Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
വെറുംവയറ്റില്‍ ചെമ്പു കോപ്പയിലെ വെള്ളം കുടിയ്ക്കൂ
ചെമ്പു കോപ്പയില്‍ വച്ച വെള്ളം 1 മാസം അടുപ്പിച്ച്
ആരോഗ്യത്തിനു സഹായിക്കുന്ന പല ശീലങ്ങളും നമുക്കു തന്നെ സ്വയത്തമാക്കാവുന്നതേയുള്ളൂ. വലിയ ചിലവൊന്നുമില്ലാതെ നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചിലത്. ഇതില്‍ പെട്ട ഒന്നാണ് വെള്ളം കുടി. വെള്ളം ആരോഗ്യത്തിനും ചര്‍മ, മുടി സംരക്ഷണത്തിനുമെല്ലാം ഏറെ അത്യാവശ്യമായ ഒന്നാണ്. ഭക്ഷണം പോലെ തന്നെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്ന്.
വെള്ളം വെറുതേ കുടിയ്ക്കുന്നതിനേക്കാള്‍ ആരോഗ്യമുണ്ടാകുക ഇത് ചില പ്രത്യേക രീതികളില്‍ കുടിയ്ക്കുമ്പോഴാണ്. ഉദാഹരണത്തിന് തിളപ്പിച്ചു കുടിയ്ക്കുക, ചില പ്രത്യേക സാധനങ്ങള്‍ ചേര്‍ത്തു കുടിയ്ക്കുക, വെറുംവയറ്റില്‍ കുടിയ്ക്കുക, ഭക്ഷണത്തിന് നിശ്ചിത സമയമനുസരിച്ചു കുടിയ്ക്കുക. തുടങ്ങിയവയെല്ലാം ഇതില്‍ പെടും.
നാം പലപ്പോഴും കലത്തിലോ കുടത്തിലോ അല്ലെങ്കില്‍ ജഗിലോ ആണ് വെള്ളം വയ്ക്കാറ്. ഇത്തരം വസ്തുക്കള്‍ ചെമ്പു കൊണ്ടുണ്ടാക്കിയതാണെങ്കില്‍ ഗുണം ഏറെ നല്‍കുമെന്നതാണ് ശാസ്ത്രീയ സത്യം.

അതായത് ചെമ്പു പാത്രത്തില്‍ വച്ച വെള്ളം ആരോഗ്യപരമായ ഗുണങ്ങള്‍ നല്കാന് ഏറെ നല്ലതാണെന്നര്‍ത്ഥം. ഇത്തരം വെള്ളം കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നറിയൂ,

പ്രതിരോധ ശേഷി
ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്ന ഒന്നാണിത്. അണുബാധകള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതിന്റെ ഒലിഗോഡൈനാമിക് സ്വഭാവം വെള്ളത്തില്‍ അണുക്കളുണ്ടെങ്കില്‍ ഇവയെ നശിപ്പിയ്ക്കുന്നു. കുടിയ്ക്കുന്ന വെള്ളത്തില്‍ നിന്നുള്ള അണുബാധകള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ.് വാട്ടര്‍ പ്യൂരിഫയറിന്റെ ഗുണം ചെയ്യുന്ന ഇത് ബാക്ടീരിയല്‍ രോഗങ്ങളായ വയളിറക്കം പോലുളള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്.

തൈറോയ്ഡിന്റെ ശരിയായ പ്രവര്‍ത്തനത്തിന്
ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ് തൈറോയ്ഡ് പ്രശ്നങ്ങള്‍. ഇതിനുള്ള സ്വാഭാവിക പ്രതിവിധിയില്‍ പെട്ട ഒന്നാണിത്. ചെമ്പ് തൈറോയ്ഡിന്റെ ശരിയായ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. ഇതുവഴി കോപ്പര്‍ പാത്രത്തിലെ വെള്ളം തൈറോയ്ഡിനെ സഹായിക്കും. കോപ്പര്‍ ശരീരത്തിലെത്തുവാന്‍ ഇത് സഹായിക്കുന്നു.

