For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറും വണ്ണവും കുറക്കും ആവിയില്‍ വേവിച്ച ഭക്ഷണം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും അമിതവണ്ണവും വയറും. ഇതിന് രണ്ടിനും പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഈ ഒരുപ്രശ്‌നത്തെ എങ്ങനെ പരിഹരിക്കാം എന്നത് വളരെ വലിയ പ്രതിസന്ധിയായി മാറുന്നുണ്ട്. എന്നാല്‍ ഭക്ഷണ ശീലത്തില്‍ അല്‍പം മാറ്റം വരുത്തിയാല്‍ നമുക്ക് ഈ പ്രശ്‌നത്തെ വളരെ കൂളായി പരിഹരിക്കാവുന്നതാണ്. ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്.

സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കാണാതിരിക്കരുത്സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കാണാതിരിക്കരുത്

കാരണം എത്രയൊക്കെ വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും തടി കുറഞ്ഞില്ലെങ്കില്‍ ഇനി പറയുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുക്കാവുന്നതാണ്. കാരണം വയറെന്ന പ്രശ്‌നമുണ്ടാക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇനി പറയുന്ന രീതിയിലുള്ള ഭക്ഷണം കഴിപ്പ്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

നാരടങ്ങിയ ഭക്ഷണങ്ങള്‍

നാരടങ്ങിയ ഭക്ഷണങ്ങള്‍

എപ്പോഴും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. നാരടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക. പയറു വര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളം കഴിയ്ക്കാം. ഇലക്കറികളും ശീലമാക്കാം. ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. വണ്ണവും വയറും ഒരുമിച്ച് കുറക്കാന്‍ ഇതിലും നല്ല വഴികള്‍ ഇല്ലെന്ന് തന്നെ പറയാം. അത്രക്കും ഫലപ്രദമാണ് ഈ വഴികളെല്ലാം തന്നെ.

ആവിയില്‍ വേവിയ്ക്കാം

ആവിയില്‍ വേവിയ്ക്കാം

വറുത്തതും പൊരിച്ചതും ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കി ആവിയില്‍ വേവിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. പച്ചക്കറികള്‍ ആവിയില്‍ വേവിച്ച് കഴിയ്ക്കാവുന്നതാണ്. ഇങ്ങനെ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ നിന്നും പോഷകങ്ങള്‍ ഇല്ലാതാവുന്നില്ല. മാത്രമല്ല ശരീരത്തിന് വേണ്ട ഫാറ്റി ആസിഡ് വിറ്റാമിനുകള്‍ എന്നിവയെല്ലാം ലഭിയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് അമിതമായി എണ്ണമയം ശരീരത്തില്‍ എ്ത്തുന്നത് തടയുന്നു. മാത്രമല്ല അമിതവണ്ണമെന്ന പ്രശ്‌നത്തിന് പരിഹാരവും കാണുന്നു.

 കൊഴുപ്പ് കുറയ്ക്കുക

കൊഴുപ്പ് കുറയ്ക്കുക

കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തിന്റെ കാര്യത്തില്‍ പലരും ഇന്നും നിയന്ത്രണങ്ങള്‍ വെക്കുന്നില്ല. ഇഥ് തന്നെയാണ് അമിതവണ്ണത്തിനും തടിക്കും മറ്റ് പ്രശ്‌നങ്ങള്‍ക്കും വില്ലനാവുന്നത്. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ അളവ് കുറയ്ക്കാം. പ്രത്യേകിച്ച് സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണം. ഇറച്ചി, പാല്‍ക്കട്ടി തുടങ്ങിയവ ഉപയോഗിക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കാം. ഇത് കൊളസ്‌ട്രോള്‍ പോലുള്ള അസുഖങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുന്നത്.

പഞ്ചസാര

പഞ്ചസാര

മധുരം പൂര്‍ണമായും ഉപേക്ഷിക്കേണ്ട ആവശ്യമില്ല. എന്നാല്‍ മധുരത്തിന്റെ കാര്യത്തില്‍ വളരെയധികം നിയന്ത്രണങ്ങള്‍ വെക്കാന്‍ ശ്രദ്ധിക്കണം. കാരണം അല്ലാത്ത പക്ഷം ഇത് രോഗങ്ങളെ കൂടെക്കൂട്ടുകയും അമിതവണ്ണമെന്ന പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പഞ്ചസാര പൂര്‍ണമായും ഉപേക്ഷിച്ചില്ലെങ്കിലും പഞ്ചസാരയുടെ അളവ് കുറയ്ക്കുക. കേക്ക് മധുര പലഹാരങ്ങള്‍, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് എന്നിവ കുറയ്ക്കാം.

ഉപ്പും കുറയ്ക്കാം

ഉപ്പും കുറയ്ക്കാം

ഉപ്പിന്റെ കാര്യത്തിലും അല്‍പം നിയന്ത്രണത്തിന്റെ ആവശ്യം നല്ലതാണ്. ഉപ്പിന്റെ ഉപയോഗവും അല്‍പം കുറയ്ക്കുന്നതാണ് നല്ലത്. ഉപ്പിന് പകരം നാരങ്ങ നീര്, വിനാഗിരി എന്നിവ കൂടുതലായി ഉപയോഗിക്കാം. ഇതെല്ലാം തടിയൊതുക്കുന്നതിനും കൊഴുപ്പ് കുറക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മുന്നിലാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും ഇത് സഹായിക്കുന്നു.

സാച്ചുറേറ്റഡ് ഫാറ്റ്

സാച്ചുറേറ്റഡ് ഫാറ്റ്

കലോറി കൂടുതലുള്ള ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ് ഇതെല്ലാം. ഇത്തരം ഭക്ഷണങ്ങള്‍ക്ക് പല വിധത്തില്‍ നിയന്ത്രണം വെക്കേണ്ടത് അത്യാവശ്യമാണ്. സാച്ചുറേറ്റഡ് ഫാറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങളില്‍ കലോറി കൂടുതലാണ്. ഇത് അമിതവണ്ണത്തിലേക്ക് നിങ്ങളെ നയിക്കുന്നു.

 കൂടുതല്‍ വ്യായാമം വേണ്ട

കൂടുതല്‍ വ്യായാമം വേണ്ട

ഭക്ഷണശേഷമായാലും ഭക്ഷണത്തിന് മുന്‍പായാലും അമിതവ്യായാമം എന്ന ശീലം ഉപേക്ഷിക്കുക. കാരണം ഇതുണ്ടാക്കുന്നത് അനാരോഗ്യകരമായ പ്രശ്‌നങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം ശീലങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അമിത ഭക്ഷണം എന്ന ശീലം ഒഴിവാക്കി മിതമായ വ്യായാമം ശീലമാക്കുക. ഇത് ആരോഗ്യത്തിനും തടി കുറയ്ക്കുന്നതിനും സഹായിക്കുന്നു.

English summary

diet plan to reduce weight

Here are some food tips to reduce your weight, read on.
Story first published: Wednesday, August 1, 2018, 19:09 [IST]
X
Desktop Bottom Promotion