For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ 1 ഗ്ലാസ് പുതിയില ഇട്ടു വച്ച വെള്ളം 1 ആഴ്ച

രാവിലെ 1 ഗ്ലാസ് പുതിയില ഇട്ടു വച്ച വെള്ളം 1 ആഴ്ച

|

മിന്റ് അഥവാ പുതിനയില വളരെയേറെ പ്രയോജനങ്ങള്‍ നല്‍കുന്ന ഒരു വസ്തുവാണ്. ഇലയായതു കൊണ്ടു തന്നെ ഇലക്കറികളുടെ ഗുണം നല്‍കുന്ന ഒന്നാണ് പ്രത്യേക മണവും സ്വാദും നല്‍കുന്ന മിന്റ് ഇലകള്‍.

ഭക്ഷണത്തില്‍ രുചിയ്ക്കും മണത്തിനുമായി മിന്റ് ഇലകള്‍ ഉപയോഗിയ്ക്കാറുണ്ട്. രുചിയ്ക്കും മണത്തിനും പുറമേ ഇവയ്ക്ക് ആരോഗ്യ പരമായ പല ഗുണങ്ങളുമുണ്ട്.

വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് പുതിനയില. ദഹനം മെച്ചപ്പെടുത്തുന്നതിനുള്ള നല്ലൊരു വഴി. ഭക്ഷണത്തില്‍ ഇതു ചേര്‍ക്കുന്നതിന്റെ ഒരു പ്രധാന ഉദ്ദേശ്യം ഇതു കൂടിയാണ്.

100 ഗ്രാം പുതിനയില്‍ 4.80 ശതമാനം പ്രോട്ടീന്‍. 0.6 ശതമാനം കൊഴുപ്പ്, 2.00 ശതമാനം നാരുകള്‍ , 1.60 ശതമാനം ധാതു ലവണങ്ങള്‍ , 0.20 ശതമാനം കാത്സ്യം , 0.08 ശതമാനം ഫോസ്ഫറസ് , 15.06 മില്ലി ഗ്രാം ഇരുമ്പ്, 50 മില്ലിഗ്രാം വിറ്റാമിന്‍ സി, 27009 യൂണിറ്റ് 'വിറ്റാമിന്‍ എ' എന്നിവ അടങ്ങിയിട്ടുണ്ട്.

പുതിനയില ഉപയോഗിയ്ക്കാവുന്ന മറ്റൊരു വഴിയാണ് വെള്ളത്തിലിട്ടു കുടിയ്ക്കുകയെന്നത്. ഇത് രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

പുതിനയിട്ട വെളളം വെറുംവയറ്റില്‍ കുടിയ്ക്കുന്നതു കൊണ്ടുള്ള ചില പ്രത്യേക ഗുണങ്ങളെക്കുറിച്ചറിയു,

ധാരാളം പോഷകങ്ങളും

ധാരാളം പോഷകങ്ങളും

ഈ ഇലയില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കാര്‍ബൈഹൈഡ്രേറ്റുകള്‍ , പ്രോട്ടീന്‍, , ഫാറ്റ്, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, വൈറ്റമിന്‍ സി, എ എന്നിവ ഈ ഇലയില്‍ അടങ്ങിയിട്ടുണ്ട്.ശരീരത്തിന് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആവശ്യമായ പോഷകങ്ങളാണ് ഇവ.

നല്ലൊരു എനര്‍ജി ഡ്രിങ്കാണ്

നല്ലൊരു എനര്‍ജി ഡ്രിങ്കാണ്

നല്ലൊരു എനര്‍ജി ഡ്രിങ്കാണ് പുതിനയിട്ട വെള്ളമെന്നു വേണം, പറയാന്‍. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് നല്ലൊരു എനര്‍ജി ഡ്രിങ്ക് ഗുണം നല്‍കും. പുതിനയിട്ട വെളളം കുടിയ്ക്കുന്നത്. ഇത് പ്രത്യേകിച്ചും വേനലിലും ക്ഷീണമുള്ളപ്പോഴും ഗുണം നല്‍കും. നാച്വറല്‍ എനര്‍ജി ഡ്രിങ്കായി ഇത് ഉപയോഗിയ്ക്കാം.

മോണ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും

മോണ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും

മോണ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വായയുടെ ആരോഗ്യത്തിനും പുതിന വെള്ളം ഏറെ നല്ലതാണ്. ഇത് പല്ലിന്റെ കേടിനും വായ്‌നാറ്റത്തിനും കാരണമായ ബാക്ടീരിയകളെ കൊന്നൊടുക്കുന്നു. ശ്വാസത്തിന്റെ ദുര്‍ഗന്ധവും നീക്കുന്നു. പല മൗത്ത്ഫ്രഷ്‌നറുകളിലും ച്യൂയിംഗ് ഗമ്മിലുമെല്ലാം പുതിനയാണ് പ്രധാന ചേരുവപല്ലുവേദനയ്ക്ക് പുതീനനീര് പഞ്ഞിയില്‍ മുക്കി വെച്ചാല്‍ വേദനമാറും. ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതീനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ സുഖപ്പെടും.

