Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ബീജം കൂടാന്‍ 21ദിവസം കരിക്കു,ഞെരിഞ്ഞില്‍ പ്രയോഗം
ബീജ വര്‍ദ്ധനവിന് 21 ദിവസം കരിക്കു പ്രയോഗം
വന്ധ്യതയ്ക്കു കാരണമാകുന്നതില്‍ സ്ത്രീയെപ്പോലെ പുരുഷനും തുല്യ ഉത്തരവാദിത്വമുണ്ടെന്നു വേണം, പറയാന്‍. സ്ത്രീകളിലെ മാസമുറ, ഓവുലേഷന്, യൂട്രസ്, ഓവറി പ്രശ്നങ്ങള്‍ വന്ധ്യതയ്ക്കു കാരണമാകുമ്പോള്‍ പുരുഷനില്‍ ഇത് ബീജ സംബന്ധമായ പ്രശ്നങ്ങള്‍ കാരണവും ഇംപൊട്ടന്‍സ് അഥവാ ലൈംഗിക ഷണ്ഡത്വം മൂലവും സംഭവിയ്ക്കാം.
പുരുഷനില്‍ വന്ധ്യതയ്ക്കു കാരണമാകുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളില്‍ ഒന്നാണ് ബീജ പ്രശ്നങ്ങള്‍. ബീജ്ത്തിന്റെ എണ്ണം കുറയുന്നതും ഗുണം കുറയുന്നതും ചലനശേഷി കുറയുന്നതുമെല്ലാം ഇതിനുള്ള കാരണങ്ങളാകാറുണ്ട്.
കൃത്യമായ എണ്ണം ബീജങ്ങളില്ലെങ്കില് ഇത് വന്ധ്യതയ്ക്കു കാരണമാകുന്ന ഒന്നാണ്. ബീജങ്ങളുടെ ചലനക്കുറവും ഇതിനു കാരണമാകും. വേഗത്തില്‍ സഞ്ചരിച്ച് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലെത്തി അണ്ഡവുമായി സംയോഗം നടന്നാണ് ഗര്‍ഭധാരണം സംഭവിയ്ക്കുന്നത്. ബീജത്തിന് ചലനക്കുറവുള്ളത് ഈ സാധ്യത കുറയ്ക്കുന്നു.
ബീജങ്ങളുടെ എണ്ണക്കുറവിനും ഗുണക്കുറവിനുമെല്ലാം പല കാരണങ്ങളുമുണ്ട്. ചില രോഗങ്ങള്‍, വ്യായാമക്കുറവ്, വൃഷണഭാഗത്തേല്ക്കുന്ന കൂടുതല്‍ ചൂട്, കെമിക്കലുകമായുള്ള സംസര്‍ഗം, അമിത മദ്യപാനവും പുകവലിയും, അമിത വണ്ണം, വ്യായാമക്കുറവ്, ലൈംഗികമായ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇതിനു കാരണമാകുന്നുണ്ട്. കെമിക്കലുകള്‍, റേഡിയേഷന് തുടങ്ങിയവ പലപ്പോഴും ബീജക്കുറവിനുള്ള ഒരു പ്രധാന കാരണമാകാറുണ്ട്. മൊബൈല്‍ പാന്റ്സിന്റെ പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നതു പോലും ചിലപ്പോള്‍ വിനയാകും.
ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പല വഴികളുമുണ്ട്. ചികിത്സകളുണ്ട്. നാട്ടുവൈദ്യങ്ങളും, ഒറ്റമൂലികളുമെല്ലാം ഇതില്‍ പെടുന്ന മറ്റു വഴികളാണ്.
പുരുഷനിലെ ബീജക്കുറവിന് സഹായിക്കുന്ന, ബീജഗുണം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന നാട്ടുവൈദ്യങ്ങളും ഒറ്റമൂലികളുമെല്ലാം ധാരാളമുണ്ട്. ഇത്തരം രീതികള്‍ പരീക്ഷിയ്ക്കുന്നത് ദോഷം വരുത്തില്ലെന്ന കാര്യം ഉറപ്പാണ്.
ബീജ വര്‍ദ്ധനവിന് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒറ്റമൂലികളുണ്ട്. ഇവയെക്കുറിച്ചറിയൂ,

