For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനങ്ങള്‍ ഷേപ്പ് ആക്കും മുന്‍പ് അറിയണം അപകടം

|

സിലിക്കണ്‍ സ്തനങ്ങള്‍ എന്ന് കേള്‍ക്കാത്തവരുണ്ടായിരിക്കും. എന്നാല്‍ സ്തനസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രമിക്കുന്ന സ്ത്രീകളില്‍ പലരും സിലിക്കണ്‍ ബ്രെസ്റ്റ് എന്ന് കേട്ടിട്ടുണ്ടാവും. സ്തനഭംഗി വര്‍ദ്ധിപ്പിക്കുന്നതിനും വലിപ്പം കൂട്ടുന്നതിനും രോഗങ്ങള്‍ മൂലമോ മറ്റ് അപകടങ്ങള്‍ മൂലമോ സ്തനം നഷ്ടപ്പെട്ടവരും ട്രാന്‍സ്‌ഡെജന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരും എല്ലാം പലപ്പോഴും സിലിക്കണ്‍ ബ്രെസ്റ്റ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ടാവും. എന്നാല്‍ സ്തനം മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ അത് ശരീരത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പലരും ചിന്തിക്കുന്നില്ല. ഇന്ന് വിദേശ രാജ്യങ്ങളിലും സ്വദേശത്തും ധാരാളം നടക്കുന്ന ഒരു പ്രക്രിയയാണ് സ്തനം മാറ്റി വെക്കുക അഥവാ ബ്രെസ്റ്റ് ഇംപ്ലാന്റേഷന്‍.

<strong>Most read: ഈ ഭക്ഷണങ്ങള്‍ നിങ്ങളിലെ പുരുഷത്വത്തിന് ഭീഷണി</strong>Most read: ഈ ഭക്ഷണങ്ങള്‍ നിങ്ങളിലെ പുരുഷത്വത്തിന് ഭീഷണി

ഈ അടുത്ത കാലത്തായി നടന്ന പഠനത്തില്‍ വരെ ശരീരത്തില്‍ വെച്ച് പിടിപ്പിക്കുന്ന സ്തനങ്ങള്‍ ഏറെ അപകടം ഉണ്ടാക്കുന്നതാണ് എന്ന് പറയുന്നുണ്ട്. പ്രത്യേകം തയ്യാറാക്കിയ ഒരു ആവരണത്തിനുള്ളില്‍ പ്ലാസ്റ്റിക് ജെല്‍ ആയിരിക്കും ഉള്ളത്. ഇതിലാണ് സിലിക്കണ്‍ ഇംപ്ലാന്റേഷന്‍ നടക്കുന്നത്. ചിലര്‍ ഒരു സ്തനം മാത്രമായിരും ചിലര്‍ ഇരി സ്തനങ്ങളും ഇത്തരത്തില്‍ മാറ്റി വെക്കുന്നുണ്ട്.

എന്നാല്‍ ഇത് അങ്ങേയറ്റം അപകടകരമാണെന്നത് പലരും അറിയുന്നില്ല. ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ ഇത് നിങ്ങളെ എത്തിക്കുന്നു. ബ്രെസ്റ്റ് ഇംപ്ലാന്റേഷന്‍ അഥവാ സിലിക്കണ്‍ സ്തനങ്ങള്‍ വഴി എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇത് എന്തൊക്കെ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം.

അണുബാധ

അണുബാധ

നമ്മുടെ ശരീരത്തിന്റെ ഭാഗമല്ലാത്ത ഒരു വസ്തു ശരീരത്തിനകത്ത് വെച്ച് പിടിപ്പിക്കുമ്പോള്‍ ശരീരം അതിനെ നിരാകരിക്കാന്‍ ആദ്യം ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും ശരീരത്തില്‍ അണുബാധ പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. സ്തനങ്ങള്‍ മാറ്റി വെക്കുമ്പോള്‍ ആ സമയത്ത് ശരീരം കുറേ ബാക്ടീരിയകളെ ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഇതെല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ശരീരത്തില്‍ അണുബാധയുണ്ടാവുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

സ്തനങ്ങളില്‍ നിന്ന് ലീക്കേജ്

സ്തനങ്ങളില്‍ നിന്ന് ലീക്കേജ്

സ്തനങ്ങള്‍ മാറ്റി വെക്കുമ്പോള്‍ പലപ്പോഴും പലരും നേരിടുന്ന ഒരു വെല്ലുവിളിയാണ് സ്തനങ്ങളില്‍ നിന്നും ചോര്‍ച്ചയുണ്ടാവുന്നത്. സിലിക്കണ്‍ ജെല്ലോ മറ്റോ ശസ്ത്രക്രിയക്ക് ശേഷം പുറത്തേക്ക് വരുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സാലിന്‍ ചോരുന്നത് പലപ്പോഴും അണുബാധപോലുള്ള പ്രതിസന്ധികളെ വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ചിലരില്‍ശസ്ത്രക്രിയക്ക് ശേഷം സ്തനങ്ങളില്‍ പൊട്ടലുകള്‍ കാണപ്പെടാം. എന്നാല്‍ ഇത് നെഞ്ച് വേദന പോലുള്ള പ്രശ്‌നങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്.

ചര്‍മ്മത്തില്‍ പ്രശ്‌നങ്ങള്‍

ചര്‍മ്മത്തില്‍ പ്രശ്‌നങ്ങള്‍

പലപ്പോഴും സ്തനങ്ങള്‍ക്ക് പുറത്തുള്ള ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും പ്രശ്‌നങ്ങളും ഉണ്ടാവുന്നു. അവിടുത്തെ ചര്‍മ്മ കോശങ്ങളുടെ നാശത്തിന് തന്നെ ഇത് പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് സ്തന സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിച്ച് വേണം എന്ന കാര്യം മറക്കരുത്. കാരണം ഇത് അല്‍പം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് എന്നത് തന്നെ കാരണം.