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് അത്യുത്തമം തന്നെയാണ്. ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു പരിഹാരമാണ് പുതിനയിട്ട വെളളം കുടിയ്ക്കുന്നത്. പുതിന ചേര്‍ത്ത് ച്യൂയിംഗ് ഗം ചവയ്ക്കുന്നവരില്‍ തന്നെ ഇത് ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

എല്ലാ ഇലകളേയും പോലെ തടി കുറയ്ക്കാന്‍ സഹായകമായ ഒന്നാണ് പുതിനയും ഇതിട്ട വെള്ളവും. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതു വഴി ഇത് തടിയും വയറുമെല്ലാം കുറയ്ക്കും. ഇത് വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.

അസിഡിറ്റി, ഗ്യാസ്

അസിഡിറ്റി, ഗ്യാസ്

അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണിത്. പുതിനയിട്ട വെള്ളം കുടിയ്ക്കുന്നത് വയറ്റിലെ ആസിഡ് ഉല്‍പാദനം ശരിയായി നടക്കാന്‍ സഹായിക്കുന്നു. ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു.

കോള്‍ഡ്, അലര്‍ജി

കോള്‍ഡ്, അലര്‍ജി

കോള്‍ഡ്, അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് പുതിനയിട്ട വെള്ളം. പുതിനയിലെ മെന്തോള്‍ എന്ന ഘടകം കഫക്കെട്ടു മാറാന്‍ ഏറെ നല്ലതാണ്. കോള്‍ഡിനുള്ള നല്ലൊരു പ്രതിവിധിയാണ് പുതിന. ഇത് ഇത് കഫക്കെട്ടും മൂക്കടപ്പുമെല്ലാം മാറ്റും.പല ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് പുതിനയിട്ട വെള്ളം തൊണ്ടവേദനയ്ക്കും ഇത് നല്ലൊരു പരിഹാരമാണ്. ശ്വാസംമുട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് അത്യുത്തമമാണ്.ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ ഇത് ശീലമാക്കുന്നത് ഏറെ നല്ലതാണ്.

ദഹനപ്രശ്‌നങ്ങള്‍ക്കും

ദഹനപ്രശ്‌നങ്ങള്‍ക്കും

ദഹനപ്രശ്‌നങ്ങള്‍ക്കും ഗ്യാസിനുമുള്ള നല്ലൊരു പരിഹാരമാണ് പുതിന. ഇത് വെള്ളത്തിലിട്ടോ പുതിനച്ചായ കുടിയ്ക്കുന്നതോ ഗുണം നല്‍കും. ഇതുല്‍പാദിപ്പിയ്ക്കുന്ന എന്‍സൈമുകള്‍ ദഹനം ശരിയാക്കുന്നു. രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിനു ചേര്‍ന്ന ഉത്തമമായ മാര്‍ഗമാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരവും. അസിഡിറ്റി മാറ്റി നിര്‍ത്തും.

മോണിംഗ് സിക്‌നസിനുള്ള നല്ലൊരു പരിഹാരം

മോണിംഗ് സിക്‌നസിനുള്ള നല്ലൊരു പരിഹാരം

ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന മോണിംഗ് സിക്‌നസിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് പുതിന. ഇതിന്റെ മണവും രുചിയുമെല്ലാം മോണിംഗ് സിക്‌നസ് മാറ്റുന്നു.

പുതിന

പുതിന

പുതിന തലേന്നു രാത്രി വെള്ളത്തില്‍ ഇട്ടു വച്ച് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് ദിവസവും പല തവണയായി കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ലേശം നാരങ്ങാനീരും ചേര്‍ക്കുന്നത് ഏറെ നല്ലതാണ്.

ശരീരത്തിനു തണുപ്പു നല്‍കുന്ന ഒന്നു കൂടിയാണിത്.

ചര്‍മത്തിലെ അലര്‍ജിയും

ചര്‍മത്തിലെ അലര്‍ജിയും

ചര്‍മത്തിലെ അലര്‍ജിയും ചൊറിച്ചിലുമെല്ലാം മാറ്റാനുള്ള നല്ലൊരു വഴിയാണ് പുതിന. ഇത് അരച്ചു ചൊറിച്ചിലുള്ളിടത്ത് തേയ്ക്കുന്നത് നല്ലതാണ്.

English summary

Drink Pudhina Water In An Empty Stomach

Drink Pudhina Water In An Empty Stomach, Read more to know about,
Story first published: Friday, August 17, 2018, 14:59 [IST]
X
Desktop Bottom Promotion