TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
വൃക്കയുടെ പ്രവര്ത്തനം അവസാന ഘട്ടത്തിലോ, ലക്ഷണം
വൃക്കയുടെ ആരോഗ്യം നമ്മുടെ ശരീരത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്നാല് പലപ്പോഴും വൃക്കക്ക് എന്തെങ്കിലും സംഭവിച്ചാല് അത് തിരിച്ചറിയാന് സമയം വൈകുന്നു. രോഗ നിര്ണയും രോഗത്തെ തിരിച്ചറിയുന്നതും എല്ലാം വൈകിയാല് അത് പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. പലപ്പോഴും വൃക്കരോഗങ്ങള് ബാധിച്ചാല് അത് പല വിധത്തില് ആരോഗ്യത്തിന് വില്ലനാവുന്നു. പലപ്പോഴും മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്ക് നമ്മള് എത്തുന്നു. വൃക്കരോഗങ്ങള് എന്നും എപ്പോഴും എല്ലാവരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്.
പലപ്പോഴും തുടക്കത്തില് തിരിച്ചറിയാതെ പോകുന്നതും രോഗം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള് ചികിത്സ തേടുന്നതും പിന്നീട് തിരിച്ച് പിടിയ്ക്കാനാവാത്ത വിധത്തില് ജീവിതത്തെ കൊണ്ടെത്തിയ്ക്കുന്നു. വൃക്കരോഗം അതിന്റെ അവസാന ഘട്ടത്തിലെത്തിയാല് ഡയാലിസിസോ വൃക്ക മാറ്റി വെയ്ക്കലോ മാത്രമാണ് പരിഹാരം. അല്ലാത്ത പക്ഷം അത് മരണത്തിലേക്കാണ് എത്തുക എന്നതാണ് സത്യം.
പൈല്സ് മാറ്റാം ഒരു കഷ്ണം കറ്റാര് വാഴ കൊണ്ട്
ശരീരത്തില് വൃക്കയുടെ പ്രവര്ത്തനം അവതാളത്തിലായി എന്ന് മനസ്സിലാക്കിയാല് ശരീരം ചില ലക്ഷണങ്ങള് കാണിക്കുന്നു. ഇത്തരം ലക്ഷണങ്ങളെ അവഗണിച്ചാല് നമുക്ക് ജീവിതം പോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ഇത് പല വിധത്തില് നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയില് ആക്കുന്നു. ഒരിക്കലും തിരിച്ച് വരാന് പറ്റാത്ത അവസ്ഥയിലേക്ക് വൃക്കയുടെ അനാരോഗ്യം നമ്മളെ എത്തിക്കുന്നു. വൃക്ക തീര്ത്തും പ്രവര്ത്തനരഹിതമായി എന്ന് ശരീരം തന്നെ നമ്മെ അറിയിക്കും. എങ്ങനെയെന്ന് നോക്കാം.
മാലിന്യങ്ങള് കൂടുന്നു
രക്തത്തില് നിന്നും മാലിന്യങ്ങള് നീക്കം ചെയ്യാന് കഴിയാതിരിക്കുന്ന അവസ്ഥയെക്കുറിച്ച് നിങ്ങള് ആലോചിച്ചിട്ടുണ്ടോ? വൃക്കയുടെ പ്രവര്ത്തനങ്ങള് പ്രതിസന്ധിയില് ആവുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള് ഉണ്ടാവുന്നത്. ഇത് ശരീരത്തിലെ മാലിന്യങ്ങള് അല്ലെങ്കില് രക്തത്തിലെ മാലിന്യങ്ങളെ അരിച്ചെടുക്കുന്നതിനുള്ള വൃക്കയുടെ കഴിവിനെ ഇല്ലാതാക്കുന്നു. വൃക്കകള് തകരാറിലാവുന്നതോടെ രക്തത്തിലെ മാലിന്യങ്ങള് നീക്കം ചെയ്യാനുള്ള വൃക്കയുടെ കഴിവ് പൂര്ണമായും നഷ്ടപ്പെടുന്നു. ഇതോടെ ഈ മാലിന്യങ്ങള് വിഷമായി മാറുകയും ചെയ്യുന്നു. ഇത് ശരീരത്തിന് ദോഷകരമായി മാറും.
