For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടുവേദന ക്യാന്‍സര്‍ രോഗലക്ഷണവും?

നടുവിനുണ്ടാകുന്ന വേദനയ്ക്കു കാരണങ്ങല്‍ പലതുണ്ടാകാം. ചിലത് ചില അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍

|

നടുവേദന പലേരയും അലട്ടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ കാലത്ത് ക്മ്പ്യൂട്ടറിനു മുന്നിലിരുന്നു ജോലി ചെയ്യുമ്പോള്‍.

നടുവേദനയ്ക്കു പൊതുവേ ഇരിക്കുന്നതും മറ്റുമാണ് കാരണങ്ങളായി പറയാറ്. എന്നാല്‍ ഇതു മാത്രമല്ല, പല രോഗസൂചനകള്‍ കൂടിയാണ് നടുവേദന.

നടുവിനുണ്ടാകുന്ന വേദനയ്ക്കു കാരണങ്ങള്‍ പലതുണ്ടാകാം. ചിലത് ചില അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പോലും ഇതിനു കാരണമാകാം. ഇത് അത്ര നിസാരമാക്കി തള്ളിക്കളയാനുമാകില്ല. ക്യാന്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ എന്നിവയുടെ സൂചന കൂടിയാണ് നടുവേദന.ഇതെക്കുറിച്ചു കൂടുതലറിയൂ,

ലംബാര്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്

ലംബാര്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്

ലംബാര്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്നൊരു അവസ്ഥയാണ് നടുവേദനയ്ക്കുള്ള ഒരു കാരണം. നടുഭാഗത്തെ ഡിസ്‌കിലെ വെര്‍ട്ടിബ്രയെ ബാധിയ്ക്കുന്ന ഒന്ന്. വേദനയും ചിലപ്പോള്‍ മരവിപ്പും ചിലപ്പോള്‍ ചലിയ്ക്കാന്‍ തന്നെയുള്ള ബുദ്ധിമുട്ടുകളുമുണ്ടാകും. പ്രായമേറുമ്പോള്‍ സ്വാഭാവികമായുമുണ്ടാകുന്ന തേയ്മാനം കാരണവും അപകടങ്ങള്‍ കാരണവും ഇതുണ്ടാകും.

നടുഭാഗത്തെ മസിലുകള്‍ക്കുണ്ടാകുന്ന വേദന

നടുഭാഗത്തെ മസിലുകള്‍ക്കുണ്ടാകുന്ന വേദന

നടുഭാഗത്തെ മസിലുകള്‍ക്കുണ്ടാകുന്ന വേദന നടുവേദനയ്ക്കുള്ള മറ്റൊരു പ്രധാന കാരണമാണ്. നട്ടെല്ലിന് ഇത് ബാലന്‍സ് ചെയ്യാനുള്ള ചില പ്രശനങ്ങളുണ്ടാകും.

സ്ത്രീകള്‍ക്ക് നടുവേദന

സ്ത്രീകള്‍ക്ക് നടുവേദന

സ്ത്രീകള്‍ക്ക് നടുവേദന പലപ്പോഴുമുണ്ടാകാറുണ്ട്. ആര്‍ത്തവസമയത്ത് ഇത് സാധാരണയാണ്. ആര്‍ത്തവസമയത്ത് ഇത് പതിവാണ്. ഇതിനു പുറമേ എന്‍ഡോമെട്രിയാസിസ്, അണുബാധകള്‍ എന്നിവയെല്ലാം സ്ത്രീകളില്‍ നടുവേദനയ്ക്കുള്ള കാരണങ്ങളാകാറുണ്ട്.

ദഹനേന്ദ്രിയത്തെ ബാധിയ്ക്കുന്ന രോഗങ്ങളുടെ ലക്ഷണം

ദഹനേന്ദ്രിയത്തെ ബാധിയ്ക്കുന്ന രോഗങ്ങളുടെ ലക്ഷണം

ദഹനേന്ദ്രിയത്തെ ബാധിയ്ക്കുന്ന രോഗങ്ങളുടെ ലക്ഷണം കൂടിയാണ് നടുവേദന. വയറിന്റെ ആരോഗ്യം തകരാറിലാകുമ്പോള്‍ പലപ്പോഴും നടുവേദനയുണ്ടാകുന്നതും സാധാരണയാണ്. പെപ്റ്റിക് അള്‍സള്‍, റെക്ടല്‍ പെയിന്‍, മലബന്ധം തുടങ്ങിയവയെല്ലാം നടുവേദനയ്ക്കുള്ള കാരണങ്ങളാണ്.

കിഡ്‌നി രോഗങ്ങളുടെ സൂചന

കിഡ്‌നി രോഗങ്ങളുടെ സൂചന

കിഡ്‌നി രോഗങ്ങളുടെ സൂചന കൂടിയാണ് നടുവേദനയെന്നു പറയാം. പ്രത്യേകിച്ച് ഇടുപ്പുവേദന, നട്ടെല്ലിനു കീഴെയായുള്ള വേദന. ഇത് കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും കാണിയ്ക്കുന്ന സൂചനയല്ലെങ്കിലും പ്രശ്‌നം ഗുരുതരമാകുമ്പോഴുണ്ടാകും.

മസിലുകള്‍ക്കുണ്ടാകുന്ന ബലക്കുറവും

മസിലുകള്‍ക്കുണ്ടാകുന്ന ബലക്കുറവും

മസിലുകള്‍ക്കുണ്ടാകുന്ന ബലക്കുറവും നടുവേദനയ്ക്കുള്ള ഒരു കാരണമാണ്. ശാരീരിക അധ്വാനം, പോഷകക്കുറവ്, അനാരോഗ്യകരമായ ജീവിതരീതികള്‍ എന്നിവ നടുവേദനയ്ക്കുള്ള കാരണങ്ങളാകാറുണ്ട്. ഇതു കാരണമുണ്ടാകുന്ന വേദന കൈകാലുകളിലേയ്ക്കു കൂടി വ്യാപിയ്ക്കുകയും ചെയ്യാറുണ്ട്.

സന്ധിവാതം, എല്ലുതേയ്മാനം

സന്ധിവാതം, എല്ലുതേയ്മാനം

സന്ധിവാതം, എല്ലുതേയ്മാനം എന്നിവയെല്ലാം നടുവേദനയ്ക്കു കാരണങ്ങളാകാറുണ്ട്. ഇത് പ്രായമേറുമ്പോഴുള്ള പ്രശ്‌നങ്ങളുമാണ്.

English summary

Different Medical Causes Of Back Pain

Different Medical Causes Of Back Pain, Read more to know about,
Story first published: Saturday, March 24, 2018, 10:47 [IST]
X
Desktop Bottom Promotion