികള്‍ ദിവസവും മുരിങ്ങയില കഴിയ്ക്കുന്നത് ഷുഗറിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്.

English summary

Drumstick Leaves Should Not Include In Diet During Karkkidaka Month

Drumstick Leaves Should Not Include In Diet During Karkkidaka Month, Read more to know about,
Story first published: Thursday, July 26, 2018, 14:29 [IST]
X
Desktop Bottom Promotion