For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാർദ്ധക്യത്തെ അലട്ടുന്ന രോഗങ്ങൾ

By Seethu
|

ഐക്യരാഷ്ട്രസംഘടനയുടെ കണക്കു പ്രകാരം ലോകജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം ദിവസം തോറും കൂടി കൊണ്ടിരിക്കുകയാണ്.2050 ആകുന്നതോടെ ആ സംഖ്യ 2 ബില്ല്യണും കടക്കും എന്നാണ് സൂചന.

പ്രായമാകൽ ഒഴിവാക്കാൻ കഴിയാത്തതും അനിവാര്യമായതും ആയ ഒരു പ്രക്രിയയാണ്.ജീനുകൾ, ജീവിതശൈലികൾ, ഭക്ഷണക്രമം, പരിസ്ഥിതി തുടങ്ങി പല ഘടകങ്ങളും ദീർഘായുസ്സ് നിശ്ചയിക്കുന്നു.ആധുനിക കാലത്തു ജീവൻ നിലനിർത്താനും ആയുസ്സു നീട്ടാനും ശാസ്ത്രം,സാങ്കേതികവിദ്യ, മരുന്നുകൾ എന്നിവയുടെ മുന്നേറ്റങ്ങൾക്കു സാധിക്കുന്നുണ്ടെങ്കിലും,ഓരോ ദിവസം കഴിഞ്ഞു പോകുമ്പോഴും പ്രായം നമ്മളെ ഏതെങ്കിലും രീതിയിൽ ബാധിക്കുക തന്നെ ചെയ്യും.

f

ഒരു വ്യക്തിയുടെ ശരീരം പ്രായമാകുമ്പോൾ , ശാരീരിക അവസ്ഥകൾ പല രോഗങ്ങൾക്കും അസ്വസ്ഥതകൾക്കും വഴിമാറുന്നു.പ്രായമായവരെ ബാധിക്കുന്ന ചില പൊതു ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം.ഈ രോഗങ്ങൾ പ്രായമായവർക്ക് മാത്രം വരുന്നവയല്ല, എങ്കിലും പ്രായമായവരിൽ ഇത് അധികമാണെന്ന് മാത്രം.

തിമിരം പോലുള്ള കണ്ണ് രോഗങ്ങൾ

തിമിരം പോലുള്ള കണ്ണ് രോഗങ്ങൾ

പ്രയമാകുമ്പോൾ കണ്ണിലെ ക്രിസ്റ്റലിൻ ലെൻസ് വികസിക്കുകയും വെളിച്ചം കടന്നു പോകാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയുന്നു.

ശസ്ത്രക്രിയയിലൂടെ അല്ലെങ്കിൽ ടോപ്പിക്കൽ ചികിത്സയിലൂടെ ഇത് ചികിൽസിക്കാവുന്നതാണ്. പ്രായമാകുമ്പോൾ കാഴ്ച മങ്ങാൻ തുടങ്ങുന്നത് ലൈറ്റ് സെൻസിറ്റീവ് കോശങ്ങൾ തളരുന്നത് കൊണ്ടാണ്.

അൽഷിമേഴ്സ് രോഗം

അൽഷിമേഴ്സ് രോഗം

ഒരിക്കൽ ഈ അസുഖം വന്നു കഴിഞ്ഞാൽ മാറുകയില്ല എന്നതാണ് വാസ്തവം.65 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഈ രോഗം വളരെ കൂടുതലാണ്.

ഡിമെൻഷ്യയുടെ മറ്റൊരു തലം പ്രകടമാക്കുന്ന ഈ രോഗം ലോകമെമ്പാടുമുള്ള 3 ദശലക്ഷംആളുകളിൽ കണ്ടു വരുന്നു. അൽഷിമേഴ്സ് രോഗം ബാധിക്കുന്നത് ഒരു വ്യക്തിയുടെ വൈകാരികവും മാനസികവും പെരുമാറ്റശേഷിയുമുള്ള കഴിവുകളെയാണ്.

