For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപവാസത്തിനിടയിലെ ദഹനപ്രശ്‌നങ്ങള്‍

ആസിഡ് റിഫ്ളക്സ് രോഗങ്ങളാൽ ക്ലേശമനുഭവിക്കുന്ന ഓരോ ആളുകളും അവരുടെ ആരോഗ്യത്തെ സൂക്ഷ്മമായി

|

ചിലപ്പോഴൊക്കെ നിങ്ങളുടെ നെെഞ്ചിന്റെ ഭാഗത്തിനു ചുറ്റുമായി കടുത്ത നെഞ്ചെരിച്ചിലോ നെഞ്ചുവേദനയോ അനുഭവപ്പെടാറുണ്ടോ...? പല വിധ സന്ദർഭങ്ങളിലുയി ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന പൊതുവായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണിത്. ആസിഡ് റിഫ്ളക്സുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ ആയിരിക്കാം ഇതിന്റെ പ്രധാന കാരണം. സാധാരണ ഗതിയിൽ ഇത് സംഭവിക്കുന്നത് എങ്ങനെയെന്നാൽ, ആമാശയത്തിന്റെ കവാടത്തിൽ നിലകൊള്ളുന്ന പേശി രൂപത്തിലുള്ള ഒരു വാൽവ്, ഭക്ഷണത്തിനുശേഷം ഉടൻ അടഞ്ഞു പോകുന്നില്ല എന്നതുകൊണ്ടാണ്. അതല്ലെങ്കിൽ ഈ ഗ്രന്ധി പലപ്പോഴും കൂടുതലായി തുറക്കുന്നതു വഴി നിങ്ങളുടെ ആമാശയത്തിൽ ദഹനപ്രക്രിയയ്ക്കായി ഉൽപാദിപ്പിക്കുന്ന ആസിഡുകളേ ഈ വാൽവിലൂടെ കടത്തി വിടുന്നു.

പലപ്പോഴും ആസിഡ് റിഫ്ളക്സ് പ്രശ്നങ്ങൾ കൂടെ കൂടെ നേരിടേണ്ടി വന്നാൽ ,ഉദാഹരണത്തിന് ആഴ്ചയിൽ രണ്ടുതവണയിൽ കൂടുതൽ അനുഭവപ്പെട്ടാൽ ഉറപ്പിക്കാം, നിങ്ങൾ ഗ്യാസ്ട്രോഫേയ്ഗൽ റിഫ്ലക്സ് എന്നറിയപ്പെടുന്ന രോഗത്തിന്റെ കണ്ണിയാണ് . ആസിഡ് റിഫ്ളക്സ് രോഗങ്ങളാൽ ക്ലേശമനുഭവിക്കുന്ന ഓരോ ആളുകളും അവരുടെ ആരോഗ്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ശരിയായ ഭക്ഷണരീതി ഉറപ്പുവരുത്തുകയും വേണം. ഈ രോഗത്തെ അകറ്റി നിർത്താനും ഉന്മൂലനം ചെയ്യാനുമായി ഉചിതമായ ഭക്ഷണരീതി അത്യന്താപേക്ഷിതമാണ്. അങ്ങനെയെങ്കിൽ ചില പ്രത്യേക ദിവസങ്ങളിൽ ഉപവാസം എടുക്കണമെങ്കിൽ എന്തു ചെയ്യണമെന്ന് നിങ്ങൾ ചോദിച്ചേക്കാം.

Can You Fast If You Have Acid Reflux

പതിവായി ഉപവാസ പ്രക്രിയയിലോ നോമ്പാചരണങ്ങളിലോ വ്യാപൃതനാകാൻ തുടങ്ങുന്ന ഏതൊരാളും ഉപവാസം സമയത്തെ നെഞ്ചെരിച്ചിലിനെ കുറയ്ക്കേണ്ടേതെങ്ങനെ എന്ന് ആലോചിക്കും. ഉപവാസ സമയങ്ങളിലെ ഗ്യാസ് പ്രശ്നങ്ങളെ മറികടക്കാൻ വേണ്ടി ചില നുറുങ്ങു വിദ്യകൾ ഇതാ

• തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുക :

ഇക്കാര്യത്തിൽ ചൂടാറിയ വെള്ളമോ അല്ലെങ്കിൽ ചൂടു ചേർത്ത വെളളമോ കുടിക്കാൻ ശ്രമിക്കുക. ഇതിന് ഉപവാസ സമയത്തെ നിങ്ങളുടെ ആമാശയത്തിലെ ഗ്യാസിന്റെ പ്രശ്നങ്ങളെ മികച്ച രീതിയിൽ അകറ്റി നിർത്താനാകും

• അധികമായ അളവിൽ വെളളം കുടിക്കാതിരിക്കുക :

ഒരോ സമയത്തും കുറഞ്ഞ അളവിൽ വെള്ളം കുടിക്കുക. ഉപവാസത്തിനെക്കുറിച്ചും ദഹനക്കേടിനെക്കുറിച്ചുമൊക്കെ ആലോചിക്കുമ്പോൾ പ്രധാനമായും പിന്തുടരേണ്ട വ്യവസ്തകളിലൊന്നാണിത്..

