For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആർത്തവസമയത്തെ ബ്രൗൺ രക്തം സാധാരണയാണോ?

ആർത്തവരക്തം ചുവന്ന നിറം മുതൽ കറുത്ത നിറം വരെ ആകാറുള്ളത് സാധാരണയാണ്.

|

തെളിഞ്ഞ ചുവപ്പു നിറം മുതൽ കറുത്ത നിറം വരെ കാണുന്ന ആർത്തവ രക്തം സാധാരണയാണ്.അതിനാൽ സാധാരണ ഗതിയിൽ ബ്രൗൺ നിറം കാണുന്നതിൽ പ്രശ്‌നമൊന്നും ഇല്ല.

സ്ത്രീകളുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ആർത്തവം.ഗർഭാശയത്തിന്റെ ഭാഗമായ എൻഡോമെട്രിയത്തിന്റെ ക്രമമായ ഒരു ഭാഗമാണ്.ഇത് പ്രകൃതി ദത്തമായ കാര്യമാണ്.ഒരു സ്ത്രീയുടെ ലൈംഗിക പക്വതയുടെ തുടക്കത്തിൽ ആരംഭിച്ചു പ്രത്യുല്പാദന ശേഷിയുടെ അവസാനത്തിൽ ആർത്തവിരാമമായി അവസാനിക്കുന്നു.

IMG

ഒരു സ്ത്രീയുടെ ആർത്തവരക്തത്തിന്റെ നിറവും രീതിയും വ്യത്യാസപ്പെട്ടിരിക്കും.ബ്രൗൺ രക്തവും കട്ടിയുള്ള ക്ലോട്ടുകളും ഇങ്ങനെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ സാഹചര്യത്തിലും സാധാരണയിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കും .സാധാരണയും അസാധാരണവുമായ ചില സാഹചര്യങ്ങളെക്കുറിച്ചു ചുവടെ കൊടുക്കുന്നു.ഇവ ഒരാളുടെ ആർത്തവത്തെ ബാധിച്ചേക്കാം.

എന്താണ് സാധാരണ ആർത്തവം?

ഒരു സ്ത്രീ ഗർഭിണിയാകാത്ത സാഹചര്യത്തിൽ സാധാരണ ആർത്തവം ഉണ്ടാകുന്നു.എൻഡോമെട്രിയൽ കോശങ്ങളാൽ വലയം ചെയ്യപ്പെട്ട ഗർഭാശയം ഹോർമോണിന്റെ പ്രവര്ത്തനം കൊണ്ട് കട്ടിയാകുന്നു.അതായത് ഗർഭത്തിനായി ഒരുങ്ങുന്നു.ഈ വലയം രക്തത്താൽ നിറഞ്ഞതാണ്.ഏകദേശം 28 ദിവസമാകുമ്പോൾ ഗർഭിണി ആയില്ലെങ്കിൽ ഇത് കൊഴിയുന്നു.രണ്ടു മുതൽ ഏഴു ദിവസം വരെ ഈ രക്തസ്രാവം ഉണ്ടാകുകയും ചെയ്യുന്നു

സാധാരണ ആർത്തവചക്രം 21 മുതൽ 35 ദിവസം വരെയാണ്.3 -5 ദിവസം വരെ ആർത്തവം ഉണ്ടാകും.ഓരോ സ്ത്രീക്കും 4 ടീ സ്പൂൺ മുതൽ 12 ടീ സ്പൂൺ വരെ രക്തം ഇങ്ങനെ നഷ്ടപ്പെടും.

ആർത്തവരക്തം ചുവന്ന നിറം മുതൽ കറുത്ത നിറം വരെ ആകാറുള്ളത് സാധാരണയാണ്.ചിലപ്പോൾ കട്ടിയുള്ളതും കട്ടി കുറഞ്ഞതുമാകാം.ഇത് രക്തം പെട്ടെന്ന് പുറത്തു പോകാതെ ഗർഭാശയത്തിൽ തങ്ങി നിൽക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.ഇത് തികച്ചും സാധാരണയാണ്.