 വിഷാദം

വിഷാദം

ജീവിത ശൈലിയിലെ മാറ്റം , പ്രിയപ്പെട്ടവരുടെ നഷ്ടം, ഒറ്റപ്പെടൽ തുടങ്ങിയവയുള്ള മാനസിക പിരിമുറുക്കത്തിൽ നിന്നാണ് വിഷാദത്തിലെത്തിച്ചേരുന്നത് .ഓർമക്കുറവ് , ക്ഷീണം, മറ്റ് ശാരീരിക പ്രശ്നങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ

ഹൃദയ സംബന്ധമായ അസുഖങ്ങൾ

ഹൃദയ സംബന്ധമായ അസുഖങ്ങൾ

ഹൃദയത്തിന്റെയും രക്ത കുഴലുകളുടെയും ക്രമക്കേട് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കിയേക്കാം . ലോകത്തു ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമാണ് .

അറുപതുവയസ്സും അതിൽ കൂടുതലും പ്രായമുള്ളവരിൽ 87% ആളുകളിലും പലതരത്തിലുള്ള ഹൃദയ രോഗങ്ങൾ കണ്ടെത്തിയിട്ടുണ്ട് . രക്തസമ്മർദ്ദം, കൊറോണറി ഹൃദ്രോഗം, സെറിബ്രൊറസ്കുലർ രോഗം, പെരിഫറൽ ആർട്ടറി രോഗം, റുമാറ്റിക് ഹൃദ്രോഗം, ഹൃദയാഘാതം, തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.

 സന്ധികളുടെ ബലക്കുറവ് / എല്ലു തേയ്മാനം

സന്ധികളുടെ ബലക്കുറവ് / എല്ലു തേയ്മാനം

എല്ലുകളിലെ ഓസ്റ്റിയോപൊറോസിസ് (Bone mineral density) (BMD) കുറയുകയും ഇത് മൂലം ഇടയ്ക്കിടെ ഫ്രാക്ച്ചറുകൾ ഉണ്ടാകാനും ഇടയാകും .വിറ്റാമിൻ ഡി, കാൽസ്യം,തുടങ്ങിയവുടെ കുറവ് , ഹോർമോൺ മാറ്റങ്ങൾ,ഹൈപ്പോത്രൈറോയിഡിസം, തുടങ്ങിയ രോഗങ്ങൾ കാരണവും ഇത് സംഭവിക്കാം.

100 ഓളം ആർത്രൈറ്റിസ് രോഗങ്ങൾ ഉണ്ട് , അതിൽ എല്ലു തേയ്മാനം ആണ് പ്രായമായവരിൽ കൂടുതൽ കണ്ടു വരുന്നത് . ചെറിയ രീതിയിൽ തുടങ്ങി വിട്ടു മാറാത്ത അവസ്ഥയിൽ എത്തുന്ന രോഗമാണിത് .

 പ്രോസ്ട്രേറ്റ് വലുതാവുക

പ്രോസ്ട്രേറ്റ് വലുതാവുക

പ്രായമായ പുരുഷന്മാരിൽ പൊതുവായി കണ്ടു വരുന്ന രോഗമാണിത് . മൂത്രാശയ സംബന്ധമായ പല ബുദ്ധിമുട്ടുകളും ഇത് മൂലം ഉണ്ടാകാം .

ഇടയ്ക്കിടെ ഉള്ള മൂത്ര ശങ്ക, മൂത്രം താനേ ഒഴിച്ച് പോവുക, തുടങ്ങിയവയാണ് ലക്ഷണങ്ങൾ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ പിന്നീട് ഇത് മൂത്രനാളികളുടെ അണുബാധ, വൃക്ക രോഗങ്ങൾ എന്നിവയിലേക്ക് മാറുന്നു .

 പ്രമേഹം

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹം എന്ന രോഗാവസ്ഥ. ശരീരം ഇൻസുലിൻ ഉല്പാദിപ്പിക്കാത്തതോ, ഇന്സുലിനോട് പ്രതികരിക്കാത്തതോ ആണ് ഇതിനു കാരണം.പ്രമേഹ രോഗം പൂർണമായും മാറ്റാൻ കഴിയാത്തതാണ്.