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. സന്ധിവേദന പേശീവേദന എന്നിവയെല്ലാം പലപ്പോഴും ബ്രെസ്റ്റ് ഇംപ്ലാന്റേഷന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇതെല്ലാം ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ മുന്നില്‍ കണ്ട് വേണം ഇത്തരം കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടേണ്ടത്.

കൃത്യമായ ആകൃതി

കൃത്യമായ ആകൃതി

എന്നാല്‍ ചിലരിലെങ്കിലും ആഗ്രഹിച്ച തരത്തിലുള്ള കൃത്യമായ ആകൃതി സ്തനത്തിന് ലഭിക്കാതെ വരുന്നു. ഇത് പലരേയും നിരാശരാക്കുകയും വീണ്ടും ഒരു ശസ്ത്രക്രിയക്ക് പലരും വിധേയരാവുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള പ്രതിസന്ധികളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. പലരിലും ഇത് നിരാശ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ അത് അനാരോഗ്യത്തിലേക്ക് നിങ്ങളെ തള്ളിയിടുന്നു.

<strong>Most read: ദിവസവും മുട്ടയുടെ വെള്ള കഴിച്ച് കുറക്കാം തടി</strong>Most read: ദിവസവും മുട്ടയുടെ വെള്ള കഴിച്ച് കുറക്കാം തടി

 അമിത ക്ഷീണം

അമിത ക്ഷീണം

പലരിലും ശസ്ത്രക്രിയക്ക് ശേഷം അമിത ക്ഷീണം ഉണ്ടാവുന്നു. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഭീഷണിയാണ് നല്‍കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ക്ഷീണമില്ലാത്ത ആരോഗ്യകരമായ ഒരു സാഹചര്യമാണ് ഉണ്ടാക്കിയെടുക്കേണ്ടത്. ബ്രെസ്റ്റ് ഇംപ്ലാന്റേഷന്‍ നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്.

ഓര്‍മ്മക്കുറവ്

ഓര്‍മ്മക്കുറവ്

പലരിലും പ്രായമാകുന്നതിന് മുന്‍പ് തന്നെ ഓര്‍മ്മക്കുറവ് പോലുള്ള പ്രതിസന്ധികള്‍ കാണപ്പെടുന്നുണ്ട്. ഇതെല്ലാം പലപ്പോഴും ബ്രെസ്റ്റ് ഇംപ്ലാന്റേഷന്റെ ഫലമായി ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ട അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ശരീരത്തില്‍ പാടുകള്‍

ശരീരത്തില്‍ പാടുകള്‍

പലപ്പോഴും സര്‍ജറിക്ക് ശേഷം ശരീരത്തില്‍ പാടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ഈ പാടുകള്‍ ശരീരത്തില്‍ വളരെ വലിയ പ്രതിസന്ധിയായി തന്നെ കിടക്കും. അതുകൊണ്ട് ഇതും പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകുന്നുണ്ട്.

ധമനികളില്‍ തടിപ്പ്

ധമനികളില്‍ തടിപ്പ്

പലപ്പോഴും സ്തനങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുമ്പോള്‍ അത് ധമനികളിലും തടിപ്പ് ഉണ്ടാക്കുന്നു. കൃത്രിമമായി ശരീരത്തിന് പുറത്ത് നിന്ന് സിലിക്കണ്‍ സ്തനങ്ങള്‍ വെച്ചു പിടിപ്പിക്കുമ്പോള്‍ അത് സ്തനങ്ങളില്‍ തടിപ്പ് പോലുള്ളപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇതും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയെയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഇതെല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ടാണ് ഇത്തരം പ്രതിസന്ധികളെ നമുക്ക് തരണം ചെയ്യേണ്ടത്.

 ക്യാന്‍സര്‍ സാധ്യത

ക്യാന്‍സര്‍ സാധ്യത

പലപ്പോഴും ക്യാന്‍സറിന് കാരണമാകുന്ന പല വസ്തുക്കളും സിലിക്കണ്‍ ജെല്ലില്‍ കാണപ്പെടുന്നുണ്ട്. സ്തനാര്‍ബുദം തന്നെ ഉണ്ടാവണം എന്നില്ല. മറ്റ് ഭാഗങ്ങളെയാണ് പലപ്പോഴും ക്യാന്‍സര്‍ ബാധിക്കുന്നത്. മാത്രമല്ല സിലിക്കണ്‍ ചോര്‍ച്ച ശരീരത്തില്‍ മറ്റ് അവയവങ്ങളേയും വളരെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും നിസ്സാരമായി കാണേണ്ട ഒന്നല്ല ഇത്. അഞ്ചിരട്ടി സാധ്യതയാണ് ഇവരില്‍ ക്യാന്‍സര്‍ എന്ന മഹാമാരിക്കുള്ളത്.

പുന:സ്ഥാപിക്കല്‍

പുന:സ്ഥാപിക്കല്‍

സ്തനങ്ങള്‍ സര്‍ജറി ചെയ്ത് വെച്ച് പിടിപ്പിക്കുന്നതിലൂടെ അതിന് ശേഷം സ്തനങ്ങള്‍ ഏഴോ എട്ടോ വര്‍ഷം കഴിഞ്ഞ് പുന:സ്ഥാപിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ അവയില്‍ ചോര്‍ച്ച സംഭവിക്കുന്നു. ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

English summary

Complications Of Silicone And Saline Breast Implants

Most of those women had silicone breast but there are some risks, check it out.
Story first published: Friday, November 23, 2018, 16:30 [IST]
X
Desktop Bottom Promotion