For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ രക്തത്തിന്റെ നിറം നോക്കണം, അല്ലെങ്കില്‍

|

ആര്‍ത്തവം സ്ത്രീകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ്. ആര്‍ത്തവം കൃത്യസമയത്ത് ഉണ്ടായില്ലെങ്കില്‍ അല്ലെങ്കില്‍ മാസത്തില്‍ രണ്ട് മൂന്ന് പ്രാവശ്യം ആര്‍ത്തവം വരുന്നത് എല്ലാം പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ആര്‍ത്തവം നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ പ്രശ്‌നങ്ങള്‍ പറയുന്നുണ്ട്. ആര്‍ത്തവ രക്തത്തിന്റെ നിറം, ആര്‍ത്തവ സമയത്തെ വേദന ഇതൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പറയുന്ന ഒന്നാണ്. പലപ്പോഴും ആര്‍ത്തവ രക്തത്തെക്കുറിച്ച് പൂര്‍ണമായ ധാരണകള്‍ പലര്‍ക്കും ഉണ്ടാവില്ല. ആര്‍ത്തവ രക്തത്തിന്റെ ചില മാറ്റങ്ങള്‍ നോക്കിയാല്‍ അത് ആരോഗ്യത്തിന് എങ്ങനെയൊക്കെ വില്ലനാക്കുന്നു എന്ന് നോക്കാം.

ആര്‍ത്തവ കാലത്തെ വയറു വേദന, തലവേദന മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ പലപ്പോഴും സാധാരണ ഒരു കാര്യമായി കണക്കാക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ആര്‍ത്തവ രക്തത്തിന്റെ നിറത്തിലുണ്ട് ഇതിന്റെയെല്ലാം പ്രതിസന്ധി അറിയുന്നതിനുള്ള മാര്‍ഗ്ഗം. ഓരോ സ്ത്രീയുടേയും ആര്‍ത്തവ ദിനങ്ങള്‍ അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പല വിധത്തിലായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് ആര്‍ത്തവ രക്തം നല്‍കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പലരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം.

<strong>ഹൃദയാഘാതം,പക്ഷാഘാതം,ഹൃദയസ്തംഭനം; തിരിച്ചറിയാം</strong>ഹൃദയാഘാതം,പക്ഷാഘാതം,ഹൃദയസ്തംഭനം; തിരിച്ചറിയാം

രക്തത്തിന്റെ നിറം, രക്തത്തിന്റെ അളവ് എവന്നിവ നോക്കി നമ്മുടെ ആരോഗ്യത്തിന്റെ പ്രതിസന്ധികളെക്കുറിച്ച് നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്. ആര്‍ത്തവ വേളയില്‍ രക്തത്തിന്റെ നിറം നോക്കി നമുക്ക് ആരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

പിങ്ക് നിറം

പിങ്ക് നിറം

പിങ്ക് നിറത്തിലാണ് നിങ്ങളുടെ ആര്‍ത്തവ രക്തമെങ്കില്‍ ഇത് ശരീരത്തില്‍ ഈസ്ട്രജന്റെ ലെവല്‍ കുറവാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ശരീരത്തില്‍ പോഷകങ്ങള്‍ കുറവാണ് എന്നാണ് കാണിക്കുന്നത് ഇതിലൂടെ. കൂടുതല്‍ കായികാധ്വാനം ചെയ്യുന്നവരിലാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. ഇത് പലപ്പോഴും അസ്ഥിക്ഷയം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നീ അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഒരിക്കലും നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിക്കരുത്.

ഓറഞ്ച്

ഓറഞ്ച്

ആര്‍ത്തവ രക്തത്തിന്റെ നിറം ഓറഞ്ച് നിറത്തിലുള്ളതാണെങ്കില്‍ അത് നിങ്ങളില്‍ ലൈംഗിക ജന്യ രോഗങ്ങള്‍ ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. ഇതോടൊപ്പം ആര്‍ത്തവ രക്തത്തിന് ദുര്‍ഗന്ധവും വേദനയും ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. നിങ്ങള്‍ക്ക് അണുബാധ ഉണ്ടാകുന്നുണ്ട് എന്നും ഇതിന്റെ സൂചനയാണ്. ഇത് എല്ലാ വിധത്തിലും ചികിത്സിച്ച് മാറ്റേണ്ടതാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ബ്രൗണ്‍ നിറം

