For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരക്കെട്ടിലേയും വയറ്റിലേയും കൊഴുപ്പിന് കഞ്ഞിവെള്ളം

ദിവസവും അല്‍പം ഉപ്പിട്ട് വെറും വയറ്റില്‍ കഞ്ഞിവെള്ളം കുടിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍

|

കഞ്ഞിവെള്ളം കുടിക്കാന്‍ തന്നെ മടി കാണിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇതിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് നിങ്ങളറിഞ്ഞാല്‍ ഒരിക്കലും കഞ്ഞിവെള്ളം കളയില്ല. കാരണം അമൃത് കുടിക്കുന്നതിന് തുല്യമാണ് പലപ്പോഴും കഞ്ഞിവെള്ളം കുടിക്കുന്നത്. കാരണം അത്രക്കധികം ആരോഗ്യ ഗുണങ്ങള്‍ കഞ്ഞി വെള്ളത്തിനുണ്ട്. ഏത് രോഗത്തേയും വളരെ നിഷ്പ്രയാസം പ്രതിരോധിക്കാന്‍ കഞ്ഞിവെള്ളത്തിന് കഴിയുന്നു. ദിവസവും രാവിലെ വെറും വയറ്റില്‍ അല്‍പം ഉപ്പിട്ട് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. നമ്മുടെ പൂര്‍വ്വികരെല്ലാം തന്നെ കഞ്ഞിവെള്ളവും ഉപ്പും കഞ്ഞിയും എല്ലാം കഴിക്കുന്നവരായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും അവരുടെ ആരോഗ്യം വളരെയധികം സ്‌ട്രോങ് ആയി ഇരിക്കുന്നതും.

കഞ്ഞിവെള്ളം ശരിക്കും മരുന്നിന്റെ ഗുണം ചെയ്യുന്ന ഒന്നാണ്. ഏത് തരത്തിലും ആരോഗ്യത്തിന് പ്രതിരോധിക്കാന്‍ സഹായിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. ദിവസവും ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം ശീലമാക്കൂ. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കഞ്ഞിവെള്ളം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പെട്ടെന്ന് പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സഹായിക്കുന്നു കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തിന്റെ ഉപയോഗത്തിലൂടെ ഏത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ദിവസവും കഞ്ഞിവെള്ളം കഴിക്കുന്നതിലൂടെ ഏതൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു എന്ന് നോക്കാം.

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം

ശാരീരികമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കഞ്ഞിവെള്ളം. ശാരീരികവും മാനസികവുമായി ഉന്‍മേഷം നല്‍കുന്നതിന് സഹായിക്കുന്നു കഞ്ഞിവെള്ളം. രാവിലെ തന്നെ ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം അല്‍പം ഉപ്പിട്ട് കുടിക്കുന്നത് ഏത് ക്ഷീണത്തേയും പെട്ടെന്ന് അകറ്റുന്നതിന് സഹായിക്കുന്നു. ഇത് ശാരീരികവും മാനസികവുമായ ഉണര്‍വ്വ് നല്‍കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് ഇത് സഹായിക്കുന്നുണ്ട്. രാവിലെ തന്നെ ഇത് ശീലമാക്കുക. ഏത് എനര്‍ജി ഡ്രിങ്കിനേക്കാള്‍ ഉത്തമമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

അമിത ക്ഷീണം

അമിത ക്ഷീണം

അമിതക്ഷീണം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കഞ്ഞിവെള്ളം. ക്ഷീണം നമ്മുടെ ഒരു ദിവസത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കഞ്ഞിവെള്ളം. എത്ര വലിയ ക്ഷീണത്തിനും അലച്ചിലിനും എല്ലാം പ്രതിരോധം തീര്‍ക്കാന്‍ ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം മതി.