• ഉറങ്ങാൻ കിടക്കുന്ന വേളയിൽ നിങ്ങളുടെ തലയ്ക്ക് കീഴെയായി തലയണകൾ വയ്ക്കുക :

ഇത് നിങ്ങളുടെ ആമാശയത്തിൽ നിലകൊള്ളുന്ന ആമ്ല രസത്തെ നിങ്ങളുടെ തൊണ്ടയിലേയ്ക്ക് അയയ്ക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നു

• തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുടിക്കാൻ ശ്രമിക്കുക :

മറ്റൊന്നും കൂട്ടിച്ചേർക്കാതെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രമിക്കുക. നാരങ്ങ നീര് ചേർത്ത വെള്ളം പൂർണ്ണമായും ഒഴിവാക്കുക, കാരണം ഇത് ഉപവാസ വേളയിൽ നിങ്ങളുടെ ഗ്യാസ് പ്രശ്നങ്ങളെ കൂടുതൽ വഷളാക്കാം.

Can You Fast If You Have Acid Reflux

നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം?

ഉപവാസവുത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, ഒരു നിശ്ചിത കാലയളവിൽ ഭക്ഷണത്തിന്റെ അഭാവത്തിൽ നമുടെ ശരീരം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും പ്രതികരിക്കുന്നുവെന്നും അറിഞ്ഞിരിക്കുന്നത് വളരേ നന്നായിരിക്കും

നമ്മുടെ ശരീരം ദഹനവ്യവസ്ഥയിൽ ആഹാരം മിച്ചമൊന്നും ശേഷിപ്പിച്ചിലെങ്കിൽ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കായി നമ്മുടെ കരളിലും ശരീരത്തിലെ വിവിധ പേശികളിലും സൂക്ഷിച്ചിരിക്കുന്ന ഗ്ലൂക്കോസിൻറെ അംശങ്ങളെ ശേഖരിച്ചെടുക്കാൻ തുടങ്ങുന്നു.

ഇവിടെ നിന്ന് വലിച്ചെടുക്കുന്ന ഗ്ലൂക്കോസ് നമ്മുടെ ശരീര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ഒരു ഇന്ധനമായി മാറുന്നു. പാൻക്രിയാസ് ഗ്രന്ധി ഇൻസുലിൻറെ ഉത്പാദനം താൽക്കാലികമായി നിർത്തിവയ്ക്കുക്കുന്നു. ഗ്ലൂക്കോസുകളെയൊക്കെ ശേഖരിച്ചെടുത്ത ശേഷം, അവയുപയോഗിച്ച് ശരീരം അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പികളെ കത്തിനശിപ്പിച്ചുകൊണ്ടിരിക്കും. അവസാനമായി പേശികളിൽ നിന്നുമുള്ള പ്രോട്ടീനുകൾ ഉപയോഗിച്ചു കൊണ്ട് ശരീര പ്രവർത്തനങ്ങൾ നടക്കുന്നു

ഉപവാസ സമയത്തുള്ള നിങ്ങൾ ആമാശയ പ്രശ്നങ്ങളെ തടയാനായി ചില നുറങ്ങു വഴികൾ

ആസിഡ് റിഫ്ളക്സിന്റെ ഗുരുതരമായ പ്രശ്നം മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അതോടൊപ്പം ഉപവാസ വേളകളിൽ ആമാശയ രോഗങ്ങൾ ഉള്ളവരുടെ ജീവിത ചര്യകളെ കൂടുതൽ പരിക്കേൽപ്പിക്കുകയും ചെയ്യുന്നു. ഒഴിഞ്ഞ വയറും ഉപവാസവും മാത്രമല്ല, ദഹനക്കേടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കു നയിക്കുന്ന കാരണങ്ങൾ, ഉപവാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റ് പല ശീലങ്ങളും വലിയ അളവിൽ ഇതിനു കാരണമാകുന്നു. ലളതമായ ഭക്ഷണ രീതിയാണ് എല്ലായ്പ്പോഴും ഉചിതം. പ്രത്യേകിച്ചും ഒരു ഉപവാസം കഴിയുമ്പോൾ.... പോഷകാഹാര വിദഗ്ദ്ധരും ഡയറ്റിസ്റ്റുമാരും നിർദ്ദേശിക്കുന്നത് നോമ്പിറക്കുന്ന വേളകളിൽ അല്ലെങ്കിൽ ഉപവാസം പൂർണ്ണമാകുമ്പോൾ ആർഭാടമായ ഭക്ഷണരീതിക്കു പകരം ലഘു ഭക്ഷണശൈലി ശീലിച്ചുപോരുക.

