For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കളയും കുക്കുമ്പര്‍,ലെമണ്‍വെള്ളം

കിടക്കും മുന്‍പു കുടിച്ചാല്‍ കുടവയര്‍ പോകും

|

വയര്‍ ചാടുന്നത് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നവും അതേ സമയം സൗന്ദര്യ പ്രശ്‌നവുമാണ്. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ എളുപ്പമുള്ള ഇടമാണ് വയര്‍. അതേ സമയം പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്.

വയറ്റിലെ കൊഴുപ്പാണ് ശരീരത്തിലെ മറ്റേതു ഭാഗത്തേയേും കൊഴുപ്പിനേക്കാളും അപടകമെന്നു വേണം. പല അസുഖങ്ങള്‍ക്കും കാരണമാകുന്ന ഒന്നു കൂടിയാണിത്.

വയര്‍ ചാടാന്‍ കാരണങ്ങള്‍ പലതാണ്. പാരമ്പര്യം മുതല്‍ സ്‌ട്രെസും ഉറക്കക്കുറവും വ്യായാമക്കുറവും ഭക്ഷണ ശീലങ്ങളുമെല്ലാം ഇതിനുള്ള പ്രധാനപ്പെട്ട കാരണമാണ്.

വയര്‍ ചാടുന്നതു തടയാന്‍ പല വഴികളുമുണ്ട്. ലിപോസക്ഷന്‍ പോലുള്ള ചില പ്രത്യേക വഴികള്‍ ഇതില്‍ പെടുന്നു. ഇത് കൊഴുപ്പു വലിച്ചെടുക്കുന്ന മെഡിക്കല്‍ പ്രക്രിയയാണ്. പൊതുവേ ചിലവു കൂടുതലുള്ള തരം.

വയര്‍ ചാടുന്നതു തടയാനായി പല തരം വീട്ടുവൈദ്യങ്ങളുണ്ട്. നമുക്കു തന്നെ വീട്ടില്‍ പരീക്ഷിയ്ക്കാവുന്ന ചിലതാണ് പലതും. ഇവ കൃത്യമായി ചെയ്യുക മാത്രം പോര, വ്യായാമവും ഭക്ഷണ ശീലങ്ങളും ചിട്ടയായ ജീവിതവുമെല്ലാം വയര്‍ ചാടുന്നതു തടയാന്‍ പ്രധാനമാണ്.

വയര്‍ ചാടുന്നതു തടയാന്‍ സഹായിക്കുന്ന അടുക്കളയിലെ പല ഭക്ഷണവസ്തുക്കളുമുണ്ട്. ഇതിലൊന്നാണ് കുക്കുമ്പര്‍ അഥവാ ചെറുവെള്ളരി. ധാരാളം ജലാംശം അടങ്ങിയ ഇത് വയര്‍ ചാടുന്നത് തടയാന്‍ ഏറെ നല്ലതാണ്. ഇതില്‍ ധാരാളം വൈറ്റമിനുകളും അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം ആരോഗ്യപരമായ ഗുണങ്ങള്‍ ശരീരത്തിനു നല്‍കുകയും അതേ സമയം തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റിയും ഇതു തടിയും വയറും കുറയ്ക്കും. കുക്കുമ്പര്‍ ഡയറ്റ് എന്നൊരു പ്രത്യേക തരം ഡയറ്റു തന്നെയുണ്ട്, തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നത്.

കുക്കുമ്പര്‍ ആരോഗ്യകാര്യങ്ങളില്‍ നല്‍കുന്ന പങ്ക് ചില്ലറയല്ല. ഇതില്‍ 95 ശതമാനം വെളളവും 5 ശതമാനം നാരുമാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്ന കാര്യത്തില്‍ പ്രധാനി. ദഹനം ശരിയായി നടക്കാനും ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാനും കുക്കുമ്പര്‍ അഥവാ ചെറുവെള്ളരി സഹായിക്കുന്നുണ്ട്. ചര്‍മം, കണ്ണ് എന്നിവയുടെ ആരോഗ്യത്തിനും ശരീരോഷ്മാവ് ശരിയായ തോതില്‍ നിലനിര്‍ത്താനും കുക്കുമ്പര്‍ സഹായിക്കും.

കുക്കുമ്പര്‍ ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് വയര്‍ ചാടാതിരിയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ചും ജ്യൂസ് രൂപത്തില്‍. ഇവ ചിലത് രാവിലെയും ചിലത് രാത്രിയും കുടിയ്ക്കാം.

നാരങ്ങ

നാരങ്ങ

1 കുക്കുമ്പര്‍, ഒരു കെട്ടുപാര്‍സ്ലി, 1 നാരങ്ങ, 1 ടേബിള്‍ സ്പൂണ്‍ അരിഞ്ഞ ഇഞ്ചി, 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, അര ഗ്ലാസ് വെള്ളം എന്നിവയാണ് ഈ പ്രത്യേക കുക്കുമ്പര്‍ ജ്യൂസ് തയ്യാറാക്കാന്‍ വേണ്ടത്. ഇവയെല്ലാം ചേര്‍ത്ത് അടിച്ച് രാത്രി കിടക്കും മുന്‍പ് കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായകമാണ്. ഇഞ്ചി ദഹനവും ശരീരത്തിന്റെ ചൂടും വര്‍ദ്ധിപ്പിച്ച് വയര്‍ ചാടുന്നതു തടയും. നാരങ്ങയിലെ സിട്രിക് ആസിഡ് കൊഴുപ്പു കത്തിച്ചു കളയും. കറ്റാര്‍ വാഴയും ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പും അകറ്റുന്നു. ഇവയെല്ലാം തടി കുറയ്ക്കാന്‍ സഹായകമാണ്.