കരിക്കിന് വെളളം
കരിക്കിന് വെളളം ഉപയോഗിച്ച് പുരുഷ ബീജവര്‍ദ്ധനവിന് സഹായിക്കുന്ന ഒരു പ്രത്യേക മരുന്നു പ്രയോഗമുണ്ട്. പല ആരോഗ്യഗുണങ്ങളുമുള്ള കരിക്കിന് വെള്ളം ബീജ വര്‍ദ്ധനവിനും സഹായിക്കുന്ന ഒന്നാണ്. കരിക്കിന് വെള്ളം സ്ഖലന സമയത്തു പുറപ്പെടുവിയ്ക്കുന്ന ബീജത്തിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കുകയും ഇതു വഴി വന്ധ്യതയ്ക്കു പരിഹാരമാകുകയും ചെയ്യുന്നു.

ഞെരിഞ്ഞിലും
കരിക്കിന് വെള്ളത്തിനൊപ്പം ഞെരിഞ്ഞിലും ഈ പ്രത്യേക ചികിത്സയ്ക്ക് ഉപയോഗിയ്ക്കുന്നുണ്ട്. ആയുര്‍വേദ ചികിത്സാരീതിയ്ക്ക് ഉപയോഗിയ്ക്കുന്ന ഒന്നാണ് ഞെരിഞ്ഞില്‍. പുരുഷ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ആയുര്‍വേദത്തില്‍ ഉപയോഗിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു മരുന്നാണ് ഇത്. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ഈ പ്രത്യേക ഔഷധ പ്രയോഗം
ഈ പ്രത്യേക ഔഷധ പ്രയോഗം നടത്താന്‍ ഏറെ എളുപ്പമാണ്. ഒരു കരിക്കെടുത്ത് മുകള്‍ ഭാഗം വെട്ടിക്കളയുക. ഈ വെള്ളം പുറത്തെടുക്കരുത്. ഇതിലേയ്ക്ക് അല്പം ഞെരിഞ്ഞില്‍ ഇട്ടു വയ്ക്കുക. ഇത് വീണ്ടും ചെത്തിക്കളഞ്ഞ മൂടി കൊണ്ട് അടച്ച് ഇത് രീതിയില്‍ വയ്ക്കുക. അഞ്ച്-ആറ് മണിക്കൂര്‍ നേരം കഴിഞ്ഞ് ഈ വെള്ളം ഊറ്റിയെടുത്തു കുടിയ്ക്കാം. തലേന്നു രാത്രി ഞെരിഞ്ഞില്‍ ഇട്ടു വച്ച് പിറ്റേന്നു രാവിലെ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

ഇത് അടുപ്പിച്ച് 21 ദിവസം
പുരുഷ ബീജ വര്‍ദ്ധനവിനുളള നല്ലൊരു വഴിയാണ് കരിക്കിന് വെള്ളത്തിനൊപ്പമുള്ള ഈ ഞെരിഞ്ഞില്‍ പ്രയോഗം. ഇത് അടുപ്പിച്ച് 21 ദിവസം ഇതേ രീതിയില്‍ ചെയ്യുക. ബീജസംബന്ധമായ പ്രശ്നങ്ങള്‍ നീക്കാന്‍ സാധിയ്ക്കും. ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, ബീജങ്ങളുടെ ഗുണവും ചലന ശേഷിയുമല്ലൊം വര്‍ദ്ധിപ്പിയ്ക്കാന്‍ യാതൊരു ദോഷവും വരുത്താത്ത മരുന്നാണിത്. പുരുഷ ശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

വെളുത്തുള്ളി
വെളുത്തുള്ളിയും പുരുഷ ബീജം വര്‍ദ്ധിപ്പിയ്ക്കാനും പുരുഷ ശേഷി വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കുന്ന പ്രത്യേക മരുന്നാണ്. വെളുത്തുള്ളി പച്ചയ്ക്കോ ചുട്ടോ കഴിയ്ക്കുന്നതും പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുന്നതും തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം നല്ല ബീജത്തിനും ലൈംഗികശേഷിയ്ക്കും സഹായകമായ ഘടകമാണ്.