ആർത്തവരക്തം ബ്രൗൺ നിറമായാൽ എന്ത് ചെയ്യും?

പല സാഹചര്യത്തിലും ആർത്തവരക്തം ബ്രൗൺ നിറമാകുന്നതിൽ ഭയക്കാനില്ല.ഇത് ആർത്തവത്തിന്റെ അവസാന ഘട്ടത്തിലായിരിക്കും കാണുക.കാരണം ഈ രക്തം നമ്മുടെ ശരീരത്തിൽ തങ്ങി നിന്നുകൊണ്ടാണ് നിറവ്യത്യാസം ഉണ്ടായത്.ചിലപ്പോൾ ഗർഭ നിരോധന ഗുളികകൾ കഴിക്കുമ്പോൾ ബ്രൗൺ രക്തം ഉണ്ടാകാറുണ്ട്.ഇത് നിങ്ങളുടെ ഹോർമോൺ ലെവലിലെ വ്യത്യാസം കൊണ്ടാണ് സംഭവിക്കുന്നത്.

തിളക്കമുള്ള ചുവപ്പ്

തിളക്കമുള്ള ചുവപ്പ്

രക്തപ്രവാഹം ഉണ്ടായപ്പോൾ തന്നെ പുറത്തുവന്ന രക്തത്തിനാണ് നല്ല ചുവപ്പ് നിറം കാണുന്നത്.ഇടയ്ക്കിടയ്ക്ക് ആർത്തവം ഉണ്ടാകുമ്പോഴാണ് ഇളം നിറത്തിലെ രക്തം കാണുന്നത്.

ഇരുണ്ട ചുവപ്പ്

ഇരുണ്ട ചുവപ്പ്

പഴയ രക്തമാണ് ഇരുണ്ട നിറത്തിൽ കാണുന്നത്.ഇത് ഗർഭാശയത്തിൽ തങ്ങി നിന്ന ശേഷം പുറത്തുവന്ന രക്തമാണ്.പലർക്കും ഉറങ്ങി എഴുന്നേൽക്കുമ്പോഴാണ് ഇത്തരത്തിൽ കാണുന്നത്

കറുപ്പ്

കറുപ്പ്

ഇതും പഴയ രക്തമാണ്.ആർത്തവത്തിന്റെ അവസാനത്തിലായിരിക്കും കടുത്ത ബ്രൗണോ കറുപ്പോ ആയ രക്തം കാണുക.രക്തപ്രവാഹം അത്ര ഹെവി ആയിരിക്കില്ല.ഇതും ഗർഭാശയത്തിൽ തങ്ങി നിന്ന രക്തമാണ്.ക്രമരഹിത ആർത്തവം ഉള്ളവരിലും ഇങ്ങനെ കാണാറുണ്ട്.ആദ്യം വന്ന രക്തം അവിടെ താങ്ങി നിൽക്കുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്

ഓറഞ്ച്

ഓറഞ്ച്

ഇളം നിറത്തിലെ രക്തം സെർവിക്‌സിലെ മറ്റു സ്രവങ്ങളുമായി ചേരുമ്പോഴാണ് ഓറഞ്ച് നിറത്തിൽ കാണുന്നത്.തെളിഞ്ഞ ഓറഞ്ചു രക്തം അണുബാധയോട് കൂടിയതാകാം.അങ്ങനെ തോന്നുന്നുവെങ്കിൽ ഡോക്ടറെ സമീപിക്കുക

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്

സാധാരണ കാണുന്ന നിറവ്യത്യാസം പ്രശനമുള്ളതല്ല.ചിലപ്പോൾ കൂടുതൽ രക്തസ്രാവം ഉണ്ടായി രക്തം നഷ്ടപ്പെട്ടേക്കാം ഇത് ക്രമേണ സംഭവിക്കുന്നതായിരിക്കും .അപ്പോൾ ഡോക്ടറെ സമീപിക്കേണ്ടതാണ്

സാധാരണ എന്തെങ്കിലും ചെയ്യുമ്പോൾ പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുക

