മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആയുസ്സ്‌

വെള്ളം കുടിക്കുന്നതും മൂത്രമൊഴിക്കുന്നതും എല്ലാം സാധാരണ ശാരീരിക പ്രക്രിയകളില്‍ ഒന്നാണ്. എന്നാല്‍ പലപ്പോഴും മൂത്രമൊഴിക്കുമ്പോള്‍ മൂത്രത്തിന്റെ നിറം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? എന്നാല്‍ ഇനിയൊന്ന് ശ്രദ്ധിച്ച് നോക്കൂ. കാരണം മൂത്രമൊഴിക്കുമ്പോള്‍ അതിന്റെ നിറത്തിലുള്ള മാറ്റം പറയും നമ്മുടെ ആന്തരാവയവങ്ങള്‍ പ്രവര്‍ത്തന ക്ഷമമാണോ എന്ന്, പ്രത്യേകിച്ച് കിഡ്‌നി. കിഡ്‌നി പ്രവര്‍ത്തന രഹിതമായിക്കൊണ്ടിരിക്കുയാണോ അതോ പ്രവര്‍ത്തനക്ഷമമാണോ എന്നെല്ലാം നമുക്ക് മൂത്രത്തിന്റെ നിറവ്യത്യാസത്തിലൂടെ മനസ്സിലാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു കണ്ടെത്തലാണ്.

പലപ്പോഴും രോഗങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലാണ് പുറത്തേക്ക് വരുന്നത്. ലക്ഷണങ്ങള്‍ പലതും ശരീരം കാണിക്കുന്നുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ് പലരും മുന്നോട്ട് നീങ്ങുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഡോക്ടറെ കാണുന്നതിന് മുന്‍പ് വീട്ടില്‍ തന്നെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. എന്തൊക്കെ കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

പച്ചവെള്ളത്തിന്റെ നിറം

പച്ചവെള്ളത്തിന്റെ നിറം

പച്ചവെള്ളത്തിന്റെ നിറം പോലെയാണ് മൂത്രത്തിന്റെ നിറമെങ്കില്‍ കിഡ്‌നി ആരോഗ്യകരമാണെന്നാണ് സൂചിപ്പിക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്നത് ആണ് മൂത്രത്തിന് പച്ചവെള്ളത്തിന്റെ നിറം ആവുന്നതിന് കാരണം. ശരീരത്തില്‍ ജലാംശം അധികമായാലാണ് പലപ്പോഴും സോഡിയം കുറയുന്നത്. ഇതാണ് മൂത്രത്തിന്റെ നിറം വെള്ളയാവുന്നതിനുള്ള കാരണം. ശരീരത്തിന് ആവശ്യമായ വെള്ളം മാത്രം കുടിക്കുക. അല്ലെങ്കില്‍ അമിത വെള്ളം കുടിയും ആരോഗ്യത്തിന് വില്ലനാണ് എന്നതാണ് സത്യം

നേരിയ മഞ്ഞ നിറം

നേരിയ മഞ്ഞ നിറം

നേരിയ മഞ്ഞ നിറം ആണെങ്കില്‍ അത് ശരീരത്തില്‍ ആരോഗ്യകരമായ വെള്ളത്തിന്റെ അളവ് ഉണ്ടെന്നതിന്റെ സൂചനയാണ്. ഇതിന്റെ അര്‍ത്ഥവും വൃക്കയുടെ ആരോഗ്യം കൃത്യമാണെന്ന് മനസ്സിലാക്കാം. മൂത്രത്തിന്റെ നിറം നേരിയ മഞ്ഞ നിറമാണ് എപ്പോഴും നല്ലത്. ആരോഗ്യമുള്ള വ്യക്തിയാണ് നിങ്ങള്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വൃക്കസംബന്ധമായ യാതൊരു വിധത്തിലുള്ള അനാരോഗ്യത്തേയും ഇത് സൂചിപ്പിക്കുന്നില്ല.

 ഇരുണ്ട മഞ്ഞ നിറം

ഇരുണ്ട മഞ്ഞ നിറം

ഇരുണ്ട മഞ്ഞ നിറം മൂത്രത്തിന് ഉണ്ടെങ്കില്‍ അത് ശരീരത്തില്‍ ആരോഗ്യകരമായ അളവില്‍ വെള്ളമുണ്ടെന്നതിന്റെ സൂചനയാണ്. മാത്രമല്ല വൃക്ക പ്രവര്‍ത്തന ക്ഷമമാണ് എന്നതും ഇതിന്റെ ലക്ഷണമാണ്. പലപ്പോഴും ഇരുണ്ട മഞ്ഞ നിറമുള്ള മൂത്രമാണെങ്കില്‍ അത് അനാരോഗ്യ ലക്ഷണമായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ ഇത് ആരോഗ്യ ലക്ഷണമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ടത് മൂത്രത്തിന്റെ നിറം തന്നെയാണ്.

മഞ്ഞ നിറം കൂടുതല്‍

മഞ്ഞ നിറം കൂടുതല്‍

മൂത്രത്തിന് കൂടുതല്‍ മഞ്ഞ നിറം കാണുന്നുണ്ടെങ്കില്‍ അത് ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടെന്നതിന്റെ സൂചനയാണ്. എന്നാല്‍ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് വൃക്കരോഗത്തിന് പല വിധത്തിലുള്ള കാരണങ്ങളാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ മഞ്ഞപ്പിത്തത്തിന്റെ സൂചനകളില്‍ ഒന്നാണ് നല്ല കടും നിറത്തിലുള്ള മൂത്രം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വൃക്കയുടെ ആരോഗ്യത്തിനും വളരെ വലിയ വെല്ലുവിളിയാണ് മൂത്രത്തിന്റെ നിറം കടുത്ത മഞ്ഞനിറമാവുമ്പോള്‍ ഉണ്ടാവുന്നത്. എന്നാല്‍ കൃത്യമായ സമയത്ത് ചികിത്സ നടത്തേണ്ടത് വളരെ അത്യാവശ്യമാണ്.