വെളുത്തുള്ളിയും ക്യാരറ്റും
വെളുത്തുള്ളിയും ക്യാരറ്റും ചേര്‍ത്തു തയ്യാറാക്കുന്ന ഒരു പ്രത്യേക ജ്യൂസും ഇതിനു സഹായിക്കും. 6 അല്ലി, വെളുത്തുള്ളി, 2 ക്യാരറ്റ്, 1 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ ഉപയോഗിച്ച് ഒരു മിശ്രിതം തയ്യാറാക്കി കഴിയ്ക്കാം.ക്യാരറ്റ് ജ്യൂസാക്കുക. ഇതില്‍ വെളുത്തുള്ളി അരച്ചതും തേനും ചേര്‍ത്ത് ഒന്നുരണ്ടു മാസം അടുപ്പിച്ച് പ്രാതലിനു മുന്‍പായി കുടിയ്ക്കുക. ഇതു ബീജങ്ങളുടെ എണ്ണവും ഗുണവും വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

പച്ചത്തക്കാളി
വെളുത്തുള്ളിയും തക്കാളിയും ചേര്‍ത്തുണ്ടാക്കുന്ന പ്രത്യേക മിശ്രിതവും ബീജ വര്‍ദ്ധനവിന് സഹായിക്കും. 12 അല്ലി വെളുത്തുള്ളി, 1 തക്കാളി, ഒരു നുളള് ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ത്തരച്ചു ഭക്ഷണത്തിനൊപ്പം കഴിയ്ക്കാം. ഒന്നുരണ്ടു ദിവസത്തില്‍ ഇതു മുഴുവന്‍ കഴിയ്ക്കണം.പച്ചത്തക്കാളി ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

തണ്ണിമത്തന് കുരു
നാം ഉപയോഗ ശൂന്യമെന്നു കരുതി കളയുന്ന പല കുരുക്കളും ബീജ വര്‍ദ്ധനവിന് സഹായിക്കുന്നവയാണ്. ഇതില്‍ പ്രധാനപ്പെട്ടവയാണ് തണ്ണിമത്തന് കുരുവും മത്തങ്ങക്കുരുവുമെല്ലാം. ഇവയെല്ലാം സിങ്കിന്റെ പ്രധാനപ്പെട്ട ഉറവിടങ്ങളാണ്. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് പ്രധാനപ്പെട്ടവ. ഈ ഹോര്‍മോണ്‍ പുരുഷന്റെ ശേഷിയ്ക്കും ബീജ സംഖ്യയ്ക്കുമെല്ലാം പ്രധാന കാരണമാകുന്ന ഒന്നാണ്.

മത്തങ്ങയുടെ കുരു
തണ്ണിമത്തന് കുരു, മത്തങ്ങയുടെ കുരു എന്നിവ ഉണക്കിപ്പൊടിച്ച് ഉപയോഗിയ്ക്കുന്നത് പുരുഷനിലെ ബീജ വര്‍ദ്ധനവിനും ഗുണത്തിനും സഹായിക്കുന്ന ഒന്നാണ്. ഇതു പോലെ ഇവയുടെ കുരു വെള്ളത്തിലിട്ടു തിളപ്പിയ്ക്കുന്നതും ഏറെ പ്രയോജനം നല്‍കും.

ഫോളിക് ആസിഡ്
ഫോളിക് ആസിഡ് അടങ്ങിയ ചീര പോലുള്ള ഇലക്കറികള്‍ കഴിയ്ക്കുന്നത് ബീജ വര്‍ദ്ധനവിന് സഹായിക്കുന്നുണ്ട്. പൊതുവേയുള്ള ധാരണ ഫോളിക് ആസിഡ് ഗര്‍ഭകാലത്ത് ഗര്‍ഭസ്ഥ ശിശുവിനാണ് ഗുണം ചെയ്യുകയെന്നതാണ്. എന്നാല്‍ പുരുഷ വന്ധ്യത, ബീജപ്രശ്നങ്ങള്‍ തടയാന്‍ ഫോളിക് ആസിഡ് ഏറെ നല്ലൊരു മരുന്നാണ്.



Click it and Unblock the Notifications