പതിവായി ക്ഷീണം

വിളറിയ ഇളം ചർമ്മം

വിളറിയ കൈവിരലുകൾ

ക്രമരഹിത ആർത്തവം

പല തരത്തിലുള്ള ആർത്തവരക്ത ഘടന

പല നിറത്തിലെ ആർത്തവരക്തം പോലെ അതിന്റെ ഘടനയിലും വ്യത്യാസം ഉണ്ടാകും.ഇതിൽ പല സ്ത്രീകളും ആശങ്കപ്പെടാറുണ്ട്.ഈ അവസ്ഥയ്ക്ക് വൈദ്യസഹായം വേണോ എന്ന് പരിശോധിക്കുക

കനത്ത ക്ലോട്ടുകൾ

കനത്ത ക്ലോട്ടുകൾ

കടുത്ത ആർത്തവത്തിലാണ് രക്തം കട്ടപിടിക്കുന്നത്.രക്തസ്രാവം ഉണ്ടാകുമ്പോൾ ശരീരം രക്തം കട്ടപിടിക്കാനായി ആന്റി കൊഗ്‌ലന്റുകൾ പുറപ്പെടുവിക്കും.എന്നാൽ കടുത്ത ആർത്തവത്തെ ഇതിന് സമയം കിട്ടാതെ വരുകയും ക്ലോട്ടുകൾ ഉണ്ടാകുകയും ചെയ്യും.ഇവ ഏതു നിറത്തിലും ആകും.സാധാരണ ഇരുണ്ട രക്തത്തിന്റെ നിറമായിരിക്കും.

ഗർഭാശയത്തിൽ തങ്ങി നിൽക്കുന്ന രക്തമാണ് സാധാരണ കടുത്ത സ്രാവം ഉണ്ടാക്കുന്നത്.ഇത് ഇടയ്ക്ക് വല്ലപ്പോഴുമാണ് സംഭവിക്കുന്നത്.ഗുരുതര പ്രശ്‌നമുള്ളവർ വൈദ്യസഹായം തേടേണ്ടതാണ്.

വഴുവഴുപ്പുള്ള ജെല്ലി പോലുള്ളവ

വഴുവഴുപ്പുള്ള ജെല്ലി പോലുള്ളവ

വഴുക്കലുള്ള ജെല്ലി പോലുള്ള രക്തം സെർവികൽസിലെ മ്യൂക്കസുമായി ചേർന്ന് ഉണ്ടാകുന്നതാകാം.സെർവിക്കൽ മ്യൂക്കസ് സാധാരണ യോനിയിൽ കാണുന്നതാണ്.ഇത് ആർത്തവരക്തവുമായി ചേരുമ്പോൾ ഇളം നിറത്തിൽ ജെല്ലിപോലെ ആകുന്നു.

നേർന്നത്

നേർന്നത്

കട്ടപിടിക്കാത്ത രക്തമാണ് നേർത്തതായി പോകുന്നത്.ഇത് ഇളം ചുവപ്പ് രക്തമായിരിക്കും ചിലപ്പോൾ സെർവിക്സിലെ മ്യൂക്കസുമായി ചേർന്ന് പോകും.

ടിഷ്യു

ടിഷ്യു

രക്തത്തിൽ എൻഡോമെട്രിയൽ കോശങ്ങൾ കാണുന്നത് ചിലപ്പോൾ ഗർഭം അലസുമ്പോഴോ മറ്റോ ആകാം.ഈ സന്ദർഭത്തിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്

പലപ്പോഴും ആർത്തവരക്തത്തിന്റെ നിറവ്യത്യാസവും രീതിയും സാധാരണയാണ്.അതിൽ ആകുലപ്പെടേണ്ടതില്ല.ചിലപ്പോൾ അസാധാരണമായി കണ്ടാൽ വിദഗ്ദ്ധ പരിശോധന വേണ്ടി വരും

English summary

Brown Blood During Periods

It should be noted that brown blood during menstruation is nothing to worry about in most cases. It usually appears toward the end of your period because the discharged blood has been stayed in your body for long time and could be discolored.
X
Desktop Bottom Promotion