ബ്രൗണ്‍ നിറം

ബ്രൗണ്‍ നിറത്തിലുള്ള ആര്‍ത്തവ രക്തമാണെങ്കില്‍ ഇത് പഴയ രക്തം ഗര്‍ഭപാത്രത്തില്‍ ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഗര്‍ഭപാത്രത്തില്‍ പഴയ രക്തം കൂടുതല്‍ നേരം ഇരിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ആര്‍ത്തവ രക്തം ഗര്‍ഭപാത്രത്തില്‍ നിന്ന് യോനിയിലേക്ക് എത്താന്‍ എടുക്കുന്ന സമയം കൊണ്ട് രക്തത്തിന് ഓക്‌സിഡൈസേഷന്‍ സംഭവിക്കുന്നു. സാധാരണ ആദ്യ ആര്‍ത്തവ സമയത്തും ആര്‍ത്തവം അവസാനിക്കുന്ന സമയത്തും രക്തത്തിന്റെ നിറം ബ്രൗണ്‍ ആയി മാറാറുണ്ട്.

കടും ചുവപ്പ്

കടും ചുവപ്പ്

ആര്‍ത്തവ രക്തത്തിന്റെ നിറം കടും ചുവപ്പാണെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യം പൂര്‍ണമാണ് എന്നതാണ് സത്യം. ഇതിനര്‍ത്ഥം ആര്‍ത്തവ രക്തം ഗര്‍ഭപാത്രത്തില്‍ അല്‍പനേരം മാത്രമേ നില്‍ക്കുന്നുള്ളൂ എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ആണ് ആര്‍ത്തവം എങ്കില്‍ അത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ആര്‍ത്തവ രക്തത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം.

ഗ്രേ നിറം

ഗ്രേ നിറം

ആര്‍ത്തവ രക്തത്തിന്റെ നിറം ഗ്രേ നിറത്തിലാണെങ്കില്‍ ഡോക്ടറെ ഉടനെ കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് ഗുരുതരാവസ്ഥ ഉണ്ടാക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ഭാവിയില്‍ ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നതിന്റെ സൂചനയാണ് ഇത്. ഗര്‍ഭം അലസിപ്പോവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ആര്‍ത്തവ രക്തത്തിന്റെ നിറം വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ഭാവിയിലും നിങ്ങളെ ബാധിക്കുന്നു.

വിളറിയ നിറം

വിളറിയ നിറം

ആര്‍ത്തവ രക്തത്തിന് നിറം കുറഞ്ഞ് വിളറിയത് പോലെ വെള്ള നിറത്തില്‍ കാണപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളില്‍ പോഷകങ്ങളുടെ കുറവ് വളരെയധികം ഉണ്ട് എന്നാണ് അത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ആര്‍ത്തവത്തിന്റെ നിറത്തിലുള്ള മാറ്റം എല്ലാ മാസവും കണ്ടാല്‍ ഉടനെ ശ്രദ്ധിക്കണം. ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് പിന്നീട് വില്ലനാവുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

കറുപ്പ് നിറം

കറുപ്പ് നിറം

കറുപ്പ് നിറത്തിലുള്ള ആര്‍ത്തവ രക്തമാണെങ്കില്‍ അത് ഗര്‍ഭാശയ പാളികളിലെ പാളികള്‍ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നത് കൊണ്ടുള്ള നിറം മാറ്റമാണ്. ആര്‍ത്തവ ചക്രം കൂടുതല്‍ കാണപ്പെടുന്നവരിലാണ് ഇത്തരം പ്രതിസന്ധികള്‍ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഉടനേ തന്നെ ഡോക്ടറെ കണ്ട് പരിഹാരം തേടാന്‍ ശ്രമിക്കണം.

English summary

color of period blood says about your health

In this article we explained the color of menstrual blood says about your health, read on.In this article we explained the color of menstrual blood says abour your health, read on.
Story first published: Thursday, September 13, 2018, 21:05 [IST]
X
Desktop Bottom Promotion