മരുന്നിലൂടെയും,ചികിത്സയിലൂടെയും ജീവിത ശൈലിയിൽ മാറ്റം വരുത്തുന്നതിലൂടെയും നിയന്ത്രിക്കാം എന്ന് മാത്രം.

 കാൻസർ

കാൻസർ

ക്രമരഹിതമായ സെൽ വളർച്ച മൂലം ഉണ്ടാകുന്ന നൂറിലധികം രോഗങ്ങളുള്ള ഒരു ഗ്രൂപ്പാണ് കാൻസർ. കാൻസർ എല്ലാ പ്രായക്കാർക്കും ബാധകമാണെങ്കിലും,പ്രോസ്ട്രേറ്റ് കാൻസർ, ബ്രെസ്റ് കാൻസർ തുടങ്ങിയവ പ്രായമായവരിൽ ആണ് കൂടുതൽ .

 അനീമിയ

അനീമിയ

രക്തത്തിലെ കോശങ്ങളിലോ ഹീമോഗ്ലോബിനിലോ ഉണ്ടാകുന്ന കുറവാണു വിളർച്ച അല്ലെങ്കിൽ അനീമിയ .

ശരീരത്തിന് വേണ്ട ഓസ്‍യ്ഗൻ രക്തത്തിനു വഹിക്കാൻ കഴിയാതെ വരുമ്പോഴാണ് അനീമിയ എന്ന അവസ്ഥ ഉണ്ടാകുന്നത് .സന്ധിവേദന, ക്ഷീണം, ബലഹീനത, ശ്വാസം മുട്ടൽ തുടങ്ങിയവയാണ് അനീമിയയുടെ ലക്ഷണങ്ങൾ .

 സന്ധിവാതം

സന്ധിവാതം

ഒന്നോ അതിലധികമോ സന്ധികളുടെ വീക്കം കൂട്ടുന്ന ഒരു അസുഖമാണ് സന്ധിവാതം.100-ൽ അധികം വ്യത്യസ്ത സന്ധിവാതങ്ങൾ ഉണ്ട്.

സന്ധിവേദനയുടെ ഏറ്റവും സാധാരണമായ രൂപമാണ് സന്ധിവാതം അഥവാ ആസ്ട്രോ ആർത്രൈറ്റിസ്.സന്ധിയിൽ ഉണ്ടാകുന്ന വീക്കം മൂലമുള്ള വേദനയാണ് ആദ്യ ലക്ഷണം

 ബാലൻസ് ഡിസോർഡർ

ബാലൻസ് ഡിസോർഡർ

ബാലൻസ് ഡിസോർഡർ എന്നത് ഒരു വ്യക്തിക്ക് അസ്ഥിരമായി തോന്നാൻ ഇടയാക്കുന്ന ഒരു അസ്വാസ്ഥ്യമാണ്, ഉദാഹരണത്തിന് നിൽക്കുകയോ നടക്കുകയോ ചെയ്യുമ്പോൾ. തല കറങ്ങുന്ന പോലെയോ, പൊങ്ങി കിടക്കുന്ന പോലെയോ തോന്നുന്ന അവസ്ഥ . ശരീരത്തിലെ നിരവധി അവയവങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുമ്പോഴാണ് ബാലൻസ് ലഭിക്കുക. ഏതെങ്കിലും ഒരവയവത്തിനു ചെറിയ തകരാറു സംഭവിച്ചാൽ പോലും ശരീരത്തെ നമുക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നേക്കാം .

ശരിയായ അവബോധവും പരിചരണവും കൊണ്ട്, വാർദ്ധക്യത്തിലെ ഈ പ്രശ്നങ്ങൾ ഒഴിവാക്കാനും ആരോഗ്യകരമായതും സന്തുഷ്ടവുമായ ജീവിതം നയിക്കാനും കഴിയും.പ്രായമാകുന്ന അവസ്ഥ നമ്മളെയും നാളെ തേടി വരുമെന്ന് ഓർത്തുകൊണ്ട് വാർദ്ധക്യത്തിൽ ബുദ്ധിമുട്ടുന്നവരെ പരിചരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്

English summary

diseases which effect you when you gets old.

Read out the common diseases which effect you when you gets old.
X
Desktop Bottom Promotion