For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുരിങ്ങയും വെളിച്ചെണ്ണയും തൈറോയ്ഡിന് പരിഹാരം

മുരിങ്ങയും വെളിച്ചെണ്ണയും തൈറോയ്ഡിന് പരിഹാരം

|

ഇന്നത്തെ കാലത്തു വര്‍ദ്ധിച്ചു വരുന്ന രോഗങ്ങളില്‍ ഒന്നാണ് തൈറോയ്ഡ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിനു കാരണമാകുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ ഉല്‍പാദനം കൂടിയാലും കുറഞ്ഞാലും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉല്‍പാദനം കൂടുന്നത് ഹൈപ്പര്‍ തൈറോയ്ഡ് എന്ന അവസ്ഥയ്ക്കും കാരണമാകും.

ഹൈപ്പര്‍, ഹൈപ്പോ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ്. ഇതില്‍ തന്നെ ഹൈപ്പോതൈറോയ്ഡാണ് കൂടുതല്‍ പേരേയും അലട്ടുന്നത്.അതായത് തൈറോയ്ഡ് ഗ്രന്ഥികളുടെ ഉല്‍പാദനം വേണ്ട തീരിയില്‍ നടക്കാതിരിയ്ക്കുക. അതായത് തൈറോക്‌സിന്‍ ഉല്‍പാദനം വേണ്ടത്ര അളവുണ്ടാകാതിരിയ്ക്കുക. രണ്ടുതരം തൈറോയ്ഡ് ഉല്‍പാദനത്തിനും മുഖ്യപങ്കു വഹിയ്ക്കുന്നത് അയോഡിനാണ്. ഹോര്‍മോണ്‍ അധികമായാലും പ്രശ്‌നമാണ്. ഇതാണ് ഹൈപ്പര്‍ തൈറോയ്ഡിസത്തിനു കാരണമാകുന്നത്. ഇത് ശരീരത്തില്‍ പലതരം പ്രശ്‌നങ്ങളുണ്ടാക്കും. ഹൈപ്പര്‍തൈറോയ്ഡ് ശരീരത്തിന്റെ ആകെയുള്ള അപചയപ്രക്രിയയെ ബാധിയ്ക്കും.

തൈറോയ്ഡ് ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നു കൂടിയാണ്.വരണ്ട ചര്‍മം, മുടി കൊഴിച്ചില്‍ എന്നിവയെല്ലാം പ്രശ്‌നങ്ങള്‍ തന്നെയാണ്.

പൊതുവേ പാര്‍ശ്വ ഫലങ്ങളില്ലെന്നു കരുതപ്പെടുന്ന ആയുര്‍വേദം തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കും പല പരിഹാരങ്ങളും നിര്‍ദേശിയ്ക്കുന്നുണ്ട്. ഹൈപ്പര്‍ തൈറോയ്ഡിനും ഹൈപ്പോ തൈറോയ്ഡിനും പ്രത്യേക പരിഹാര വഴികളാണ് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നത്. പലതും നമുക്കു തന്നെ ചെയ്യാവുന്ന ചിലതുമാണ്. ഇത്തരം വഴികള്‍ക്കൊപ്പം ഭക്ഷണ ചിട്ടകളും ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നുമുണ്ട്. ഇത്തരം ചില പരിഹാര വഴികളെക്കുറിച്ചറിയൂ,

ഗൗട്ട്

ഗൗട്ട്

ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് ഗൗട്ട് എന്ന പ്രശ്‌നം വരാന്‍ സാധ്യതയുണ്ട്. കാലില്‍ നീരു വരുന്ന അവസ്ഥയാണ് ഇത്. ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത് സന്ധികളില്‍ വേദനയും വാതം പോലുള്ള പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. എരണ്ട എന്ന ചെടിയില്‍ നിന്നെടുക്കുന്ന തൈലം നിറുകയില്‍ തേച്ചു കുളിയ്ക്കുന്നത് ആയുര്‍വേദത്തില്‍ ഇതിനു പറയുന്ന പരിഹാരമാണ്.

നസ്യം

നസ്യം

നസ്യം ആയുര്‍വേദ പ്രകാരം പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ആയുര്‍വേദത്തിലെ പഞ്ചകര്‍മ ചികിത്സയുടെ ഒരു ഭാഗം കൂടിയാണ് ഇത്. ആയുര്‍വേദ ഓയില്‍ മൂക്കിന്റെ ഒരു ഭാഗത്തൂടെ ശ്വസിച്ച് മറുഭാഗത്തിലൂടെ കളയുന്ന രീതിയാണിത്. തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരം.

കളിമണ്ണു വച്ചുള്ള ചികിത്സാവിധിയും

കളിമണ്ണു വച്ചുള്ള ചികിത്സാവിധിയും

തൈറോയ്ഡ് ഭാഗത്ത് കളിമണ്ണു വച്ചുള്ള ചികിത്സാവിധിയും തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. തൈറോയ്ഡുള്ള ഭാഗത്ത്, അതായത് തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്താണ് ഇത്തരം കളിമണ്ണു വച്ച് ചികിത്സ നടത്താറ്.

ശിരോധാര

ശിരോധാര

ശിരോധാര തൈറയോഡ് പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന മറ്റൊരു ചികിത്സാ രീതിയാണ്. ഇതും ആയുര്‍വേദ ശാലകളില്‍ പ്രത്യേക പരിശീലനം സിദ്ധിച്ചവര്‍ ചെയ്യേണ്ട ഒന്നാണ്.