ചൊറിഞ്ഞ് തടിയ്ക്കല്
രക്തത്തിലെ മാലിന്യങ്ങള് നീക്കം ചെയ്യപ്പെടാതെ വരുന്നതോടെ ശരീരം അതിനോട് പ്രതികരിച്ച് തുടങ്ങും. ശരീരം ചൊറിഞ്ഞ് തടിയ്ക്കലാണ് ഇതിന്റെ ലക്ഷണം. ഇത് വൃക്കരോഗം അവസാന ഘട്ടത്തിലേക്ക് എത്തി എന്നതിന്റെ സൂചനയാണ്. ഇതിലൂടെ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നു. ചര്മ്മം വരണ്ടതായി മാറുകയും ചെയ്യും. മാത്രമല്ല ശരീരം പല അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നു. ശരീരത്തിന്റെ പല അവസ്ഥകള്ക്കും ഇത് കാരണമാകുന്നു.
ഉറക്കം വരുന്നത്
ഏത് സമയത്തും ഉറക്കം വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഏത് സമയത്തും ക്ഷീണവും ഉറക്കവും വൃക്കയുടെ പ്രവര്ത്തനങ്ങള് കൃത്യമായി നടക്കുന്നില്ല എന്നതിന്റെ ലക്ഷണങ്ങളില് പ്രധാനപ്പെട്ടതാണ്. എപ്പോഴും ഉറക്കം തൂങ്ങി ഉള്ള അവസ്ഥയും വൃക്കരോഗത്തിന്റെ അവസാന ഘട്ടത്തിലേക്കടുത്തു എന്നതിന്റെ ലക്ഷണമാണ്. ഒരു കാര്യവും ചെയ്യാന് വയ്യാത്ത അവസ്ഥയും എപ്പോഴും ക്ഷീണവും ആണ് പ്രധാനമായും വൃക്ക പ്രവര്ത്തനരഹിതമാണ് എന്ന് മനസ്സിലാക്കാന് സഹായിക്കുന്നത്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങള് കണ്ടാല് വെറും ഉറക്കം തൂങ്ങലാണ് എന്ന് കരുതി വെറുതേ വിടരുത്.
ഹൃദയസ്പന്ദനം താളം തെറ്റുക
ഹൃദയത്തിലും വൃക്കയുടെ അനാരോഗ്യം കൃത്യമായി തിരിച്ചറിയാന് ആവുന്നു. ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റിയ അവസ്ഥയാണ് മറ്റൊന്ന്. ഹൃദയസ്പന്ദന നിരക്കിലും മാറ്റം അനുഭവപ്പെടുന്നു. രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വര്ദ്ധിയ്ക്കുന്നതിന്റെ ഫലമാണ് ഇത്. ഇത്തരം ലക്ഷണങ്ങള് പലപ്പോഴും അവസാന ഘട്ടത്തിലാണ് തിരിച്ചറിയാന് സാധിക്കുന്നത്. ഇത് പല വിധത്തിലും ആരോഗ്യത്തിന് വില്ലനായി മാറുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ശ്രദ്ധിച്ചില്ലെങ്കില് ആരോഗ്യം നമ്മുടെ കൈയ്യില് നിന്ന് നഷ്ടപ്പെടുന്നു.
മസിലുകളുടെ കോച്ചിപ്പിടുത്തം
വെറുതേ ഇരിക്കുമ്പോള് പോലും മസിലിന്റെ കോച്ചിപ്പിടുത്തം ഉണ്ടാക്കുന്ന അവസ്ഥ അത് വളരെ കൂടുതലാണ്. ഇത് പലപ്പോഴും പല വിധത്തില് ആരോഗ്യത്തിന് വില്ലനാകുന്ന വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളില് ഒന്നാണ്. മസിലുകളുടെ കോച്ചിപ്പിടുത്തവും വിറയലുമാണ് മറ്റൊരു പ്രശ്നം. വൃക്കരോഗം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു എന്നത് തന്നെയാണ് ഇത് കൊണ്ട് അര്ത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള് കണ്ടാല് ഉടന് ഡോക്ടറെ സമീപിക്കണം. അല്ലെങ്കില് അത് പല വിധത്തില് ആരോഗ്യത്തിന് വില്ലനായി മാറുന്നു.