 ശോധന കൃത്യമാക്കുന്നു

ശോധന കൃത്യമാക്കുന്നു

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായിരിക്കും ശോധന കൃത്യമല്ലാത്തത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കഞ്ഞിവെള്ളം. ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം ഉപ്പ് മിക്‌സ് ചെയ്ത് കഴിക്കുന്നത് ശോധന വളരെ കൃത്യമാക്കുന്നു. മാത്രമല്ല പലരും രാവിലെ പ്രതിസന്ധി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളത്തിന് കഴിയുന്നു.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു അവസ്ഥയാണ് പലപ്പോഴും നിര്‍ജ്ജലീകരണം. നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. എന്നാല്‍ എത്ര വലിയ പ്രതിസന്ധിയാണെങ്കിലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കഞ്ഞിവെള്ളം. നിര്‍ജ്ജീലകരണം പോലുള്ള പ്രശ്നങ്ങള്‍ നമ്മുടെ ശരീരത്തെ വളരെ പ്രതികൂലമായി ആക്രമിയ്ക്കും. ഇതിനെ ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

ഡയറിയ തടയുന്നു

ഡയറിയ തടയുന്നു

കുട്ടികളെയും മുതിര്‍ന്നവരേയും ഒരു പോലെ ബാധിക്കുന്ന അവസ്ഥയാണ് ഡയറിയ. അതിന് പ്രതിരോധം തീര്‍ക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കഞ്ഞിവെള്ളം. ഡയറിയ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാനും കഞ്ഞി വെള്ളത്തിന് കഴിയും. കഞ്ഞി വെള്ളം രാവിലെ തന്നെ വെറും വയറ്റില്‍ ഉപ്പിട്ട് കുടിയ്ക്കാം.

 വയറിളക്കം തടയാന്‍

വയറിളക്കം തടയാന്‍

വയറിളക്കത്തിന് പെട്ടെന്ന് പ്രതിരോധം തീര്‍ക്കാന്‍ സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഇത് പിടിച്ച് നിര്‍ത്തിയ പോലെ തന്നെ നില്‍ക്കുന്നതാണ്. ഏത് അവസ്ഥയിലും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു കഞ്ഞിവെള്ളം. വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരെ പലപ്പോഴും കഞ്ഞി വെള്ളം സഹായിക്കാറുണ്ട്. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല.

 ദഹനത്തിന്

ദഹനത്തിന്

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. ദഹനത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ഏത് അവസ്ഥയിലും ഇത് പ്രതിരോധം തീര്‍ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയമൊന്നും കൂടാതെ തന്നെ നമുക്ക് പ്രശ്‌നങ്ങളെ പ്രതിരോധിക്കാവുന്നതാണ്.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കഞ്ഞിവെള്ളം. ഇത് ഏത് അവസ്ഥയിലും ആരോഗ്യത്തിന് സഹായിക്കുന്നു. ശരീരത്തില്‍ ടോക്‌സിന്‍ നിറഞ്ഞാല്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു കഞ്ഞിവെള്ളം വെറും വയറ്റില്‍ കുടിക്കുന്നത്.

 തടി കുറക്കാന്‍

തടി കുറക്കാന്‍

അമിതവണ്ണവും കുടവയറും കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും പരിഹാരം കാണാവുന്ന ഒന്നാണ് കഞ്ഞിവെള്ളത്തിലൂടെ. കഞ്ഞിവെള്ളം ദിവസവും വെറും വയറ്റില്‍ അല്‍പം ഉപ്പിട്ട് കുടിച്ചാല്‍ അത് ഏത് അവസ്ഥയിലും ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല സ്ഥിരമായി ഒരു മാസം കുടിച്ചാല്‍ തന്നെ ചാടിയ വയറെല്ലാം ഒതുങ്ങി ആരോഗ്യം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കഞ്ഞിവെള്ളം. ഇത് ആരോഗ്യത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായ രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു ഇത്.

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഏത് വലിയ കൊളസ്‌ട്രോള്‍ ആണെങ്കിലും അതിന് പരിഹാരം കാണാന്‍ സ്ഥിരമായി കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കുക. ഇത് പെട്ടെന്ന് തന്നെ കൊളസ്‌ട്രോളില്‍ മാറ്റം വരുത്തുന്നു.

English summary

Drink one glass of rice water on an empty stomach

Drink one glass of rice water on an empty stomach and see what happens to your body, read on
Story first published: Tuesday, June 19, 2018, 14:18 [IST]
X
Desktop Bottom Promotion