Can You Fast If You Have Acid Reflux

വേഗത്തിലുള്ള ഭക്ഷണ രീതിക്കായി ജനങ്ങൾ പലപ്പോഴും പഴങ്ങൾ കഴിക്കുന്നു. ഉപവാസം വേളകളിൽ ഒഴിവാക്കപ്പെടേണ്ട പഴങ്ങളിൽ ഒന്നാണ് പൈനാപ്പിൾ. സാധാരണയായി സിട്രസ് നിറഞ്ഞ പഴങ്ങളിൽ ഉയർന്ന അളവിൽ ആസിഡിന്റെ അംശം സൂക്ഷിച്ചു വച്ചിരിക്കുന്നു. ഇത് ആസിഡ് റിഫ്ളക്സ് ലക്ഷണങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ചും ഉപവാസവേളയിൽ ഇത് വയറുനോവുണ്ടാക്കാൻ കാരണമാകും

ഉപവാസ സമയത്ത് ആസിഡിന്റെ അളവുകൾ കുറവായ വാഴപ്പഴം, തണ്ണിമത്തൻ തുടങ്ങിയവ ഉൾപെടുത്താൻ ശ്രമിക്കുക. വയറ്റിൽ അൾസർ രോഗമുള്ളവർ പൈനാപ്പിൾ പഴം കർശനമായി ഒഴിവാക്കണം.

സാധാരണയി വിട്ടുമാറാത്ത ആസിഡ് റിഫ്ളക്സ് പ്രശ്നങ്ങൾ ഉള്ളവർക്ക് ഡോക്ടർമാർ നേരത്തെ തന്നെ അത്താഴം കഴിക്കാനും അതിനു ശേഷം കുറച്ചു നേരം നടക്കാനും ഉപദേശിക്കും. അത്താഴത്തിനു ശേഷം കുറഞ്ഞത് രണ്ട് മണിക്കൂർ ഇടവേളയ്ക്കു ശേഷമേ ഉറങ്ങാൻ പാടുള്ളൂ

കൂടാതെ, ഗ്യാസ് പ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ജങ്ക് ഫുഡ് പൂർണ്ണമായും ഒഴിവാക്കാനും തയ്യാറാകണം. നിങ്ങളുടെ ഭക്ഷണക്രമങ്ങളിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. ദഹനപ്രശ്‌നങ്ങൾ നേരിടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഇറച്ചി ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.

തുടർച്ചയായ ആമാശയ രോഗ ലക്ഷണങ്ങൾ നിങ്ങളിൽ കാണുകയാണെങ്കിൽ ഒരു ഡോക്ടറുടെ ഇടപെടൽ തീർച്ചയായും ആവശ്യമുണ്ട്. പ്രോട്ടോൺ-പമ്പ് ഇൻഹെബിറ്ററുകൾ പോലുള്ള മരുന്നുകൾ ആസിഡ് റിഫ്ളക്സ് രോഗങ്ങൾക്കായി ഡോക്ടർ നിർദേശിക്കുന്നതായിരിക്കും. ആമാശയ രോഗലക്ഷണങ്ങളെ സൌഖ്യമാക്കുവാൻ നിരവധി മരുന്നുകൾ ലഭ്യമാണ്. എന്നിരുന്നാലും, ഇവയൊക്കെ ഹ്രസ്വകാല രോഗശാന്തിക്കായി മാത്രം ഉപയോഗിച്ചു വരുന്നതാണ്. നീണ്ട കാലയളവിലേക്ക് ഇവയൊന്നും ഉപയോഗിക്കാൻ ശ്രമിക്കരുത്.

നിങ്ങളും നിങ്ങളുടെ കുടുംബവും വർഷങ്ങളായി പിന്തുടർന്നു പോരുന്ന ഒരു ആചാരമായിരിക്കാം ഉപവാസവും നോമ്പുകളും ഒക്കെ. എന്നിരുന്നാലും, ഈ ഉപവാസ പ്രക്രിയ പ്രാവർത്തികമാക്കുന്ന വേളകളിലൊക്കെ നിങ്ങളുടെ ആരോഗ്യത്തെ സസൂക്ഷ്മം നന്നായി പരിപാലിക്കേണ്ടതതിന്റെ ആവശ്യകതയും വളരേ പ്രധാനമാണ്

അതിനാൽ, ഓരോ ഉപവാസ വേളകളിലും നിങ്ങൾ ഓരോരുത്തരും ചുവടെ പറഞ്ഞ അടിസ്ഥാന നിയമങ്ങൾ കർശനമായും പാലിച്ചു പോകണമെന്ന് നിർദ്ദേശിക്കുന്നു. അങ്ങനെയെങ്കിൽ നിങ്ങളുടെ ആരോഗ്യസ്ഥിയെ കളങ്കപ്പെടുത്താതെ തന്നെ നിങ്ങൾക്ക് ഓരോ തവണയും ഉപവസിക്കാനാകും..

English summary

Can You Fast If You Have Acid Reflux

People suffering from acid reflux should monitor their health closely and always ensure a proper diet. Read on to know whether you can fast if you have an acid reflux or not
X
Desktop Bottom Promotion