കൈകളിലും കാലിലും നീര്
പല കാരണങ്ങള് കൊണ്ടും കൈയ്യിലും കാലിലിം നീരുണ്ടാവാം. എന്നാല് അതിന് പിന്നില് വൃക്കരോഗമെന്ന കാരണവും ഒരിക്കലും തള്ളിക്കളയാനാവില്ല. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും വില്ലനാവുന്നു. കൈകാലുകളില് നീര് വെയ്ക്കുന്ന അവസ്ഥയാണ് മറ്റൊന്ന്. വൃക്കരോഗം മൂര്ച്ഛിച്ച് കഴിഞ്ഞാല് പിന്നെ ഡയാലിസിസ് അല്ലെങ്കില് വൃക്ക മാറ്റി വെയ്ക്കല് തന്നെയാണ് ആകെയുള്ള പരിഹാരം. അതുകൊണ്ട് ഇത്തരം അവസ്ഥകളിലേക്ക് കടക്കുന്നതിനു മുന്പ് അല്പം ശ്രദ്ധിച്ചാല് അത് ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല എല്ലാ വിധത്തിലും വൃക്കയെ നമുക്ക് സംരക്ഷിച്ച് പോകാവുന്നതാണ്.
ശ്വസിക്കാനുള്ള ബുദ്ധിമുട്ട്
പലരിലും ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ട്. എന്നാല് ഇത്തരം പ്രശ്നങ്ങള് പല കാരണങ്ങള് കൊണ്ടും ഉണ്ടാവാം. എന്തൊക്കെയാണ് ശ്വാസതടസ്സത്തിന് പ്രധാന കാരണം എന്ന് മനസ്സിലാക്കണം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്നു. പലപ്പോഴും, വൃക്കകള് പ്രവര്ത്തന രഹിതമായാല് അതുണ്ടാക്കുന്ന ബുദ്ധിമുട്ട് നമ്മളില് ശ്വാസതടസ്സം സൃഷ്ടിക്കുന്നു. അതുകൊണ്ട് ശ്വാസതടസ്സത്തേയും വെറുതേ വിടരുത്. ഇത് അല്പം ഗൗരവത്തോടെ കാണേണ്ട ഒന്ന് തന്നെയാണ്.
തലചുറ്റല്
തലചുറ്റുന്നത് പല വിധത്തില് ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. കാരണം പല രോഗങ്ങളുടെയും ലക്ഷണങ്ങളില് പ്രധാനപ്പെട്ടതാണ് തലചുറ്റല്. അത് വലിയ രോഗമായാലും ചെറിയ രോഗമായാലും വളരെയധികം ശ്രദ്ധിക്കണം. എന്തുകൊണ്ടും ആരോഗ്യത്തിന് വില്ലനാവുന്ന രോഗങ്ങളില് തലചുറ്റല് ഒരു ലക്ഷണം തന്നെയാണ്. ഇത്തരം ലക്ഷണങ്ങള് കണ്ടെത്തിയാല് അത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്.
വീര്ത്ത മുഖം
എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള് ഉണ്ടെങ്കില് അത് ആദ്യം പ്രകടമാവുന്നത് മുഖത്താണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്ക്ക് ആദ്യം അറിയേണ്ടത് കിഡ്നി സംബന്ധമായ പ്രശ്നങ്ങള് നിങ്ങളിലുണ്ടോ എന്നത് തന്നെയാണ്. ഒരു കാരണവശാലും ആരോഗ്യത്തിന് വില്ലാനാവുന്ന ഇത്തരം പ്രതിസന്ധികളെ ഒളിച്ച് വെക്കാന് ശ്രമിക്കരുത്. മുഖത്ത് പോലും ചെറിയ മാറ്റം കണ്ടാല് വേണ്ടത്ര പ്രാധാന്യത്തോടെ തന്നെ ഇത് ശ്രദ്ധിക്കേണ്ടതാണ്.
ആദ്യഘട്ടത്തില് കണ്ടെത്തിയാല്
ആദ്യഘട്ടത്തില് വൃക്കരോഗം കണ്ടെത്തിയാല് അതിനെ ഫലപ്രദമായ ചികിത്സ കൊണ്ട് നേരിടാം. എന്നാല് അവസാന ഘട്ടത്തിലേക്ക് കടക്കുന്നതോടെ ഇത് ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് മുകളില് പറഞ്ഞ ലക്ഷണങ്ങള് കണ്ടെത്തിയാല് അത് ആരോഗ്യത്തിന് പല വിധത്തില് പ്രശ്നങ്ങളുണ്ടാക്കും എന്ന കാര്യം തിരിച്ചറിയണം.