ബ്രൗണ്‍ നിറത്തിലുള്ള മൂത്രം

ബ്രൗണ്‍ നിറത്തിലുള്ള മൂത്രം

മൂത്രത്തിന്റെ നിറം ബ്രൗണ്‍ നിറമാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇത് പലപ്പോഴും ശരീരത്തില്‍ അതി ഭീകരമായ രീതിയില്‍ നിര്‍ജ്ജലീകരണം ഉണ്ടാവും എന്നതിന്റെ സൂചനയാണ്. അപകടകരമായ അവസ്ഥയാണ് ഇതിലൂടെ ശരീരത്തിന് ഉണ്ടാവുന്നത് എന്നതിന്റെ സൂചനയാണ് ഇത്. ഇത് നിങ്ങളുടെ കരള്‍ പ്രശ്‌നങ്ങളുടെ ലക്ഷണമാണ് എന്നതിന്റെ സൂചനയാണ്. മൂത്രത്തില്‍ എന്തെങ്കിലും തരത്തിലുള്ള തരികള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അത് കിഡ്‌നിയുടെ പ്രവര്‍ത്തനം അല്‍പം പ്രശ്‌നത്തിലാണ് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. മൂത്രത്തിന്റെ നിറം തന്നെയാണ് ഇതില്‍ അപകടം സൂചിപ്പിക്കുന്നത്.

പിങ്ക് നിറം

പിങ്ക് നിറം

പിങ്ക് നിറത്തിലുള്ള മൂത്രമാണ് നിങ്ങളുടേതെങ്കില്‍ നിങ്ങള്‍ക്ക് മൂത്രാശയ സംബന്ധമായ അണുബാധയുണ്ടെന്നതിന്റെ സൂചനയാണ്. മാത്രമല്ല ക്യാന്‍സര്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും മൂത്രത്തിന്റെ നിറം ഇത്തരത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് മൂത്രത്തിന്റെ നിറം മാറ്റത്തിന് കാരണമാകുന്നുണ്ട്. ബീറ്റ്‌റൂട്ട് പോലുള്ള പച്ചക്കറികള്‍ കഴിക്കുമ്പോള്‍ അത് മൂത്രത്തിന്റെ നിറം മാറ്റത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍ മൂത്രത്തിന്റെ നിറം മാറ്റം ഒരിക്കലും അവഗണിക്കരുത്.

ഓറഞ്ച് നിറം

ഓറഞ്ച് നിറം

മൂത്രത്തിന് ഓറഞ്ച് നിറം ഉണ്ടാവാറുണ്ട്. പലപ്പോഴും ശരീരത്തില്‍ ഡിഹൈഡ്രേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. അതിഭീകരമായ രീതിയില്‍ നിങ്ങളില്‍ നിര്‍ജ്ജലീകരണം ഉണ്ട് എന്നതിന്റെ സൂചനയാണ് ഇത്. ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇത് പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. കരളിന്റെ ആരോഗ്യം കൃത്യമല്ലെന്ന് മനസ്സിലാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മൂത്രത്തിന്റെ ഈ നിറം മാറ്റം. അതുകൊണ്ട് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കണ്ടെത്തിയാല്‍ അതിന്റെ അര്‍ത്ഥം ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം എന്ന് തന്നെയാണ്.

 ഇളം പച്ചനിറം

ഇളം പച്ചനിറം

അപൂര്‍വ്വമായെങ്കിലും ഇത്തരം അവസ്ഥകള്‍ പലരിലും ഉണ്ടാവുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ മൂത്രനാളിയിലെ ഇന്‍ഫെക്ഷന്‍ ആണ് എന്നതിന്റെ സൂചനയാണ്. ഇത്തരം അവസ്ഥകള്‍ തരണം ചെയ്യാന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കൂടാതെ കൃത്യമായ രോഗ നിര്‍ണയം നടത്തുന്നതിന് ഡോക്ടറെ കാണേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

 മൂത്രത്തിലെ പത

മൂത്രത്തിലെ പത

മൂത്രത്തില്‍ പത കാണപ്പെടുന്നതും പലപ്പോഴും പല ആരോഗ്യ പ്രശ്‌നങ്ങളുടേയും സൂചനയാണ്. ഇതിന്റെ പ്രധാന കാരണം നിങ്ങളുടെ വൃക്കകള്‍ പ്രതിസന്ധിയിലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോട്ടീന്‍ കൂടുതലാണ് എന്നുണ്ടെങ്കിലും ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാവുന്നു. എന്നാല്‍ ഇത് പിന്നീടും ഭാവിയില്‍ തുടര്‍ന്ന് പോരുകയാണെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങള്‍ക്ക് അനാരോഗ്യമുണ്ടെന്നും നിങ്ങളുടെ വൃക്കകള്‍ പ്രതിസന്ധിയില്‍ ആണ് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക.

Story first published: Saturday, September 8, 2018, 13:10 [IST]
X
Desktop Bottom Promotion