തേന്‍

തേന്‍

മറ്റൊരു കുക്കുമ്പര്‍ ഡ്രിങ്കും കിടക്കും മുന്‍പു തടി കുറയ്ക്കാന്‍ സഹായിക്കും. 2 കുക്കുമ്പര്‍, 1 നാരങ്ങ, 1 ഓറഞ്ച്, തേന്‍, പുതിനയില അല്‍പം, 1 ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്. ഒരു കുക്കുമ്പര്‍ ജ്യൂസാക്കുക. മറ്റേത് വട്ടത്തില്‍ അരിയുക. ജ്യുസും കുക്കുമ്പറും ചേര്‍ത്തിളക്കുക. ഇതിലേയ്ക്കു നാരങ്ങയും ഓറഞ്ചും പിഴിഞ്ഞൊഴിയ്ക്കുക. ഇതില്‍ പുതിനയില അരിഞ്ഞിടുക. വേണമെങ്കില്‍ അല്‍പം കുരുമുളകും ചേര്‍ക്കാം. ഇത് ദിവസവും രാത്രി കഴിയ്ക്കുക. ഇത് വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

കുക്കുമ്പര്‍ ഡയറ്റ്

കുക്കുമ്പര്‍ ഡയറ്റ്

കുക്കുമ്പര്‍ ഡയറ്റ് എന്നൊരു പ്രത്യേക ഇനം ഡയറ്റുണ്ട് ഇതുപ്രകാരം പ്രഭാതഭക്ഷണം ഗോതമ്പ് ബ്രഡ്, ജാം, മധുരം ചേര്‍ക്കാത്ത ചായ, ഒരു കപ്പ് കുക്കുമ്പര്‍ സാലഡ് എന്നിവയാണ്. ഇത് ശരീരത്തിന് മുഴുവന്‍ ദിവസത്തക്കും ആവശ്യമുള്ള ഊര്‍ജം നല്‍കുന്നു.

കുക്കുമ്പര്‍ ഡയറ്റ്

കുക്കുമ്പര്‍ ഡയറ്റ്

ഉച്ചക്കും ബ്രഡും കൊഴുപ്പു കുറഞ്ഞ ഇറച്ചിയും ജ്യൂസോ സംഭാരമോ ആകാം. കൂടെ കുക്കുമ്പര്‍ സാലഡ് മറക്കരുത്. ഈ ഡയറ്റ് പ്രകാരം അത്താഴത്തിന് കുക്കുമ്പര്‍ സാലഡ് മാത്രമെ കഴിക്കാവൂ. കുക്കുമ്പര്‍ ഡയറ്റ് മൂന്നുദിവസം പാലിച്ചാല്‍ രണ്ടു കിലോ വരെ കുറയുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

കുക്കുമ്പര്‍, ലെമണ്‍ വാട്ടര്‍

കുക്കുമ്പര്‍, ലെമണ്‍ വാട്ടര്‍

കുക്കുമ്പര്‍, ലെമണ്‍ വാട്ടര്‍ എന്ന ഒരു പ്രത്യേക പാനീയമുണ്ട്. അര കഷ്ണം നാരങ്ങ കനം കുറച്ചു മുറിച്ചത്, കാല്‍ കുക്കുമ്പര്‍ കനം കുറച്ച് അരിഞ്ഞത്, ഐസ്, വെള്ളം എന്നിവയാണ് ഈ പ്രത്യേക പാനീയം തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍. ഇവയെല്ലാം ഗ്ലാസ് ജാറില്‍ ഇട്ടു ചേര്‍ത്തിളക്കി ഫ്രിഡ്ജില്‍ വയ്ക്കുക. ഈ പാനീയം ദിവസവും പല തവണയായി കുടിയ്ക്കാം. വെള്ളം കാല്‍ ഭാഗമാകുമ്പോള്‍ വീണ്ടും മുഴുവന്‍ നിറയ്ക്കാം. രണ്ടു തവണ ഒരേ ചേരുവകല്‍ ഉപയോഗിയ്ക്കാം. പിന്നീട് പുതിയവ എടുക്കുക. ഇത് വയറും തടിയും കുറയ്ക്കാന്‍ മാത്രമല്ല, പ്രതിരോധശേഷി നല്‍കാനും സഹായിക്കുന്ന ഒന്നാണ്.

കുക്കുമ്പര്‍ സാലഡ്

കുക്കുമ്പര്‍ സാലഡ്

കുക്കുമ്പര്‍ സാലഡ് ദിവസവും ഭക്ഷണത്തില്‍ ശീലമാക്കുക. ഇതില്‍ നാരങ്ങാനീര്, കുരുമുളകുപൊടി, പുതിനയില എന്നിവ ചേര്‍ത്തു കഴിയ്ക്കുക. ഇത് വയറും തടിയുമെല്ലാം കുറയാന്‍ സഹായിക്കും.

കുക്കുമ്പര്‍ ജ്യൂസും ഇഞ്ചിനീരും തേനും

കുക്കുമ്പര്‍ ജ്യൂസും ഇഞ്ചിനീരും തേനും

കുക്കുമ്പര്‍ ജ്യൂസും ഇഞ്ചിനീരും തേനും കലര്‍ന്ന പ്രത്യേക പാനീയമുണ്ട്. കുക്കുമ്പര്‍ ജ്യൂസാക്കി എടുത്ത് ഇതില്‍ ഇഞ്ചിനീരും തേനും ചേര്‍ത്തിളക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതു ഗുണം ചെയ്യും.

English summary

Cucumber Lemon Water Recipe To Reduce Belly Fat

Cucumber Lemon Water Recipe To Reduce Belly Fat, Read more to know about,
X
Desktop Bottom Promotion