കൊളസ്ട്രോള്‍
പലരേയും അലട്ടുന്ന ഒന്നാണ് കൊളസ്ട്രോള്‍. ചെമ്പു പാത്രത്തിലെ വെള്ളം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഹൃദയാരോഗ്യത്തിനും ചെമ്പു പാത്രത്തില്‍ സൂക്ഷിച്ച വെള്ളം നല്ലതാണ്. രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കും. രക്തക്കുഴലുകളിലെ തടസങ്ങള്‍ നീക്കാനും ചെമ്പ് ഏറെ നല്ലതാണ്.

വേദന
വാത രോഗത്തിനുള്ള നല്ലൊരു പരിഹാരമാണ് ചെമ്പു പാത്രത്തിലെ വെള്ളം കുടിയ്ക്കുന്നത്. ഇത് ശരീരത്തിലെ എല്ലാ തരം വേദനകള്‍ക്കും നല്ലൊരു പരിഹാരം കൂടിയാണ്. നല്ലൊരു പെയിന്‍ കില്ലറാണ് ചെമ്പ്

ചെമ്പ് വെള്ളം
ചെമ്പ് വെള്ളം ശുദ്ധീകരിക്കുക മാത്രമല്ല ശരീരത്തിന് ആവശ്യമായ മിനറലുകള്‍ ലഭ്യമാക്കുകയും ചെയ്യും. ചെമ്പുപാത്രത്തില്‍ വെള്ളം ശേഖരിച്ചുവെയ്ക്കുന്നത് ദിവസവും ആവശ്യമായ അളവില്‍ ശരീരത്തിന് ചെമ്പ് ലഭ്യമാക്കും.

ടോക്സിനുകള്‍
ശരീരം ശുദ്ധീകരിയ്ക്കാനുള്ള, അതായത് ടോക്സിനുകള്‍ നീക്കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണിത്. ഇതു വഴി ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും അകറ്റി നിര്‍ത്താന്‍ സാധിയ്ക്കും. ചെമ്പ് വെള്ളം ശുദ്ധീകരിക്കുക മാത്രമല്ല ശരീരത്തിന് ആവശ്യമായ മിനറലുകള്‍ ലഭ്യമാക്കുകയും ചെയ്യും. ചെമ്പുപാത്രത്തില്‍ വെള്ളം ശേഖരിച്ചുവെയ്ക്കുന്നത് ദിവസവും ആവശ്യമായ അളവില്‍ ശരീരത്തിന് ചെമ്പ് ലഭ്യമാക്കും.

തടി
തടി കുറയ്ക്കാന്‍ സഹായിക്കുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു വഴിയാണ് ചെമ്പു പാത്രത്തില്‍ 8 മണിക്കൂറെങ്കിലും സൂക്ഷിച്ച വെള്ളം ഒരു ഗ്ലാസ് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ചു തേനും ചേര്‍ത്തു കുടിച്ചാല്‍ ഗുണം കൂടൂം. വേണമെങ്കില്‍ ചെറുതായി ചൂടാക്കിയ വെള്ളം ഉപയോഗിയ്ക്കുകയും ചെയ്യാം. ടോക്സിനുകള്‍ നീക്കിയും ദഹനം മെച്ചപ്പെടുത്തിയുമാണ് ഇത് സഹായിക്കുന്നത്

ബിപി പ്രശ്നങ്ങള്‍
ബിപി പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ചെമ്പു പാത്രത്തിലെ വെള്ളം കുടിയ്ക്കുന്നത്. ബിപിയില്‍ വ്യതിയാനങ്ങളുള്ളവര്ക്കു ദിവസവും ഈ വഴി പരീക്ഷിയ്ക്കാം. ചെമ്പിന്റെ അംശം ശരീരത്തിലെത്തുന്നാണ് ഈ ഗുണം നല്‍കുന്നത്.

ലിവര്‍, കിഡ്നി
ലിവര്‍, കിഡ്നി ആരോഗ്യത്തിനും മികച്ചതാണ് കോപ്പര്‍ കോപ്പയിലെ ഒരു ഗ്ലാസ് വെള്ളം ശീലമാക്കുന്നത്. ഇത് ടോക്സിനുകള്‍ പുറന്തള്ളിയാണ് ഈ ഗുണം നല്‍കുന്നത്.



Click it and Unblock the Notifications