ജലകുംഭി അഥവാ വാട്ടര്‍ ലെറ്റൂസ്

ജലകുംഭി അഥവാ വാട്ടര്‍ ലെറ്റൂസ്

ജലകുംഭി അഥവാ വാട്ടര്‍ ലെറ്റൂസ് എന്നറിയപ്പെടുന്ന പ്രത്യേക തരം പായലുണ്ട്. ഇതും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇതിന് ആകാശത്താമര, നീര്‍പ്പോള തുടങ്ങിയ പല പേരുകളുമുണ്ട്. ഇത് അരച്ചു കഴുത്തിലിടുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമായി ആയുര്‍വേദം പറയുന്നു. ഇതിന്റെ നീരു കുടിയ്ക്കുന്നതും നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

നല്ല ശുദ്ധമായ വെളിച്ചെണ്ണ, അതായത് വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ തൈറോയ്ഡിന് നല്ലൊരു പരിഹാരമാണ്. ഇത് ദിവസവും ഒരു സ്പൂണ്‍ കഴിയ്ക്കുന്നതു നല്ലതാണ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകളാണ് ഇതിനു സഹായിക്കുന്നത്.വെളിച്ചെണ്ണ പാലിലോ ചൂടുവെള്ളത്തിലോ രാവിലെ ചേര്‍ത്തു കഴിച്ചാല്‍ മതിയാകും. ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയാണ് കണക്ക്. ഇത് വെറുതെ കഴിയ്ക്കുന്നതും നല്ലതാണ്. ഇതല്ലെങ്കില്‍ കാപ്പിയിലോ ചായയിലോ ചേര്‍ത്തു കഴിയ്ക്കാം. കഴുത്തില്‍, അതായത് തൈറോയ്ഡ് ഗ്ലാന്റിന്റെ ഭാഗത്ത് വെളിച്ചെണ്ണ ഉപയോഗിച്ചു മസാജ് ചെയ്യുന്നതും നല്ലതാണ്. ഉരുക്കുവെളിച്ചെണ്ണയാണ് കൂടുതല്‍ നല്ലത്.

മുരിങ്ങയുടെ തണ്ട്

മുരിങ്ങയുടെ തണ്ട്

മുരിങ്ങയുടെ തണ്ട് ഉണക്കിപ്പൊടിച്ച് ഇതു വെള്ളത്തില്‍ കലക്കി ഈ വെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് കഴുത്തില്‍ കെട്ടുന്നതും നല്ലൊരു പരിഹാര വഴി തന്നെയാണ്. ഇതല്ലെങ്കില്‍ ഇത് ഉണക്കി വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളത്തില്‍ മുക്കി പിഴിഞ്ഞു കഴുത്തില്‍ കെട്ടാം.

ഇത് കൂടി വന്നാല്‍ 15 ദിവസം അടുപ്പിച്ചു ചെയ്യുക. അതിലും കൂടുതല്‍ ചെയ്യരുത്. അല്ലാത്ത പക്ഷം കഴുത്തിലെ മസിലുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും.

ബ്രഹ്മി, ലെമണ്‍ ഗ്രാസ്

ബ്രഹ്മി, ലെമണ്‍ ഗ്രാസ്

ബ്രഹ്മി, ലെമണ്‍ ഗ്രാസ് പോലുള്ള ആയുര്‍വേദ സസ്യങ്ങളും തൈറോയ്ഡിന് നല്ലതാണ്. ഇത് അരച്ചു പുരട്ടുന്നതും ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും. ബ്രഹ്മി പോലുള്ളവ പല ഗുണങ്ങളും നല്‍കുന്ന, യാതൊരു പാര്‍ശ്വഫലങ്ങളും നല്‍കാത്ത ആയുര്‍വേദ സസ്യമാണ്.

എള്ള്, തേന്‍

എള്ള്, തേന്‍

എള്ള്, തേന്‍ എന്നിവ ഹൈപ്പോതൈറോയ്ഡിനു പറയുന്ന ഒരു പരിഹാരമാണ്. എള്ളു വറുത്തതും തേനും കലര്‍ത്തി കഴിയ്ക്കാം. എള്ള് അയോഡിന്‍ ഉല്‍പാദനത്തിന് നല്ലതാണ്.

സവാള

സവാള

നാം ഭക്ഷണത്തിനായി ഉപയോഗിയ്ക്കുന്ന സവാളയാണ് മറ്റൊരു പരിഹാരവിധി. സവാളനീര് കഴുത്തില്‍ പുരട്ടി മസാജ് ചെയ്യാം. സവാള മുറിച്ച കഴുത്തില്‍ കെട്ടിവച്ച് രാത്രി മുഴുവന്‍ കിടക്കുക. രാവിലെ ഇതു നീക്കാം. ഈ രീതിയില്‍ സവാളനീരം കഴുത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടും. ഇത് തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്. ഇത് അടുപ്പിച്ചു ചെയ്യുക.

അശ്വഗന്ധ

അശ്വഗന്ധ

അശ്വഗന്ധ ഇതിനുള്ള നല്ലൊരു പരിഹാരമാണ്. അശ്വഗന്ധ പാലില്‍ കലക്കി കുടിയ്ക്കാം. ഇത് തൈറോയ്ഡിനു പുറമേ പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണ്.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. ദിവസവും രണ്ടു ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ കഴിയ്ക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണയുടെ അതേ ഗുണങ്ങള്‍ തൈറോയ്ഡിന് തേങ്ങാപ്പാലും നല്‍കുന്നു.

English summary

Drumstick And Coconut Oil As Remedy To Treat Ayurveda

Ayurvedic remedy for hypo and hyper thyroid issues. read more to know about
X
Desktop Bottom Promotion